ചേരുവകൾ
- ദശക്കട്ടിയുള്ള മീന്‍ - ആറ് കഷ്ണം
- സവാള നീളത്തിലരിഞ്ഞത് - ഒന്ന്
- പച്ചമുളക് നീളത്തില്‍ പിളര്‍ന്നത് - നാലെണ്ണം
- ഉപ്പ് - പാകത്തിന്
- തേങ്ങ ചിരകിയത് - ഒന്ന്
- കൊത്തമല്ലി - ഒരു ടേബിള്‍ സ്പൂണ്‍
- കശ്മീരി ചില്ലി - എട്ടെണ്ണം
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- ഇഞ്ചി - അരയിഞ്ച് കഷ്ണം
- വെളുത്തുള്ളി - എട്ടല്ലി
- ജീരകം - ഒന്നര ടീസ്പൂണ്‍
- കുരുമുളക് - നാലെണ്ണം
- വാളന്‍പുളി പിഴിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
- ചൂടുവെള്ളം - മൂന്ന് കപ്പ്
തയ്യാറാക്കുന്ന വിധം
നീളത്തില്‍ മുറിച്ച മീന്‍ വൃത്തിയാക്കി നാല് ഇഞ്ച് നീളത്തില്‍ മുറിച്ച് കഴുകിയശേഷം ഉപ്പും പച്ചമുളക് കീറിയതും സവാള നീളത്തിലരിഞ്ഞതും ചേര്‍ത്തിളക്കിവെക്കുക. പുളിവെള്ളം, വെള്ളം, ഉപ്പ് എന്നിവയൊഴിച്ച് ബാക്കി ചേരുവകളെല്ലാംകൂടി മിക്സിയിലടിക്കുക. കുറച്ച് വെള്ളവും ചേര്‍ത്തടിച്ചശേഷം ഇത് അരിപ്പയില്‍ അരിച്ചെടുക്കുക. അരിപ്പയിലുള്ളത് കുറച്ച് വെള്ളം ചേര്‍ത്ത് മിക്സിയില്‍ ഒന്നുകൂടി അടിച്ച് അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇത് രണ്ടുപ്രാവശ്യംകൂടി ആവര്‍ത്തിക്കുക. ഈ മസാല തേങ്ങാപ്പാല്‍ കട്ടിയുള്ള ഒരു വലിയ പാത്രത്തിലാക്കി അടുപ്പില്‍ വെച്ച് 10 മിനിട്ട് ചെറുതീയില്‍ തിളപ്പിക്കുക. ഇത് കുറുകിവരുന്ന സമയത്ത് മാരിനേറ്റ് ചെയ്തുവെച്ചിരിക്കുന്ന മീന്‍കഷ്ണങ്ങളും പച്ചമുളകും സവാളയും ഇതിലേക്കിടുക. പാകത്തിന് ഉപ്പും പുളിവെള്ളവും ചേര്‍ത്തിളക്കി ചെറുതീയില്‍ 10 മിനിട്ട് മൂടി വേവിക്കുക. ചാറ് കുറുകി പകുതിയാകുന്ന സമയത്ത് വാങ്ങി ഉപയോഗിക്കുക.
(ലില്ലി ബാബുജോസ്)