Vegetable Biriyani



Ingredients:


  • Basmathi Rice – 1 kg
  • Ghee – 5 tsp
  • Cashew nut / dried grapes
  • Half boiled Green peas / carrot and beans – 2 cup
  • Salt – To taste
  • Biriyani Masala – 3 tsp
  • Cinnamon – 3 (cut into small pcs)
  • Cardamom – 4 nos.
  • Pepper – 8 nos.
  • Ginger & Garlic paste – 1 tsp

Preparation

Steam the rice. In a pan heat the ghee and add the Cashew nut and Dried grapes into it and roast for some time. Then add the half boiled vegetables into it and roast for some time. (The mix is readily available in the market) Once the mix get roasted add cinnamon, pepper, cardamom and ginger/garlic paste and masala powder and roast for one minute.


[Read More...]


ചിക്കന്‍ സാന്‍ഡ്‌വിച്ച്



ചേരുവകള്‍

  • ചിക്കന്‍ ( എല്ല് നീക്കിയത്) - ഒരെണ്ണം (ഇടത്തരം)
  • ബ്രെഡ് സ്ലൈസുകള്‍ - 8 എണ്ണം
  • സവാള വലുത് - ഒന്ന്
  • ഉപ്പ് - പാകത്തിന് 
  • കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
  • കടുക് (അരച്ചത്) - 1 ടീസ്പൂണ്‍
  • നെയ്യ് - രണ്ട് ടീസ്പൂണ്‍
  • മല്ലിയില - കുറച്ച്
  • പാചക എണ്ണ - ആവശ്യത്തിന്
  • മയോണിസ് - 5 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുഴിയുള്ള പാത്രത്തിന്‍ ചിക്കനും എണ്ണയും എടുത്ത് 6 മിനിറ്റ് ഓവനില്‍ വെച്ച് ചൂടാക്കുക. ശേഷം ചിക്കന്‍ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കുക. ചിക്കന്‍ കഷണങ്ങളും മയോണിസ്, സവാള, കടുക് അരച്ചത്, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും ഓവനില്‍ വച്ച് 7 മിനിറ്റ് വേവിച്ചതിന് ശേഷം നന്നായി ഇളക്കി മാറ്റി വയ്ക്കുക. ബ്രഡിന്റെ ഒരു വശത്ത് ബട്ടര്‍ പുരട്ടി ചിക്കന്‍ മിശ്രിതം വെച്ച് മല്ലിയില വിതറി മറ്റൊരു കഷണം റൊട്ടികൊണ്ട് മൂടുക. അതിന് മുകളിലും നെയ് പുരട്ടുക. 

ഈ സാന്‍ഡ്‌വിച്ച് വയര്‍ റാക്കില്‍ വെച്ച് നന്നായി അമര്‍ത്തി 5 മിനിറ്റ് ഗ്രില്‍ ചെയ്യുക. ബ്രൗണ്‍ നിറമാകുമ്പോള്‍ തിരിച്ചു മറിച്ചും ഗ്രില്‍ ചെയ്‌തെടുത്ത് ഉപയോഗിക്കാം.
(സുമ മാക്‌സ്യമിന്‍)

[Read More...]


എഗ്ഗ് വൈറ്റ് ഓംലെറ്റ്



ചേരുവകൾ


  • മുട്ടവെള്ള - മൂന്നു മുട്ടയുടേത്
  • ഉപ്പ് - പാകത്തിന്
  • തക്കാളി - ഒരു ചെറുത്
  • കാരറ്റ് - ഒരു ചെറിയ കഷണം
  • സവാള - ഒരു സവാളയുടെ പകുതി
  • പച്ചമുളക് - ഒന്ന്
  • മല്ലിയില പൊടിയായി അരിഞ്ഞത് — അര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

മുട്ടവെള്ള, ഉപ്പു ചേർത്തു നന്നായി അടിക്കുക.
തക്കാളി, കാരറ്റ്, സവാള, പച്ചമുളക് എന്നിവ ഓരോന്നും വളരെ പൊടിയായി അരിയുക.
അരിഞ്ഞ കൂട്ട് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക.
നോൺസ്റ്റിക് പാൻ ചൂടാക്കി, മുട്ടവെള്ള മിശ്രിതം ഒഴിച്ച് മൂടിവച്ചു വേവിക്കുക.
വീറ്റ് ബ്രെഡിനൊപ്പം സാൻവിച്ച് ആക്കാൻ ബെസ്റ്റ്.


കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ

മുട്ടവെള്ള — ഹൈ പ്രോട്ടീൻ 
തക്കാളി — ലൈകോപീൻ

(സി. പി. ഗായത്രി)
[Read More...]


പുതിയ മണ്‍ചട്ടിയുടെ മണ്‍ ചുവ മാറുന്നതിനായി





  • കഞ്ഞി വെള്ളം ഒഴിച്ച് രണ്ടു ദിവസം വെയ്ക്കണം .
  • ചട്ടിയില്‍ എണ്ണ തേച്ച് രണ്ടോ മൂന്നോ ദിവസം വെയിലത്ത് വെയ്ക്കണം .
  • ചട്ടി നിറയെ വെള്ളം ഒഴിച്ച് തിളപ്പിക്കണം.
  • ഉമി ഇട്ടു കരിയ്ക്കുക.


ഇവയില്‍ ഏതെങ്കിലും ഒന്ന് കുറച്ചു ദിവസം ചെയ്താല്‍ ചട്ടിയുടെ മണ്‍ചുവ മാറിക്കിട്ടും. 


[Read More...]


റവ ലഡ്ഡു




ചേരുവകൾ:

  • റവ 1ഗ്ലാസ്‌,
  • പഞ്ചസാര- 3/4 ഗ്ലാസ്‌,
  • നെയ്‌- 3 ടേബിൾ സ്പൂണ്‍,
  • അണ്ടിപ്പരിപ്പ് -10,
  • മുന്തിരി -10 എണ്ണം,
  • ഏലക്ക പൊടി 1/2 ടീസ്പൂണ്‍.

തയാറാക്കുന്ന വിധം:


  1. ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച്‌ അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്തു മാറ്റണം.
  2. ആ പാനിൽ റവ ഇട്ട് മൂപ്പിച്ച് വരുതെടുകുക.
  3. പഞ്ചസാര മിക്സിയിൽ പൊടിച്ചെടുക്കുക.ചൂടാറിയ റവയും മിക്സിയിൽ പൌഡർ ആക്കി എടുക്കണം.
  4. ഇനി പൌഡർ ആക്കിയ പഞ്ചസാര, റവ, ഏലക്ക പൊടി, മാറ്റി വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ഒരു ബൌളിൽ ഇട്ട് യോജിപ്പിക്കണം.
  5. ബാക്കിയുള്ള നെയ്യ്‌ നന്നായി തിളപ്പിച്ച്‌ റവ കൂട്ടിൽ ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യണം.
  6. ഇളം ചൂടോടെ ലഡ്ഡു ഉരുട്ടി എടുക്കണം.
  7. വളരേ പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന സ്വീറ്റ് ആണ്.
  8. പഞ്ചസാര കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.


[Read More...]


എള്ളുണ്ട





ചേരുവകള്‍


  • എള്ള്- 1 കപ്പ്
  • ശര്‍ക്കര- അര കപ്പ്
  • കപ്പലണ്ടി- അര കപ്പ്

തയാറാക്കുന്ന വിധം


എള്ള് കട്ടിയുള്ള ഒരു പാത്രത്തില്‍ വച്ച് നന്നായി വറക്കുക. കപ്പലണ്ടിയും അതുപോലെത്തന്നെ വറക്കണം. എള്ളും ശര്‍ക്കരയും നന്നായി പൊടിച്ചെടുക്കുക. കപ്പലണ്ടിയും പ്രത്യേകം പൊടിച്ച് ഇവയെല്ലാം കൂടി നന്നായി മിക്‌സ് ചെയ്തതിനുശേഷം ഉരുട്ടി എടുക്കുക. നെയ്യോ എണ്ണയോ ചേര്‍ക്കേണ്ടതില്ല.


[Read More...]


Beef Dry Fry (Pattichu Varathathu)



Ingredients


  • 500gm beef (or any red meat)
  • 2 small potatoes, diced
  • 1 dsp + 1 tsp garlic cloves, chopped
  • 1 tsp mustard seeds
  • Salt, as required
  • 2 dsp oil (any oil)
  • ¼ tsp turmeric powder
  • ½ tsp crushed pepper
  • 2 dsp shallots, chopped fine
  • 1 dsp ginger, chopped fine
  • ½ tsp fennel seeds
  • 2 pieces cinnamon
  • 4 cloves
  • 1 dsp chilli powder
  • 1 dsp coriander powder
  • 1 dsp vinegar
  • Water, as required

Preparation

Grind together, turmeric powder, cinnamon, cloves, fennel seeds, coriander powder, chilli powder, pepper powder and 1 tsp garlic together to a fine paste
Put the washed, cleaned and chopped beef in a pan
Add the ground masala to it, washing out the mixer
Add the finely sliced ginger and salt
Pour the vinegar and blend all of it well with the meat
Add a cup of water and put a steel lid over it. Light the stove and keep on medium flame
Pour water over the lid and let it cook
In a while, all the water would have evaporated off the lid
Open, and add diced potatoes
Add sliced garlic as well
Close and keep for a while in medium flame for the potatoes to cook
In another pan, pour oil and splutter mustard seeds
Add sliced shallots and saute well
Put the meat mixture into it and blend well
Delicious beef fry with potatoes is ready to be relished

by Mrs K M Mathew
[Read More...]


ചിക്കന്‍ ഡ്രൈ ഫ്രൈ കേരള സ്റ്റൈല്‍



ആവശ്യമായത്: 


  • ചിക്കന്‍ - അര കിലോ
  • മുളകുപൊടി - 2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് (പേസ്റ്റ്) - 2 ടേബിള്‍ സ്പൂണ്‍
  • ചെറുനാരങ്ങ - ഒന്ന്
  • കോണ്‍ഫ്ലവർ  - 50 ഗ്രാം
  • കറിവേപ്പില - 5 തണ്ട് 
  • വെളിച്ചെണ്ണ - വറുത്തെടുക്കാനാവശ്യമായത് 

തയ്യാറാക്കുന്ന വിധം: 

ചിക്കന്‍ വൃത്തിയായി കഴുകി ഇടത്തരം കഷണങ്ങളാക്കി അതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ചേര്‍ത്ത് 15 മിനിട്ട് വെക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്, നാരങ്ങ നീര് ഇവ ചേര്‍ത്ത് നല്ലപോലെ കുഴച്ച് പത്ത് മിനിട്ട് വെക്കണം. അതിനുശേഷം കോണ്‍ഫ്ലവർ  ആവശ്യാനുസരണം ഇട്ട് വെള്ള മയം മാറ്റണം. ചൂടായ എണ്ണയില്‍ ഇട്ട് നല്ല തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും മാറ്റാം. കറിവേപ്പില തണ്ടോടെ വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കുന്നത് ചേര്‍ത്താല്‍ രുചിയേറും.

(ഷൈന രഞ്ജിത്ത്)
[Read More...]


മീന്‍ പൊള്ളിച്ചത്‌



  ചേരുവകൾ 

  • അയക്കൂറ മത്സ്യം - 200 ഗ്രാം 
  • ഉള്ളി ചെറുതായി അരിഞ്ഞത് - 10 കഷ്ണം
  • വാഴയില കഷ്ണം- ഒന്ന് 
  • മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍ 
  • ചുവന്ന മുളക് - എട്ടെണ്ണം 
  • വെള്ളുത്തുള്ളി ചെറുതായി അരിഞ്ഞത് - എട്ടെണ്ണം 
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരെണ്ണം
  • കുരുമുളക് പൊടി -ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന്
  • പച്ച മുളക് - രണ്ടെണ്ണം 
  • തക്കാളി അരിഞ്ഞത് - രണ്ടെണ്ണം
  • ലൈംജ്യൂസ് - ഒന്നര ടീസ്പൂണ്‍ 
  • വെള്ളിച്ചെണ്ണ - രണ്ട് ടീസ്പൂണ്‍ 
  • തേങ്ങാപാല്‍ - അര കപ്പ്
  • കടുക് - അര ടീസ്പൂണ്‍
  • കുരുമുളക് - എട്ടെണ്ണം

 തയ്യാറാക്കേണ്ട വിധം 

ഉപ്പും കുരുമുളക് പൊടിയും ലൈം ജ്യൂസും ഒരു ബൗളില്‍ മിക്‌സ് ചെയ്തതിന് ശേഷം കഷ്ണങ്ങളാക്കിയ മീനിലേക്ക് ചേര്‍ത്ത് അര മണിക്കൂര്‍ മാറ്റി വെക്കുക.

ചുവന്ന മുളക്, കുരുമുളക്, ഇഞ്ചി, വെള്ളുത്തുളി എന്നിവ മിക്‌സിയില്‍ നന്നായി അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് തക്കാളിയും തേങ്ങാപാലും ചേര്‍ത്ത് പാനില്‍ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മീനില്‍ പുരട്ടുക.

അതിന് ശേഷം മീന്‍ പൊള്ളിക്കാന്‍ തയ്യാറാക്കി വെച്ച വാഴയില കഷ്ണത്തില്‍ മസാല പുരട്ടി വെക്കുക. തയ്യാറാക്കി വെ്ച മീന്‍ കഷ്ണം വാഴയില കൊണ്ട് പെതിഞ്ഞ് ചൂടുള്ള തവയില്‍ വേവിക്കുക. കഷ്ണം ആവശ്യത്തിന് വേവുന്നതിന് തിരിച്ചു മറിച്ചും ഇടാം. ആവശ്യത്തിന് വെന്തു കഴിഞ്ഞാല്‍ ചൂടോടെ വിളമ്പാം.

(പി. രാജേഷ്)

[Read More...]


ഫിഷ്‌ മഞ്ചൂരിയന്‍




ആവശ്യമുള്ള സാധനങ്ങള്‍


  • മീന്‍ കഷണങ്ങള്‍- 250 ഗ്രാം
  • ഉള്ളി (അരിഞ്ഞത്‌)- 4 എണ്ണം
  • ഇഞ്ചി (അരിഞ്ഞത്‌)- രണ്ട്‌ ടീസ്‌പൂണ്‍
  • വെളുത്തുള്ളി (അരിഞ്ഞത്‌)- ഒരു ടീസ്‌പൂണ്‍
  • അരിപ്പൊടി- കാല്‍ കപ്പ്‌
  • റവ- മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
  • മുളകുപൊടി- കാല്‍ ടീസ്‌പൂണ്‍
  • ഉണക്കമുളക്‌- 2 എണ്ണം
  • എണ്ണ- മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
  • വെള്ളം- ഒന്നര കപ്പ്‌
  • പാല്‍ - ഒരു ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്ന വിധം

കഴുകി വ്യത്തിയാക്കിയ മീന്‍ കഷണങ്ങള്‍ ഒരു ടേബിള്‍സ്‌പൂണ്‍ പാലും കുറച്ച്‌ വെള്ളവുമൊഴിച്ച്‌ പത്തു മിനിറ്റ്‌ തിളപ്പിച്ച്‌ വേവിക്കുക. റവയും അരിപ്പൊടിയും കാല്‍ ടീസ്‌പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത്‌ ഇളക്കുക. ഇതിലേക്ക്‌ വേവിച്ച മീന്‍കഷണങ്ങളിട്ട്‌ ഇളക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ മീന്‍ കഷണങ്ങള്‍ വറക്കുക.
ബാക്കി വരുന്ന എണ്ണയില്‍ ഇഞ്ചി,വെളുത്തുള്ളി, ഉണക്കമുളക്‌ എന്നിവ മൂപ്പിക്കുക. ഉപ്പും ഉള്ളിയും ചേര്‍ക്കുക. ഇതിലേക്ക്‌ ഒന്നരകപ്പ്‌ വെള്ളമൊഴിച്ച്‌ തിളപ്പിക്കുക. ഒരു ടേബിള്‍സ്‌പൂണ്‍ റവയും കാല്‍ കപ്പ്‌ വെള്ളവുമൊഴിച്ച്‌ ഇളക്കുക. കൊഴുത്തു വരുന്ന ഗ്രേവി മീന്‍ കഷണത്തിന്‌ മുകളിലേക്ക്‌ ഒഴിക്കുക. ചൂടോടെ വിളമ്പാം.


[Read More...]


ഡേറ്റ്‌സ് കാരറ്റ്‌ പിക്കിള്‍



ആവശ്യമുള്ള സാധനങ്ങള്‍


  • ഡേറ്റ്‌സ് (കുരു കളഞ്ഞത്‌)- 250 ഗ്രാം
  • കാരറ്റ്‌ (ചെറുതായി അരിഞ്ഞത്‌)- 250 ഗ്രാം
  • ഉണക്കമുളക്‌- 30 ഗ്രാം
  • പഞ്ചസാര- ഒരു ടീസ്‌പൂണ്‍
  • വിനാഗിരി- ഒന്നര കപ്പ്‌
  • ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഡേറ്റ്‌സും പാകത്തിന്‌ വിനാഗിരിയും ഉണക്കമുളകും ചേര്‍ത്ത്‌ അരയ്‌ക്കുക. ഒരു ഗ്ലാസ്‌ ബോട്ടിലെടുത്ത്‌ അതിലേക്ക്‌ അരിഞ്ഞ കാരറ്റിടുക. അതിനു ശേഷം അരച്ച ഡേറ്റ്‌സ് മിശ്രിതം അതിലേക്കിടുക. പഞ്ചസാരയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ക്കുക. ഗ്ലാസ്‌ ബോട്ടില്‍ രണ്ടു ദിവസം ഫ്രിഡ്‌ജില്‍ മൂടി വയ്‌ക്കുക. എണ്ണമയം തീരെയില്ലാത്ത ഈ അച്ചാര്‍ രണ്ടു ദിവസത്തിനു ശേഷം ഉപയോഗിച്ചു തുടങ്ങാം.


[Read More...]


സ്‌പൈസി ന്യൂഡില്‍സ്‌ വിത്ത്‌ ടൊമാറ്റോ




ആവശ്യമുള്ള സാധനങ്ങള്‍


  • ന്യൂഡില്‍സ്‌ - 2 പാക്കറ്റ്‌
  • ഉള്ളി (ചെറുതായി അരിഞ്ഞത്‌)- അര കപ്പ്‌
  • തക്കാളി(ചെറുതായി അരിഞ്ഞത്‌)- 4 എണ്ണം
  • ഇഞ്ചി (അരച്ചത്‌)- ഒരു ടീസ്‌പൂണ്‍
  • വെളുത്തുള്ളി (അരച്ചത്‌)- 2 ടീസ്‌പൂണ്‍
  • കാപ്‌സിക്കം (നീളത്തില്‍ അരിഞ്ഞത്‌)- അര കപ്പ്‌
  • മുളകുപൊടി- 3 ടീസ്‌പൂണ്‍
  • മല്ലിയില (അരിഞ്ഞത്‌)- 2 ടീസ്‌പൂണ്‍
  • തക്കാളി സോസ്‌- 2 ടീസ്‌പൂണ്‍
  • ചീസ്‌ (അരിഞ്ഞത്‌)- കാല്‍ ടീസ്‌പൂണ്‍
  • എണ്ണ, ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

പാനില്‍ വെള്ളമൊഴിച്ച്‌ തിളച്ച ശേഷം ന്യൂഡില്‍സിട്ട്‌ വേവിക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ ഇഞ്ചിയും വെളുത്തുള്ളിയും ഇളക്കുക. മൂത്ത മണം വരുമ്പാള്‍ ഉള്ളി, കാപ്‌സിക്കം ഇട്ട്‌ വഴറ്റുക. തക്കാളിയിട്ട്‌ നന്നായി വഴറ്റുക. മുളകുപൊടി ഇട്ട്‌ നന്നായി ഇളക്കുക. തീ കുറച്ച്‌ തക്കാളി സോസ്‌ ഒഴിച്ച്‌ മല്ലിയിലയും ഉപ്പുമിട്ട്‌ ഇളക്കുക. വേവിച്ച ന്യൂഡില്‍സും ഗരംമസാലയുമിട്ട്‌ നന്നായി ഇളക്കുക. അരിഞ്ഞ ചീസിട്ട്‌ അലങ്കരിച്ച്‌ വിളമ്പാം.


[Read More...]


ചിക്കന്‍ ബോള്‍ കറി




ആവശ്യമുള്ള സാധനങ്ങള്‍

  • ചിക്കന്‍ (കൊത്തിയരിഞ്ഞത്‌)- 750 ഗ്രാം
  • ഉള്ളി (കുനു കുനാ അരിഞ്ഞത്‌)- ഒരെണ്ണം
  • മുട്ട (അടിച്ചു പതപ്പിച്ചത്‌)- ഒരെണ്ണം
  • ബ്രഡ്‌ പൊടിച്ചത്‌- ഒരു കപ്പ്‌/ 70 ഗ്രാം
  • പച്ചമുളക്‌(കുരു കളഞ്ഞ്‌ നീളത്തില്‍ കൊത്തിയരിഞ്ഞത്‌)- ഒരെണ്ണം
  • ഗരംമസാല- ഒരു ടീസ്‌പൂണ്‍
  • ഇഞ്ചി (അരിഞ്ഞത്‌)- ഒരു ടേബിള്‍സ്‌പൂണ്‍
  • ഒലിവ്‌ ഓയില്‍- ഒരു ടേബിള്‍സ്‌പൂണ്‍
  • തക്കാളി (ചെറുതായി അരിഞ്ഞത്‌)- 400 ഗ്രാം
  • തേങ്ങാപ്പാല്‍- 200 മി.ലി
  • ബ്രൗണ്‍ ഷുഗര്‍- 2 ടീസ്‌പൂണ്‍
  • നാരങ്ങാനീര്‌- ഒരു ടേബിള്‍സ്‌പൂണ്‍
  • ചിക്കന്‍ സ്‌റ്റോക്ക്‌- 200 മി.ലി
  • മല്ലിയില (അരിഞ്ഞത്‌)- രണ്ട്‌ ടേബിള്‍സ്‌പൂണ്‍, അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം

200 ഡിഗ്രിസെല്‍ഷ്യസില്‍ ഓവന്‍ ചൂടാക്കുക. കൊത്തിയരിഞ്ഞ ചിക്കനൊപ്പം ഉള്ളി, ബ്രഡ്‌പൊടി, പച്ചമുളക്‌, ഗരം മസാല, മല്ലിയില, ഇഞ്ചി, മുട്ട, ഒരു ടീസ്‌പൂണ്‍ ഉപ്പ്‌ എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയോജിപ്പിക്കുക. ശേഷം ചെറിയ ഉരുളകളാക്കുക. ഒരു സിംഗിള്‍ ലെയര്‍ ബേക്കിംഗ്‌ പേപ്പറിട്ട ട്രേയുടെ മുകളിലേക്ക്‌ ഇത്‌ വയ്‌ക്കുക. ലൈറ്റ്‌ ഗോള്‍ഡന്‍ നിറമാകുന്നതു വരെ 15 മിനിറ്റ്‌ ബേക്ക്‌ ചെയ്യുക.

ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ ഇഞ്ചി ഇട്ട്‌ ഇളക്കുക. ഒരു മിനിറ്റിന്‌ ശേഷം തക്കാളിയിടുക. രണ്ടു മിനിറ്റ്‌ കഴിയുമ്പോള്‍ തേങ്ങാപ്പാലും ചിക്കന്‍ സ്‌റ്റോക്കും പഞ്ചസാരയുമിട്ട്‌ ഇളക്കുക. തിളച്ചു തുടങ്ങുമ്പോള്‍ തീ കുറച്ച്‌ അഞ്ചു മിനിറ്റ്‌ വയ്‌ക്കുക. അതിലേക്ക്‌ ബേക്കു ചെയ്‌ത ചിക്കന്‍ ബൗളുകളിടുക. 20 മിനിറ്റ്‌ കഴിയുമ്പോള്‍ നാരങ്ങാനീര്‌ ഒഴിക്കുക. മല്ലിയില ഇട്ട്‌ അലങ്കരിച്ച്‌ ചൂടോടെ വിളമ്പാം.


[Read More...]


Mango Peera



Ingredients


  • 2 cups raw mango, sliced into long pieces
  • 1 cup grated coconut
  • 4 green chillies, slit
  • 1 onion sliced fine
  • 2 tsp coconut oil
  • 1 tsp mustard
  • 2 sprigs curry leaves
  • 2 dry chillies
  • Salt to taste

Preparation

Splutter mustard seeds in oil
Add dry red chillies and curry leaves
Add onion and green chillies and saute
Add coconut and mangoes and continue cooking for five minutes on low heat
Mix well and take off the flame
by Mrs K. M. Mathew
[Read More...]


മഷ്‌റൂം ടിക്ക മസാല




ചേരുവകള്‍ 


  • മഷ്‌റൂം-15 
  • ക്യാപ്‌സിക്കം-1 
  • സവാള-1 
  • തക്കാളി-2 
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- അര സ്പൂണ്‍ 
  • മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍ 
  • മുളകുപൊടി, മല്ലിപ്പൊടി-1 സ്പൂണ്‍ 
  • കസൂരി മേത്തി-2 സ്പൂണ്‍ 
  • ജീരകം- അര സ്പൂണ്‍ 
  • തൈര് -കാല്‍ കപ്പ് 
  • വെജിറ്റബിള്‍ ഓയില്‍ 

തയ്യാറാക്കുന്ന വിധം 

ഉപ്പ്എണ്ണ ഒരു ചീനച്ചട്ടിയില്‍ ചൂടാക്കുക. ഇതിലേക്ക് ജീരകം ചേര്‍ക്കുക. ജീരകം പൊട്ടിക്കഴിയുമ്പോള്‍ സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. പിന്നീട് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. തക്കാളി മിക്‌സിയില്‍ അരച്ച് ഇതിലേക്കു ചേര്‍ക്കുക. ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കണം. പിന്നീട് കുറഞ്ഞ ചൂടില്‍ വച്ച് ചാറ് കുറുകുന്നതു വരെ പാകം ചെയ്യുക. 

കൂണ്‍ കഴുകി തുടച്ചു വയ്ക്കുക. വലിയ കൂണാണെങ്കില്‍ കഷ്ണമാക്കാം. ഇതിലേക്ക് ക്യാപ്‌സിക്കം ചേര്‍ക്കാം. പാകത്തിന് മഞ്ഞള്‍പ്പൊടി, മുളകുപൊടി, തൈര് എന്നിവ മഷ്‌റൂം, ക്യാപ്‌സിക്കം കൂട്ടിലേക്ക് ചേര്‍ത്തിളക്കുക. 

ഒരു പാത്രത്തിലേക്ക് അല്‍പം എണ്ണയൊഴിച്ച് മഷ്‌റൂം കൂട്ട് ചെറിയ ബ്രൗണ്‍ നിറമാകുന്നതു വരെ പാകം ചെയ്യുക. പാകത്തിന് വെന്തു കഴിഞ്ഞാല്‍ ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചാറിലേക്ക് ചേര്‍ക്കണം. ഇതിനൊപ്പം കസൂരി മേത്തി, ഉപ്പ് എന്നിവ ചേര്‍ക്കാം.ചാറ് കൂണ്‍ കഷ്ണങ്ങളില്‍ പിടിച്ചു കഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
(സെറീന ഇബ്രാഹീം കുട്ടി മേത്തര്‍)
[Read More...]


ചീസ്‌ സാന്‍വിച്ച്‌



ആവശ്യമുളള സാധനങ്ങള്‍


  • ബ്രഡ്‌- ആറ്‌ കഷണം
  • ബട്ടര്‍- രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • ചെഡ്‌ഡാര്‍ ചീസ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ -കാല്‍ കപ്പ്‌

തയാറാക്കുന്ന വിധം

ഫ്രയിംഗ്‌പാനില്‍ ബട്ടറിട്ട്‌ ചൂടാക്കി ബ്രഡ്‌ കഷണങ്ങള്‍ രണ്ട്‌ വശവും മൊരിച്ചെടുക്കുക. അതിനുമുകളില്‍ ഗ്രേറ്റ്‌ ചെയ്‌തുവച്ചിരിക്കുന്ന ചീസ്‌ വിതറാം. അതിനുമുകളില്‍ മൊരിച്ചുവച്ചിരിക്കുന്ന മറ്റൊരു കഷണം ബ്രഡ്‌ വച്ച്‌ ഒന്നു കൂടി ചൂടാക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ സോസ്‌പാനില്‍നിന്ന്‌ മാറ്റി ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

[Read More...]


മുട്ട സാന്‍വിച്ച്




ചേരുവകള്‍:


  • റൊട്ടി (സ്ലൈസ് ചെയ്തത്) - ഒന്ന് കരിഞ്ഞഭാഗം മാറ്റണം
  • മുട്ട - രണ്ട്
  • പച്ചമുളക്- ചെറുതായി അരിഞ്ഞത് 
  • സവാള (കൊത്തിയരിഞ്ഞത്) - കാല്‍ കപ്പ്
  • ഇഞ്ചി (കൊത്തിയരിഞ്ഞത്) - 1/2 ടീസ്പൂണ്‍
  • കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) - 1/2 ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന് 
  • പാല്‍ - ഒരു ടീസ്പൂണ്‍
  • വെണ്ണ - ഒരു ടീസ്പൂണ്‍
  • പാചക എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
  • മല്ലിയില അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ പച്ചമുളക്, സവാള (കൊത്തിയരിഞ്ഞത്), ഇഞ്ചി (കൊത്തിയരിഞ്ഞത്), കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) എന്നിവ വഴറ്റുക. ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിക്കൊണ്ടിരിക്കുന്ന സമയത്ത് പാലും വെണ്ണയും മല്ലിയിലയും ചേര്‍ക്കുക.

മുട്ട അയഞ്ഞ പരുവത്തില്‍ ചിക്കിയെടുത്ത് ഒരു കഷണം റൊട്ടിയില്‍ നിറയ്ക്കുക. മറ്റൊരു കഷണം കൊണ്ട് ഒട്ടിക്കുക. ഇങ്ങനെ ആവശ്യമുള്ളവ തയ്യാറാക്കി എടുക്കുക. റൊട്ടി സ്ലൈസുകളില്‍ ലേശം വെണ്ണ പുരട്ടിയാല്‍ ചേരുവ പൊഴിഞ്ഞ് പോകില്ല.
(സുമ മാക്‌സ്യമിന്‍)

[Read More...]


Chocolate Burfi




Ingredients (25 Chocolate Burfi)

Making of the Off-white layer:
  • Unsweetened Khoya/ Mawa: 150g (around 1.5 Cup)
  • Powdered Sugar: 50g (around 1/2 Cup)
  • Green Cardamom: 5-6
Making of the Chocolate Layer:
  • Unsweetened Khoya/ Mawa: 150g (around 1.5 Cup)
  • Powdered Sugar: 50g (around 1/2 Cup)
  • Unsweetened Chocolate Powder: 1 Tbsp.
Other:
  • Ghee: 1 Tsp.

Instructions

Preparing the tray or plate for setting Burfi and some preliminary preparations:
I have used my baking tray to set the Chocolate Burfi. If not available a steel plate can also be used.
Take Ghee and rub on the surface of the tray and then place a piece of Butter Paper and set it properly.
Grate Khoya in room temperature using a food processor or manual processor and divide it in to two equal parts.
Deseed Green Cardamoms and make a powder of the Cardamom seeds.
Preparing the Off-white layer of the Burfi:
Take one part of grated Khoya in a Pan preferably non-stick one to get rid of sticking Khoya on the surface of the Pan.
Start cooking Khoya in low flame and frequently mix it using a spatula*.
After 2-3 minutes of cooking and vigorous mixing Khoya will start melting and will turn in to a paste which will have a consistency of Halwa.
Add ½ Cup of Sugar Powder and mix properly and then again cook for 2-3 minutes in low flame and add powdered Green cardamom powder to it and again mix it.
Stir continuously until the mixture thicken and leaves the side of the pan.
Pour the Khoya mixture on the previously prepared tray and spread it evenly to form a medium thick layer.
Preparing the Chocolate layer of the Burfi:
Take remaining grated Khoya and cook it as it is like the off-white layer.
After dissolving the sugar add unsweetened Chocolate Powder and mix it vigorously with the Khoya and cook till the mixture have similar consistence as the Off-white layer.
Pour the Chocolate Khoya mixture over the Off-white layer in the baking tray and spread evenly to complete the layer.*
Cool the tray in refrigerator for around 1 hour and then demould it lightly from the tray along with the butter paper.
Remove the butter paper carefully and place it on a Chopping Board or Plate and then using a knife cut it in to medium sized diamonds or squares.
Chocolate Burfi is ready to serve.
Chocolate Burfi can be stored in refrigerator for one week or in room temperature for 1-2 days.


Notes

*Stirring Khoya vigorously during cooking is very important unless it will get burnt. *If you wish you can sprinkle some chopped dry fruits this time but I avoided it as my daughter does not like dry fruits.


[Read More...]


വെജിറ്റബിള്‍ സാന്‍വിച്ച്




ആവശ്യമായ സാധനങ്ങള്‍:


  • റൊട്ടി - ഒന്ന്
  • കാരറ്റ്, ബീന്‍സ്, കാബേജ് (ചെറുതായി അരിഞ്ഞത്) - ഒരു കപ്പ് (മൂന്ന് മിനിറ്റ് നിറം പോകാതെ ആവിയില്‍ വേവിക്കണം)
  • ഉരുളക്കിഴങ്ങ് (പുഴുങ്ങിപ്പൊടിച്ചത്)- 1 (അരക്കപ്പ് പാലും 2 ടീസ്പൂണ്‍ വെണ്ണയും ചേര്‍ത്ത് അയച്ചെടുക്കണം.)
  • മല്ലിയില (അരിഞ്ഞത്)-ഒരു ടീസ്പൂണ്‍
  • കുരുമുളക് പൊടി - അര ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • പാചക എണ്ണ - ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ പച്ചക്കറികള്‍ ഇടുക. തയ്യാറാക്കിയ ഉരുളക്കിഴങ്ങും ബാക്കി ചേരുവകളും ചേര്‍ക്കുക. റൊട്ടി സ്ലൈസ് ചെയ്ത് മൊരിഞ്ഞ ഭാഗം നീക്കുക. ഒരു കഷണം റൊട്ടിയില്‍ ചേരുവ നിരത്തി മറ്റേ കഷണം കൊണ്ട് ഒട്ടിച്ച് ഉപയോഗിക്കുക.
(സുമ മാക്‌സ്യമിന്‍)

[Read More...]


ഐസ്ക്രീം



ചേരുവകള്

  • പാല് ക്രീം (പാല് പാട മതിയാവും ) – 175 ഗ്രാം
  • പാല് - 620 ഗ്രാം
  • പഞ്ചസാര – 150 ഗ്രാം
  • മുട്ടയുടെ വെള്ളക്കരു - 2 മുട്ടയുടേത്
  • കളര്,ഫ്ലേവര് - ഇഷ്ടമുള്ളത്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില് പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.

പഞ്ചസാര ചേര്‍ത്തു ഇളക്കുക..

ആവി വരാന് തുടങ്ങിയാല് മുട്ടയുടെ വെള്ളക്കരു ചേര്ത്തു നന്നായി ഇളക്കുക.

അതിനു ശേഷം അടുപ്പില് നിന്നും വാങ്ങി കളര് ആവശ്യമെങ്കില് ചേര്‍ത്ത് ഒരു മിക്സിയില് ഇട്ട് ഒന്നു അടിച്ചെടുക്കുക.

അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന് അനുവദിക്കുക.

4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.

ഈ മിക്സ് ഒന്നു കൂടി മിക്സിയില് ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്ര്രീസറില് വെച്ചു തണുപ്പിക്കുക.

ഒന്നു രണ്ടു മണിക്കൂര് കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.

ഈ ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.


[Read More...]


കരിമീന്‍ ഫ്രൈ (പച്ച കുരുമുളക് അരച്ചത്‌)




ചേരുവകള്‍

  • കരിമീന്‍  - അര കിലോ 
  • മുളക് പൊടി -  മൂന്നു ടീസ്പൂണ്‍ 
  • പച്ച കുരുമുളക് അരച്ചത്‌  -  രണ്ട് ടീസ്പൂണ്‍ (പച്ച കുരുമുളക് കിട്ടിയില്ലങ്കിൽ കുരുമുളക് ആയാലും മതി) 
  • മഞ്ഞള്‍ പൊടി  -  കാല്‍ ടീസ്പൂണ്‍ 
  • ഉപ്പു പാകത്തിന് 
  • വെളിച്ചെണ്ണ വറക്കാൻ ആവശ്യത്തിനു 

പാകം ചെയ്യുന്ന വിധം 

കരിമീൻ വെട്ടി കഴുകി വരഞ്ഞു വെക്കുക.
മുളക് പൊടിയും പച്ചകുരുമുളക് അരച്ചതും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴച്ചു വെക്കുക, വരഞ്ഞ മീനിന്‍റെ വിടവില്‍ ഈ മസാല പുരട്ടി കുറച്ചു സമയം വെക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മീന്‍ തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.

[Read More...]


ഏത്തപ്പഴം ഫ്രൈ



ചേരുവകള്‍ 

  •  ഏത്തപ്പഴം        – 1 വലുത്
  •  നെയ്യ്               – 1 1/2 ടേബിള്‍ സ്പൂണ്‍
  •  ചിരകിയ തേങ്ങ – 1 1/2 ടേബിള്‍ സ്പൂണ്‍
  •  പഞ്ചസാര         – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം 1/2 ഇഞ്ച് കട്ടിയില്‍ വട്ടത്തില്‍ മുറിക്കുക. (ചെറിയ ഏത്തപ്പഴം നീളത്തില്‍ കനം കുറച്ച് മുറിയ്ക്കാം)

നെയ്യ് ചൂടാക്കി ഏത്തപ്പഴം ഗോള്‍ഡന്‍ നിറമാകുംവരെ വറക്കുക. പാതി വറത്തതിനുശേഷം തേങ്ങയും പഞ്ചസാരയും വിതറുക. (വറുത്തതിനുശേഷം വിതറിയാലും മതി). അതിനുശേഷം തിരിച്ചിട്ട് വീണ്ടും വറുക്കുക.


(കടപ്പാട് ; മായാ അഖില്‍)
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs