ബ്രൗണ്‍ ചിക്കന്‍ സ്‌റ്റൂ



ആവശ്യമുള്ള സാധനങ്ങള്‍


  • തൊലികളഞ്ഞ എല്ലില്ലാത്ത ചിക്കന്‍ (കഷണങ്ങളാക്കിയത്‌) - അര കിലോ
  • കുരുമുളക്‌- അര ടീസ്‌പൂണ്‍
  • പഞ്ചസാര- രണ്ട്‌ ടീസ്‌പൂണ്‍
  • വെളുത്തുള്ളി- 3 അല്ലി
  • വെളിച്ചെണ്ണ- അര കപ്പ്‌
  • ഉള്ളി (അരിഞ്ഞത്‌)- ഒന്ന്‌
  • പച്ചകുരുമുളക്‌- കാല്‍ ടീസ്‌പൂണ്‍
  • പൊതിനയില- ഒരു തണ്ട്‌
  • കുരുമുളക്‌ സോസ്‌- ഒരു ടീസ്‌പൂണ്‍
  • തക്കാളി പേസ്‌റ്റ്- ഒരു ടേബിള്‍സ്‌പൂണ്‍
  • ചൂടുവെള്ളം- രണ്ട്‌ കപ്പ്‌
  • ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചിക്കന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കുക. ഉപ്പും കുരുമുളകും പഞ്ചസാരയും വെളുത്തുള്ളിയും ചിക്കന്‍ കഷണങ്ങളിലിട്ട്‌ നന്നായി ഇളക്കുക. ഒരു മണിക്കൂര്‍ വയ്‌ക്കുക. ചൂടായ പാനില്‍ വെളിച്ചെണ്ണയൊഴിച്ച്‌ ചിക്കന്‍ കഷണങ്ങളിട്ട്‌ മൂപ്പിക്കുക. രണ്ടു വശങ്ങളും ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക. ചൂടായ വെളിച്ചെണ്ണയില്‍ ഉള്ളിയും പച്ചകുരുമുളകുമിട്ട്‌ മൂപ്പിക്കുക. പൊതിനയിലയും, കുരുമുളക്‌ സോസും തക്കാളി പേസ്‌റ്റും, ചൂടു വെള്ളവുമൊഴിച്ച്‌ ഇളക്കുക. ഗ്രേവി കുറുകുമ്പോള്‍ ഉപ്പ്‌ ചേര്‍ക്കുക. ഗ്രേവിയിലേക്ക്‌ ചിക്കന്‍ ഇടുക. ഒരു കപ്പ്‌ ചൂടു വെള്ളമൊഴിച്ച്‌ പാത്രം അടച്ച്‌ വച്ച്‌ വേവിക്കുക. കുറുകാന്‍ മുപ്പതു മിനിറ്റ്‌ വയ്‌ക്കുക. ശേഷം വിളമ്പാം.


[Read More...]


മുട്ട മസാലദോശ




ആവശ്യമുള്ള സാധനങ്ങള്‍


  • മുട്ട മൂന്ന്
  • പച്ചരി ഒരു കപ്പ്
  • ഉഴുന്ന്, ചോറ് അരകപ്പ്
  • അപ്പക്കാരം അര ടീസ്പൂണ്‍
  • സവാള, തക്കാളി അരിഞ്ഞത് ഒന്ന് വീതം
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍ വീതം
  • മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
  • ഗരം മസാല, കുരുമുളകുപൊടി അര ടീസ്പൂണ്‍ വീതം
  • മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ് എട്ട് എണ്ണം
  • തേങ്ങ ചിരവിയത് അര കപ്പ്
  • എണ്ണ, ഉപ്പ് ആവശ്യത്തിന്

തയാറാക്കേണ്ട വിധം

പച്ചരി, ഉഴുന്ന്, ചോറ്, അപ്പക്കാരം എന്നിവ ദോശമാവിന്റെ അയവില്‍ അരച്ച് നന്നായി പൊങ്ങാന്‍ വയ്ക്കുക. എണ്ണ ചൂടാക്കി സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് പൊടികള്‍ ചേര്‍ക്കുക. 

പൊടികള്‍ മൂത്തശേഷം മല്ലിയില, അണ്ടിപ്പരിപ്പ്, തേങ്ങ എന്നിവ യോജിപ്പിച്ച് മുട്ടയും ചേര്‍ത്ത് ചിക്കിപ്പൊരിച്ചെടുക്കുക. ദോശക്കല്ല് ചൂടാക്കി എണ്ണ തടവി മാവൊഴിച്ച് പരത്തുക. ശേഷം തയ്യാറാക്കിയ മുട്ടമസാല വിതറി ദോശ മൂന്നുവശവും ത്രികോണാകൃതിയിലോ ചുരുട്ടിയോ മടക്കുക. നെയ്യ് ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.



[Read More...]


