(2 കിലോ പ്ലംകേക്ക്)
ഫ്രൂട്ട് മിക്സ്
ചേരുവകൾ
- മുന്തിരി വൈന്‍ – 150 മില്ലി
- കറുത്ത ഉണക്കമുന്തിരി – 1/2 കിലോ
- ഇഞ്ചി ഉണക്കിയത് – 50 ഗ്രാം
- ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം.
- പഞ്ചസാര – 50 ഗ്രാം
- ചെറുനാരങ്ങയുടെ തൊലി – 20 ഗ്രാം
- ജാതിക്കാപ്പൊടി – 10 ഗ്രം
- ഉപ്പ് – 5 ഗ്രാം
- ചെറുനാരങ്ങ നീര് – 1
- തേന്‍ – 25 മില്ലി
- റം – 100 മില്ലി
ഫ്രൂട്ട് മിക്സിംഗ് ആണ് കേക്കിന്റെ ആദ്യത്തെ ഭാഗം. ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേയ്ക്ക്മുന്തിരി വൈന്‍,പഞ്ചസാര, ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത്,ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, കറത്ത ഉണക്കമുന്തിരി, ചെറുനാരങ്ങയുടെ നീര്, തേൻ എന്നിവ നന്നായി ചൂടാക്കുക. വൈൻ വറ്റി കട്ടിയായി വരുമ്പോൾ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോൾ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, റം എന്നിവ ചേര്‍ത്ത് ഇളക്കി വയ്ക്കുക.
കേക്ക്
- ബട്ടര്‍ – 250 ഗ്രാം
- പഞ്ചസാര – 250 ഗ്രാം
- മൈദ – 250 ഗ്രാം
- ബേക്കിംഗ് സോഡ – 1ടീ.സ്പൂൺ
- മുട്ട – 6
- പഞ്ചസാര കരിച്ചത് – 20 ഗ്രാം