പുളി ഇഞ്ചി



 



ചേരുവകൾ

  • ഇഞ്ചി – 1/4 കപ്പ് (കുരുകുരെ അരിഞ്ഞത്)
  • പച്ചമുളക് – 3 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)
  • പുളിചെറുനാരങ്ങ – വലിപ്പത്തിൽ
  • മുളക് പൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • ശർക്കര പൊടിച്ചത് – 1 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • കടുക് 1/2 ടീസ്പൂൺ
  • ഉപ്പ്
  • കറിവേപ്പില


പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞിട്ടു അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും പച്ചച്ചുവ മാറുന്നതുവരെ വഴറ്റുക.

മഞ്ഞൾ പൊടിയും മുളക് പൊടിയും മല്ലിപൊടിയും ഇതിലേക്ക് ഇട്ട് വീണ്ടും 1 മിനിറ്റ് വഴറ്റുക.പുളി പിഴിഞ്ഞെടുത്ത വെള്ളം(ഏകദേശം 1 1/2 ഗ്ലാസ് ) ഇതിലേക്ക് ഒഴിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ശർക്കര ഇടുക. വെള്ളം വറ്റി നന്നായി കുറുകുമ്പോൾ വാങ്ങി വയ്ക്കാം.

[Read More...]


മാമ്പഴ പുളിശ്ശേരി



 



ചേരുവകൾ

  • പഴുത്ത മാങ്ങ – 5 എണ്ണം
  • മോര് – അരലിറ്റർ
  • തേങ്ങ ചിരകിയത് – ഒരു മുറി
  • മുളക് പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • കറിവേപ്പില – നാല്തണ്ട്
  • ഉലുവ – 1/2 ടീസ്പൂണ്
  • വറ്റൽ മുളക് 4 എണ്ണം
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അഞ്ച് പഴുത്ത നാടൻ മാങ്ങ മുറിച്ച ശേഷം കൽചട്ടിയിൽ വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക . മൂന്ന് കറിവേപ്പിൻ തണ്ടുകൾ തണ്ടോടു കൂടിയും , 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും , 1 ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാൽ അതിലേയ്ക്ക് അരലിറ്റർ മോര് ഒഴിക്കുക. മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോൾ തേങ്ങയും , ജീരകവും ചേർത്തരച്ച അരപ്പ് അതിലേയ്ക്ക് ചേർക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാൻ കാരണമാകുമെന്നാണ് പറയുന്നത്. അതിനാൽ പുളിശ്ശേരി പതഞ്ഞ് വരുമ്പോൾ ഇളക്കിയാൽ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താൽ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് കടുക് താളിക്കുക.


[Read More...]


ഓണമെഴുക്കുപുരട്ടി




ചേരുവകൾ 

  • പച്ച കായ - 2 എണ്ണം
  • ചേന - 150 ഗ്രാം
  • അച്ചിങ്ങ - 10-15 എണ്ണം
  • വഴുതനങ്ങ - ഒരെണ്ണം
  • പച്ചമുളക് - എരുവിന് ആവശ്യമായത്

പാകം ചെയ്യുന്ന വിധം 


ചേനയും കായയും വഴുതനങ്ങയും ചതുരക്കഷ്ണങ്ങൾ ആയി നുറുക്കുക
പയർ അല്പം നീളത്തിൽ നുറുക്കുക

ചേനയും പയറും കായയും ആവശ്യത്തിനു വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും എരുവിന് ആവശ്യമായ പച്ചമുളക് കീറിയതും ചേർത്ത് വേവിക്കുക

വെള്ളം വറ്റാറാകുമ്പോൾ വഴുതനങ്ങ ചേർക്കുക

വെള്ളം വറ്റുമ്പോൾ അല്പം വെളിച്ചെണ്ണ ചേർത്ത് ചെറു തീയിൽ പകമാക്കി എടുക്കുക .




[Read More...]


പച്ചടി (ഓണവിഭവങ്ങള്‍)



ചേരുവകൾ

  • തൈര് 
  • വെണ്ടക്ക
  • പച്ചമുളകു 
  • വെളിച്ചെണ്ണ
  • വറ്റല്‍മുളക്
  • കടുക്
  • കറിവേപ്പില
  • തേങ്ങ
  • ജീരകം 
  • ഉപ്പ് 

തയ്യാറാക്കുന്ന വിധം: 

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക. തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത് അരപ്പും ചേര്‍ത്ത് ചെറുതായി തിള വരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക. തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേര്‍ത്ത ശേഷം തിളക്കരുത്. 

ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്. ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെങ്കില്‍ല്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്‍ത്ത് വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.


[Read More...]


കടച്ചക്ക വറുത്തരച്ചത്



ചേരുവകൾ:


  • കടച്ചക്ക - ഒന്നിന്‍റെ പകുതി
  • തേങ്ങ ചിരണ്ടിയത് - രണ്ട് കപ്പ് 
  • മുളകുപൊടി  - ഒരു ടീസ്പൂണ്‍
  • മല്ലിപ്പൊടി  - ഒരു ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി  - ഒരു നുള്ള് 
  • സവാള  - ഒരു എണ്ണം    
  • പച്ചമുളക് - രണ്ട് എണ്ണം
  • ചെറിയ ഉള്ളി  - ആറ് എണ്ണം    
  • വറ്റല്‍മുളക് - രണ്ട് എണ്ണം 
  • കറിവേപ്പില  - രണ്ട് ഇതള്‍    
  • കടുക്  - അര ടീസ്പൂണ്‍
  • എണ്ണ  - ഒരു ടേബിള്‍ സ്പൂണ്‍    
  • ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്നവിധം: 

കടച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി സവാളയും പച്ചമുളകും മഞ്ഞൾപൊടിയും ഉപ്പും വെള്ളവും (രണ്ട് കപ്പ്) ചേര്‍ത്ത്  വേവിക്കുക.  അര ടേബിള്‍സ്പൂണ്‍  ചൂടാക്കി തേങ്ങ ചിരണ്ടിയതും മൂന്ന് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ഇട്ട് വറക്കുക. ഗോള്‍ഡ് നിറമാകുമ്പോള്‍ മല്ലിപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കി വാങ്ങുക. ചൂടാറുമ്പോള്‍ മിക്സിയിലെ വെള്ളം കൂടാതെ അരച്ച ശേഷം വെള്ളത്തില്‍ കലക്കി കടച്ചക്കയിൽ ചേര്‍ത്ത്  ചെറുതായി തിളപ്പിക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍മുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കുക.


[Read More...]


ഈത്തപ്പഴം ചട്ട്ണി / ചമ്മന്തി




ആവശ്യമുള്ള സാധനങ്ങള്‍


  • കുരുകളഞ്ഞ ഈത്തപ്പഴം - 250 ഗ്രാം 
  • ചുക്കുപൊടി-രണ്ട് ടീ സ്പൂണ്‍
  • പുളി-20 ഗ്രാം(കുഴമ്പ് രൂപത്തിലാക്കിയത്)
  • മുളക് പൊടി-കാല്‍ ടീസ്പൂണ്‍
  • ഉപ്പ്-രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട്, മൂന്ന് മണിക്കൂര്‍  വെള്ളത്തില്‍ കുതിര്‍ത്തിട്ട ഈത്തപ്പഴം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കണം. ഇത് അല്‍പ്പം വെള്ളം  ചേര്‍ത്ത് മാറ്റിവെക്കുക. ഇതിലേക്ക് ചുക്കുപൊടി, കുഴമ്പ് രൂപത്തിലാക്കി മാറ്റിവെച്ച പുളി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കണം. കൂട്ട് വറ്റിയ ശേഷം അഞ്ച് മിനുട്ടിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

[Read More...]


വിഷു സ്‌പെഷല്‍ - കൂട്ടുകറി



ചേരുവകള്‍

  • കടലപ്പരിപ്പ്  200 ഗ്രാം
  • കടല (വേവിച്ചത്)  100 ഗ്രാം
  • ചേന  250 ഗ്രാം
  • വാഴയ്ക്ക  250 ഗ്രാം
  • പച്ചമുളക്  6 എണ്ണം
  • ശര്‍ക്കര  1 
  • തേങ്ങ  1
  • കുരുമുളക്  അര ടീസ്പൂണ്‍
  • ജീരകം  കാല്‍ ടീസ്പൂണ്‍
  • വെളിച്ചെണ്ണ, ഉപ്പ്  ആവശ്യത്തിന്
  • കറിവേപ്പില   3 തണ്ട്
  • വറ്റല്‍ മുളക്  3 എണ്ണം
  • കാരറ്റ്  2 എണ്ണം (ആവശ്യമെങ്കിൽ)

തയ്യാറാക്കുന്ന വിധം

തേങ്ങ പകുതിയെടുത്ത് കുരുമുളക്, ജീരകം, രണ്ട് പച്ചമുളക് എന്നിവ ചേര്‍ത്ത് അധികം അരയാതെ ചതച്ചെടുക്കണം.

ചേന, വാഴയ്ക്ക, കാരറ്റ് എന്നിവ സമചതുരാകൃതിയില്‍ മുറിക്കണം. ഇതിലേക്ക് പാതി വേവിച്ച കടലപ്പരിപ്പ്, കടല എന്നിവയും മുളകുപൊടി, മഞ്ഞള്‍ പൊടി, പച്ചമുളക്, ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കണം. ചേരുവകകള്‍ വെന്തു തുടങ്ങുമ്പോള്‍ അരപ്പും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിക്കണം. കുറുകി പാകമാകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് കടുകും വറ്റല്‍ മുളകും് വെളിച്ചെണ്ണയില്‍ വറവിട്ട് മാറ്റിവെക്കണം. 

അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റി വെച്ച തേങ്ങ നല്ല തവിട്ടു നിറമാകുന്നതുവരെ മൂപ്പിക്കണം. ഇതിലേക്ക് തയ്യാറാക്കിയ കൂട്ട് ചേര്‍ത്ത് നല്ലപോലെ ഇളക്കണം. 

(ഷൈന രഞ്ജിത്ത്)


[Read More...]


കൈതച്ചക്ക പച്ചടി




ആവശ്യമായ ചേരുവകകള്‍


  • കൈതച്ചക്ക (ചെറുതായി അരിഞ്ഞത്)  250 ഗ്രാം
  • തേങ്ങ ചിരകിയത്  അരമുറി
  • കടുക്  1/2 ടീസ്പൂണ്‍
  • പഞ്ചസാര  3 ടീസ്പൂണ്‍
  • പച്ചമുളക്  5 എണ്ണം
  • മഞ്ഞള്‍പൊടി  1 ടീസ്പൂണ്‍
  • മുളക്‌പൊടി  1/4 ടീസ്പൂണ്‍
  • തൈര് (അധികം പുളിക്കാത്തത്)  1 കപ്പ് 
  • ഉപ്പ്  ആവശ്യത്തിന് 
  • വെളിച്ചെണ്ണ  ആവശ്യത്തിന്
  • വറ്റല്‍ മുളക്  3 എണ്ണം

തയ്യാറാക്കുന്ന വിധം

കൈതച്ചക്ക മുളക്‌പൊടിയും പച്ചമുളകും മഞ്ഞള്‍പൊടിയും അല്‍പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. തേങ്ങ പട്ടുപോലെ അരക്കണം. അരച്ചതിനുശേഷം അതില്‍ കടുക് ഒരു പച്ചമുളക് ചേര്‍ത്ത് ഒന്നു ചതച്ചെടുക്കണം. (അധികം അരയരുത്. കടുക് നല്ലപോലെ അരഞ്ഞാല്‍ ഒരു കയ്പ് അനുഭവപ്പെടും)

വേവിച്ച് വെച്ച കൈതച്ചക്കയിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കണം. കുറുകി വരുമ്പോള്‍ തൈര് ചേര്‍ത്ത് തീയില്‍ നിന്നും മാറ്റണം. തൈര് ചേര്‍ത്തതിനു ശേഷം തിളപ്പിക്കരുത്. 

വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും കറിവേപ്പിലയും ചേര്‍ത്ത് വറവിട്ട് അടച്ച് വെക്കണം.

(ഷൈന രഞ്ജിത്ത്)
[Read More...]


വെജിറ്റബിള്‍ ക്ലിയര്‍ സൂപ്പ്



 

ചേരുവകൾ 

  • വെജിറ്റബിള്‍ സ്റ്റോക്ക്  - നാല് കപ്പ്
  • മഷ്‌റൂം അരിഞ്ഞത് - ഒരു കപ്പ്
  • കാരറ്റ് അരിഞ്ഞത് - ഒരു കപ്പ്
  • ചീര അരിഞ്ഞത്  - ഒരു കപ്പ്
  • ബ്രൊക്കോളി അരിഞ്ഞത്  - ഒരു കപ്പ്
  • ഉപ്പ് ആവശ്യത്തിന്
  • കുരുമുളകുപൊടി  - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം 

വെജിറ്റബിള്‍ സ്റ്റോക്കില്‍ വേവിച്ച പച്ചക്കറിയും ബാക്കി ചേരുവയും ചേര്‍ത്ത് നന്നായി ഇളക്കി തിളയ്ക്കുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.


[Read More...]


ഉരുളകിഴങ്ങ്‌ സ്റ്റ്യൂ





ചേരുവകൾ


  • ഉരുളക്കിഴങ്ങ്‌ - 3എണ്ണം 
  • സവാള - 1 വലുത്‌ നീളത്തില്‍ അരിഞ്ഞത്‌ 
  • പച്ചമുളക്‌ - 5 എണ്ണം നീളത്തില്‍ അരിഞ്ഞത്‌ 
  • ഇഞ്ചി - ഒരു ചെറിയ കക്ഷണം 
  • അരമുറി തേങ്ങയുടെ ഒന്നാം പാല്‍ - ഒരു കപ്പ്‌ 
  • രണ്ടാം പാല്‍ - ഒരു കപ്പ്‌ 
  • വെള്ളം ആവശ്യത്തിന്‌, 
  • കറിവേപ്പില ആവശ്യത്തിന്‌, 
  • ഉപ്പ്‌, വെളിച്ചെണ്ണ ഒരു ടീസ്‌പൂണ്‍

പാചകം ചെയ്യുന്ന രീതി

രണ്ടാം പാലില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും പച്ചമുളക്‌, സവാള, ഇഞ്ചി എന്നിവച്ചേര്‍ത്ത്‌ വേവിക്കുക

വെന്തകിഴങ്ങിലേയ്‌ക്ക്‌ ഒന്നാം പാല്‍ ചേര്‍ത്തിളക്കി ചൂടാക്കുക. തിളച്ചു വരുന്നതിന്‌ മുമ്പ്‌ സ്റ്റൗ കെടുത്തണം. പിന്നീട്‌ എണ്ണ ചൂടാക്കി കറിവേപ്പില താളിച്ച്‌ കറിയിലേയ്‌ക്ക്‌ ഒഴിക്കുക. ചെറു തീയില്‍ കറി ചൂടാക്കി കറിയിലേയ്‌ക്ക്‌ അര ടീസ്‌പൂണ്‍ കുരുമുളക്‌ പൊടി വിതരണം. ഏലയ്‌ക്ക പൊടിച്ചു ചേര്‍ത്താല്‍ നല്ല സ്വാദിഷ്‌ഠമായ മണം ലഭിക്കും. പൂരി, ചപ്പാത്തി എന്നിവയുടെ കറിയായി ഉപയോഗിക്കാം.


[Read More...]


പുതിനച്ചമ്മന്തി





ചേരുവകള്‍

  • പുതിനയില - രണ്ട്‌ കപ്പ്‌
  • ചുരണ്ടിയെടുത്ത തേങ്ങ - ഒരു കപ്പ്‌
  • ഇഞ്ചി - കാലിഞ്ച്‌ കഷണം
  • ഉള്ളി - മൂന്നു ചുള
  • മല്ലിയില - ഒരു കപ്പ്‌ 
  • നാരങ്ങാനീര്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌
  • പച്ചമുളക്‌ - മൂന്നെണ്ണം
  • പുളിക്കാത്ത തൈര്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • വെള്ളം - ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം


നന്നായി കഴുകി തോര്‍ത്തിയെടുത്ത ഇലകള്‍ തൈര്‌ ഒഴികെയുള്ള മറ്റു ചേരുവകളുമായി ചേര്‍ത്ത്‌ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ചമ്മന്തി കട്ടിയായിരിക്കുന്നുവെന്നു തോന്നിയാല്‍ മാത്രം ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ ടേബിള്‍സ്‌പൂണ്‍ വെള്ളം ചേര്‍ത്ത്‌ അരയ്‌ക്കാം. താത്‌പര്യമുണ്ടെങ്കില്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ പുളിക്കാത്ത തൈര്‌ ചേര്‍ക്കാം. റഫ്രിജറേറ്റില്‍ സൂക്ഷിച്ച്‌ ആവശ്യത്തിനെടുത്ത്‌ ഉപയോഗിക്കാം. ദോശ, ചപ്പാത്തി, ഇഡ്‌ഢലി, പൂരി തുടങ്ങിയവയ്‌ക്കൊപ്പവും സാന്‍ഡ്‌വിച്ച്‌ സ്‌പ്രെഡായി ഉപയോഗിക്കാനും ഒന്നാന്തരമാണ്‌. 

തേങ്ങാ ചേര്‍ക്കാതെയും പുതിനച്ചമ്മന്തിയുണ്ടാക്കാം. അപ്പോള്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. നാരങ്ങാനീര്‌ മാത്രം മതിയാകും. ചമ്മന്തിയുടെ പച്ചനിറം മാറാതിരിക്കാനും പുളിരസത്തിനുമാണ്‌ നാരങ്ങാനീര്‌ ചേര്‍ക്കുന്നത്‌. 


[Read More...]


ഇഞ്ചിക്കറി (ഓണവിഭവങ്ങള്‍)





ആവശ്യമുള്ള സാധനങ്ങള്‍:

1. ഇഞ്ചി പൊടിയായി അരിഞ്ഞത് - അരകപ്പ്
2. വറ്റല്‍ മുളക് - 24 എണ്ണം
    മല്ലി - 2 വലിയ സ്പൂണ്‍
    ഉലുവ - 1/4 ചെറിയ സ്പൂണ്‍
    കടുക് - 1/4 ചെറിയ സ്പൂണ്‍
3. നല്ലെണ്ണ - 1 വലിയ സ്പൂണ്‍
4. വെളിച്ചെണ്ണ - 2 വലിയ സ്പൂണ്‍
5. വാളന്പുെളി - 2 ചെറിയ സ്പൂണ്‍
6. ശര്ക്കുര - പാകത്തിന്
7. കടുക് - കാല്‍ ചെറിയ സ്പൂണ്‍
    ഉലുവ - അല്പം
    വറ്റല്‍ മുളക് - നാല് എണ്ണം (മുറിച്ചത്)
    കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഇഞ്ചി കൊത്തിയരിഞ്ഞത് ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചുവക്കെ വറുത്തു കോരുക.

ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, രണ്ടാമത്തെ സാധനങ്ങള്‍ ക്രമത്തിന് ഇട്ടു മൂപ്പിച്ചുവാങ്ങി നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തില്‍ വറുത്തെടുത്ത ഇഞ്ചിയും, ആവശ്യത്തിന് വാളന്പുെളി കലക്കിയ വെള്ളവും മേല്പെറഞ്ഞ അരച്ചെടുത്ത സാധനങ്ങളും, ഉപ്പുനീരും ചേര്ത്ത്ല ഇളക്കി തിളപ്പിക്കുക.

രണ്ടു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഏഴാമത് പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ ഓരോന്നും മൂപ്പിച്ചെടുത്ത് കറിയില്‍ ചേര്ക്കു ക. 'ഇഞ്ചിക്കറി' ഒരു വിധം കൊഴുക്കുന്ന സമയം പാകത്തിന് മധുരം ആകത്തക്കവിധം ശര്ക്കിര കൂടി ചീകി ചേര്ക്കു ക. നന്നായി ഇളക്കി തണുത്തശേഷം പാത്രത്തില്‍ നിന്നും കയില്കൊംണ്ട് കോരി ഭരണിയില്‍ ഒഴിച്ചുവെച്ച് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുക.


[Read More...]


കാളന്‍ (ഓണവിഭവങ്ങള്‍)




നേന്ത്രകായും ചേനയും ചേര്‍ത്ത് കാളന്‍ ഉണ്ടാക്കാം. നേന്ത്ര പഴം കൊണ്ടും കാളന്‍ ഉണ്ടാക്കാം. കഷ്ണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം. പച്ചമുളക്‌ കഴുകി നെടുകെ പിളര്‍ത്തി കല്‍ച്ചട്ടിയിലിട്ട്‌ മഞ്ഞള്‍പ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന്‌ മുകളിലേക്ക്‌ കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത്‌ വറ്റിച്ച് കുറുക്കുക.

കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവും കൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ മുറിച്ചത്‌, ഉലുവ ഇവയിട്ട്‌ മൂപ്പിച്ച്‌ കടുക്‌ പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട്‌ ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ്‌ ഉപ്പിട്ട്‌ നന്നായി ഇളക്കുക.

[Read More...]


പച്ചടി (ഓണവിഭവങ്ങള്‍)



ചേരുവകൾ

  • തൈര് 
  • വെണ്ടക്ക
  • പച്ചമുളകു 
  • വെളിച്ചെണ്ണ
  • വറ്റല്‍മുളക്
  • കടുക്
  • കറിവേപ്പില
  • തേങ്ങ
  • ജീരകം 
  • ഉപ്പ് 

തയ്യാറാക്കുന്ന വിധം: 

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക. തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത് അരപ്പും ചേര്‍ത്ത് ചെറുതായി തിള വരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക. തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേര്‍ത്ത ശേഷം തിളക്കരുത്. 

ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്. ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെങ്കില്‍ല്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്‍ത്ത് വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.


[Read More...]


ഓലന്‍ (ഓണവിഭവങ്ങള്‍)



ഓലന്‍


ചേരുവകൾ

  • കുമ്പളങ്ങ കഷണങ്ങളാക്കിയത്‌ – ഒരു കപ്പ്‌
  • വന്‍പയര്‍ (ചുമന്ന പയര്‍ ) - ഒരു പിടി
  • പച്ചമുളകു – 3 എണ്ണം
  • എണ്ണ
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം:

കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷ്ണം. കുമ്പളങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷ്ണങ്ങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി. ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്

[Read More...]


അവിയല്‍ (ഓണവിഭവങ്ങള്‍)




ചേരുവകൾ


  • നേന്ത്ര കായ
  • ചേന
  • പയര്‍
  • പടവലങ്ങ
  • വെള്ളരിക്ക
  • മുരിങ്ങക്കായ
  • കാരറ്റ്
  • പച്ചമുളക് 
  • തേങ്ങ
  • ജീരകം
  • ചുമന്നുള്ളി 
  • മഞ്ഞള്പ്പൊുടി 
  • തൈര്‍ 
  • പുളി വെള്ളം
  • ഉപ്പ്
  • വെളിച്ചെണ്ണ
  •  കറിവേപ്പില

തയാറാക്കുന്ന വിധം 

സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണയായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.

തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.
എല്ലാ പച്ചക്കറികളും മഞ്ഞള്പ്പൊുടിയും അല്പം ഉപ്പും ചേർത്തു വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളിൽ പുളി പിഴിഞ്ഞ (തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേർക്കുക.

അവിയല്‍ വാങ്ങി വെച്ചു അലപം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.

മലബാര്‍ പ്രദേശങ്ങളില്‍ പുളിക്കുവേണ്ടി തൈരാണ്‌ ഉപയോഗിക്കുന്നത്.


[Read More...]


സാമ്പാര്‍ (ഓണവിഭവങ്ങള്‍)



ചേരുവകൾ 

  • കുമ്പളങ്ങ
  • വെള്ളരിക്ക
  • പടവലങ്ങ
  • മുരിങ്ങക്ക 
  • സവാള
  • കിഴങ്ങ് 
  • തക്കാളി 
  • വെണ്ടയ്ക്ക
  • പരിപ്പ്
  • മുളകുപൊടി
  • മല്ലിപ്പൊടി
  • കായപ്പൊടി 
  • ഉലുവപ്പൊടി
  • പുളി വെള്ളം
  • എണ്ണ 
  • കടുക് 
  • വറ്റല്‍ മുളക്
  • കറിവേപ്പില

തയാറാക്കുന്ന വിധം 

പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേ ർക്കും)യും പുളി വെള്ളവും ചേർത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേർക്കുക. 



[Read More...]


പാവക്ക (കയ്പക്ക) അച്ചാർ




ചേരുവകൾ:

  • കയ്പക്ക/ പാവക്ക
  • നല്ലെണ്ണ
  • കടുക്
  • ഇഞ്ചി
  • പച്ചമുളക്
  • വെളുത്തുള്ളി
  • ഉലുവ
  • കായം 
  • ജീരകം
  • കോല്‍പുളി
  • മുളകുപൊടി
  • ഉപ്പും


ഞങ്ങടെ കയ്പക്ക/ പാവക്ക ചെറുതായി അരിഞ്ഞ് നല്ലെണ്ണയില്‍ വറുത്തു കോരുക. ബാക്കി വരുന്ന എണ്ണയില്‍ കടുക് പൊട്ടിച്ചതിനുശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ചത് ചേർത്തു വഴറ്റുക. ബ്രൗൺ നിറമാകുമ്പോള്‍ ഉലുവ, കായം, ജീരകം ഇത്യാദി പൊടികള്‍ ചേർത്തു വീണ്ടും ഇളക്കുക. കോല്‍പുളി പിഴിഞ്ഞത് ഒഴിച്ച് തിളപ്പിക്കുക, ശേഷം മുളകുപൊടി ഇടുക. വറുത്തു വച്ച കയ്പക്കയും ഉപ്പും ചേർത്തു ഇളക്കി ഇറക്കുക. ഒന്നു രണ്ട് അച്ച് ബെല്ലം ചേര്‍ക്കുക. 


(Sandhya NB)
[Read More...]


വെട്ടു കേക്ക്



ചേരുവകള്‍ 


  • മൈദ : 500 ഗ്രാം
  • മുട്ട അടിച്ചത് : 3 എണ്ണം
  • പഞ്ചസാര പൊടിച്ചത് : 2 കപ്പ്
  • നെയ്യ് : ഒരു ടേബിള്‍ സ്പൂണ്‍
  • പാല്‍ : ഒരു ടേബിള്‍ സ്പൂണ്‍
  • വാനില എസന്‍സ് : അര ടീസ്പൂണ്‍
  • ഏലക്കായ് പൊടിച്ചത് : 5എണ്ണം
  • സോഡാപ്പൊടി : കാല്‍ ടീസ്പൂണ്‍
  • റവ : 100 ഗ്രാം

ഉണ്ടാക്കുന്ന വിധം

മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്‌പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്‌ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് കാഞ്ഞ എണ്ണയില്‍ വറുത്തു കോരിയെടുക്കണം. വെട്ടുകേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.


[Read More...]


പൂരി മസാല





ആവശ്യമുള്ള സാധനങ്ങള്‍

  • ഗോതമ്പുപൊടി - ഒന്നര കപ്പ്‌
  • മൈദ -അര കപ്പ്‌
  • റിഫൈന്‍ഡ്‌ ഓയില്‍- ആവശ്യത്തിന്‌്്
  • ഉപ്പ്‌ ചേര്‍ത്ത വെള്ളം- കുഴയ്‌ക്കാന്‍ ആവശ്യത്തിന്‌
  • ഉരുളക്കിഴങ്ങ്‌ മസാലയ്‌ക്ക്
  • ഉരുളക്കിഴങ്ങ്‌- രണ്ടെണ്ണം
  • ഗ്രീന്‍പീസ്‌-കാല്‍ കപ്പ്‌
  • സവാള - ഒരെണ്ണം (കൊത്തിയരിയുക)
  • ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌- അര ടീസ്‌പൂണ്‍
  • പച്ചമുളക്‌- രണ്ടെണ്ണം(നെടുവെ കീറിയത്‌)
  • മഞ്ഞള്‍ പൊടി- കാല്‍ ടീസ്‌പൂണ്‍
  • വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • കടുക്‌-കാല്‍ ടീസ്‌പൂണ്‍
  • ഉഴുന്നുപരിപ്പ്‌- അര ടീസ്‌പൂണ്‍
  • കറിവേപ്പില-രണ്ട്‌ തണ്ട്‌
  • ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

ഗോതമ്പുപൊടിയും മൈദയും ഉപ്പും ഒരു ടേബിള്‍ സ്‌പൂണ്‍ റിഫൈന്‍ഡ്‌ ഓയിലും അല്‍പ്പാല്‍പ്പമായി വെള്ളവും തളിച്ച്‌് കുഴച്ച്‌് പൂരിക്കുള്ള മാവാക്കുക. അര മണിക്കൂര്‍ ഒരു പ്ലേറ്റ്‌ കൊണ്ട്‌ മൂടി വയ്‌ക്കുക. ഇതില്‍ നിന്ന്‌ മാവെടുത്ത്‌ ചെറിയ ഉരുളകളാക്കി വയ്‌ക്കുക. ഇവ ഓരോന്നും വട്ടത്തില്‍ അല്‍പ്പം കനത്തില്‍ പരത്തുക. ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാകുമ്പോള്‍ പരത്തിവച്ച പൂരി ഇട്ട്‌ എണ്ണ പിടിക്കാതെ വറുത്തുകോരുക.

മസാല തയാറാക്കുന്നതിന്‌

 ഉരുളക്കിഴങ്ങ്‌ പുഴുങ്ങി തൊലികളഞ്ഞ്‌ പൊടിച്ചുവയ്‌ക്കുക. ഗ്രീന്‍പീസ്‌ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുക്‌ പൊട്ടിച്ച്‌ ഉഴുന്നുപരിപ്പിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.. ഇതിലേക്ക്‌ ഇഞ്ചിയും സവാളയും പച്ചമുളക്‌ കീറിയതും മഞ്ഞള്‍പ്പൊടിയും മൂപ്പിക്കുക. ഇതിലേക്ക്‌ ഗ്രീന്‍പീസും ഉരുളക്കിഴങ്ങും അല്‍പ്പം വെള്ളവും ഉപ്പും ചേര്‍ത്തിളക്കി വേവിക്കുക. മല്ലിയില വിതറി പൂരിയോടൊപ്പം വിളമ്പാം.

(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)



[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs