You are here: » Home » All posts
ചിക്കന്‍ സൂപ്പ്
ചേരുവകള്‍
- ചിക്കന്‍ എല്ലുനീക്കിയത് - 250 ഗ്രാം
- ഉള്ളി - 150 ഗ്രാം
- മസാല - 2.5 സ്പൂണ്‍
- കുരുമുളക്പൊടി - പാകത്തിന്
- മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
- ജീരകം - അര ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം
ചിക്കന്‍ കഷണങ്ങള്‍ കഴുകി പാത്രത്തിലിട്ട് 6 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ ഇട്ട് തിളപ്പിക്കണം. 6 കപ്പ് വെള്ളം വറ്റിച്ച് 2 കപ്പാക്കി അരിച്ച് എടുത്ത് ഉപയോഗിക്കാം.
അടുക്കള നുറുങ്ങുകള്‍
1. കേക്ക് ഐസിങ്ങിനും മറ്റും ഉപയോഗിക്കുന്ന ലിക്വിഡ് ഗ്ലൂക്കോസ് എടുക്കാന്‍ അല്പം നനവുള്ള സ്പൂണ്‍ ഉപയോഗിക്കണം.
2. ജെല്ലിമോള്ഡ് പ്ലേറ്റിലേക്ക് കമഴ്ത്തും മുമ്പ് ഏതാനും നിമിഷം ചൂടുവെള്ളത്തില്‍ മുക്കുക. എളുപ്പത്തില്‍ പാത്രത്തില്‍ നിന്നു വിട്ടുകിട്ടും.
3. സാലഡിനുള്ള ലെറ്റൂസ് ഇല വാടിപ്പോയാല്‍ അത് നാരങ്ങാനീരു ചേര്‍ത്ത തണുത്തവെള്ളത്തിലിട്ട് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ചശേഷം ഉപയോഗിക്കുക.
4. പച്ചക്കായ കൈകാര്യം ചെയ്യുന്നതിനുമുമ്പ് കൈയിലും കത്തിയിലും അല്പം എണ്ണ പുരട്ടിയാല്‍ കറപിടിക്കുകയില്ല.
5. പാസ്ത വേവിക്കുന്ന വെള്ളത്തില്‍ ഒലിവ് ഓയില്‍ ഒഴിക്കരുത്. കാരണം പിന്നീട് സോസ് ചേര്‍ക്കുമ്പോള്‍ സോസ് പാസ്തയില്‍ പിടിക്കില്ല.
6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കാന്‍ 60 ശതമാനം വെളുത്തുള്ളിക്ക് 40 ശതമാനം ഇഞ്ചി എന്ന കണക്കില്‍ യോജിപ്പിക്കുക.
7. പൂരിക്കു കുഴയ്ക്കുന്ന മാവില്‍ അല്പം റവ ചേര്‍ത്താല്‍ കൂടുതല്‍ രുചിയുണ്ടാകും.
8. കസ്റ്റേര്‍ഡ് ഉണ്ടാക്കിയ ശേഷം ചൂടാറാന്‍ വയ്ക്കുമ്പോള്‍ അതിനുമുകളില്‍ അല്പം പഞ്ചസാര വിതറിയാല്‍ പാട കെട്ടില്ല.
9. മുട്ടചിക്കിപ്പൊരിക്കുന്നതില് റൊട്ടിപ്പൊടി ചേര്‍ത്താല്‍ രുചി കൂടുന്നതിനൊപ്പം അളവും കൂട്ടാം.
10. പാന്‍ കേക്കിനുള്ള മാവു തയ്യാറാക്കാന്‍ വെള്ളത്തിനു പകരം സോഡ ചേര്‍ത്താല്‍ പാന്‍കേക്കിനു കൂടുതല്‍ മയമുണ്ടാകും.
11. ഇഡ്ഡലിക്കും ദോശയ്ക്കുമുള്ള മാവില്‍ അല്‍പ്പം കരിക്കിന് വെള്ളം ചേര്‍ത്താല്‍ മാവ് എളുപ്പം പുളിക്കും. ഇഡ്ഡലി മൃദുവാകും.
12. ദോശയ്ക്കു മാവ് കലക്കുമ്പോള്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ പെട്ടന്ന് പുളിക്കും.
13. ഹല്‍വ, കേക്ക് എന്നിവ കണ്ണാടിക്കടലാസിലോ ബട്ടര്‍ പേപ്പറിലോ പൊതിഞ്ഞു വച്ചാല്‍ ഈര്‍പ്പം നഷ്ടപ്പെടില്ല.
14. വഹിക്കാവുന്നതിലധികം ഭാരം മിക്സിയിലിടരുത്. ലോഡ് കൂടിയാല്‍ ബ്ലേഡ് കേടു വരും.
15. വൈദ്യുതോപകരണങ്ങള്‍ ഉപയോഗിച്ച് അടുക്കളപ്പണി ചെയ്യുമ്പോള്‍ റബര്‍ സോള്‍ ചെരുപ്പേ ധരിക്കാവൂ, ഷോക്കേല്‍ക്കില്ല.
16. ബേക്ക് ചെയ്യുമ്പോള്‍ ഓവന് തുറക്കരുത്. തുറന്നാല്‍ ചൂട് വായു പുറത്തേക്കും തണുത്തവായു അകത്തേക്കും കടക്കും.ഇതു പാചകസമയം കൂട്ടും.
17. ഇലക്ട്രിക് സ്റ്റൗ,ഹോട്ട് പ്ലേറ്റ് എന്നിവയില്‍ പാചകം ചെയ്യുമ്പോള്‍ മരത്തവി ഉപയോഗിച്ചാല്‍ ഷോക്കേല്‍ക്കില്ല.
18. നനഞ്ഞ കൈകൊണ്ട് ഒരിക്കലും ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.
19. ബീന്‍സ്,കാബേജ്,കാരറ്റ് എന്നിവ കൂടുതല്‍ നേരം വെള്ളത്തിലിട്ടു വേവിച്ചാല്‍ ഗുണം കുറയും.
20.പ്ലാസ്റ്റിക് കവറുകളില്‍ ദ്വാരമിട്ട് ആപ്പിള്‍ അതിലിട്ട് ഫ്രിഡ്ജില്‍ വച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കും.
***
തക്കാളി സൂപ്പ്
ആവശ്യമുള്ള സാധനങ്ങള്‍
- തക്കാളി - 3 എണ്ണം
- വെള്ളം -രണ്ടര കപ്പ്
- പാല് - രണ്ട് കപ്പ്
- മൈദ - രണ്ട് ടേബിള്‍സ്പൂണ്‍
- വെണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍
- സോഡാപ്പൊടി - ഒരു നുള്ള്
- ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
തയാറാക്കുന്നവിധം
തക്കാളി വെള്ളത്തിലിട്ടു വേവിച്ച് അരച്ചെടുക്കുക. ഈ സത്തിലേക്ക് സോഡാപ്പൊടി ചേര്‍ത്ത് വാങ്ങുക. കട്ടിയുള്ള പാത്രത്തില്‍ വെണ്ണയിട്ട് ഉരുകുമ്പോള്‍ മൈദയിടുക. പതഞ്ഞുവരുമ്പോള്‍ തീ കുറച്ച് പാല് കുറേശ്ശെയായി ഒഴിച്ചിളക്കി കൊഴുത്തുതുടങ്ങുമ്പോള് തക്കാളിസത്തിലേക്ക് ഒഴിക്കുക. (പിരിയാതിരിക്കാനാണ് സോഡാപ്പൊടി ചേര്‍ക്കുന്നത്) ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് ചൂടോടെ കഴിക്കാം.ഫിഷ് കട്ലറ്റ് (നാടൻ)
ആവശ്യമുള്ള സാധനങ്ങള്‍
- മത്തി- ഒരു കിലോ
- ഉരുളക്കിഴങ്ങ് വേവിച്ച് പൊടിച്ചത്-രണ്ട് കപ്പ്
- സവാള നീളത്തില്‍ അരിഞ്ഞത്-ഒന്നരക്കപ്പ്
- പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്-അഞ്ചെണ്ണം
- ഇഞ്ചി പൊടിയായി അരിഞ്ഞത് -വലിയ കഷണം
- കറിവേപ്പില അരിഞ്ഞത്- രണ്ട് തണ്ട്
- മസാലപ്പൊടി- ഒരു ടീസ്പൂണ്‍
- കുരുമുളകുപൊടി- കാല് ടീസ്പൂണ്‍
- മുട്ട- ഒരെണ്ണം
- റൊട്ടിപ്പൊടി- ഒരു കപ്പ്
- ഉപ്പ്, എണ്ണ- പാകത്തിന്
തയാറാക്കുന്ന വിധം
മീന്‍ മുള്ളുകളഞ്ഞ്, ഉപ്പ് കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്് സവാള, പച്ചമുളക്, ഇഞ്ചി കറിവേപ്പില എന്നിവ വഴറ്റി മസാലപ്പൊടി ചേര്‍ത്തിളക്കുക. ശേഷം മീനും ഉരുളക്കിഴങ്ങും ചേര്‍ത്ത് ഒരുമിച്ച് ഇളക്കുക. ആറിയ ശേഷം ഓരോ ഉരുളകളായി എടുത്ത് അല്‍പ്പം കനത്തില്‍ കൈവെള്ളയില്‍വച്ച് പരത്തി മുട്ടവെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കാം.സ്വീറ്റ്കോണ് ചിക്കന്‍ സൂപ്പ്
ആവശ്യമുള്ള സാധനങ്ങള്‍
- ടിന്നില്‍ കിട്ടുന്ന സ്വീറ്റകോണ് - ഒരു കപ്പ്
- ചിക്കന്‍ സ്റ്റോക്ക് - നാല് കപ്പ്
- അജിനോമോട്ടോ - ഒരു നുള്ള്
- കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
- പഞ്ചസാര - ഒന്നരടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- ഇഞ്ചി അരച്ചത് - ഒരു ടീസ്പൂണ്‍
- വേവിച്ച കോഴി പിച്ചിക്കീറിയത് - കാല് കപ്പ്
- കോണ്‍ഫ്ളോര്‍ - നാല് ടേബിള്‍സ്പൂണ്‍
- വെള്ളം - ഒരു കപ്പ്
- മുട്ട - രണ്ടെണ്ണം
അലങ്കരിക്കുന്നതിന്
കനം കുറച്ചരിഞ്ഞ സ്പ്രിങ് ഒനിയന്‍, കാരറ്റ്, മല്ലിയില എന്നിവ രണ്ട് ടേബിള്‍സ്പൂണ്‍ വീതം.തയാറാക്കുന്നവിധം
സ്വീറ്റ്കോണ്, ചിക്കന്‍ സ്റ്റോക്ക്, അജിനോമോട്ടോ, കുരുമുളകുപൊടി, പഞ്ചസാര, ഉപ്പ്, ഇഞ്ചി അരച്ചത് എന്നീ ചേരുവകള്‍ യോജിപ്പിച്ച് തിളയ്ക്കുമ്പോള്‍ തീ കുറച്ച് മൂന്നു മിനിറ്റ് വേവിക്കുക. കോഴി പിച്ചി പിച്ചിക്കീറിയത് ചേര്‍ത്ത് നന്നായി ഇളക്കുക. കോണ്‍ഫ്ളോര്‍ ഒരു കപ്പ് വെള്ളത്തില്‍ യോജിപ്പിച്ച് നന്നായി ഇളക്കുക. സൂപ്പ് കുറുകി വരുമ്പോള്‍ തീയില്‍ നിന്നെടുക്കുക. മുട്ട ചെറുതായി അടിച്ചശേഷം, കുറേശ്ശയായി പതുക്കെ നൂലുപോലെ, ഫോര്‍ക്ക് വച്ച് നന്നായി ഇളക്കി ചേര്‍ക്കുക. അലങ്കരിച്ച് ചൂടോടെ വിളമ്പുക.അരി ലഡ്ഡു
ചേരുവകള്‍
- അരി -1 ഗ്ലാസ്
- തേങ്ങ -1 വലിയ മുറി
- ശര്‍ക്കര -150 ഗ്രാം
- കശുവണ്ടി -15 എണ്ണം
- ഏലക്കാ പൊടിച്ചത് -3 എണ്ണം
- എള്ള് -ഒരു സ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരി വറുത്തു പൊടിക്കുകതേങ്ങ ചിരകിയതും കശുവണ്ടിയും കുറേശ്ശെ മിക്സിയിലോ ഉരലിലോ പൊടിച്ച് ശര്‍ക്കര ചീകിയതും,എള്ളും , ഏലക്കാപൊടിയും,അരിപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക.
ഈ മിശ്രിതം കുറേശ്ശെ പൊടിച്ച് എല്ലാം കൂടി ഒന്നിച്ചാക്കി ചെറു ഉരുളകളാക്കുക.
Red Fish Curry
Ingredients
- Fish-medium size pieces- 500 gms
- Mustard seeds- 1/4 tsp
- Curry leaves- 2 sprigs
- Shallots-sliced- 4 to 5 nos
- Ginger-crushed- 1.5 tsp
- Garlic-crushed- 1.5 tsp
- Kashmiri chili powder- 2 tbsp
- Coriander powder- 1 tbsp
- Turmeric powder- 1/2 tsp
- Fenugreek powder- 1 pinch
- Cocum(Kudampuli)-soaked in water- 2 to 3 small pieces
Preparation
- Heat oil and add mustard seeds,let it splutter.
- Add curry leaves, shallots, ginger and garlic. Saute until shallots turn golden brown.
- Reduce the flame to low and add kashmiri chili powder, coriander powder, turmeric powder and fenugreek powder. Mix well. Saute for about 5 minutes ,stirring continuously.
- Add water and cocum, bring it to boil. Add fish pieces and salt to taste.
- Cover and cook over a medium heat, until fish is cooked and gravy is thick.
- Remove from heat and keep covered for at least one hour for the flavors to blend in.
ഗ്രില്‍ഡ് ചെമ്മീന്‍
ആവശ്യമുള്ള സാധനങ്ങള്‍
- 1. ഒലിവ് ഓയില്‍ - കാല്‍ക്കപ്പ്
- പാഴ്സിലി അരിഞ്ഞത് - കാല്‍ക്കപ്പ്
- സോയാ സോസ് - രണ്ട് ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി അരച്ചത് - രണ്ട് ടേബിള്‍ സ്പൂണ്‍
- കെച്ചപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ് - പാകത്തിന്
- കുരുമുളകുപൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
- ലമണ്‍ ജ്യൂസ് - രണ്ട് ടേബിള്‍ സ്പൂണ്‍
- 2. ചെമ്മീന്‍ - ഒരു കിലോ
- സ്ക്യൂവേഴ്സ് - 12 എണ്ണം (30 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തത്)
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകളെല്ലാം യോജിപ്പിച്ചു വയ്ക്കുക . ഇത് ചെമ്മീനില്‍ പുരട്ടി രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ശേഷം ചെമ്മീന്‍ സ്ക്യൂവേഴ്സില്‍ കോര്‍ത്തെടുക്കുക. ഗ്രില്‍ ചൂടാക്കി എണ്ണ പുരട്ടി രണ്ട് മിനിറ്റ് വീതം ഓരോ വശവും മറിച്ചും തിരിച്ചും ഇട്ട് വേവിച്ചെടുക്കുക.ചെമ്മീന്‍ സമോസ
1. ചെമ്മീന്‍ വലുത് അരക്കിലോ
2. പച്ചമുളക് പൊടിയായി അരിഞ്ഞത് 10 എണ്ണം
3. സവാള വലുത് മൂന്നെണ്ണം
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അര കപ്പ്
5. മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
6. കുരുമുളക് ചതച്ചത് 10 എണ്ണം
7. പെരുംജീരകം ഒരു ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി കാല് ടീസ്പൂണ്‍
9. മല്ലിയില നുറുക്കിയത് ഒരു പിടി
10. മൈദ കാല് കിലോ
11. ഉപ്പ് ആവശ്യത്തിന്
12. വെളിച്ചെണ്ണ ആവശ്യത്തിന്
2. പച്ചമുളക് പൊടിയായി അരിഞ്ഞത് 10 എണ്ണം
3. സവാള വലുത് മൂന്നെണ്ണം
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അര കപ്പ്
5. മല്ലിപ്പൊടി ഒരു ടീസ്പൂണ്‍
6. കുരുമുളക് ചതച്ചത് 10 എണ്ണം
7. പെരുംജീരകം ഒരു ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി കാല് ടീസ്പൂണ്‍
9. മല്ലിയില നുറുക്കിയത് ഒരു പിടി
10. മൈദ കാല് കിലോ
11. ഉപ്പ് ആവശ്യത്തിന്
12. വെളിച്ചെണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍, ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി വേവിച്ചുവെക്കുക. സവാള പൊടിയായി അരിഞ്ഞ് പച്ചമുളകും ചേര്‍ത്ത് എണ്ണയില്‍ നന്നായി വഴറ്റിയതിനുശേഷം, നാല് മുതല്‍ ഒമ്പത് വരെയുള്ള ചേരുവകളും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. ഇതില്‍ വേവിച്ചുവെച്ചിരിക്കുന്ന ചെമ്മീനും ചേര്‍ത്ത് യോജിപ്പിക്കുക. അതിനുശേഷം വെള്ളം തിളപ്പിച്ച് മൈദയും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച്, ചെറുനാരങ്ങാവലുപ്പത്തില്‍ മാവെടുത്ത് നേര്മയായി പരത്തി അതിന്റെ നടുവില്‍ ചെമ്മീന്‍കൂട്ട് വെച്ച് രണ്ടറ്റവും ഒന്നിച്ചാക്കി വെള്ളം ചേര്‍ത്ത് ഒട്ടിച്ച് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.ബട്ടര്‍ ചിക്കന്‍
ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍ - അര കിലോ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
- സവാള -2
- തക്കാളി - 1
- അധികം പുളിയില്ലാത്ത തൈര് - 1/2 കപ്പ്
- മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - കാല് ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
- ജീരകം - അര ടേബിള്‍ സ്പൂണ്‍
- ഗരം മസാലപ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
- കസൂരി മേത്തി - അര ടേബിള്‍ സ്പൂണ്‍
- ഫ്രഷ് ക്രീം - 2 ടേബിള്‍ സ്പൂണ്‍
- മല്ലിയില - ഒരു പിടി
- എണ്ണ - 2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
ബോണ്‍ലെസ് ബട്ടര്‍ ചിക്കനാണ് വേണ്ടതെങ്കില്‍ ചിക്കന്‍ കഷണങ്ങളില്‍നിന്ന് എല്ലുകള്‍ മാറ്റി ഇറച്ചി മാത്രം എടുക്കുക.ഒരു ബ്ലെന്‍ഡറില്‍ കഷണങ്ങളാക്കിയ സവാള, തക്കാളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ജീരകം, ഗരം മസാലപ്പൊടി, തൈര്, ഉപ്പ് എന്നിവയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് നന്നായി അരയ്ക്കുക. ഈ അരപ്പ് ചിക്കന്‍ കഷണങ്ങളില്‍ നന്നായി പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
ഒരു പാത്രം ചൂടാകുമ്പോള്‍ രണ്ടു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇടുക. ബട്ടര്‍ ഉരുകുമ്പോള്‍ ചിക്കന്‍ കഷണങ്ങളും ഒരു കപ്പ് വെള്ളവും ചേര്ത്ത്് ഇളക്കി മൂടി വേവിയ്ക്കുക. പാതി വേവാകുമ്പോള്‍ കസൂരി മേത്തി കൈ കൊണ്ട് ഞെരടി പൊടിച്ച് ചേര്‍ക്കുക. വെന്തു കഴിയുമ്പോള്‍ വാങ്ങിവച്ച് ഫ്രഷ് ക്രീം, മല്ലിയില ഇവ ചേര്‍ക്കുക. (ഗ്രേവി വേണ്ടതനുസരിച്ച് വെള്ളത്തിന്റെ അളവ് കൂട്ടാവുന്നതാണ്.)
കാഫിര്‍ ലൈം
പ്രത്യേകതരം നാരകത്തിന്റെ ഇലയും തേങ്ങാപ്പാലും കസ്റ്റേര്‍ഡ് ചേര്‍ന്നൊരു രുചിമേളം.
ആവശ്യമുള്ള സാധനങ്ങള്‍
01. തേങ്ങാപ്പാല്‍ - ഒരു ലീറ്റര്പഞ്ചസാര - 250 ഗ്രാം
02. കാഫിര്‍ ലൈം ഇല- 10
03. കസ്റ്റേര്‍ഡ് പൗഡര്‍ - 100 ഗ്രാം
04. ചൈനാഗ്രാസ് - 20 ഗ്രാം
05. തേങ്ങ ചുരണ്ടിയത്, തേന്‍ - അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
01. ഒരു സോസ്പാനില്‍ തേങ്ങാപ്പാലും പഞ്ചസാരയും കാഫിര്‍ ലൈം ഇലയും ചേര്‍ത്തു തിളപ്പിക്കുക.
02. കസ്റ്റേര്‍ഡ് പൗഡര്‍ അല്പം വെള്ളത്തില്‍ കലക്കി, തിളയ്ക്കുന്ന പാലില്‍ ഒഴിക്കുക.
03. ഈ മിശ്രിതത്തില്‍ നിന്ന്, കാഫിര്ലൈം ഇല മാറ്റിയശേഷം, ചൈനാഗ്രാസ് ഉരുക്കിയതും ചേര്‍ത്തിളക്കി വാങ്ങി ചൂടാറാന്‍ വയ്ക്കുക.
04. പിന്നീട് 20 മിനിറ്റ് ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക.
05. തേങ്ങ ചുരണ്ടിയതും തേനും കൊണ്ട് അലങ്കരിച്ചു വിളമ്പുക.
ചക്ക നേന്ത്രപ്പഴം കുമ്പിളട
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള അരിഞ്ഞത് - രണ്ട് കപ്പ്നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
തേങ്ങ ചിരകിയത് - ഒന്നരക്കപ്പ്
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
ശര്‍ക്കര- 250 ഗ്രം
അരിപ്പൊടി വറുത്തത് - രണ്ടരക്കപ്പ്
ഉപ്പ്- പാകത്തിന്
നെയ്യ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
നെയ്യില്‍ ചക്കച്ചുളയും പഴവും വഴറ്റണം. ഇതിലേക്ക് തേങ്ങ ചിരകിയതും ജീരകം ഏലയ്ക്ക ഇവ പൊടിച്ചതും ചേര്‍ത്തിളക്കി അടുപ്പില്‍നിന്ന് ഇറക്കി വയ്ക്കുക. ശര്‍ക്കര ചീകിയത് ഈ കൂട്ടിലേക്ക് ചേര്‍ത്തിളക്കുക.ഇതിലേക്ക് അരിപ്പൊടിയും പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. ഇത് അരമണിക്കൂര്‍ വച്ച ശേഷം വഴനയിലയോ വാഴയിലയോ കുമ്പിളുകളാക്കി അതില്‍ മാവ് നിറച്ച് അപ്പച്ചെമ്പില്‍ വച്ച് ആവി കയറ്റുക. വെന്തുകഴിയുമ്പോള്‍ അടുപ്പത്തുനിന്നും മാറ്റി വിളമ്പാം.
ചക്ക വരട്ടിയത്
ആവശ്യമുള്ള സാധനങ്ങള്‍
- പഴുത്ത വരിക്കച്ചക്ക കുരു കളഞ്ഞ് അരച്ചെടുത്തത്- ഏഴ് കപ്പ്
- ഉരുക്കിയ ശര്‍ക്കര-ഒരു കിലോ
- നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍
- ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഉരുളിയില്‍ നെയ്യൊഴിച്ച് ഉരുക്കിയ ശര്‍ക്കര ചേര്‍ക്കുക. ചക്ക അരച്ചത് ചേര്‍ത്ത് ഇളക്കുക. ചെറിയ ചൂടില്‍ ഇളക്കി വരട്ടിയെടുക്കുക. വെള്ളം വറ്റി മിശ്രിതം ഉരുളിയില്‍നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോള്‍ ഏലയ്ക്ക പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങാം. പാത്രത്തിലേക്ക് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.
Raw Jackfruit pickle
Ingredients
- 500gm raw jackfruit cut into small pieces and boiled
- 8 Green chillies
- 2 tbsp red chilli powder
- Rock salt as required
- 1 cup oil
- ½ tsp turmeric powder
- 1½ tsp dried mustard seeds (powdered)
- 1 tsp mustard seeds
- 1 tsp cumin seeds
- 1½ tbsp lime juice
- 1½ tbsp Vinegar
Preparation
Heat oil in a pan, add cumin seeds, mustard seeds, green chillies crushed along with rock salt and cook for 2 minutes
Add the boiled raw jack fruit pieces, turmeric powder, chilli powder, mustard seed powder, and cook for 5 minutes on medium flame
Remove from heat and add lime juice and vinegar and stir well
Pickle is ready to be serve
(by Saraswathy Viswanathan)
ചക്ക തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
അധികം മൂക്കാത്ത ചക്ക-ഒരു കിലോമുളകുപൊടി- രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ജീരകം- ഒരു ടീസ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തേങ്ങ ചിരകിയത്- ഒരെണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന് വെള്ളം, ഉപ്പ് ഇവ ചേര്‍ത്ത് ചക്ക വേവിക്കുക. തേങ്ങ ചിരകിയതില് ജീരകം ചേര്‍ത്ത് തരുതരിപ്പായി അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക. കടുക് പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയും വഴറ്റി കറിക്ക് മുകളില്‍ പകര്‍ന്ന് വിളമ്പാം.മാമ്പഴപ്പുളിശേരി
ചേരുവകള്‍
പഴുത്ത നാടന്‍ മാങ്ങ (പുളിശേരിമാങ്ങ) - 4 എണ്ണം
തിരുമ്മിയ തേങ്ങ - മുക്കാല്‍ കപ്പ്
പച്ചമുളക് - ഒന്ന്
മുളകുപൊടി - കാല് ടീ സ്പൂണ്‍
മഞ്ഞള്‍ - ആവശ്യത്തിന്
ജീരകം- കാല് ടീ സ്പൂണ്‍
കട്ടത്തൈര് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളരിക്ക - കാല് ഭാഗം
തൊണ്ടന് മുളക് - രണേ്ടാ മൂന്നോ (ആവശ്യമുള്ളവര്‍ക്ക്)
ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍ (മധുരം വേണ്ടവര്‍ക്ക്)
തയാറാക്കുന്ന വിധം
പഴുത്ത നാടന്‍ മാങ്ങ തൊലി കളഞ്ഞശേഷം മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇനി അരപ്പു തയാറാക്കണം. അതിനായി തിരുമ്മിയ തേങ്ങയും പച്ചമുളകും ജീരകവും നന്നായി അരയ്ക്കണം. (പുളിശേരി പാകത്തില്‍) ഇനി വെന്ത പഴംമാങ്ങയിലേക്കും ഈ അരപ്പ് ചേര്‍ത്ത് ഇളക്കണം. അരപ്പു തിളച്ചശേഷം നല്ല കട്ടത്തൈര് ഉടച്ച് ചേര്‍ക്കണം. (നന്നായി ഉടച്ചില്ലെങ്കില്‍ ചെറിയ കട്ടകളായി കിടക്കും).
തൈര് ഒഴിച്ച് ഒന്നു ചൂടാകുമ്പോള്‍ വാങ്ങി വയ്ക്കണം. (തിളയ്ക്കുവാന്‍ പാടില്ല). കടുകു വറുക്കുമ്പോള്‍ അല്പം ഉലുവ കൂടി ചേര്‍ക്കണം. കറിവേപ്പില ധാരാളം ഇടുന്നതും കറിയുടെ രുചിയും മണവും കൂട്ടും. പഞ്ചസാരയോ ശര്‍ക്കരയോ ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെള്ളരിക്കയും തൊണ്ടന് മുളകും വേണമെന്നുള്ളവര്‍ക്കു കഷ്ണത്തിനൊപ്പം ഇവ ചേര്‍ക്കാവുന്നതാണ്.
തെരളിയപ്പം / കുമ്പിൾ അപ്പം
ആവശ്യമുള്ള സാധനങ്ങള്‍ :
- അരി - ഒന്നര കിലോ
- തേങ്ങ - രണ്ട്
- ശര്‍ക്കര - ഒന്നര കിലോ
- നെയ്യ് - രണ്ട്് സ്പൂണ്‍
- പാളയംതോടന്‍ പഴം - രണ്ട്
- തെരളി ഇല, കുമ്പിൾ ഇല അഥവാ വയനയില - ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം :
പച്ചരി കുതിര്‍ത്ത് പൊടിച്ചതോ അരി മാവോ (പുട്ടിന്റെ പാകത്തിലുള്ളത്) തയാറാക്കി വയ്ക്കുക. അരിമാവില്‍ പാളയംതോടന്‍ പഴം, തിരുമ്മിയ തേങ്ങ, ശര്‍ക്കര (ചീകിയതോ, പാനി കാച്ചിയതോ) നെയ്യ്, ഏലക്കായ് എന്നിവ ഇട്ട് കുഴച്ചു തയാറാക്കുക. ശര്‍ക്കരയിലെയും പഴത്തിലെയും വെള്ളം ഉണ്ടാകുന്നത് കൊണ്ട് വേറെ വെള്ളം ഒഴിക്കേണ്ടതില്ല. കൈയിലെടുത്തു ചെറിയ വട്ടത്തില്‍ കുഴയ്ക്കുന്ന പാകത്തില്‍ വേണം തയാറാക്കാന്‍. ഇനി തെരളി ഇല (വയനയില) നന്നായി കഴുകി തോര്‍ത്തിയെടുക്കുക. നിവര്‍ത്തി വച്ച ഇലയുടെ ഒരറ്റത്ത് കുറച്ചു മാവ് വയ്ക്കുക. അതിനു ശേഷം ഇല മടക്കുക. ശേഷിക്കുന്ന ഭാഗത്തും ഇതുപോലെ മാവ് വച്ച് മടക്കുക. ഒരിലയില് ഒരെണ്ണം മാത്രമായും വയ്ക്കാവുന്നതാണ്. നന്നായി മടക്കിയ (റോള്‍ ചെയ്ത) ഇല പച്ച ഈര്‍ക്കില്‍ കൊണ്ട് കുത്തി വയ്ക്കുക. മാവ് നിറച്ച ഈ തെരളി ഇലകള്‍ ഇഡ്ഡലിപ്പാത്രത്തിന്റെ തട്ടുകളില്‍ നിരത്തി ഇഡ്ഡലി വേവിക്കുന്നതുപോലെ പുഴുങ്ങിയെടുക്കുക. പച്ച ഈര്‍ക്കിലില്‍ ഓരോ തെരളി ഇല മടക്കി കോര്‍ത്തിട്ട് ഇഡ്ഡലിത്തട്ടില് വളച്ചുവച്ചാല്‍ ധാരാളം തെരളി അപ്പം തയാറാക്കാം. (പൊങ്കാലയ്ക്ക് ഇത്തരത്തിലാണ് തയാറാക്കുന്നത്)Soybean Chunks Fry / Meal maker Fry
Ingredients
- 1Cup Soy chunks
- 2Medium sized Onionthinly sliced
- 1Tbspn Ginger Paste
- 1Tbspn Garlic Paste
- 1large sized Tomatofinely chopped
- 3-5Numbers Green Chilly
- 1Tsp Lemon juice
- 1/4Tsp turmeric powder
- 1Tbspn Kashmiri chilly powder
- 1/4 Tsp Pepper powder
- 3/4Tsp Coriander powder
- 1Tsp Garam Masala powder
- 2Tbspn Coconut oil
- Coriander leaves
- Curry leaves
- Salt
Instructions
- Soak the dried soy chunks in hot water for 30 minutes. Drain and wash it. Squeeze out the water well. Slice into thin pieces.
- Marinate this with ½ tsp of ginger – garlic paste, turmeric powder, chilly powder and salt. Keep it for 10-15 minutes.
- Heat 2 tbsp oil in a wide pan at medium heat. Add ginger, garlic, curry leaves, green chilly, onion and some salt. Saute it well until the onion becomes transparent.
- Then add tomato and let it mash. When tomatoes are mashed up, add turmeric powder, kashmiri chilly powder, pepper powder, coriander powder and garam masala powder. Sauté a while.
- Transfer the marinated soy chunk pieces to the pan, mix well with masala. Pour enough amount of water and 1 tsp. of lemon juice, close the lid and cook it well. Add some more salt if needed.
- Cook it for 8-10 mins. in medium flame and allow the gravy to become thick. Sprinkle some coriander leaves, Saute well in between and allow it to dry.
- Now our tasty soyabean chunks fry is ready to serve. Serve this delicious soya chunk fry with steamed rice. Enjoy!!!!
പ്രോണ്‍സ് കോളിഫ്ളവര്‍
ആവശ്യമുള്ള സാധനങ്ങള്‍
- കോളിഫ്ളവര്‍ (ഇല)- 250 ഗ്രാം
- പ്രോണ്‍സ് (ഇടത്തരം)- 20 എണ്ണം
- ഉള്ളി (നടുവെ മുറിച്ചത്)- 3 എണ്ണം
- തക്കാളി (അരിഞ്ഞത്)- 2 എണ്ണം
- പച്ചമുളക് (കീറി അരിഞ്ഞത്)- 2 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
- മുളകുപൊടി- 2 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
- ഗരംമസാലപ്പൊടി- ഒരു ടീസ്പൂണ്‍
- തേങ്ങാപ്പാല്‍- നാല് കപ്പ്
- എണ്ണ- 3 ടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- മല്ലിയില- അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം
ചൂടായ പാനില്‍ എണ്ണയൊഴിച്ച് ഉള്ളിയിട്ട് മൂപ്പിക്കുക. തക്കാളിയിട്ട് വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ട് നന്നായി എണ്ണയൊഴിച്ച് ഇളക്കുക. കോളിഫ്ളവര്‍ അരിഞ്ഞത് ഇടുക. പ്രോണ്‍സ് ഇട്ട് ഇളക്കി വേവിക്കുക. അര കപ്പ് വെള്ളമൊഴിച്ച് പ്രോണ്‍സ് നന്നായി വേവിക്കുക. തേങ്ങാപ്പാല്‍, ഗരംമസാല, പച്ചമുളക് എന്നിവയിടുക. ഗ്രേവി കൊഴുത്തു വരുമ്പോള്‍ മല്ലിയിലയിട്ട് ചൂടോടെ വിളമ്പാം.ചിക്കന്‍ സാന്‍വിച്ച്
ആവശ്യമുള്ള സാധനങ്ങള്‍
- കോഴി കഷണങ്ങളാക്കിയത് – കാല്‍കിലോ
- ഇഞ്ചി നീളത്തിലരിഞ്ഞത് – ഒരു ടീസ്പൂണ്‍
- പച്ചമുളക് രണ്ടായി പിളര്‍ന്നത് – രെണ്ടണ്ണം
- മയോണിസ് – ഒരു ടേബിള്‍സ്പൂണ്‍
- സെലറി വട്ടത്തിലരിഞ്ഞത് – ഒരു ടേബിള്‍സ്പൂണ്‍
- കാപ്സിക്കം ചെറുതായി അരിഞ്ഞത് – ഒരു ടേബിള്‍സ്പൂണ്‍
- കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
- ഉപ്പ് – പാകത്തിന്
- ബ്രഡ് – നാല് കഷണം
തയാറാക്കുന്നവിധം
കോഴിക്കഷണങ്ങള്‍ ഉപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തശേഷം എല്ലും ഇഞ്ചി, പച്ചമുളക് എന്നിവ മാറ്റി പിച്ചിക്കീറുക. ഇതില്‍ മയോണിസ്, സെലറി, കാപ്സിക്കം, പാകത്തിന് ഉപ്പ്, കുരുമുളകുപൊടി ചേര്‍ക്കുക. സൈഡ് മുറിച്ച് മാറ്റിയ ബ്രഡില്‍ പുരട്ടുക. ചിക്കന്‍ സാന്‍വിച്ച് റെഡി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)