ചൈനീസ് ചിക്കന്‍ റോള്‍




ആവശ്യമായ സാധനങ്ങള്‍ 


  • എല്ലില്ലാതെ ചീകിയെടുത്ത കോഴികഷണങ്ങള്‍  - 1 കിലോഗ്രാം
  • മൈദ - 2 കിലോഗ്രാം
  • സവാള - അര കിലോഗ്രാം
  • ഉരുളക്കിഴങ്ങ് - അര കിലോഗ്രാം
  • സെല്ലറി - 200 ഗ്രാം
  • കാപ്‌സിക്കം - 400 ഗ്രാം
  • പച്ചമുളക് - 200 ഗ്രാം
  • മല്ലിയില - 100 ഗ്രാം
  • ചില്ലിസോസ് - 60 എം.എല്‍
  • സോയാസോസ് - 100 എം.എല്‍
  • വെളിച്ചെണ്ണ - 300 ഗ്രാം
  • ഉപ്പ് - ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം 

വെള്ളവും ഉപ്പും ചേര്‍ത്ത് മൈദമാവ് കുഴച്ച് ഉരുളകളാക്കി ചപ്പാത്തി പോലെ വട്ടത്തില്‍ പരത്തി എണ്ണചേര്‍ക്കാതെ ചുട്ടെടുത്തു മാറ്റിവയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചെറുതായി അരിഞ്ഞുവച്ച സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, കാപ്‌സിക്കം എന്നിവയിട്ട് ചെറുതായി മൂപ്പിക്കുക. അതില്‍ കോഴികഷണങ്ങളിട്ട് അല്പം വെള്ളമൊഴിച്ച് ഉപ്പിട്ടിളക്കി ചൂടാക്കിയശേഷം ചെറുചൂടില്‍ അടച്ചു വച്ചുവേവിക്കുക. ഒരുവിധം വെന്തു കഴിയുമ്പോള്‍ അരിഞ്ഞ മല്ലിയില, സെല്ലറി, ചില്ലിസോസ്,സോയസോസ് എന്നിവ ചേര്‍ത്ത് വെള്ളം വറ്റിത്തീരുന്നതുവരെ മാത്രം വേവിക്കുക. തുടര്‍ന്ന് അത് മറ്റൊരു പാത്ത്രിലേക്ക് മാറ്റി മേശപ്പുറത്ത് വയ്ക്കുക. ഒരു ചെറിയ പാത്രത്തില്‍ കുറച്ച് മൈദ വെള്ളത്തില്‍ കലക്കി പശ രൂപത്തില്‍ അടുത്ത് വയ്ക്കുക. നേരത്തെ ചുട്ടുവച്ച ഓരോ വട്ടവുമെടുത്ത് അതില്‍ കോഴിമിശ്രിതം ഒരരികില്‍ നിറച്ച് പായപോലെ ചുരുട്ടി രണ്ടറ്റവും മധ്യഭാഗവും മൈദപ്പശകൊണ്ട് ഒട്ടിച്ചുവയ്ക്കുക. ചൈനീസ് ചിക്കന്റോള്‍ തയ്യാറായിക്കഴിഞ്ഞു ഇത് എണ്ണയില്‍ വറുത്തെടുത്ത് ഭക്ഷിക്കാവുന്നതാണ്.


(ശുഭലക്ഷ്മി)
[Read More...]


Erissery



Ingredients

  • Yam 25 g
  • Raw banana 1
  • Pepper powder 1 tbsp
  • Water 1 ½ cup
  • Turmeric powder 1 tbsp
  • Salt€“ to taste
  • Coconut (grated) from one half of a coconut
  • Cumin seeds 1 tsp
  • Coconut oil 1 tbsp
  • Mustard seeds ¼ tsp
  • Coconut (grated) from one half of a coconut
  • Ghee 1 tbsp
  • Cumin seeds ½ tsp

Preparation

Chop the yam into small pieces and place it in water.
Slice the skin from the banana and draw four equal slits lengthwise. Now slice each piece diagonally into smaller pieces and place it in water.
Dissolve the pepper powder in water and stir it well. When the powder settles, drain out the liquid.
Once again, add water and strain it through a muslin cloth.
Add the yam, turmeric powder and salt to this water and boil it well.
When the yam is three fourths cooked, add the chopped banana pieces and continue to cook till it is done.
Mix the grated coconut and the cumin seeds and grind well. Add this paste to the cooked vegetables and keep it all to boil.
When it boils well, remove from the flame.
Heat coconut oil in a frying pan, and add the mustard seeds. When it splutters, add grated coconut from one half of a coconut, mashed well by hand without adding water.
Keep stirring well all the time.
When the coconut is well fried, add the ghee and mix well. Next remove a small amount of coconut from the centre and make a small hole.
To this add the cumin seeds. When it splutters, remove from the flame and add the contents to the cooked yam mixture.
Mix well and serve.
Take care to keep the flame at the minimum or lowest possible, when frying the coconut, to prevent it from burning.

(by M. Anantharaman)
[Read More...]


Puliyinji (Tamarind and Ginger Chutney)




Ingredients

  • Tamarind – 50 g
  • Turmeric powder – 1 tsp
  • Chilli powder – 1 tbsp
  • Asafoetida – 20 g
  • Jaggery – 75 g
  • Curry leaves – as needed
  • Coconut oil – 3 tsp
  • Mustard seeds – 1 tsp
  • Dry red chillies (chopped) – 3
  • Curry leaves – a few
  • Ginger (Peel the skin and chop very finely) – 75 g
  • Green chillies (chopped) – 10 g
  • Fenugreek seeds – 1 tsp

Preparation

Soak the tamarind well in two and a half litres of boiled water, squeeze, strain and keep aside.
To this squeezed tamarind, add one litre of water, turmeric powder, chilli powder, asafoetida, jaggery and curry leaves. Boil the mixture well.
When it begins to boil, add one small spoon of coconut oil.
Heat coconut oil in a small pan (similar to an uruli, but not made of iron) and add the mustard seeds.
When they splutter, add the chopped dry red chillies and curry leaves.
When it is well fried, add the finely chopped ginger and the green chillies and fry well.
Fry until the ginger is slightly more than three-fourths cooked, keep stirring it continuously on a low flame.
When the ginger is done well, remove the pan from the flame.
Take the three and a half litres of tamarind water that was prepared earlier and kept aside, place it on the flame and allow it to boil.
Keep boiling until it is reduced to a little more than one and a half litres.
To this tamarind, add the prepared ginger and mix well.
Roast the fenugreek seeds and powder it well.
Add this to the ginger, mix well and serve.

(by M. Anantharaman)
[Read More...]


Pachadi





Ingredients

  • Coconut (grated) – from one quarter of a coconut (for the coconut milk)
  • Coconut (grated) – from one half of a coconut (for the paste)
  • Mustard seeds – 1 tsp
  • Green chillies – 10 g
  • Pumpkin, ripe – 15 g
  • Pineapple – 25 g
  • Banana, ripe  1
  • Tomato – 20 g
  • Turmeric powder – 1 tsp
  • Chilli powder– 1 tsp
  • Salt – to taste
  • Curry leaves – a small bunch
  • Jaggery – 25 g
  • Curd – l ¼ cup
  • Raisins – 10 g

For Seasoning

  • Coconut oil – 2 tsp
  • Mustard seeds – 1 tsp
  • Dry red chillies (whole)  1 or 2
  • Curry leaves – 2 sprigs

Preparation

Add ¼ litre of water to one quarter of a coconut grated, mash it well together and then squeeze out the coconut milk.
Next, mix the grated coconut (from one half of a coconut), mustard seeds and green chillies together and grind it well into a paste.
Chop the ripe pumpkin into very small pieces, wash and keep aside.
Chop the tomatoes, pineapple and banana into small pieces.
To these pieces, add one litre of water, turmeric powder, chilli powder, salt and curry leaves and cook till done.
When it is cooked well, add the jaggery and continue to heat until it is dry.
To this, add the coconut milk that was prepared earlier, the coconut-chilli paste and curd, and allow it to boil.
When it boils, remove from the flame and add the raisins.
For seasoning, heat the coconut oil and add the mustard seeds. When they splutter, add the dry red chillies and the curry leaves. Saute for a short while and add it to the curry.


(M. Anantharaman)
[Read More...]


തക്കാളിപ്പച്ചടി




ചേരുവകൾ:

  • പഴുത്ത തക്കാളി - 1/4 കിലോ
  • തേങ്ങാചുരണ്ടിയത് - 1 കപ്പ്
  • പച്ചമുളക് - 2 എണ്ണം
  • തൈര് - 1 കപ്പ്
  • കടുക് - 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
  • ഉലുവ - 1/4 ടീസ്പൂണ്‍
  • ഉണക്കമുളക് - 2 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • എണ്ണ - 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം.

തക്കാളി ഓരോന്നും നാലായി മുറിച്ച് ഉപ്പും മഞ്ഞളും അല്പം വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക. തേങ്ങയും 14 ടീസ്പൂണ്‍ കടുകും പച്ചമുളകുംകൂടി നന്നായരച്ച് തൈരില്‍ ചേര്‍ത്ത് തക്കാളി വേവിച്ചതുമായി യോജിപ്പിക്കുക.

എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി 1/4 ടീസ്പൂണ്‍ കടുകും ഉണക്കമുളകും കറിവേപ്പിലയും ഉലുവയുമിട്ട് വറുത്ത് കടുക് പൊട്ടുമ്പോള്‍ കറി ഇതിലേക്ക് ഒഴിച്ച് ഒന്നു തിളപ്പിച്ച് ഉടന്‍ വാങ്ങുക. 

(ശ്രുതി)



[Read More...]


വെള്ളരിക്ക കിച്ചടി





ചേരുവകൾ


  • മാമ്പഴം
  • പച്ചമുളകു
  • മഞ്ഞള്‍പ്പൊടി
  • ശര്‍ക്കര
  • തേങ്ങ
  • ജീരകം 
  • ഉപ്പ് 
  • വറ്റല്‍ മുളകു
  • വെളിച്ചെണ്ണ
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം: 

മധുരം ഉള്ള കറിയാണിത്‌. മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ച മുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കറിയില്‍ ചേര്‍ക്കുക.!

[Read More...]


Kalan





Ingredients


  • 1/2 cup raw banana, diced
  • 4 green chillies, slit
  • 1/2 tsp chilli powder
  • 1/4 tsp turmeric powder
  • Salt to taste
  • 1 cup coconut, grated
  • 1/4 tsp cumin seeds
  • 2 cups curd, lightly beaten


For the seasoning



  • 1 dsp refined vegetable oil
  • 1 tsp mustard seeds2 pinches of fenugreek seeds
  • 3 dry red chillies 
  • 2 sprigs of curry leaves

Preparation

In a vessel, cook raw banana with enough water, turmeric powder, chilli powder, green chillies and curry leaves
Grind together coconut and cumin seeds
Once the mix is cooked, add salt
Add to it the ground coconut mix
Once the banana has cooled down, add the beaten curd to it
Simmer and mix well, stirring it in one direction
Once steam emanates from the gravy, take it off the flame
Do not let the kalan boil, as it will curdle then
For the garnish, splutter mustard seeds and fenugreek seeds in oil
Add curry leaves and red chilli flakes to it
Pour the garnish over the prepared kalan


[Read More...]


മാങ്ങാക്കറി



മാങ്ങാക്കറി



ചേരുവകൾ:


  • മാങ്ങ  
  • നല്ലെണ്ണ 
  • മുളക് 
  • കടുക്  
  • കറിവേപ്പില 
  • കായം
  • ഉലുവാപ്പൊടി
  • ഉപ്പ്

തയാറാക്കുന്ന വിധം:

ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടിയും ചേര്‍ക്കുക. പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.


[Read More...]


മുളപ്പിച്ച പയര്‍ സലാഡ്‌




ആവശ്യമുള്ള സാധനങ്ങള്‍

  • ചെറുപയര്‍ മുളപ്പിച്ചത്‌-ഒരു കപ്പ്‌
  • സവാള- ഒരെണ്ണം(ചെറുതായി അരിഞ്ഞത്‌)
  • മല്ലിയില- ഒടു ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌
  • വെളിച്ചെണ്ണ- രണ്ട്‌ ടീസ്‌പൂണ്‍
  • കുരുമുളക്‌ പൊടി- അര ടീസ്‌പൂണ്‍
  • നാരങ്ങാ നീര്‌- അര ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

ചെറുപയര്‍ മുളപ്പിച്ചത്‌ ഒരു പാത്രത്തില്‍ എടുത്ത്‌ അതിനു മുകളില്‍ സവാളയും മറ്റ്‌ ചേരുവകളും ഒന്നിനു മുകളില്‍ ഒന്നായി ചേര്‍ത്ത്‌ യോജിപ്പിച്ചെടുത്ത്‌ വിളമ്പാം.


[Read More...]


പാചക രഹസ്യങ്ങള്‍





1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല.

2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക.

3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും.

4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും.

5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക.

6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം.

7.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.

8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.

9 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല

10 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി.

11 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.

12 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക

13 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി

14 .അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി

15 . വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .

16 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി

17 .ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും

18 .ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും

19. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും.

20. പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല

21. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി

22. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.

23. രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.

24. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.

25. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.

26. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.

27. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.

[Read More...]


Beef Clear Soup



Ingredients


  • 1 dsp butter
  • 2 dsp sliced onion
  • ¼ kg beef
  • Salt as required
  • ½ tsp pepper crushed
  • 3 cups boiling water
  • 1 shell and white of egg
  • 2 slices of bread, cut into small cubes and fried in butter

Preparation

In a pressure cooker, heat the butter
Fry the sliced onion until they turn golden brown in colour
Add the beef to it
Sprinkle some salt
Add crushed pepper
Pour in some water and let it cook
Once cooked thoroughly, strain the soup through a wet cloth
Squeeze out the excess into the cup
Add the shell of the egg
Whisk the egg white and add it to the soup
Keep it to boil, and once it boils over, take off the flame
Remove the scum from the top
Strain it once again
Boil the soup once again
Pass it over to a cup adding a few bread croutons
(Mrs K. M Mathew)


[Read More...]


ബീഫ് സ്റ്റൂവ്




ചേരുവകൾ

  • എല്ലുള്ള ബീഫ് അര കിലോ
  • ഉരുളൻ കിഴങ്ങ് രണ്ടെണ്ണം
  • കാരറ്റ് ഒന്ന്
  • ഗ്രീൻപീസ് 50 ഗ്രാം
  • ബീൻസ് അഞ്ചെണ്ണം
  • സവാള ഒന്ന്
  • ഇഞ്ചി വലിയ കഷണം
  • പച്ചമുളക് 8 എണ്ണം
  • വെളുത്തുള്ളി 6 അല്ലി
  • കറുകപട്ട 3 എണ്ണം
  • എലക്കാ 5 എണ്ണം
  • ഗ്രാമ്പു 5 എണ്ണം
  • അണ്ടി പരിപ്പ് 5 എണ്ണം
  • തേങ്ങാപാൽ അര ഗ്ലാസ്
  • മല്ലിയില ആവശ്യത്തിന്
  • മല്ലിപൊടി ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾ അര ടീസ്പൂൺ
  • കുരുമുളക് പൊടി രണ്ട് ടേബിൾ സ്പൂൺ
  • ഗരം മസാല പൊടിച്ചത് അര ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം.

ഇറച്ചി കഴുകി വൃത്തിയാക്കി കുക്കറിൽ ഇടുക പാകത്തിന് ഉപ്പു ചേർക്കുക അര സ്പൂൺ മഞ്ഞ പൊടിയും, ഒരു സ്പൂൺ കുരുമുളക് പൊടിയും ഇട്ട് ഇറച്ചിവേകാൻ പരുവത്തിന് വെള്ളമൊഴിച്ച് വേവിക്കുക.

ഇറച്ചി പകുതി വേവ് കഴിയുമ്പോൾ കുക്കർ തുറന്ന് ബീൻസ്, കാരറ്റ്, ഉരുളൻ കിഴങ്ങ്, ഗ്രീൻ പിസ് വീണ്ടും അടച്ച് വെച്ച് ഒറ്റ വിസിൽ കേട്ടതിനു ശേഷം ഇറക്കുക. (വേണമെങ്കിൽ വെജിറ്റബിൾസ് പ്രേത്യേകം വേവിക്കാം കലങ്ങുരുത്)

ഒരുപാനിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് പട്ട ഗ്രാമ്പു എലക്ക നീളത്തിൽ അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും കൂടി ഈ എണ്ണയിൽ ഇട്ട് വഴറ്റുക മൂക്കരുത് അതിനു മൂൻമ്പ് മല്ലിപൊടി, കുരുമുളക് കൂടി ഇട്ട് ഇളക്കുക അതിനു ശേഷം ഒരു തക്കാളിയും ഇടുക. തക്കാളി വാടുമ്പോൾ കുക്കറിൽ ഇരിക്കുന്ന ഇറച്ചി (വെള്ളം കളയാതെ ) ഇതിലേക്ക് ചേർത്ത് ഇളകുക അവശ്യത്തിന് ഉപ്പും ചേർക്കുക അണ്ടിപരിപ്പും ഇടുക ഒന്ന് തിളച്ചതിനു ശേഷം തേങ്ങാപാൽ ഒഴിക്കുക അതിനു ശേഷം ഒന്നു ചൂടാക്കുക അതിനു ശേഷം ഇറക്കുക അന്നിട്ട് മല്ലിയില ഇടുക (കുറുകിയിരിക്കണമെങ്കിൽ വെർമസിലിയോ, കോൺഫ്ളവറോ ചേർക്കാം) നല്ല അപ്പത്തിന്റ കുടെയും ബ്രഡിന്റെ കുടെയും ഉപയോഗിക്കാം

(ഡെയ്സി ഇഗ്നേഷ്യസ്.)

[Read More...]


മട്ടന്‍ ബിരിയാണി





ആവശ്യമുള്ള സാധനങ്ങള്‍


  • ആട്ടിറച്ചി-അര കിലോ(ചെറിയ കഷണ ങ്ങളാക്കിയത്‌)
  • ബിരിയാണി അരി-രണ്ട്‌് കപ്പ്‌
  • മഞ്ഞള്‍പൊടി- ഒരു ടീസ്‌പൂണ്‍
  • വെളുത്തുള്ളി-രണ്ട്‌ ടേബിള്‍സ്‌പൂണ്‍(ചതച്ചത്‌)
  • ഇഞ്ചി- ഒരു കഷ്‌ണം(ചതച്ചത്‌)
  • പച്ചമുളക്‌- ആറെണ്ണം(നെടുവേ കീറിയത്‌)
  • കറുവാപ്പട്ട-രണ്ട്‌ കഷണം(ചതച്ചത്‌)
  • ഏലയ്‌ക്ക-മൂന്നെണ്ണം(ചതച്ചത്‌)
  • അണ്ടിപ്പരിപ്പ്‌- പത്തെണ്ണം
  • കിസ്‌മിസ്‌-പത്തെണ്ണം
  • സവാള- നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്‌)
  • തേങ്ങാപ്പാല്‍-മൂന്ന്‌ കപ്പ്‌
  • ഗരം മസാല-അര ടീസ്‌പൂണ്‍
  • മല്ലിയില - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • നെയ്യ്‌- നാല്‌ ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌-പാകത്തിന്‌

തയാറാക്കുന്ന വിധം

കുക്കറില്‍ മട്ടനും പച്ചമുളക്‌, ഇഞ്ചി,വെളുത്തുള്ളി, മഞ്ഞള്‍പൊടി, തേങ്ങാപാല്‍,കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്‌ക്ക, ഉപ്പ്‌ ഒരു സവാള അരിഞ്ഞത്‌ ഇവ ചേര്‍ത്ത്‌ അടച്ച്‌ 10 മിനിറ്റ്‌ വേവിക്കുക.
ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ ചൂടാകുമ്പോള്‍ നെയ്യ്‌ ഒഴിച്ച്‌ ബാക്കി സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത്‌ കോരുക. ഇതേ നെയ്യില്‍ തന്നെ അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്തെടുക്കുക. ബാക്കി എണ്ണയിലേക്ക്‌ അരിചേര്‍ത്ത്‌ ഇളക്കി വറുക്കുക.
ഇതിലേക്ക്‌ മട്ടന്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക. പാകത്തിന്‌ വെള്ളം ചേര്‍ത്ത്‌ അരി ചെറിയ തീയില്‍ വേവിക്കുക. അരി വെന്തുകഴിഞ്ഞാല്‍തയ്യാറാക്കി വച്ച മട്ടനും മല്ലിയില, വറുത്ത അണ്ടിപ്പരിപ്പ്‌ കിസ്‌മിസ്‌ എന്നിവയും ചേര്‍ത്ത്‌ ഇളക്കി ചൂടോടെ വിളമ്പാം.

[Read More...]


ഓലന്‍





ചേരുവകള്‍


  • വന്‍പയര്‍ – അര കപ്പ്‌
  • വെള്ളം – അര കപ്പ്‌
  • കുമ്പളങ്ങ കഷണങ്ങളാക്കിയത്‌ – ഒരു കപ്പ്‌
  • പച്ചമുളക്‌ കുറുകെ പിളര്‍ന്നത്‌ – 3 എണ്ണം
  • ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – 3-4 എണ്ണം
  • ഉപ്പ്‌ – പാകത്തിന്‌
  • തേങ്ങാപ്പാല്‍ – ഒരു കപ്പ്‌ (കൊക്കനട്ട് മില്‍ക്ക് പൌഡര്‍ ആണ് എങ്കില്‍ ഒരു കപ്പു ചൂട് വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ പൌഡര്‍ ചേര്‍ത്ത് ഇളക്കുക.)
  • കറിവേപ്പില – 2 തണ്ട്
  • വെളിച്ചെണ്ണ – 11/2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ട വിധം


വന്‍പയര്‍ ആറു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത്‌ എടുക്കുക. ഇത് നികക്കെ വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്ത് കുക്കറില്‍ 5 മിനിറ്റ് വേവിക്കുക. ആവി പോയി കഴിയുമ്പോള്‍ തുറന്നു ഇതിലേക്ക് കുമ്പളങ്ങ, പച്ചമുളക്‌, ചെറിയ ഉള്ളി, അര കപ്പ്‌ വെള്ളം ആവശ്യമെങ്കില്‍ ഉപ്പ് എന്നിവ ചേര്‍ത്ത്‌ 2 വിസില്‍ വരുന്നത് വരെ വേവിക്കുക. ആവി പോയി കഴിയുമ്പോള്‍ വീണ്ടും തുറന്നു തേങ്ങാപ്പാല്‍ ഒഴിച്ച്‌ ചെറുതീയില്‍ ചൂടാക്കുക. അതിനുശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത്‌ വാങ്ങിവയ്ക്കുക. ഓലന്‍ റെഡി. 




[Read More...]


Kumbilappam / Therali Appam



Ingredients 

• Roasted rice flour - 2 cups
• Grated Jaggery - 1 - 1 ½ cup
• Small banana - 3-4 Nos
• Grated coconut - ½ cup
• Cardamom powder - 2 Teaspoon
• Bay leaves ~ Vayana leaves as required for wrapping
• Coconut leaf sticks as required
• Water if required
• Serving 4-5 people

Directions

1.Wash and clean the bay leaves.
2.Take each bay leaf and fold it to make to a cone shape and pin it with coconut leaf stick and set aside.
3.In a pan add roasted rice flour, grated jaggery and mix well.
4.Then add the smashed bananas, grated coconut and cardamom powder to rice-jaggery mix and combine well without any lumps ( add little water if required, at this stage ).
5.Now fill the prepared mix to each bay leaf mould, steam for about 20-30 minutes or when its done.
6.Allow it to cool and remove the leaf mould before serving.
[Read More...]


തിരുവനന്തപൂരം ദം ബിരിയാണി





ആവശ്യമുള്ള സാധനങ്ങള്‍

  • ബസ്‌മതി അരി - 1 1/2 കിലോ
  • ചിക്കന്‍ -2 1/2 കിലോ
  • നാടന്‌ നെയ്യ്‌ -250 ഗ്രാം
  • സവാള - 10 എണ്ണം
  • തക്കാളി - 10 എണ്ണം
  • പച്ചമുളക്‌ - 10/12 എണ്ണം
  • ഇഞ്ചി ചതച്ചത്‌ -1 ടേബിള്‍ സ്‌പൂണ്‍
  • വെളുത്തുളളി - 3/4 ചതച്ചത്‌
  • പൊതിനയില - 3 ഇതള്‍
  • മല്ലിയില - 3 ഇതള്‍
  • നാരങ്ങനീര്‌ - 2 ടീ സ്‌പൂണ്‍
  • അണ്ടിപ്പരിപ്പ്‌ - 25 ഗ്രാം
  • ഉണക്കമുന്തിരി - 25 ഗ്രാം
  • ഗരം മസാല -1 ടീ സ്‌പൂണ്‍
  • കറുവപ്പട്ട - 4 എണ്ണം
  • ഗ്രാമ്പൂ - 4 എണ്ണം
  • ഏലയ്‌ക്കാ - 5 എണ്ണം
  • റോസ്‌ വാട്ടര്‍ - 1 1/2 ടീ സ്‌പൂണ്‍
  • കുങ്കുമപ്പൂ -1/4 ഗ്രാം(പാലില്‍ കലക്കിയത്‌)

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‌ 50 ഗ്രാം നെയ്യൊഴിച്ച്‌ ചൂടാക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലേക്കിട്ട്‌ നന്നായി വഴറ്റുക. നല്ല ബ്രൗണ്‍ കളറാകുമ്പോള്‍ കോരിയെടുക്കുക. ബിസ്‌ത റെഡി.

ഇനി ഒരു പാത്രത്തില്‍ അരിഞ്ഞ്‌ വച്ചിരിക്കുന്ന തക്കാളി ഇട്ട്‌ എണ്ണയില്ലാതെ നന്നായി വഴറ്റുക. തക്കാളി നന്നായി വാടിയ ശേഷം ചതച്ച പച്ചമുളകും ഇഞ്ചിയും വെളുള്ളിയും ഇട്ട്‌ നന്നായി ഇളക്കുക. ഇത്‌ മൂത്ത്‌ വരുമ്പോള്‍ അതിലേക്ക്‌ ചിക്കന്‍ കഷണങ്ങള്‍ ഇടാം.

ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച്‌ ആവശ്യത്തിന്‌ ഉപ്പും, പൊതിനയും ഇട്ട്‌ അടച്ച്‌ വെച്ച്‌ വേവിക്കുക. വേവാകും വരെ വെള്ളം വറ്റി പോവാതെ നോക്കണം. ആവശ്യമെങ്കില്‍ വീണ്ടും വെള്ളം ഒഴിക്കാം.

ചിക്കന്‍ വെന്താല്‍ ഇതിലേക്ക്‌ കുറേശെ ബിസ്‌ത ഇട്ടു കൊടുക്കുക. എന്നിട്ട്‌ കുറച്ച്‌ നേരം കൂടി അടച്ച്‌ വയ്‌ക്കുക. അതിനു ശേഷം ഗരം മസാല, നാരങ്ങാ നീര്‌, ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള്‍ ഇറച്ചി അടുപ്പില്‍ നിന്നിറക്കാം.

ഇനി ബിരിയാണിക്കുള്ള അരി വേവിക്കലാണ്‌. രണ്ട്‌ ലിറ്റര്‍ വെള്ളം ഒരു പാത്രത്തിലെടുത്ത്‌ തീയില്‍ വയ്‌ക്കുക. ചൂടാകുമ്പോള്‍ അതിലേക്ക്‌ കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്‌ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്‌ക്കുമ്പോള്‍ അതിലേക്ക്‌ ബാക്കിയുള്ള നെയ്യ്‌ പകുതി ഒഴിക്കുക.

പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഇളക്കിയ ശേഷം അരി നന്നായി കഴുകി വെള്ളത്തിലിടുക. 1 1/2 ടീ സ്‌പൂണ്‍ റോസ്‌ വാട്ടര്‍ കൂടി ചേര്‍ത്ത്‌ അടച്ച്‌ വെച്ച്‌ വേവിക്കുക.

വെള്ളം വറ്റി കഴിഞ്ഞാല്‍ പിന്നെ കുറച്ച്‌ നേരം ആവിയില്‍ വേവിക്കണം. ഏകദേശം എണ്‍പത്‌ ശതമാനം വെന്ത്‌ കഴിഞ്ഞാല്‍ അത്‌ തീയില്‍ നിന്നും മാറ്റി വയ്‌ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില്‍ വയ്‌ക്കുക.
ഇറച്ചിക്കു മുകളിലായി അല്‌പം ബിസ്‌തയും മല്ലിയിലയും ഇടുക. അതിന്‌ മുകളിലായി വെന്ത അരി ഇട്ട്‌ ഒന്ന്‌ തട്ടി നിരത്തിയിടുക. അതിലേക്ക്‌ പാലില്‍ കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ തളിക്കുക.
ബിരിയാണിക്ക്‌ കളര്‍ വരാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. 

അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ അതിന്‌ മുകളില്‍ നിരത്തുക. അതിന്‌ മുകളിലായി ബാക്കിയുള്ള ബിസ്‌ത കൂടി വിതറുക.
മൈദാ മാവ്‌ നനച്ച്‌ പാത്രത്തിന്റെ മൂടിയും പാത്രവും ചേര്‍ത്ത്‌ ആവി പോവാത്ത വിധം ഒട്ടിക്കുക. പാത്രത്തിന്‌ മുകളില്‍ കുറച്ചു കനല്‍ കൂടി വിതറിയാല്‍ നല്ലത്‌. ഭാരമുള്ള എന്തെങ്കിലും എടുത്ത്‌ വയ്‌ക്കുക. പത്ത്‌ മിനിറ്റ്‌ വേവിച്ചാല്‌ ദം ബിരിയാണി റെഡി.



[Read More...]


Chicken Korma




Ingredients:


  • Chicken – 1 whole, made into pieces after being deboned
  • Onions – 2, chopped
  • Turmeric powder – 1 tsp
  • Coriander seeds powder – 1 tsp
  • Red chilli powder – 1 tsp
  • Ginger – 1 inch piece, chopped
  • Garlic – 8, minced
  • Curd – 1 cup, fresh
  • Garam masala – 1/2 tsp
  • Almonds – 5, chopped
  • Cashew nuts – 10, chopped
  • Lemon juice – a dash
  • Coriander leaves – for garnishing
  • Water – 2 cups
  • Ghee – 3 tbsp
  • Salt as per taste

Method:

1. Add the chicken pieces with turmeric and salt in the curd after it is whipped sufficiently. Let the mixture set for about half an hour.
2. Now, heat the ghee and add the onions, garlic and ginger till they turn to a light brown colour.
3. Once that is done, add the red chilli powder and the coriander and allow the mixture to simmer for some more time.
4. To this add the chicken mixture and let it fry for another 5 minutes. You should also add around two cups of water so that the chicken does not stick.
5. Cover the chicken and allow it to cool till tender. You must wait to see that all the water has been absorbed and the dish is dry.
6. Finally, add the garam masala and salt.
7. To garnish, add all the dry fruits and the coriander leaves to the prepared dish.
  Shahi chicken korma is ready

[Read More...]


ഇഞ്ചി പച്ചടി



ചേരുവകൾ:


  • ഇഞ്ചി - ഒരു വലിയ കക്ഷണം( ചെറുതായി കൊത്തിയരിഞ്ഞത്‌)
  • പച്ചമുളക് - 3
  • ജീരകം - ഒരു നുള്ള്
  • കുഞ്ഞുള്ളി - 5 അല്ലി
  • വെളുത്തുള്ളി - 2 അല്ലി
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • തേങ്ങാ തിരുമ്മിയത്‌ - 1/4 കപ്പ്‌
  • വറ്റല്‍ മുളക് - 2
  • കടുക് - 1/4 ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • കറി വേപ്പില - ഒരു കതിര്

‍തയ്യാറാക്കുന്ന വിധം :

പച്ചമുളക് ,ഇഞ്ചി,കുഞ്ഞുള്ളി, വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിയുക.
തേങ്ങയും ജീരകവും ഒരു കുഞ്ഞുള്ളിയും കൂടി മിക്സറില്‍ നല്ല നേര്‍മയായി അരച്ചെടുക്കുക.
ഒരു ടീസ്പൂണ്‍ കടുക് ചതച്ചു മാറ്റി വെക്കുക. 
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ചു ഇഞ്ചിയും കുഞ്ഞുള്ളിയും പച്ചമുളകും വെളുത്തുള്ളിയും അരിഞ്ഞതു ഇട്ടു നന്നായി വഴറ്റുക, വഴന്നു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം.
ഇതിലേക്ക് തേങ്ങാ അരപ്പും കടുക് ചതച്ചതും ചേര്‍ത്തു ഇളക്കുക.ഒന്നു ചൂടായതിനു ശേഷം തീ അണയ്ക്കുക. ആവശ്യത്തിനു തൈരും നന്നായി ഇളക്കി ചേര്‍ക്കുക.
ഇഞ്ചി പച്ചടി തയ്യാര്‍. ചൂടു ചോറിന്റെ കൂടെ കഴിയ്ക്കാം .

[Read More...]


പൂരി




ആവശ്യമുള്ള സാധനങ്ങള്‍

  • ഗോതമ്പുപൊടി - ഒന്നര കപ്പ്‌
  • മൈദ - അര കപ്പ്‌
  • റിഫൈന്‍ഡ്‌ ഓയില്‍ - ആവശ്യത്തിന്‌
  • ഉപ്പ്‌ ചേര്‍ത്ത വെള്ളം- കുഴയ്‌ക്കാന്‍ ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഗോതമ്പുപൊടി, മൈദ, ഒരു ടേബിള്‍ സ്‌പൂണ്‍ റിഫൈന്‍ഡ്‌ ഓയില്‍ ഇവ പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്ത വെള്ളം തളിച്ച്‌ മുറുക്കമുളള പരുവത്തില്‍ കുഴയ്‌ക്കുക. (എണ്ണ അധികം വലിക്കാതിരിക്കാനാണ്‌ ഇങ്ങനെ കുഴയ്‌ക്കുന്നത്‌). മാവ്‌ ഉരുട്ടി എടുത്ത്‌ അല്‍പ്പം കനത്തില്‍ ചെറിയ വട്ടങ്ങളായി പരത്തുക.

ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കി (പൂരി മുങ്ങാന്‍ പാകത്തില്‍ എണ്ണ വേണം)പൂരി ഇട്ട്‌ പൊങ്ങി വരുമ്പോള്‍ ഒരു സ്‌പൂണ്‍ ഉപയോഗിച്ച്‌ പതുക്കെ പ്രസ്‌ ചെയ്യുക. നന്നായി പൊങ്ങി വരാന്‍ വേണ്ടിയാണിത്‌. മറിച്ചും തിരിച്ചും ഇട്ട്‌ നല്ല തീയില്‍ വറുത്തെടുക്കാം.
(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)
[Read More...]


മസാല ദോശ





ആവശ്യമുള്ള സാധനങ്ങള്‍

  • പച്ചരി - 3 കപ്പ്‌ (അഞ്ച്‌ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്‌)
  • ഉഴുന്ന്‌ - 1 കപ്പ്‌ (അഞ്ച്‌് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്‌)
  • ഉപ്പ്‌ - ആവശ്യത്തിന്‌
  • അരിയും ഉഴുന്നും വെവ്വേറെ അരച്ച ശേഷം ഉപ്പും ചേര്‍ത്ത്‌ ഒരുമിച്ച്‌ യോജിപ്പിച്ച്‌ മാവ്‌ പുളിക്കാന്‍ വയ്‌ക്കുക.
  • മസാല തയാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
  • ഉരുളക്കിഴങ്ങ്‌ - രണ്ടെണ്ണം
  • സവാള ചെറുതായി
  • അരിഞ്ഞത്‌- മൂന്നെണ്ണം
  • പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌ - അഞ്ചെണ്ണം
  • ഇഞ്ചി കൊത്തി അരിഞ്ഞത്‌ - ഒരു ചെറിയ കഷ്‌ണം
  • വെളുത്തുളളി - മൂന്നെണ്ണം
  • കറിവേപ്പില- ഒരു തണ്ട്‌
  • ക്യാരറ്റ്‌- ഒരെണ്ണം
  • ഗ്രീന്‍ പീസ്‌- അര കപ്പ്‌
  • വെളിച്ചെണ്ണ- മൂന്ന്‌
  • ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌- ആവശ്യത്തിന്‌
  • മഞ്ഞള്‍പൊടി-ഒരു ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്‌,ക്യാരറ്റ്‌, ഗ്രീന്‍പീസ്‌ ഇവ വേവിച്ച്‌ മാറ്റി വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവ വഴറ്റുക. സവാള വാടിത്തുടങ്ങുമ്പോള്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കാം. ഇനി വേവിച്ചു വച്ചിരിക്കുന്നവ ചേര്‍ത്ത്‌ നല്ലതുപോലെ ഇളക്കുക. ദോശകല്ലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ്‌ ഒഴിച്ച്‌ കനംകുറച്ച്‌ പരമാവധി വട്ടത്തില്‍ പരത്തി ഒരു വശം വെന്തുകഴിയുമ്പോള്‍ മസാല കൂട്ട്‌ വച്ച്‌ മടക്കി എണ്ണ ഒഴിച്ച്‌ മൊരിച്ചെടുക്കുക. 
(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)
[Read More...]


Chemmeen Varattiyathu



Ingredients

  • ¼ kg prawns
  • 2 onions, sliced
  • 3 green chillies, chopped
  • 1 tomato, diced
  • 1 tsp ginger paste
  • 1 tsp garlic paste
  • ½ tsp mustard seeds
  • ½ tsp fenugreek seeds
  • 3 tsp chilli powder
  • 1 tsp coriander powder
  • A few sprigs of coriander leaves
  • 2 cups tamarind juice
  • A few sprigs of curry leaves

Preparation

Take the prawns in a bowl, and add a tsp of chilli powder, a little turmeric powder and salt
Mix well with the prawns and marinate for about 5-10 minutes
Heat oil in a pan. (Vegetable oil or coconut oil)
Fry the marinated prawns, and drain them
Keep aside both the fried prawns and the oil
Now the sauce has to be prepared.
In a pan, pour 2 tbsp oil
Add mustard seeds and let them splutter
Put in fenugreek seeds and wait until they pop
Then add the curry leaves
Add the onions and then the green chillies and saute well in low flame
Add the ginger and garlic paste
Soon enough, add the diced tomato
Once the mix is sauteed well, add two tsp chilli powder, 1tsp coriander powder, and ¼ tsp turmeric powder
Take the oil saved after frying the prawns and pour it into the pan
To this, add the tamarind juice
Add enough salt, and let the curry boil
Once this gravy boils and thickens slightly, add the fried prawns to it
Put in the chopped coriander leaves and mix well
Keep in low flame and let it boil for another 2-3 minutes
Chemmeen varattiyathu is ready to be served
Pair it with hot steaming rice or soft rotis

[Read More...]


ബീഫ്‌ പെപ്പര്‍ റോസ്റ്റ്‌




ചേരുവകള്‍


  • ബീഫ്‌ - ½ കിലോ 
  • തേങ്ങാകൊത്തു- ½ കപ്പ് 
  • സവാള – 3 ചെറുതായി നുറുക്കിയത്
  • പച്ചമുളക് – 2 കീറിയത്
  • തക്കാളി – 1 ചെറുത്‌ നുറുക്കിയത്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 4 ടേബിള്‍ സ്‌പൂണ്‍
  • കുരുമുളകുപൊടി- 3 ടേബിള്‍ സ്‌പൂണ്‍
  • മഞ്ഞള്പൊടി- ½ ടേബിള്‍ സ്‌പൂണ്‍
  • ഗരംമസാല- 3 ടേബിള്‍ സ്‌പൂണ്‍
  • നാരങ്ങ നീര് / വിനാഗിരി- 1 ടേബിള്‍ സ്‌പൂണ്‍
  • മല്ലിപൊടി – 2 ½ ടേബിള്‍ സ്‌പൂണ്‍
  • കശ്മീരിമുളകുപൊടി – 1 ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്
  • വെളിച്ചണ്ണ
  • കടുക്
  • കറിവേപ്പില

പാകം ചെയ്യുന്ന വിധം 

ബീഫ്‌ നന്നായി കഴുകി കഷ്ണങ്ങള്‍ ആക്കിയതിലേക്ക് 2 ടേബിള്‍ സ്‌പൂണ്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, 2 ടേബിള്‍ സ്‌പൂണ്‍ കുരുമുളകുപൊടി, മഞ്ഞള്പൊടി, നാരങ്ങ നീര് / വിനാഗിരി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേര്ത്ത് നന്നായി ഇളക്കി 3 മണിക്കൂർ മാറ്റി വെയ്ക്കുക ശേഷം കുക്കറില്‍ 1/4 കപ്പ്  വെള്ളം ചേര്ത്ത് വേവിച്ചു എടുക്കുക.

കടായി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ച ശേഷം തെങ്ങ കൊത്തു മൂപ്പിക്കുക നിറം മാറി തുടങ്ങുമ്പോള്‍ ഉള്ളി, പച്ചമുളക് ബാക്കി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക ശേഷം തക്കാളി ഇട്ടു വെന്തു കഴിയുമ്പോള്‍ ബാക്കി ഉള്ള കുരുമുളകുപൊടി, ഗരംമസാല, മല്ലിപൊടി മുളകുപൊടി എന്നിവ ഇട്ടു പച്ചമണം മാറി എണ്ണതെളിഞ്ഞാല്‍ വേവിച്ച ബീഫ്‌ വെള്ളം ഉണ്ടെങ്കില്‍ അതോട് കൂടി ചേര്ത്ത് ഇളക്കി ഇഷ്ടാനുസരണം തോര്ത്തി എടുത്താല്‍ ബീഫ്‌ റോസ്റ്റ്‌ റെഡി.

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs