You are here: » Home » All posts
ചിൽഡ് മെലൺ സൂപ്പ്
ചേരുവകൾ
- മസ്ക് മെലൺ - ഒന്നിന്റെ പകുതി, ഒരുവിധം തണുപ്പിച്ചത്
- ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
- പഞ്ചസാര – രണ്ടു വലിയ സ്പൂൺ
- കോഷർ സോൾട്ട് – കാൽ ചെറിയ സ്പൂൺ
- നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
- കുരുമുളകുപൊടി – പാകത്തിന്
- പുതിനയില – ആറ് – എട്ട് (അലങ്കരിക്കാൻ)
- സാലഡ് വെള്ളരിക്ക, കഷണങ്ങളാക്കിയത് – (അലങ്കരിക്കാൻ)
പാകം ചെയ്യുന്ന വിധം
- മസ്ക് മെലൺ കഷണങ്ങളാക്കി വയ്ക്കുക.
- ഇഞ്ചിയും, പുതിനയിലയും, പഞ്ചസാരയും, നാരങ്ങാനീരും ഉപ്പും ചേർത്തു മിക്സിയില്‍ അടിച്ചെടുക്കുക.
- വിളമ്പുന്നതിനു തൊട്ടുമുമ്പ് കുരുമുളകുപൊടി ചേർത്തു രുചി പാകപ്പെടുത്തുക.
- സാലഡ് വെള്ളരിക്കയും പുതിനയിലയും കൊണ്ടലങ്കരിച്ചു വിളമ്പാം.
(ഡോണ സേവ്യർ, ജർമനി)
അവൽ മിൽക്ക്
ആവശ്യമുള്ള സാധനങ്ങൾ
- അവൽ – 1/2 കപ്പ്
- നെയ്യ് - 2 ടീസ്പൂൺ
- ബദാം, കശുവണ്ടി – 5 എണ്ണം വീതം
- ചെറുപഴം - 2 എണ്ണം
- കണ്ടൻസ്ഡ് മിൽക്ക് – 1/2ൂ ടേബിൾ സ്പൂൺ (വേണമെങ്കിൽ)
- തിളപ്പിച്ച പാൽ – 1/2 കപ്പ് തണുപ്പിച്ചത്
- പഞ്ചസ്സാര – 1/2 ടേബിൾ സ്പൂൺ
- ഏലക്ക പൊടി - ഒരു നുള്ള്
തയ്യാറാക്കേണ്ട വിധം
ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യൊഴിച്ച് കശുവണ്ടിയും ബദാമും വറുത്തെടുത്ത് മാറ്റുക. ഇതിലേക്ക് അവൽ ഇട്ട് വറുത്തെടുക്കുക. ഒരു പാത്രത്തിൽ രണ്ട് ചെറുപഴം തൊലി കളഞ്ഞ് ഇടുക. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഉടച്ച പഴത്തിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഇത് ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ശേഷം ഒരു കപ്പിൽ തിളപ്പിച്ച ശേഷം തണുപ്പിച്ച പാൽ ഒഴിക്കുക. ഇതിലേക്ക് പഞ്ചസ്സാരയിട്ട് ഇളക്കണം.ഇനി ഒരു ഗ്ലാസ് എടുക്കണം. ഇതിലേക്ക് അൽപ്പം പഴം മിശ്രിതം ഇടണം. ഇതിന് മീതെ വറുത്ത് വെച്ച അവലും, കശുവണ്ടി-ബാദാം എന്നിവയും ഇടണം. ശേഷം വീണ്ടും പഴം മിശ്രിതം ചേർക്കണം. മീതെ അവലും. ശേഷം പാൽ ഒഴിക്കണം. ഇവ ചെറുതായ് ഇളക്കണം. മീതെ ബാക്കിയുള്ള കശുവണ്ടി-ബദാം എന്നിവ വിതറി അലങ്കരിക്കാം. സ്വാദിഷ്ടമായ അവൽ മിൽക്ക് റെഡി.
മസാല മുട്ട സുർക്ക
ചേരുവകൾ
- പൊന്നി അരി - 3 കപ്പ്
- മുട്ട - 4 എണ്ണം
- ഉരുളക്കിഴങ്ങ് അരിഞ്ഞത് - 1 കപ്പ്
- ഗ്രീൻ പീസ്, ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്
- ഉള്ളി അരിഞ്ഞത് - അരകപ്പ്
- പച്ചമുളക് അരിഞ്ഞത് - 3എണ്ണം
- കറിവേപ്പില - 2തണ്ട് അരിഞ്ഞത്
- മല്ലിയില അരിഞ്ഞത് - കാല്‍ കപ്പ്
- ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍സ്പൂണ്‍
- ഉപ്പ്,എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.ഫിഷ് ബോൾസ്
ആവശ്യമുള്ള സാധനങ്ങൾ
- മീൻ - അരക്കിലോ (ഏതെങ്കിലും)
- സവാള - രണ്ടെണ്ണം (കൊത്തിയരിഞ്ഞത്)
- ഉരുളക്കിഴങ്ങ ്- രണ്ടെണ്ണം (പുഴുങ്ങിഉടച്ചത്്)
- മുട്ട - ഒരെണ്ണം (അടിച്ചെടുത്തത്)
- പച്ചമുളക ്- മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി - ഒരു കഷണം (ചെറുതായി അരിഞ്ഞത്)
- മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
- എണ്ണ - പാകത്തിന്
- വിനാഗിരി - ഒരു ടീസ്പൂൺ
- ബ്രഡ് പൊടിച്ചത് - ഒരു കപ്പ്
- ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി വിനാഗിരി ചേർത്ത് വേവിക്കുക. വെന്തുകഴിയുമ്പോൾ മുള്ള് നീക്കിയെടുക്കാം. ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കി പച്ചമുളക്,ഇഞ്ചി, സവാള അൽപ്പം ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക.ഇതിലേക്ക് മീൻ,ഉരുളക്കിഴങ്ങ് എന്നിവയും മുളകുപൊടിയും ചേർത്ത് ഇളക്കി നന്നായി വഴറ്റുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കി മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുത്ത് വറുത്തെടുക്കാം.
അടുക്കു പത്തിരി / ബീത്തിച്ചുട്ട പത്തിരി
ചേരുവകൾ
- കയമ അരി- അരക്കിലോ
- തേങ്ങാപ്പാൽ- മുക്കാൽ മുറി തേങ്ങയുടേത്
- പാൽ
തയാറാക്കുന്ന വിധം
കുതിർത്തുവെച്ച അരി, തേങ്ങാപ്പിലിൽ അരച്ചെടുക്കുക. ഒരു തവി വറ്റും ചേർക്കണം. തരിയില്ലാതെ നന്നായി അരച്ചെടുത്ത് അതിൽ അല്പം ഏലക്കായപ്പൊടിയും പാകത്തിന് ഉപ്പും ചേർക്കുക .അതിനുശേഷം ഇത് കുക്കറിലോ ആവികയറ്റിയോ വേവിച്ചെടുക്കാം. കുക്കറിലെ പാത്രത്തിൽ എണ്ണ തടവിയ ശേഷം ഒരു തവി മാവ് ഒഴിക്കുക. അല്പം വേവായ ശേഷം അതിനുമുകളിൽ വീണ്ടും എണ്ണ തടവി അടുത്ത അടുക്ക് മാവ് ഒഴിക്കുക. അങ്ങനെ പലയടുക്കുകളിലായി തയ്യാറാക്കി വേവിച്ചെടുത്ത ശേഷം പുറത്തെടുക്കാം. ഇത് ഒന്നിച്ച് മുറിച്ചെടുത്ത് കറിയും കൂട്ടി ഉപയോഗിക്കാം.
(ഫാത്തിമ, എഫ്.എ. കാറ്റേഴ്സ്)
ചിക്കന്‍ റോസ്റ്റ് (ii)
ചേരുവകള്‍
- കോഴി - 1 കിലോ
- തക്കാളി - 5 എണ്ണം
- സവാള - 500 ഗ്രാം
- പച്ചമുളക് - 8 എണ്ണം
- മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
- മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി - 1/2ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- കറാമ്പൂ, കറാമ്പട്ട, ഏലക്കായ - 5 ഗ്രാം വീതം
തയ്യാറാക്കുന്നവിധം
കോഴി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണമാക്കു. അതില്‍ ഉപ്പ് മഞ്ഞള്‍പ്പൊടി അല്പം മുളക് പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. തക്കാളി വട്ടത്തില്‍ അരിഞ്ഞ് സവാള നേര്‍മയായും അരിഞ്ഞ് വെക്കുക. പച്ചമുളക് നീളത്തില്‍ ചീന്തിവെക്കുക. കറാമ്പൂ, പട്ട, ഏലക്കായ എന്നിവ പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് തക്കാളി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് വെളുത്തുള്ളി ചതച്ചത് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റിച്ച് വേവിക്കുക. അതിലേക്ക് കോഴി ചേര്‍ക്കുക. കറാമ്പൂ, പട്ട, ഏലക്കാ എന്നിവ പൊടിച്ചതും കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വെളിച്ചെണ്ണ കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് ഉലര്‍ത്തി വാങ്ങിയാല്‍ കോഴി റോസ്റ്റ് റെഡി.ചീരയില ബജി
ചേരുവകൾ
- വള്ളി ചീരയില- 10 എണ്ണം
- കടലമാവ് ആവശ്യത്തിന്
- മുളക് പൊടി- 2 ടേപിൾ സ്പൂൺ
- കായപ്പൊടി- അര ടേബിൾ സ്പൂൺ
- മൈദ- 1 ടേബിൾ സ്പൂൺ
- പൊരുംജീരകം- അര ടേബിൾ സ്പൂൺ
- ഉപ്പ്
- വെള്ളം
- എണ്ണ
തയ്യാറാക്കുന്ന രീതി
മൈദമാവ്, കടലമാവ്, മുളക്പൊടി, പൊരുംജീരകം, കായപ്പൊടി എന്നിവ വെള്ളവും ഉപ്പും ചേർത്ത് കുറച്ച് അയഞ്ഞ രീതിയിൽ കുഴയ്ക്കുക. ശേഷം വള്ളി ചീരയില മസാലക്കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ വറക്കുക.മീന്‍ കട്‌ലററ്
ചേരുവകൾ
- മീന്‍ അരക്കിലോ
- പച്ചമുളക് എട്ടെണ്ണം
- സവാള നാലെണ്ണം
- ഇഞ്ചി നാലു കഷണം
- റൊട്ടിപ്പൊടി അര കപ്പ്
- മുട്ട രണ്ടെണ്ണം
- റൊട്ടി (വെള്ളത്തില്‍ മുക്കിപിഴിഞ്ഞെടുത്തത്) നാലു കഷണം
തയാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി വേവിച്ച് മുള്ളും തൊലിയും മാറ്റി നുറുക്കിവെക്കുക. സവാള, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായി അരിയണം. രണ്ടു ടീസ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ മുറിച്ച ചേരുവകള്‍ ഇട്ട് നന്നായി ഇളക്കണം. എന്നിട്ട് ഇറക്കി മീന്‍ ചേര്‍ത്ത് യോജിപ്പിച്ചു വെക്കണം.റൊട്ടിക്കഷണം മീനില്‍ ചേര്‍ത്ത് യോജിപ്പിച്ചശേഷം ചെറുതായി ഉരുട്ടി കട്‌ലറ്റ് ആകൃതിയില്‍ പരത്തി വെക്കണം. മുട്ട കുറച്ച് അടിച്ചശേഷം ഉരുട്ടിയ കട്‌ലറ്റ് ഇതില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടികൊണ്ട് ഒരുപോലെ പൊതിയണം. ചൂടായ എണ്ണയിലിട്ട് പൊരിച്ച് കോരിയെടുക്കുക.
(സ്മിത പ്രേംരാജ്)
ചെമ്മീന്‍ ഡ്രൈഫ്രൈ
ആവശ്യമായ ചേരുവകള്‍
- ചെമ്മീന്‍ - 500 ഗ്രാം
- മുളകുപൊടി - 2 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- ചെറുനാരങ്ങനീര് - 1 ടീസ്പൂണ്‍
- ഉപ്പ്, വെളിച്ചെണ്ണ, തേങ്ങക്കൊത്ത് - ആവശ്യത്തിന്
- ഇഞ്ചി, വെളുത്തുളളി, പച്ചമുളക് പേസ്റ്റ് - 3 ടീസ്പൂണ്‍
- കോണ്‍ഫഌവര്‍ - 4 ടീസ്പൂണ്‍
- കറിവേപ്പില - 4 തണ്ട്
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കി ഉപ്പും മുളകുപൊടിയും മഞ്ഞള്‍പൊടിയും ചെറുനാരങ്ങാനീരും ചേര്‍ത്ത് കുഴച്ചു വെക്കണം. പതിനഞ്ചുമിനിറ്റ് കഴിഞ്ഞാല്‍ ഇഞ്ചി, വെളുത്തുളളി, പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. വീണ്ടും പത്ത് മിനിറ്റ് കഴിഞ്ഞാല്‍ കോണ്‍ഫഌര്‍ ചേര്‍ത്ത് കുഴക്കണം. അടികട്ടിയുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഈ ചെമ്മീന്‍ കൂട്ട് ഇട്ട് ചെറുതീയില്‍ ഇടക്കിടെ ഇളക്കി വേവിച്ചെടുക്കണം. മുക്കാല്‍ വേവായാല്‍ തേങ്ങാക്കൊത്തും കറിവേപ്പിലയും ചേര്‍ക്കാം. നല്ല തവിട്ടു നിറമായി മൊരിഞ്ഞു വരുമ്പോള്‍ തീയണക്കാം.
(ഷൈന രഞ്ജിത്ത്)
സ്‌പൈസി ചിക്കന്‍ ഫ്രാങ്കി
ആവശ്യമായ സാധനങ്ങള്‍:
- ചിക്കന്‍ - ബോണ്‍ലെസ്സ് 4 ഇടത്തരം കഷ്ണങ്ങള്‍ (വെജ് ഫ്രാങ്കിയാണ് ആവശ്യമെങ്കില്‍ പനീര്‍ ഉപയോഗിക്കാം)
- സവാള - 3 എണ്ണം
- പച്ചമുളക് - 3 എണ്ണം
- ഇഞ്ചി - ഒരു ചെറിയ കഷണം
- വെളുത്തുള്ളി - 25 എണ്ണം
- കാപ്‌സികം - ഒന്നിന്റെ പകുതി
- കാരറ്റ് - 1 എണ്ണം
- ഉരുളക്കിഴങ്ങ് -1 (ഫ്രഞ്ച് ഫ്രൈസിന് എന്ന പോലെ മുറിച്ചത്)
- ശേസ്വാന്‍ ചട്‌നി - 4 ടീസ്പൂണ്‍
- കാശ്മീരി ചില്ലി പൌഡര്‍ - 1 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
- ചീസ് സ്‌പ്രെഡ് - 6 ടേബിള്‍ സ്പൂണ്‍
- ഗാര്‍ലിക് മയോണൈസ് - 4 ടേബിള്‍ സ്പൂണ്‍
- മല്ലിച്ചപ്പ് - ഒരു പിടി
- ഉപ്പ് - ആവശ്യത്തിന്
- മുട്ട - 3 എണ്ണം
- പാല്‍ - 4 ടേബിള്‍ സ്പൂണ്‍
- ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍ + ചിക്കന്‍ പൊരിക്കാന്‍ ആവശ്യത്തിന്
- ബ്രെഡ് - 5 എണ്ണം പൊടിച്ചത്
- ഫോയില്‍ പേപ്പര്‍ / ബട്ടര്‍ പേപ്പര്‍
പൊറാട്ട:
- മൈദ/ ഗോതമ്പ് പൊടി - 2 കപ്പ്
- വെള്ളം - ആവശ്യത്തിന്
- ഓയില്‍ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം :
പൊറാട്ട:
മൈദ/ ഗോതമ്പ് പൊടി ഉപ്പും ആവശ്യത്തിന് ഉപ്പും വെള്ളവും ഓയിലും ചേര്‍ത്ത് പൊറാട്ടയ്ക്ക് കുഴക്കുന്ന പോലെ പാകപ്പെടുത്തുക. അല്പ്പ സമയം വെച്ച ശേഷം പോരാട്ട പരുവത്തില്‍ പരത്തി ചുട്ടെടുക്കുക. ഈ സമയം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് അതിലേക്ക് എടുത്തു വെച്ച പാലും അല്പ്പം ഉപ്പും നന്നായി ചേര്‍ത്ത് ഇളക്കി വെക്കുക. ഈ കൂട്ട് പാനില്‍ ഒരു ചെറിയ ഓംലെറ്റിന് എന്ന പോലെ ഒഴിക്കുക. അതിനു മീതെ ആയി ഉണ്ടാക്കി വെച്ചിരിക്കുന്ന പൊറാട്ട വെച്ച് രണ്ടും വശവും മറിച്ചിട്ടു വേവിക്കുക.ഫില്ലിംങ്ങിന്:
ചിക്കന്‍ അല്പ്പം നീളത്തില്‍ മുറിച്ച് കുറച്ചു വെള്ളവും ആവശ്യത്തിന് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക. ഓവര്‍ വെന്തു പോകാതെ നോക്കണം. പാകമായാല്‍ അടുപ്പില്‍ നിന്നും വാങ്ങി വെക്കുക. ശേഷം വേറെ ഒരു പാന്‍ അടുപ്പില്‍ വെച്ച് ചിക്കന്‍ പൊരിക്കാന്‍ ആവശ്യമായ എണ്ണ ഒഴിച്ചു ചൂടാക്കുക. ഈ സമയം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചു സ്പൂണ്‍ കൊണ്ട് അടിച്ചു വെക്കണം. ബ്രെഡ് പൊടിക്കുകയും വേണം. ഇനി വേവിച്ച് വെച്ചിരിക്കുന്ന ചിക്കന്‍ ആദ്യം മുട്ടയില്‍ മുക്കി പിന്നെ ബ്രെഡില്‍ പൊതിഞ്ഞ് വറുത്ത് കോരുക. പുറമേ ഒന്ന് പൊരിഞ്ഞു കിട്ടിയാല്‍ മാത്രം മതി.(പനീര്‍ ആണെങ്കില്‍, അവ നീളത്തില്‍ മുറിച്ച് അല്പ്പം കോണ്‍ ഫ്‌ലോര്‍ തൂകി പൊരിച്ചെടുക്കാം.ബ്രൌണ്‍ കളര്‍ ആകാതെ സൂക്ഷിക്കണം)
ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസിന് എന്നാ പോലെ നീളത്തില്‍ മുറിച്ച് ഒരു പത്രം ഉപ്പു വെള്ളത്തില്‍ കുതിര്‍ത്ത് ഫ്രിഡ്ജില്‍ വെക്കുക. അര മണിക്കൂറിന് ശേഷം എടുത്ത് വെള്ളം പോക്കി എണ്ണയില്‍ വറുത്തു കോരുക.
ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് അല്പ്പം ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ചെറുതാക്കി മുറിച്ച സവാള ഇടുക. സവാളയുടെ പച്ചമണം മാറി ഒന്ന് നന്നായി വെന്ത് വരുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും വളരെ നേര്‍മയാക്കി അരിഞ്ഞു ചേര്‍ക്കുക. എന്നിട്ട് കാപ്‌സികം മുറിച്ചതും കാരറ്റ് മുറിച്ചതും കൂടെ ചേര്‍ത്ത് വഴറ്റുക. പാകമായി വരുമ്പോള്‍ കാശ്മീരി മുളക് പൊടിയും ശേസ്വാന്‍ ചട്‌നിയും ചേര്‍ത്ത് ഇളക്കുക. ഈ കൂട്ടിലേക്ക് ചിക്കന്‍ പൊരിച്ചതും ഉരുളക്കിഴങ്ങ് പൊരിച്ചതും കൂടെ ചേര്‍ത്ത് ഇളക്കുക. ഉപ്പ് പാകപ്പെടുത്തിയ ശേഷം മല്ലിച്ചപ്പ് ചെറുതാക്കി മുറിച്ചത് കൂടെ ചേര്‍ത്ത ശേഷം മാത്രം മൂടി വെക്കുക.
ഒരു കഷ്ണം ഫോയില്‍ പേപ്പര്‍ / ബട്ടര്‍ പേപ്പര്‍ നീളത്തില്‍ മുറിച്ച് അതിനു മുകളില്‍ പൊറാട്ട വെച്ച് അതിനു നടുവിലായി നീളത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് കൂട്ട് വെക്കുക. അതിനു മുകളിലായി ഒരു സ്പൂണ്‍ മയോണൈസും ഒരു സ്പൂണ്‍ ചീസും ഇടുക(എല്ലാ ഭാഗത്തും ഇവ എത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം). ശേഷം പൊറാട്ട കോണ്‍ ആകൃതിയില്‍ മടക്കുക. താഴെ വെച്ചിരുന്ന ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് നല്ലപോലെ പൊതിഞ്ഞു വെക്കുക. ചൂടോടെ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
via: ഷാജിന (mb4)
വറുത്തരച്ച കോഴിക്കറി
ചേരുവകള്‍
- കോഴിയിറച്ചി (കഷണങ്ങളാക്കിയത്)– ഒരു കിലോ
- തേങ്ങ ചിരവിയത് – രണ്ട് കപ്പ്
- തക്കാളി– രണ്ട് എണ്ണം
- പച്ചമുളക്– നാല് എണ്ണം
- മഞ്ഞള്‍പൊടി– മുക്കാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി– നാല് ടേബിള്‍സ്പൂണ്‍
- മുളകുപൊടി – നാല് ടേബിള്‍സ്പൂണ്‍
- ഇഞ്ചി– സാമാന്യം വലിയ കഷണം
- വെളുത്തുള്ളി– എട്ട് അല്ലി
- ചെറിയ ഉള്ളി– അഞ്ച് എണ്ണം
- എണ്ണ– മൂന്നര ടേബിള്‍സ്പൂണ്‍
- കറിവേപ്പില– മൂന്ന് തണ്ട്
- കടുക് – ഒരു ടീസ്പൂണ്‍
- ഉപ്പ്– ആവശ്യത്തിന്.
തയാറാക്കുന്ന വിധം
കോഴിയിറച്ചി കഷണങ്ങളാക്കിയതു നന്നായി കഴുകി വെള്ളം വാര്‍ത്തുവയ്ക്കുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. ചിരവിയ തേങ്ങ മിക്‌സിയിലിട്ട് ചെറുതായി ഒതുക്കുക (വെള്ളം ചേര്‍ക്കാതെ). നോണ്‍സ്റ്റിക് പാനില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് മിക്‌സിയില്‍ ഒതുക്കിയെടുത്ത തേങ്ങയും അഞ്ച് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ചേര്‍ത്ത് വറുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കേണ്ടതാണ്.ചൂടാറുമ്പോള്‍, വെള്ളം തളിച്ച് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില (ഒരു ഇതള്‍), ചെറിയ ഉള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കുക.
ഒരു മിനിറ്റ് കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് അല്‍പനേരം ഇളക്കുക. അതിനുശേഷം വൃത്തിയാക്കിവച്ച കോഴിയിറച്ചിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. നാല്–അഞ്ച് മിനിറ്റ് ഇളക്കുക. ചട്ടി അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക. വെന്തു കഴിയുമ്പോള്‍ വറുത്തരച്ച തേങ്ങ വെള്ളത്തില്‍ കലക്കിച്ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ തീയണച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ചു ചേര്‍ക്കാം.
വിഷു സ്‌പെഷല്‍ - കൂട്ടുകറി
ചേരുവകള്‍
- കടലപ്പരിപ്പ് 200 ഗ്രാം
- കടല (വേവിച്ചത്) 100 ഗ്രാം
- ചേന 250 ഗ്രാം
- വാഴയ്ക്ക 250 ഗ്രാം
- പച്ചമുളക് 6 എണ്ണം
- ശര്‍ക്കര 1
- തേങ്ങ 1
- കുരുമുളക് അര ടീസ്പൂണ്‍
- ജീരകം കാല്‍ ടീസ്പൂണ്‍
- വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്
- കറിവേപ്പില 3 തണ്ട്
- വറ്റല്‍ മുളക് 3 എണ്ണം
- കാരറ്റ് 2 എണ്ണം (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
തേങ്ങ പകുതിയെടുത്ത് കുരുമുളക്, ജീരകം, രണ്ട് പച്ചമുളക് എന്നിവ ചേര്‍ത്ത് അധികം അരയാതെ ചതച്ചെടുക്കണം.ചേന, വാഴയ്ക്ക, കാരറ്റ് എന്നിവ സമചതുരാകൃതിയില്‍ മുറിക്കണം. ഇതിലേക്ക് പാതി വേവിച്ച കടലപ്പരിപ്പ്, കടല എന്നിവയും മുളകുപൊടി, മഞ്ഞള്‍ പൊടി, പച്ചമുളക്, ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കണം. ചേരുവകകള്‍ വെന്തു തുടങ്ങുമ്പോള്‍ അരപ്പും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിക്കണം. കുറുകി പാകമാകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് കടുകും വറ്റല്‍ മുളകും് വെളിച്ചെണ്ണയില്‍ വറവിട്ട് മാറ്റിവെക്കണം.
അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റി വെച്ച തേങ്ങ നല്ല തവിട്ടു നിറമാകുന്നതുവരെ മൂപ്പിക്കണം. ഇതിലേക്ക് തയ്യാറാക്കിയ കൂട്ട് ചേര്‍ത്ത് നല്ലപോലെ ഇളക്കണം.
(ഷൈന രഞ്ജിത്ത്)
പാല്‍പായസം
ആവശ്യമുള്ള സാധനങ്ങള്‍
- ഉണക്കലരി 1 ലിറ്റര്‍
- പാല്‍ 2 ലിറ്റര്‍
- പഞ്ചസാര 500 ഗ്രാം
- നെയ്യ് 200 ഗ്രാം
- കിസ്മസ് 10 ഗ്രാം
- അണ്ടിപരിപ്പ് 10 ഗ്രാം
- ഏലക്കായ് 5 ഗ്രാം
- കുങ്കുമപൂവ് 5 ഗ്രാം
തയ്യാറാക്കേണ്ട വിധം
ഉണക്കലരി കഴുകി വൃത്തിയാക്കുക. അണ്ടിപ്പരിപ്പ് പൊട്ടിച്ച് ചെറുകഷണങ്ങളാക്കുക. കിസ്മസിന്റെ കാമ്പു കളഞ്ഞ് കഴുകി എടുത്തിരിക്കണം. ഏലക്കായ് തൊളി കളഞ്ഞ് പൊട്ടിച്ചെടുത്തുവെക്കുക. പാല്‍ നല്ലതുപോലെ തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിയ ഉണക്കലരി അതിലിട്ട് വേവിക്കുക. പഞ്ചസാരയും നെയ്യും കുറേശ്ശെ വീതം അതിലിട്ട് ഇളക്കണം. പാല് കുറുകണം. അരിവെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും കിസ്മസും കുങ്കുമപൂവും ഏലക്കായും ഈ മിശ്രിതത്തില്‍ ഇട്ട് ഇളക്കിവച്ച് 10 മിനിട്ട് അടച്ചു വക്കണം.അട പ്രഥമന്‍
ചേരുവകൾ
- ചെമ്പാ പച്ചരി അര കിലോ
- ശര്‍ക്കര 600 ഗ്രാം
- തേങ്ങാപാല്‍, ഒന്നാം പാല്‍ കാല്‍ ലിറ്റര്‍
- രണ്ടാം പാല്‍ ഒരു ലിറ്റര്‍
- മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
- തേങ്ങ (പച്ച തേങ്ങ) നാലെണ്ണം
- നെയ്യ് 150 ഗ്രാം
- ഏലയ്ക്കാപ്പൊടി രണ്ടു ഗ്രാം
- അണ്ടിപരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം
- വാഴയില 10 എണ്ണം
- കൊട്ടത്തേങ്ങ രണ്ടിതള്‍
- പാല്‍ അര ലിറ്റര്‍
തയാറാക്കുന്ന വിധം
ചെമ്പാ പച്ചരി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍ കുതിര്‍ത്ത അരി ഊറ്റി നേര്‍മയില്‍ അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം. അരച്ചമാവില്‍ കുറച്ചു ശര്‍ക്കരപ്പൊടിയും നെയ്യും ചേര്‍ത്തിളക്കുക. കട്ടിയാണെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത് ഇലയില്‍ പരത്തിയെടുക്കുക. മൂന്നു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പരത്തിയ അട രണ്ടോ മൂന്നോ ഇലകളിലായി ചേര്‍ത്ത് കെട്ടിയിടുക. അട നന്നായി വെന്തതിനുശേഷം പച്ചവെള്ളത്തില്‍ തണുപ്പിച്ച് അട വേര്‍പെടുത്തുക. വേവിച്ച അടകള്‍ ചെറുകഷണങ്ങളായി മാറ്റിവെക്കുക.
ഉരുളിയില്‍ കുറച്ച് വെള്ളം തിളപ്പിച്ച് ശര്‍ക്കരപ്പാനി കാച്ചി അരിച്ചെടുക്കുക. അരിച്ചെടുത്തശേഷം ശര്‍ക്കരപ്പാനി അടുപ്പില്‍വെച്ച് നന്നായി വറ്റിച്ചെടുക്കുക. ശേഷം നുറുക്കിവെച്ച അട അതില്‍ ചേര്‍ത്തിളക്കി വരട്ടിയെടുക്കുക. 50 ഗ്രാം നെയ്യും കൂടി ചേര്‍ത്ത് വരട്ടിയെടുക്കുക.
നാല് തേങ്ങ ചിരവി ചതച്ച് കാല്‍ ലിറ്റര്‍ വെള്ളം ഒഴിച്ച് ഒന്നാം പാല്‍ തോര്‍ത്തുവെച്ച് അരിച്ചെടുക്കുക. അതിനുശേഷം ആ തേങ്ങപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടാം പാല്‍ തോര്‍ത്തുകൊണ്ട് അരിച്ചെടുക്കുക. ആ പീര വീണ്ടും നന്നായി ഞെരടി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ മൂന്നാം പാല്‍ എടുക്കുക.
വരട്ടിവെച്ച അടയില്‍ മൂന്നാം പാല്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിക്കുക. ശേഷം വീണ്ടും രണ്ടാം പാല്‍ ഒഴിച്ച് വറ്റിച്ച് എടുക്കുക. അട ഇറക്കിവെച്ച് ഒന്നാം പാലും ഒഴിക്കുക. ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്ത് അടപ്രഥമനില്‍ ചേര്‍ക്കുക. അര ലിറ്റര്‍ പാല്‍ കാച്ചി തണുപ്പിച്ച് അടപ്രഥമനില്‍ ചേര്‍ക്കുക.
നാല് തേങ്ങ ചിരവി ചതച്ച് കാല്‍ ലിറ്റര്‍ വെള്ളം ഒഴിച്ച് ഒന്നാം പാല്‍ തോര്‍ത്തുവെച്ച് അരിച്ചെടുക്കുക. അതിനുശേഷം ആ തേങ്ങപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടാം പാല്‍ തോര്‍ത്തുകൊണ്ട് അരിച്ചെടുക്കുക. ആ പീര വീണ്ടും നന്നായി ഞെരടി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ മൂന്നാം പാല്‍ എടുക്കുക.
വരട്ടിവെച്ച അടയില്‍ മൂന്നാം പാല്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിക്കുക. ശേഷം വീണ്ടും രണ്ടാം പാല്‍ ഒഴിച്ച് വറ്റിച്ച് എടുക്കുക. അട ഇറക്കിവെച്ച് ഒന്നാം പാലും ഒഴിക്കുക. ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്ത് അടപ്രഥമനില്‍ ചേര്‍ക്കുക. അര ലിറ്റര്‍ പാല്‍ കാച്ചി തണുപ്പിച്ച് അടപ്രഥമനില്‍ ചേര്‍ക്കുക.
Rasam
Ingredients
- Water that was used to boil the dal for the sambar 1 ½ litres
- Tamarind extract 15 ml
- Water 15 ml
- Turmeric powder 1 tsp
- Chilli powder 1 ½ tsp
- Asafoetida 5 g
- Jaggery a little
- Cumin seeds ½ tsp
- Fenugreek seeds ¼ tsp
- Tomatoes (chopped) 50 g
- Curry leaves a few
- Salt to taste
- Sambar masala paste (refer sambar recipe, Vinayaka Cateres) 2 tbsp
- Coriander leaves (chopped) 25 g
- Coconut oil 1 tbsp
- Mustard seeds ½ tsp
- Dry red chillies 4
- Curry leaves 2 sprigs
Preparation
Add water to the tamarind and then add the turmeric powder, chilli powder, asafoetida, jaggery, cumin seeds, fenugreek seeds, chopped tomatoes, curry leaves and salt.Boil it well till the liquid content reduces and it thickens.
To this, add the dal water kept aside earlier when preparing the sambar, and also add the chopped tomatoes.
Add the sambar masala paste and when it bubbles well, add the chopped coriander leaves.
Heat coconut oil, add the mustard seeds, dry red chillies, and curry leaves.
Fry well, add it to the pan contents and mix well.
If required, roast a little pepper, coriander, cumin seeds and curry leaves. Powder it well and add one small spoon of it into the rasam for extra flavor.
പെസഹാ അപ്പം II
ചേരുവകൾ
- അരിപ്പൊടി: 2 കപ്പ് (വറുത്തത്)
- തേങ്ങ ചിരകിയത് : ഒന്നേകാൽ കപ്പ്
- ഉഴുന്ന് : ഒരു പിടി (വെള്ളത്തിൽ കുതിർക്കണം)
- ചുവന്നുള്ളി : 5-6
- വെളുത്തുള്ളി - 2 അല്ലി
- ജീരകം - കാൽ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വെള്ളത്തിൽ കുതിർത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം. പിന്നീട് ഒരു വലിയ പാത്രത്തിൽ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല കുഴമ്പു പരുവത്തിൽ ആക്കുക. മൂന്ന് മണിക്കൂറിന് ശേഷം അപ്പച്ചെമ്പിന്റെ തട്ടിൽ നിരത്തിയ വാഴയിലയിലേക്ക് ഈ മാവ് കോരിയൊഴിക്കുക. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം. ഇത് പതിനഞ്ച് മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക. പെസഹാ അപ്പം തയ്യാർ.കൈതച്ചക്ക പച്ചടി
ആവശ്യമായ ചേരുവകകള്‍
- കൈതച്ചക്ക (ചെറുതായി അരിഞ്ഞത്) 250 ഗ്രാം
- തേങ്ങ ചിരകിയത് അരമുറി
- കടുക് 1/2 ടീസ്പൂണ്‍
- പഞ്ചസാര 3 ടീസ്പൂണ്‍
- പച്ചമുളക് 5 എണ്ണം
- മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
- മുളക്‌പൊടി 1/4 ടീസ്പൂണ്‍
- തൈര് (അധികം പുളിക്കാത്തത്) 1 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ ആവശ്യത്തിന്
- വറ്റല്‍ മുളക് 3 എണ്ണം
തയ്യാറാക്കുന്ന വിധം
കൈതച്ചക്ക മുളക്‌പൊടിയും പച്ചമുളകും മഞ്ഞള്‍പൊടിയും അല്‍പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. തേങ്ങ പട്ടുപോലെ അരക്കണം. അരച്ചതിനുശേഷം അതില്‍ കടുക് ഒരു പച്ചമുളക് ചേര്‍ത്ത് ഒന്നു ചതച്ചെടുക്കണം. (അധികം അരയരുത്. കടുക് നല്ലപോലെ അരഞ്ഞാല്‍ ഒരു കയ്പ് അനുഭവപ്പെടും)വേവിച്ച് വെച്ച കൈതച്ചക്കയിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കണം. കുറുകി വരുമ്പോള്‍ തൈര് ചേര്‍ത്ത് തീയില്‍ നിന്നും മാറ്റണം. തൈര് ചേര്‍ത്തതിനു ശേഷം തിളപ്പിക്കരുത്.
വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും കറിവേപ്പിലയും ചേര്‍ത്ത് വറവിട്ട് അടച്ച് വെക്കണം.
(ഷൈന രഞ്ജിത്ത്)
Tandoori Chicken
Ingredients
- Chicken legs - 2
- Lemon juice - 1 tbsp
- Salt to taste
- Onion - 1
- A piece of Ginger
- A few cloves of Garlic
- Green chilli - 1
- Garam masala powder - 1 1/2 tsp
- Curd/Yogurt - 1 cup
- Food color - 1/4 tsp
Method:
1. They key to the tandoori is marination, Make slits on the chicken pieces with a knife. First step marination is with Lemon juice & salt. Mix it, once salt is dissolved pour it on the chicken pieces. Make sure you rub it into the slits too.2. Let the chicken marinate for about 20 minutes.
3. Grind the onion, ginger, garlic and green chilli together in a mixer into a thick paste by adding little curd/yogurt.
4. To the ground paste add curd/yogurt, garam masala powder & food color. Mix it well.
5. Marinate the chicken pieces properly with this mixture. Make sure you rub it completely in all the slits.
6. Let the chicken pieces marinate for about 6 hours or overnight.
7. If you don't have Oven we can pan fry it with a little oil or grill it in an oven at 180 degree for 10 minutes. Flip the chicken leg piece & grill it for another 10 minutes.
8. Your tandoori chicken is ready to be served. Enjoy with green chutney and lemon wedges.
(Ventuno Home Cooking)
ട്രഡിഷണല്‍ ഗോവന്‍ ഫിഷ് കറി
ചേരുവകൾ
- ദശക്കട്ടിയുള്ള മീന്‍ - ആറ് കഷ്ണം
- സവാള നീളത്തിലരിഞ്ഞത് - ഒന്ന്
- പച്ചമുളക് നീളത്തില്‍ പിളര്‍ന്നത് - നാലെണ്ണം
- ഉപ്പ് - പാകത്തിന്
- തേങ്ങ ചിരകിയത് - ഒന്ന്
- കൊത്തമല്ലി - ഒരു ടേബിള്‍ സ്പൂണ്‍
- കശ്മീരി ചില്ലി - എട്ടെണ്ണം
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- ഇഞ്ചി - അരയിഞ്ച് കഷ്ണം
- വെളുത്തുള്ളി - എട്ടല്ലി
- ജീരകം - ഒന്നര ടീസ്പൂണ്‍
- കുരുമുളക് - നാലെണ്ണം
- വാളന്‍പുളി പിഴിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
- ചൂടുവെള്ളം - മൂന്ന് കപ്പ്
തയ്യാറാക്കുന്ന വിധം
നീളത്തില്‍ മുറിച്ച മീന്‍ വൃത്തിയാക്കി നാല് ഇഞ്ച് നീളത്തില്‍ മുറിച്ച് കഴുകിയശേഷം ഉപ്പും പച്ചമുളക് കീറിയതും സവാള നീളത്തിലരിഞ്ഞതും ചേര്‍ത്തിളക്കിവെക്കുക. പുളിവെള്ളം, വെള്ളം, ഉപ്പ് എന്നിവയൊഴിച്ച് ബാക്കി ചേരുവകളെല്ലാംകൂടി മിക്സിയിലടിക്കുക. കുറച്ച് വെള്ളവും ചേര്‍ത്തടിച്ചശേഷം ഇത് അരിപ്പയില്‍ അരിച്ചെടുക്കുക. അരിപ്പയിലുള്ളത് കുറച്ച് വെള്ളം ചേര്‍ത്ത് മിക്സിയില്‍ ഒന്നുകൂടി അടിച്ച് അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇത് രണ്ടുപ്രാവശ്യംകൂടി ആവര്‍ത്തിക്കുക. ഈ മസാല തേങ്ങാപ്പാല്‍ കട്ടിയുള്ള ഒരു വലിയ പാത്രത്തിലാക്കി അടുപ്പില്‍ വെച്ച് 10 മിനിട്ട് ചെറുതീയില്‍ തിളപ്പിക്കുക. ഇത് കുറുകിവരുന്ന സമയത്ത് മാരിനേറ്റ് ചെയ്തുവെച്ചിരിക്കുന്ന മീന്‍കഷ്ണങ്ങളും പച്ചമുളകും സവാളയും ഇതിലേക്കിടുക. പാകത്തിന് ഉപ്പും പുളിവെള്ളവും ചേര്‍ത്തിളക്കി ചെറുതീയില്‍ 10 മിനിട്ട് മൂടി വേവിക്കുക. ചാറ് കുറുകി പകുതിയാകുന്ന സമയത്ത് വാങ്ങി ഉപയോഗിക്കുക.
(ലില്ലി ബാബുജോസ്)
വെജിറ്റബിള്‍ ക്ലിയര്‍ സൂപ്പ്
ചേരുവകൾ
- വെജിറ്റബിള്‍ സ്റ്റോക്ക് - നാല് കപ്പ്
- മഷ്‌റൂം അരിഞ്ഞത് - ഒരു കപ്പ്
- കാരറ്റ് അരിഞ്ഞത് - ഒരു കപ്പ്
- ചീര അരിഞ്ഞത് - ഒരു കപ്പ്
- ബ്രൊക്കോളി അരിഞ്ഞത് - ഒരു കപ്പ്
- ഉപ്പ് ആവശ്യത്തിന്
- കുരുമുളകുപൊടി - അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
വെജിറ്റബിള്‍ സ്റ്റോക്കില്‍ വേവിച്ച പച്ചക്കറിയും ബാക്കി ചേരുവയും ചേര്‍ത്ത് നന്നായി ഇളക്കി തിളയ്ക്കുമ്പോള്‍ വാങ്ങി ഉപയോഗിക്കാം.ഉരുളകിഴങ്ങ് സ്റ്റ്യൂ
ചേരുവകൾ
- ഉരുളക്കിഴങ്ങ് - 3എണ്ണം
- സവാള - 1 വലുത് നീളത്തില്‍ അരിഞ്ഞത്
- പച്ചമുളക് - 5 എണ്ണം നീളത്തില്‍ അരിഞ്ഞത്
- ഇഞ്ചി - ഒരു ചെറിയ കക്ഷണം
- അരമുറി തേങ്ങയുടെ ഒന്നാം പാല്‍ - ഒരു കപ്പ്
- രണ്ടാം പാല്‍ - ഒരു കപ്പ്
- വെള്ളം ആവശ്യത്തിന്,
- കറിവേപ്പില ആവശ്യത്തിന്,
- ഉപ്പ്, വെളിച്ചെണ്ണ ഒരു ടീസ്‌പൂണ്‍
പാചകം ചെയ്യുന്ന രീതി
രണ്ടാം പാലില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും പച്ചമുളക്, സവാള, ഇഞ്ചി എന്നിവച്ചേര്‍ത്ത് വേവിക്കുകവെന്തകിഴങ്ങിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്തിളക്കി ചൂടാക്കുക. തിളച്ചു വരുന്നതിന് മുമ്പ് സ്റ്റൗ കെടുത്തണം. പിന്നീട് എണ്ണ ചൂടാക്കി കറിവേപ്പില താളിച്ച് കറിയിലേയ്‌ക്ക് ഒഴിക്കുക. ചെറു തീയില്‍ കറി ചൂടാക്കി കറിയിലേയ്‌ക്ക് അര ടീസ്‌പൂണ്‍ കുരുമുളക് പൊടി വിതരണം. ഏലയ്‌ക്ക പൊടിച്ചു ചേര്‍ത്താല്‍ നല്ല സ്വാദിഷ്‌ഠമായ മണം ലഭിക്കും. പൂരി, ചപ്പാത്തി എന്നിവയുടെ കറിയായി ഉപയോഗിക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)