തക്കാളി മോര് കറി





ചേരുവകള്‍

  • കട്ട തൈര് – 200 മില്ലി
  • നല്ല പഴുത്ത വലിയ തക്കാളി – ഒന്ന് (12 കഷ്ണം ആക്കുക )
  • ഇഞ്ചി – ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍
  • വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍
  • പച്ചമുളക് – നെടുകെ പിളര്‍ന്നത് 2 എണ്ണം
  • ചുവന്നുള്ളി – 4-5 എണ്ണം ചെറുതായി അരിഞ്ഞത്
  • കറിവേപ്പില – ഒരു തണ്ട്
  • ഉലുവ – അര ടീസ്പൂണ്‍
  • കടുക് – ഒരു ടീസ്പൂണ്‍
  • ജീരകം – അര ടീസ്പൂണ്‍
  • വറ്റല്‍മുളക് – 2 എണ്ണം
  • മുളക് പൊടി – അര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
  • വെള്ളം – 100 മില്ലി
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

തൈര് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ഉലുവ, ജീരകം എന്നിവ വറക്കുക. വറ്റല്‍ മുളക് പൊട്ടിച്ചു ഇതിലേക്ക് ഇടുക. അറിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അല്പം ബ്രൌണ്‍ നിറം ആകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ തക്കാളി കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കി, മൂടി വച്ച് ഒരു 3-4 മിനുറ്റ് വേവിക്കുക. തക്കാളി ഉടയരുത്. എന്നാല്‍ വേവുകയും വേണം. തീ നന്നായി കുറച്ചിട്ടു തൈര് ചേര്‍ത്ത് ഇളക്കി ഒരു മിനിട്ടിനകം വാങ്ങി വയ്ക്കുക. മോര് കറി റെഡി.

കുറിപ്പ്‌ : തൈര് ചേര്‍ത്ത് കഴിഞ്ഞു തീ അധികം ആയാല്‍ അത് പിരിഞ്ഞു പോകും.


[Read More...]


Magic Lemon Meringue Cake



INGREDIENTS


  • 250g rich shortcrust pastry
  • 3 eggs, separated
  • 70g caster sugar
  • 1 tbsp water
  • 70g butter
  • 70g plain flour
  • pinch of salt
  • 275ml milk, at room temperature
  • 2 lemons

For the meringue

  • 2 egg whites
  • 50g caster sugar
  • 50g icing sugar

METHOD

Preheat the oven to 180C/350F/gas mark 4.

Line the tart tin with the shortcrust pastry, cover with baking parchment and baking beans to keep the pastry flat while blind baking and bake in the oven for 15 minutes. Set aside in the fridge.

Lower the oven temperature to 150C/300F/gas mark 2.

Whisk the egg yolks with the sugar and water until the mixture whitens. Melt the butter and pour it into the mixture.

Add the flour and salt, then beat for a few minutes more. Pour in the milk little by little, whisking constantly. Add the zest of one of the lemons and the juice of both.

Beat the egg whites until stiff and, using a whisk, gently incorporate them into the batter.

Take the pastry out of the fridge and pour the batter in. Bake in the oven for 50 minutes. When it comes out of the oven, the cake may be slightly wobbly. Leave it to cool before putting the meringue on top.

For the meringue, beat the egg whites until stiff , gradually adding the two types of sugar until stiff peaks form when you take out the whisk.

Spoon the meringue onto the top of the cake and brown with a kitchen blowtorch, or put the cake under the grill for 3–5 minutes.

Chef’s tip: Decorate with the rind of the second lemon.

(Christelle Huet-Gomez)
[Read More...]


നെല്ലിക്ക ഉപ്പിലിട്ടത്



ആവശ്യമുള്ള സാധനങ്ങള്‍


  • നെല്ലിക്ക - രണ്ട് കിലോ
  • വെള്ളം - ആറ് കപ്പ്
  • പൊടിയുപ്പ് - ഒരു കപ്പ്
  • കാന്താരിമുളക് - ഒരു കപ്പ്
  • കായം - അര ടീസ്പൂണ്‍

തയാറാക്കേണ്ട വിധം

നെല്ലിക്ക തിളച്ചവെള്ളത്തില്‍ ഇട്ട് വാട്ടി കോരിവയ്ക്കുക. വെള്ളം ഉപ്പിട്ട് നന്നായി തിളപ്പിച്ച ശേഷം കലക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഇതില്‍ വാട്ടിയെടുത്ത നെല്ലിക്കയും കായവും കാന്താരിമുളകും ഇട്ട് ഇളക്കി യോജിപ്പിച്ചശേഷം നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ ഭരണിയില്‍ ഇട്ടുവയ്ക്കുക.

തയാറാക്കിയ നെല്ലിക്കാ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് വെയിലത്തുവയ്ക്കുന്നത് നന്നായിരിക്കും.


[Read More...]


പ്രഷര്‍കുക്കര്‍ ചിക്കന്‍ ബിരിയാണി




ആവശ്യമുള്ള സാധനങ്ങള്‍ 

  • കോഴി - ഒന്നരകിലോ (ചെറുതായി നുറുക്കിയത്‌) 
  • ഉപ്പ്‌ - പാകത്തിന്‌ 
  • വെളുത്തുള്ളി - ഏഴ്‌ അല്ലി 
  • ഇഞ്ചി - ഒരു കഷ്‌ണം ( അരച്ചത്‌) 
  • ഗരംമസാല - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ 
  • മുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍ 
  • മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍ 
  • വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ 
  • ചുവന്നുള്ളി - പത്തെണ്ണം 
  • പച്ചമുളക്‌ - മൂന്നെണ്ണം ( ചെറുതായി അരിഞ്ഞത്‌) 
  • ബിരിയാണി അരി - മൂന്ന്‌ കപ്പ്‌ 
  • കട്ടിയുള്ള തേങ്ങാപ്പാലും കോഴിവെന്ത വെള്ളവും കൂടി - ആറ്‌ കപ്പ്‌ 
  • കറിവേപ്പില - രണ്ട്‌ തണ്ട്‌ 

തയാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ കോഴി കഷ്‌ണങ്ങളില്‍ ഉപ്പ്‌, വെളുത്തുള്ളി, ഇഞ്ചി പേസ്‌റ്റ്, ഗരംമസാല, മുളകുപൊടി, മല്ലിപ്പൊടി, ഇവ പുരട്ടി വച്ച്‌ അല്‍പ്പസമയം കഴിഞ്ഞ്‌ വെള്ളമൊഴിക്കാതെ കുക്കറിലിട്ട്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. അടുപ്പില്‍ നിന്ന്‌ ഇറക്കി തണുത്തശേഷം തുറന്ന്‌ ചിക്കനും അതില്‍ നിന്ന്‌ ഊറിവന്ന വെള്ളവും പ്രത്യേകം മാറ്റി വെയ്‌ക്കാം. കുക്കര്‍ കഴുകി അടുപ്പില്‍ വച്ച്‌ ചൂടാക്കുക. ഉള്ളിയും പച്ചമുളകും ചേര്‍ത്ത്‌ വഴറ്റുക. ഉള്ളി ചുവന്നനിറമാകുമ്പോള്‍ ചിക്കനും അതില്‍ നിന്ന്‌ ഊറിവന്ന വെള്ളവും, അരിയും തേങ്ങാപ്പാലും ചേര്‍ത്ത്‌ കുക്കര്‍ അടച്ച്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കര്‍ തുറന്ന്‌ കറിവേപ്പില ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.

(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)

[Read More...]


ഗ്രില്‍ഡ്‌ പീനട്ട്‌ ബട്ടര്‍ ബനാന സാന്‍വിച്ച്‌



ആവശ്യമുള്ള സാധനങ്ങള്‍


  • വീറ്റ്‌ ബ്രെഡ്‌ - നാലെണ്ണം
  • പീനട്ട്‌ ബട്ടര്‍ - പാകത്തിന്‌
  • ഏത്തപ്പഴം (വട്ടത്തില്‍ അരിഞ്ഞത്‌) - മൂന്നെണ്ണം
  • തേന്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം

വീറ്റ്‌ ബ്രെഡിന്‌ മുകളില്‍ പീനട്ട്‌ ബട്ടര്‍ തേയ്‌ക്കുക. ഏത്തപ്പഴം അരിഞ്ഞത്‌ ഇതിനുമുകളില്‍ നിരത്തുക. മുകളില്‍ തേന്‍ ഒഴിക്കുക. മറ്റൊരു ബ്രെഡുകൊണ്ട്‌ മൂടുക. നോണ്‍സ്‌റ്റിക്‌ പാനില്‍ ബട്ടര്‍ ഉരുക്കി ബ്രെഡ്‌ വയ്‌ക്കുക. നന്നായി അമര്‍ത്തി തിരിച്ചും മറിച്ചും ടോസ്‌റ്റ് ചെയ്യുക. കോണോടുകോണ്‍ മുറിച്ച്‌ വിളമ്പാം.


[Read More...]


പാവയ്ക്ക കൊണ്ടാട്ടം



ആവശ്യമുള്ള സാധനങ്ങൾ:

  • പാവയ്ക്ക - വേണ്ടത്ര
  • മഞ്ഞൾപ്പൊടി, ഉപ്പ് - പാകത്തിന്
  • വെയിൽ - 2-3 ദിവസത്തേത്

ഉണ്ടാക്കുന്ന വിധം:

പാവയ്ക്ക നന്നായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തിൽ അരിഞ്ഞെടുക്കുക(ഉള്ളിലെ മൃദുവായ ഭാഗവും കുരുവുമടക്കം)

ഈ കഷ്ണങ്ങളിൽ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും (എരിവ് വേണമെങ്കിൽ കുറച്ച് മുളകുപൊടിയും)പുരട്ടി ഇഡ്ഡലിപാത്രത്തിന്റേയോ അപ്പച്ചെമ്പിന്റേയോ തട്ടിൽ നിരത്തി ആവിയിൽ വാട്ടിയെടുക്കുക(പ്രഷർ കുക്കർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്). 8-10 മിനിട്ടിൽ കൂടുതൽ വേണ്ടിവരില്ല. ഇടക്കു തുറന്ന് പാവയ്ക്കാക്കഷ്ണങ്ങൾ ഒന്നിളക്കിക്കൊടുക്കുന്നത് നല്ലതാണ്. കൂട്ടത്തിൽ ഉപ്പ് പാകമാണോ എന്ന് നോക്കുകയും ചെയ്യാം.

ഇനി ഈ കഷ്ണങ്ങൾ ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ പായയിലോ മറ്റോ നിരത്തി നല്ല വെയിലത്തുവച്ച് ഉണക്കിയെടുക്കുക. രണ്ടുമൂന്നു ദിവസം കൊണ്ട് നന്നായി ഉണങ്ങി ‘കറുമുറാ’പരുവത്തിലാവും.

കൊണ്ടാട്ടം റെഡിയായിക്കഴിഞ്ഞു. ഇനി ഇത് നല്ല അടപ്പുള്ള ഭരണിയിലോ പാത്രത്തിലോ ആക്കിവച്ചോളൂ. എത്രനാൾ വേണമെങ്കിലും കേടാവാതെ ഇരുന്നോളും.

കൊണ്ടാട്ടം ആവശ്യത്തിനെടുത്ത് എണ്ണയിൽ വറുത്ത് ഉപയോഗിക്കാം.


(ബിന്ദു കെ പി)

[Read More...]


ചെമ്മീന്‍ മുളക്‌ മസാലക്കറി




ചേരുവകള്‍

1. ചെമ്മീന്‍ - 1/2 കിലോ
2. ഉള്ളി - 3 എണ്ണം
3. പച്ചമുളക്‌ - 4 എണ്ണം
4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ - 1 ടീസ്‌പൂണ്‍ വീതം
5. മല്ലിപ്പൊടി - 3 ടീസ്‌പൂണ്‍
6. മുളകുപൊടി - 1 1/2 ടീസ്‌പൂണ്‍
7. മഞ്ഞള്‍പ്പൊടി - ഒരുടീസ്‌പൂണ്‍
8. കുരുമുളകുപൊടി - 1/2 ടീസ്‌പൂണ്‍
9. മല്ലിയില, കറിവേപ്പില - ആവശ്യത്തിന്‌
10. ഓയില്‍ - 1 1/2 ടേബിള്‍സ്‌പൂണ്‍
11. കട്ടിത്തേങ്ങാപ്പാല്‍ - 1 1/2 കപ്പ്‌
12. ഉപ്പ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചെമ്മീനില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ പൊരിച്ചെടുക്കുക. ഉള്ളി, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ എന്നിവ വഴറ്റുക. ഇതിലേക്ക്‌ മസാലപ്പൊടികളും അരക്കപ്പ്‌ വെള്ളവും പൊരിച്ച ചെമ്മീനും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക. തിള വന്നാല്‍ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത്‌ ഇറക്കിവയ്‌ക്കുക.


[Read More...]


Egg Omelette Curry



Ingredients

  • 3 eggs
  • 1 tsp finely chopped green chillies
  • 1 tsp finely chopped ginger
  • Salt, as required
  • ½ tsp pepper powder
  • 1 big tsp, coriander powder
  • 1 tbsp red chilli powder
  • ¾ small tsp, turmeric powder
  • ¾ tsp pepper powder
  • 3 cloves
  • ½ piece cinnamon
  • 4 tsp oil
  • ¼ tsp mustard seeds
  • ½ cup onions, finely chopped 
  • 1 tsp finely chopped ginger
  • 6 garlic pods, finely chopped
  • 3 green chillies split lengthwise
  • 2 sprigs curry leaves
  • 2 cups coconut with milk extracted
  • ½ cup thick coconut milk
  • 2 cups thin coconut milk
  • 2 tsp vinegar
  • Salt, as required

Preparation

Beat eggs until they are fluffy
Add green chillies, ginger, salt, and pepper powder to this
Take a pan and spread oil on it. When it becomes hot, add the egg mixture to it. Make an omelette, fold it and chop it into small pieces
Grind together the coriander powder, red chilli powder, turmeric powder, pepper powder, cloves and cinnamon with ¾ cup of water
Heat oil in a pan. Add mustard seeds and wait for them to splutter. Now add onions, ginger, garlic, green chillies and curry leaves. Saute well
When it is toasted to a light brown, add the thin coconut milk to it
When it starts to boil, add the chopped omelette pieces to it
Add salt and vinegar as well. When it starts to boil, add thick coconut milk and switch off the stove (It should not boil)

[Read More...]


മുരിങ്ങക്കായ ചെമ്മീൻ കറി



ആവശ്യമുള്ള സാധനങ്ങള്‍

  • ചെമ്മീൻ - ഒരു കിലോ, 
  • മുരിങ്ങക്കായ - 6 എണ്ണം
  • തേങ്ങ ചിരകിയത് - ഏകദേശം 2 കപ്പ്
  • പെരിംജീരകം - 1 സ്പൂണ്‍, 
  • ചുവന്നുള്ളി - 5 എണ്ണം
  • തക്കാളി അരിഞ്ഞത് - 2 എണ്ണം, 
  • പച്ചമുളക് നടുകീരിയത് - 5 എണ്ണം,
  • മുളക്പൊടി - 4 സ്പൂണ്‍,
  • മല്ലിപൊടി - 1/2 സ്പൂണ്‍, 
  • മഞ്ഞൾപൊടി - 3/4 സ്പൂണ്‍,
  • പുളി ആവശ്യത്തിനു  
  • കറിവേപ്പില ആവശ്യത്തിനു 
  • ഉപ്പ് ആവശ്യതിന്

താളിക്കാൻ വേണ്ടത്


  • ചുവന്നുള്ളി അരിഞ്ഞത് - 5,
  • മുളക്പൊടി - 1/2 സ്പൂണ്‍ 
  • വെളിച്ചെണ്ണ 
  • കറിവേപ്പില, 

തയ്യാറാക്കേണ്ട വിധം

  • ഒരു കപ്പ് തേങ്ങയെടുത്ത് തേങ്ങാപാൽ അടിക്കുക. 
  • ഒരു മണ്‍കലത്തിൽ ഒഴിക്കുക. 
  • പുളി ചൂടുവെള്ളത്തിൽ ഇട്ട് ഇതിലേക്ക് ഒഴിക്കുക. 
  • തക്കാളിയും പച്ചമുളകും ഇടുക. 
  • ബാക്കി തേങ്ങയും പെരിജീരകവും ചുവന്നുള്ളിയും വേപ്പിലയും പൊടികളും ചേർത്ത് നന്നായി അരച്ച്‌ കലത്തിലെകൊഴിക്കുക. 
  • ആവശ്യത്തിനു വെള്ളവും ചേർക്കുക. 
  • ഉപ്പിടുക. 
  • തിളക്കുമ്പോൾ മീനും മുരിങ്ങക്കായും ഇട്ട് വെന്താൽ കറി ഓഫാക്കി താളിച് ഒഴിക്കുക.


[Read More...]


ബീഫ് ബോള്‍സ്‌



ചേരുവകള്

  • ബീഫ് 500 ഗ്രാം
  • സവാള 150 ഗ്രാം
  • ഉരുളക്കിഴങ്ങ് 200 ഗ്രാം
  • പച്ചമുളക് 10 എണ്ണം
  • മുട്ട ഒരെണ്ണം
  • ഇഞ്ചി ഒരു കഷണം
  • മസാലപ്പൊടി ഒരു ടീസ്പൂണ്‍
  • മുളക്‌പൊടി അര ടീസ്പൂണ്‍
  • റൊട്ടിപ്പൊടി 700 ഗ്രാം
  • എണ്ണ 50 ഗ്രാം
  • തൈര് 4 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ്, തൈരും പൊടിയായി അരിഞ്ഞ സവാളയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇഞ്ചി, സവാള, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞതും മുളക്‌പൊടിയും മസാലപ്പൊടിയും ഇട്ട് വഴറ്റുക. വഴന്നു കഴിയുമ്പോള്‍ പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും ബീഫ് വേവിച്ചതും ചേര്‍ത്ത് വഴറ്റുക. വെള്ളം വറ്റിയാല്‍ ഇറക്കിവെക്കുക. ചുടാറുമ്പോള്‍ ഈ കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടുക. ഓരോ ഉരുളയും മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക.
(ലബിന ലത്തീഫ്‌)


[Read More...]


സ്‌പെഷല്‍ മീന്‍കറി




ചേരുവകള്

  • ദശ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ - അരകിലോ
  • സവാള നീളത്തിലരിഞ്ഞത് - വലുത് ഒരെണ്ണം
  • വെളുത്തുള്ളി - ആറ് അല്ലി
  • പച്ചമുളക് - അഞ്ചെണ്ണം
  • ഇഞ്ചി - വലിയകഷണം
  • തക്കാളി - ഒന്ന്
  • മുളകുപൊടി - രണ്ട് വലിയ സ്​പൂണ്‍
  • മല്ലിപ്പൊടി - മൂന്ന് വലിയ സ്​പൂണ്‍
  • മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്​പൂണ്‍
  • പുളി - നാരങ്ങാ വലുപ്പം
  • തേങ്ങാപ്പാല്‍ - ഒരു കപ്പ് (കുറുകിയത്)
  • കറിവേപ്പില, മല്ലിയില - കുറച്ച്
  • വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള ഇട്ട് പകുതി വഴന്നാല്‍ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ച് ചേര്‍ത്ത് വഴറ്റുക. ശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വഴറ്റി, പുളി പിഴിഞ്ഞതും, ഉപ്പും, വെള്ളവും ചേര്‍ത്ത് തിളപ്പിക്കണം. തിളച്ചാല്‍ മീന്‍കഷണങ്ങള്‍ ചേര്‍ത്ത് തീ കുറച്ച് വേവിക്കണം. കറി കുറുകിവരുമ്പോള്‍ തേങ്ങാപ്പാല്‍, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇറക്കിവെച്ച് ചൂടോടെ ഉപയോഗിക്കാം.



[Read More...]


പ്രഷര്‍കുക്കര്‍ കാരമല്‍ കസ്‌റ്റാര്‍ഡ്‌




ആവശ്യമുള്ള സാധനങ്ങള്‍

  • പഞ്ചസാര - കാല്‍കപ്പ്‌
  • വെള്ളം - മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • പാല്‍ - രണ്ട്‌ കപ്പ്‌
  • മുട്ട - മൂന്നെണ്ണം (അടിച്ചത്‌)
  • വാനില എസന്‍സ്‌ - അര ടീസ്‌പൂണ്‍

കാരമല്‍ തായാറാക്കാന്‍

സോസ്‌ പാനില്‍ മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ വെള്ളവും ചേര്‍ത്തിളക്കി പഞ്ചസാര അലിയുന്നതുവരെ ചൂടാക്കുക. ഇനി ചൂട്‌ കുറച്ച്‌ സിറപ്പിന്‌ ചുവപ്പു നിറമാകുന്നതുവരെ ഇളക്കുക. ഇത്‌ അടുപ്പില്‍ നിന്ന്‌ മാറ്റി ഒരു ലിറ്റര്‍ പാത്രത്തിലേക്ക്‌ പകരണം.

തയാറാക്കുന്ന വിധം

പാല്‍ തിളപ്പിച്ച്‌ ഇളം ചൂടാകുന്നതുവരെ തണുപ്പിക്കുക. മുട്ട അടിച്ചതും ബാക്കി പഞ്ചസാരയും വാനില എസന്‍സും പാലില്‍ ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ കാരമലിന്റെ പാത്രത്തിലേക്ക്‌ പകരണം. പാത്രം അലുമിനിയം ഫോയില്‍ കൊണ്ട്‌ മൂടിക്കെട്ടണം.കുക്കറില്‍ വെള്ളമൊഴിച്ച്‌ തട്ടിട്ട്‌ പാത്രം അതിനു മുകളില്‍ വയ്‌ക്കുക.

കുക്കര്‍ അടച്ച്‌ ചൂട്‌ കുറച്ച്‌ 12 മിനിറ്റ്‌ പാകം ചെയ്യുക. അടുപ്പില്‍ നിന്ന്‌ ഇറക്കി ചൂട്‌ പോയശേഷം അലുമിനിയം ഫോയില്‍ മാറ്റി ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിക്കുക. ആവശ്യാനുസരണം വിളമ്പാം.
(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)

[Read More...]


Vegetable Biriyani



Ingredients:


  • Basmathi Rice – 1 kg
  • Ghee – 5 tsp
  • Cashew nut / dried grapes
  • Half boiled Green peas / carrot and beans – 2 cup
  • Salt – To taste
  • Biriyani Masala – 3 tsp
  • Cinnamon – 3 (cut into small pcs)
  • Cardamom – 4 nos.
  • Pepper – 8 nos.
  • Ginger & Garlic paste – 1 tsp

Preparation

Steam the rice. In a pan heat the ghee and add the Cashew nut and Dried grapes into it and roast for some time. Then add the half boiled vegetables into it and roast for some time. (The mix is readily available in the market) Once the mix get roasted add cinnamon, pepper, cardamom and ginger/garlic paste and masala powder and roast for one minute.


[Read More...]


ചിക്കന്‍ സാന്‍ഡ്‌വിച്ച്



ചേരുവകള്‍

  • ചിക്കന്‍ ( എല്ല് നീക്കിയത്) - ഒരെണ്ണം (ഇടത്തരം)
  • ബ്രെഡ് സ്ലൈസുകള്‍ - 8 എണ്ണം
  • സവാള വലുത് - ഒന്ന്
  • ഉപ്പ് - പാകത്തിന് 
  • കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
  • കടുക് (അരച്ചത്) - 1 ടീസ്പൂണ്‍
  • നെയ്യ് - രണ്ട് ടീസ്പൂണ്‍
  • മല്ലിയില - കുറച്ച്
  • പാചക എണ്ണ - ആവശ്യത്തിന്
  • മയോണിസ് - 5 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുഴിയുള്ള പാത്രത്തിന്‍ ചിക്കനും എണ്ണയും എടുത്ത് 6 മിനിറ്റ് ഓവനില്‍ വെച്ച് ചൂടാക്കുക. ശേഷം ചിക്കന്‍ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കുക. ചിക്കന്‍ കഷണങ്ങളും മയോണിസ്, സവാള, കടുക് അരച്ചത്, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും ഓവനില്‍ വച്ച് 7 മിനിറ്റ് വേവിച്ചതിന് ശേഷം നന്നായി ഇളക്കി മാറ്റി വയ്ക്കുക. ബ്രഡിന്റെ ഒരു വശത്ത് ബട്ടര്‍ പുരട്ടി ചിക്കന്‍ മിശ്രിതം വെച്ച് മല്ലിയില വിതറി മറ്റൊരു കഷണം റൊട്ടികൊണ്ട് മൂടുക. അതിന് മുകളിലും നെയ് പുരട്ടുക. 

ഈ സാന്‍ഡ്‌വിച്ച് വയര്‍ റാക്കില്‍ വെച്ച് നന്നായി അമര്‍ത്തി 5 മിനിറ്റ് ഗ്രില്‍ ചെയ്യുക. ബ്രൗണ്‍ നിറമാകുമ്പോള്‍ തിരിച്ചു മറിച്ചും ഗ്രില്‍ ചെയ്‌തെടുത്ത് ഉപയോഗിക്കാം.
(സുമ മാക്‌സ്യമിന്‍)

[Read More...]


എഗ്ഗ് വൈറ്റ് ഓംലെറ്റ്



ചേരുവകൾ


  • മുട്ടവെള്ള - മൂന്നു മുട്ടയുടേത്
  • ഉപ്പ് - പാകത്തിന്
  • തക്കാളി - ഒരു ചെറുത്
  • കാരറ്റ് - ഒരു ചെറിയ കഷണം
  • സവാള - ഒരു സവാളയുടെ പകുതി
  • പച്ചമുളക് - ഒന്ന്
  • മല്ലിയില പൊടിയായി അരിഞ്ഞത് — അര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

മുട്ടവെള്ള, ഉപ്പു ചേർത്തു നന്നായി അടിക്കുക.
തക്കാളി, കാരറ്റ്, സവാള, പച്ചമുളക് എന്നിവ ഓരോന്നും വളരെ പൊടിയായി അരിയുക.
അരിഞ്ഞ കൂട്ട് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക.
നോൺസ്റ്റിക് പാൻ ചൂടാക്കി, മുട്ടവെള്ള മിശ്രിതം ഒഴിച്ച് മൂടിവച്ചു വേവിക്കുക.
വീറ്റ് ബ്രെഡിനൊപ്പം സാൻവിച്ച് ആക്കാൻ ബെസ്റ്റ്.


കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ

മുട്ടവെള്ള — ഹൈ പ്രോട്ടീൻ 
തക്കാളി — ലൈകോപീൻ

(സി. പി. ഗായത്രി)
[Read More...]


പുതിയ മണ്‍ചട്ടിയുടെ മണ്‍ ചുവ മാറുന്നതിനായി





  • കഞ്ഞി വെള്ളം ഒഴിച്ച് രണ്ടു ദിവസം വെയ്ക്കണം .
  • ചട്ടിയില്‍ എണ്ണ തേച്ച് രണ്ടോ മൂന്നോ ദിവസം വെയിലത്ത് വെയ്ക്കണം .
  • ചട്ടി നിറയെ വെള്ളം ഒഴിച്ച് തിളപ്പിക്കണം.
  • ഉമി ഇട്ടു കരിയ്ക്കുക.


ഇവയില്‍ ഏതെങ്കിലും ഒന്ന് കുറച്ചു ദിവസം ചെയ്താല്‍ ചട്ടിയുടെ മണ്‍ചുവ മാറിക്കിട്ടും. 


[Read More...]


റവ ലഡ്ഡു




ചേരുവകൾ:

  • റവ 1ഗ്ലാസ്‌,
  • പഞ്ചസാര- 3/4 ഗ്ലാസ്‌,
  • നെയ്‌- 3 ടേബിൾ സ്പൂണ്‍,
  • അണ്ടിപ്പരിപ്പ് -10,
  • മുന്തിരി -10 എണ്ണം,
  • ഏലക്ക പൊടി 1/2 ടീസ്പൂണ്‍.

തയാറാക്കുന്ന വിധം:


  1. ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച്‌ അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്തു മാറ്റണം.
  2. ആ പാനിൽ റവ ഇട്ട് മൂപ്പിച്ച് വരുതെടുകുക.
  3. പഞ്ചസാര മിക്സിയിൽ പൊടിച്ചെടുക്കുക.ചൂടാറിയ റവയും മിക്സിയിൽ പൌഡർ ആക്കി എടുക്കണം.
  4. ഇനി പൌഡർ ആക്കിയ പഞ്ചസാര, റവ, ഏലക്ക പൊടി, മാറ്റി വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ഒരു ബൌളിൽ ഇട്ട് യോജിപ്പിക്കണം.
  5. ബാക്കിയുള്ള നെയ്യ്‌ നന്നായി തിളപ്പിച്ച്‌ റവ കൂട്ടിൽ ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യണം.
  6. ഇളം ചൂടോടെ ലഡ്ഡു ഉരുട്ടി എടുക്കണം.
  7. വളരേ പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന സ്വീറ്റ് ആണ്.
  8. പഞ്ചസാര കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.


[Read More...]


എള്ളുണ്ട





ചേരുവകള്‍


  • എള്ള്- 1 കപ്പ്
  • ശര്‍ക്കര- അര കപ്പ്
  • കപ്പലണ്ടി- അര കപ്പ്

തയാറാക്കുന്ന വിധം


എള്ള് കട്ടിയുള്ള ഒരു പാത്രത്തില്‍ വച്ച് നന്നായി വറക്കുക. കപ്പലണ്ടിയും അതുപോലെത്തന്നെ വറക്കണം. എള്ളും ശര്‍ക്കരയും നന്നായി പൊടിച്ചെടുക്കുക. കപ്പലണ്ടിയും പ്രത്യേകം പൊടിച്ച് ഇവയെല്ലാം കൂടി നന്നായി മിക്‌സ് ചെയ്തതിനുശേഷം ഉരുട്ടി എടുക്കുക. നെയ്യോ എണ്ണയോ ചേര്‍ക്കേണ്ടതില്ല.


[Read More...]


Beef Dry Fry (Pattichu Varathathu)



Ingredients


  • 500gm beef (or any red meat)
  • 2 small potatoes, diced
  • 1 dsp + 1 tsp garlic cloves, chopped
  • 1 tsp mustard seeds
  • Salt, as required
  • 2 dsp oil (any oil)
  • ¼ tsp turmeric powder
  • ½ tsp crushed pepper
  • 2 dsp shallots, chopped fine
  • 1 dsp ginger, chopped fine
  • ½ tsp fennel seeds
  • 2 pieces cinnamon
  • 4 cloves
  • 1 dsp chilli powder
  • 1 dsp coriander powder
  • 1 dsp vinegar
  • Water, as required

Preparation

Grind together, turmeric powder, cinnamon, cloves, fennel seeds, coriander powder, chilli powder, pepper powder and 1 tsp garlic together to a fine paste
Put the washed, cleaned and chopped beef in a pan
Add the ground masala to it, washing out the mixer
Add the finely sliced ginger and salt
Pour the vinegar and blend all of it well with the meat
Add a cup of water and put a steel lid over it. Light the stove and keep on medium flame
Pour water over the lid and let it cook
In a while, all the water would have evaporated off the lid
Open, and add diced potatoes
Add sliced garlic as well
Close and keep for a while in medium flame for the potatoes to cook
In another pan, pour oil and splutter mustard seeds
Add sliced shallots and saute well
Put the meat mixture into it and blend well
Delicious beef fry with potatoes is ready to be relished

by Mrs K M Mathew
[Read More...]


ചിക്കന്‍ ഡ്രൈ ഫ്രൈ കേരള സ്റ്റൈല്‍



ആവശ്യമായത്: 


  • ചിക്കന്‍ - അര കിലോ
  • മുളകുപൊടി - 2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് (പേസ്റ്റ്) - 2 ടേബിള്‍ സ്പൂണ്‍
  • ചെറുനാരങ്ങ - ഒന്ന്
  • കോണ്‍ഫ്ലവർ  - 50 ഗ്രാം
  • കറിവേപ്പില - 5 തണ്ട് 
  • വെളിച്ചെണ്ണ - വറുത്തെടുക്കാനാവശ്യമായത് 

തയ്യാറാക്കുന്ന വിധം: 

ചിക്കന്‍ വൃത്തിയായി കഴുകി ഇടത്തരം കഷണങ്ങളാക്കി അതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ചേര്‍ത്ത് 15 മിനിട്ട് വെക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്, നാരങ്ങ നീര് ഇവ ചേര്‍ത്ത് നല്ലപോലെ കുഴച്ച് പത്ത് മിനിട്ട് വെക്കണം. അതിനുശേഷം കോണ്‍ഫ്ലവർ  ആവശ്യാനുസരണം ഇട്ട് വെള്ള മയം മാറ്റണം. ചൂടായ എണ്ണയില്‍ ഇട്ട് നല്ല തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും മാറ്റാം. കറിവേപ്പില തണ്ടോടെ വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കുന്നത് ചേര്‍ത്താല്‍ രുചിയേറും.

(ഷൈന രഞ്ജിത്ത്)
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs