Mango Yogurt Smoothie




Ingredients 


Makes 1 to 2 servings, depending on portion size
1 large ripe mango, peeled and cut into a few chunks
1 ripe banana, peeled and cut in half
1 cup whole-milk yogurt
1 cup crushed ice
Pinch of cardamom (optional)
Mint, to garnish

Preparation 

Blend all ingredients except for the mint in a blender until very smooth and frothy. Taste and add sweetener if desired (I don't). Garnish with mint and drink immediately while still very cold!


[Read More...]


ചെമ്മീന്‍ അച്ചാര്‍




ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍ 1 കിലോ
കാശ്മീരി മുളക് പൊടി 3 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി ½ ടീസ്പൂണ്‍
കുരുമുളക് പൊടി ¼ ടീസ്പൂണ്‍
ഇഞ്ചി രണ്ട്‌ തുണ്ടം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി ½ കപ്പ്
പച്ചമുളക് 4
കായം 1 ടീസ്പൂണ്‍
ഉലുവ 1ടീസ്പൂണ്‍
വിനാഗിരി ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ
ഉപ്പു പാകത്തിന്

തയ്യാറാക്കുന്ന വിധം :


ചെമ്മീന്‍ നല്ല പോലെ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.( ഇതിനായി അല്പം മുളക് പൊടി വേറെ എടുത്തു കൊള്ളൂ ) എന്നിട്ട് ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നല്ല പോലെ വറുത്തെടുക്കണം(ഇങ്ങനെ ചെയ്താലേ ഇതിലുള്ള വെള്ളത്തിന്റെ അംശം പോകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)

വറുത്ത ചെമ്മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക . ചെമ്മീന്‍ വറുത്ത പാത്രത്തില്‍ തന്നെ കടുകും കറിവേപ്പിലയും താളിയ്ക്കുക അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും കായവും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കുക. വറത്ത ചെമ്മീനും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കാം. അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അലപം വിനാഗിരി ചെറുതായി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ചെമ്മീന്‍ അച്ചാര്‍ തയ്യാര്‍. തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.

(കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.വെള്ളം ചേര്‍ക്കാതെ അല്പം പുരണ്ടു ഇരിക്കുന്നതാണ് നല്ലത് .

ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപയോഗിക്കുന്നതാകും നല്ലത്. ഡ്രൈ ആയ ചെമ്മീന്‍ വിനാഗിരിയില്‍ കിടന്നു ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ. ചെമ്മീന്‍ കഷണങ്ങളായി മുറിച്ചു ഇടണമെങ്കില്‍ അങ്ങനെ ചെയ്യാം.

പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്..

അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്. ചെമ്മീന്‍ അച്ചാറിനു അല്പം എരിവു വേണം .ഗ്ലാസ്സ് ജാറില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നന്ന്.)


(മനോജ്കുമാര്‍ പിള്ളൈ)
[Read More...]


മിന്റ്‌ ലൈം സോഡ





ആവശ്യമുള്ള സാധനങ്ങള്‍

വെള്ളം – കാല്‍കപ്പ്‌
പുതിനയില – ഒരു ടീസ്‌പൂണ്‍ അരച്ചത്‌
ചെറുനാരങ്ങാനീര്‌ – അരക്കപ്പ്‌
പഞ്ചസാര – കാല്‍കപ്പ്‌
ഐസ്‌ പൊടിച്ചത്‌ – രണ്ട്‌ കപ്പ്‌
സോഡ – അരക്കപ്പ്‌


തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ സോഡ ഒഴികെയുള്ള എല്ലാ ചേരുവകളും എടുത്ത്‌ യോജിപ്പിക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ ആവശ്യത്തിന്‌ പകര്‍ന്ന്‌ മുകളില്‍ സോഡ ഒഴിച്ച്‌ വിളമ്പാം.
[Read More...]


പരിപ്പുവട




ആവശ്യമുള്ള സാധനങ്ങള്‍

കടല പരിപ്പ് - ഒരു കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
വറ്റൽ മുളക് - ഒന്ന്
ഇഞ്ചി - ചെറിയ ഒരു കഷണം
കറിവേപ്പില - ഒരു തണ്ട്
കായം - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിനു്


പാചകം ചെയ്യുന്ന വിധം

പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂർ കുതിർക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പിൽ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങൾ ഉള്ളതാണു് കൃത്യമായ പരുവം). അതിലേയ്ക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും അരിഞ്ഞതും വറ്റൽമുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത് കുഴയ്ക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം ഈ മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഉരുളകളെ കയ്യിൽ വച്ച് അമർത്തി പരന്ന രൂപത്തിലാക്കി എണ്ണയിൽ വറുത്തുകോരുക.
[Read More...]


മാമ്പഴ കാളന്‍





ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത്‌ കാമ്പുള്ള മാമ്പഴം -മൂന്നെണ്ണം (തൊലി കളഞ്ഞ്‌ വലിയ കഷണങ്ങളാക്കി മുറിച്ചത്‌)
പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌- മൂന്നെണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത്‌-ഒരു ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി-ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
തേങ്ങ ചിരകിയത്‌- ഒരു കപ്പ്‌
മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
ജീരകം- അര ടീസ്‌പൂണ്‍
പുളിയുള്ള തൈര്‌-രണ്ട്‌ കപ്പ്‌
വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
കടുക്‌- അര ടീസ്‌പൂണ്‍
ഉലുവ- അര ടീസ്‌പൂണ്‍
വറ്റല്‍മുളക്‌- മൂന്നെണ്ണം(കഷണങ്ങളാക്കിയത്‌)
കറിവേപ്പില- നാല്‌ തണ്ട്‌

തയാറാക്കുന്ന വിധം

മാങ്ങാ കഷണങ്ങളും മുക്കാല്‍ക്കപ്പ്‌ വെള്ളവും പച്ചമുളക്‌, ഇഞ്ചി, മുളകുപൊടി, ഉപ്പ്‌ ഇവയും ചേര്‍ത്ത്‌ വേവിക്കുക. മഞ്ഞള്‍പ്പൊടിയും ജീരകവും തേങ്ങയില്‍ ചേര്‍ത്ത്‌ അരച്ചെടുക്കുക. വേവിച്ച മാങ്ങാ കഷണങ്ങളിലേക്ക്‌ ഉടച്ച തൈരും തേങ്ങാകൂട്ടും ചേര്‍ത്ത്‌ തിളയ്‌ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത്‌ വാങ്ങാം. വെളിച്ചെണ്ണയില്‍ കടുക്‌, ഉലുവ, വറ്റല്‍മുളക്‌, കറിവേപ്പില മൂപ്പിച്ച്‌ കറിക്ക്‌ മുകളില്‍ പകരാം.

[Read More...]


Green Smoothie with Spinach, Pear, and Ginger




Ingredients


1 1/2 cups water (can substitute coconut water or milk of choice)
2 cups spinach, washed and dried
1 ripe pear, seeded and chopped
1 tablespoon fresh lemon juice
1 teaspoon freshly grated ginger
1 tablespoon ground flaxseed
Honey to taste, optional
Mint to garnish, optional

Preparation 

Place all ingredients in a blender and blend until smooth.

Notes:
To make a thicker smoothie, stir the ground flaxseed with 2 tablespoons of water and let stand at least 2 hours or overnight.

[Read More...]


ബീഫ് അസ്സാഡോ



പച്ചമുളകും വറ്റല്‍മുളകും ചേര്‍ത്തുണ്ടാക്കിയ ഗോവന്‍ ബീഫ് കറി

ആവശ്യമുള്ള സാധനങ്ങള്‍

01. ബീഫ് - ഒരു കിലോ
02. ഉപ്പ് - പാകത്തിന്
     വിനാഗിരി - 100 മില്ലി
     ഇഞ്ചി അരച്ചത് - 50 ഗ്രാം
     വെളുത്തുള്ളി അരച്ചത് - 50 ഗ്രാം
     ഗ്രാമ്പൂ - രണ്ടു ഗ്രാം
     കറുവാപ്പട്ട - രണ്ടു ഗ്രാം
     ജീരകം - രണ്ടു ഗ്രാം
     മഞ്ഞള്‍പ്പൊടി - രണ്ടു ഗ്രാം
03. എണ്ണ - 200 മില്ലി
04. സവാള അരിഞ്ഞത് - 100 ഗ്രാം
05. തക്കാളി അരിഞ്ഞത് - 100 ഗ്രാം
    പച്ചമുളക് അരിഞ്ഞത് - രണ്ടു ഗ്രാം
    വറ്റല്‍മുളക് അരിഞ്ഞത് - രണ്ടു ഗ്രാം

പാകം ചെയ്യുന്ന വിധം

01. ഇറച്ചി മുഴുവനോടെ തന്നെയെടുത്തു മൂര്‍ച്ചയുള്ള  കത്തികൊണ്ട് അങ്ങിങ്ങായി കുത്തിയശേഷം രണ്ടാമത്തെ 02. ചേരുവ പുരട്ടി, ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
03. പിറ്റേന്ന് ഒരു വലിയ പാനില്‍ എണ്ണ ചൂടാക്കി, സവാള വഴറ്റുക. ഇതില്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.
04. നന്നായി വഴന്നശേഷം പുരട്ടിവച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് പുറംവശം ഗോള്‍ഡന്‍ബ്രൗണ്‍  നിറമാകും വരെ വറുക്കുക.
05. പിന്നീട് അടച്ചുവച്ച്, ചെറുതീയിലാക്കി വയ്ക്കുക. ബീഫില്‍ നിന്നുള്ള വെള്ളം ഊറിവരണം.
06. പിന്നീട്, അരലീറ്റര്‍ ചൂടുവെള്ളം ചേര്‍ത്തു വേവിക്കുക. ഉപ്പും എരിവും പാകത്തിനാക്കുക. ചൂടാറിയശേഷം, 07. മസാലയില്‍ നിന്നു പുറത്തെടുത്തു, കനംകുറച്ചു സ്ലൈസ് ചെയ്യുക.
08. ബീഫ് തയാറാക്കിയ മസാല, മുകളില്‍ ഒഴിച്ചു ബ്രെഡിനൊപ്പം വിളമ്പുക.
[Read More...]


ഇടിയപ്പം




ആവശ്യമുള്ള സാധനങ്ങള്‍

വറുത്ത അരിപ്പെടി (നേര്‍ത്ത അരിപ്പയില്‍ തെള്ളിയത്‌) - രണ്ട്‌ കപ്പ്‌
തേങ്ങ - ഒരു മുറി
തിളച്ചവെള്ളം - മൂന്ന്‌ കപ്പ്‌
നെയ്യ്‌ - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

ഉപ്പും നെയ്യും ചേര്‍ത്ത്‌ വെള്ളം തിളപ്പിക്കുക. ഇളം തീയില്‍ വെള്ളം തിളയ്‌ക്കുമ്പോള്‍ പൊടി കുറേശ്ശെ ഇട്ട്‌ ഇളക്കുക. വാങ്ങിവച്ച ശേഷം ചൂടാറുമ്പോള്‍ കുഴക്കുക. പാകത്തിന്‌ അയവാകുമ്പോള്‍ ഇടിയപ്പനാഴിയില്‍ നിറയ്‌ക്കുക. ചെറിയ കഷണം വാഴയിലേക്ക്‌ മയംപുരട്ടി, ഇലയിലേക്ക്‌ മാവ്‌ പിഴിയുക. തേങ്ങ ഇടിയപ്പത്തിന്‌ മുകളിലായി വയ്‌ക്കുക. അപ്പച്ചെമ്പില്‍ വച്ച്‌ 15 മിനിറ്റ്‌ ആവികയറ്റുക.
[Read More...]


വിഷു കഞ്ഞി



ആവശ്യമുള്ള സാധനങ്ങള്‍

ചുവന്ന അരി- മൂന്ന്‌ കപ്പ്‌
പച്ചരി- ഒരു കപ്പ്‌
പുളി അവരയ്‌ക്ക വറുത്തുപൊടിച്ചത്‌ - ഒരു കപ്പ്‌
തേങ്ങ- ഒരെണ്ണം(ചിരകിയത്‌)
വെള്ളം- 6 കപ്പ്‌
ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

ചുവന്ന അരി, പച്ചരി, പുളി അവരയ്‌ക്ക എന്നിവ പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ കഞ്ഞിയുടെ പാകം വരെ വേവിക്കുക. വാങ്ങാറാകുമ്പോള്‍ തേങ്ങ ഇടുക. അഞ്ച്‌ മിനിറ്റ്‌ തിളച്ച ശേഷം വാങ്ങാം. ആവശ്യമെങ്കില്‍ അല്‍പ്പം ശര്‍ക്കര ചേര്‍ക്കാം.
[Read More...]


Vishukanji



Ingredients

½ kg rice
300g green gram, de-husked
First and second milk from two coconuts
Salt to taste

Preparation

Wash and strain rice
Fry green gram lightly
Mix rice and gram and cook in second milk of coconut
When the rice has cooked and the mixture has thickened, remove from flame
Add first milk of coconut
Add salt when serving
by Anandavalli Thekkinkattil

[Read More...]


കപ്പ വേവിച്ചത്‌ (കപ്പ പുരട്ടിയത്‌)




ആവശ്യമുള്ള സാധനങ്ങള്‍

കപ്പ ചെറിയ കഷണങ്ങളാക്കിയത്‌ - ഒരു കിലോഗ്രാം
ഉപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കടുക്‌ - ഒരു ടേബിള്‍സ്‌പൂണ്‍
ചുവന്നുള്ളി കനം കുറച്ച്‌ അരിഞ്ഞത്‌ - ആറെണ്ണം
കറിവേപ്പില - പാകത്തിന്‌
വറ്റല്‍മുളക്‌ - രണ്ടെണ്ണം
തേങ്ങ അരപ്പിന്‌ (ഒരുവിധം നന്നായി അരയ്‌ക്കുക)
തേങ്ങ ചിരവിയത്‌ - ഒരു കപ്പ്‌
ഇഞ്ചി അരിഞ്ഞത്‌ - ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍
മുളക്‌, കടുക്‌ - അര ടീസ്‌പൂണ്‍
പച്ചമുളക്‌ - രണ്ട്‌

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കപ്പയെടുത്ത്‌ നികക്കെ വെള്ളമൊഴിച്ച്‌ നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ ഉപ്പ്‌ ചേര്‍ക്കുക. കപ്പ നല്ലതുപോലെ മയംവരുന്നതുവരെ വേവിക്കുക. ശേഷം തീയില്‍നിന്ന്‌ വാങ്ങി വെള്ളം ഊറ്റിക്കളയുക. ഇതിലേക്ക്‌ തേങ്ങ ചേര്‍ത്തരച്ച അരപ്പിട്ട്‌ ഇളക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്‌ മൂപ്പിക്കുക. ചുവന്നുള്ളി ചെറുതായി ചുവക്കുന്നതുവരെ മൂപ്പിക്കുക. കറിവേപ്പിലയും മുളകും ചേര്‍ത്ത്‌ മൂപ്പിച്ച്‌ അടുപ്പില്‍നിന്നും വാങ്ങിവയ്‌ക്കുക. അരപ്പുചേര്‍ത്തുവച്ചിരിക്കുന്ന കപ്പയുടെ മുകളില്‍ ഒഴിച്ച്‌ നല്ലതുപോലെ ഇളക്കുക.
[Read More...]


ബീഫ്‌ ചോപ്‌സ്



ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്‌ (മിന്‍സ്‌ ചെയ്‌തത്‌) - ഒരു കിലോ
സവാള (പൊടിയായി കൊത്തിയരിഞ്ഞത്‌) - രണ്ട്‌ കപ്പ്‌
പച്ചമുളക്‌ (പൊടിയായി അരിഞ്ഞത്‌) - നാല്‌ ടേബിള്‍സ്‌പൂണ്‍
ഇഞ്ചി - രണ്ട്‌ (വലുത്‌)
കുരുമുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
സോസ്‌ - രണ്ട്‌ ടീസ്‌പൂണ്‍
വിനാഗിരി - രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
പൊരിക്കടല പൊടിച്ചത്‌ - ഒരു കപ്പ്‌
തേങ്ങ അരച്ചത്‌ - ഒരു കപ്പ്‌
മുട്ടയുടെ വെള്ള അടിച്ചത്‌ - നാല്‌
റൊട്ടിപ്പൊടി - പാകത്തിന്‌

തയാറാക്കുന്ന വിധം

ഇറച്ചിക്കൊപ്പം സവാള, പച്ചമുളക്‌, ഇഞ്ചി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, സോസ്‌, വിനാഗിരി, ഉപ്പ്‌, പൊരിക്കടല പൊടിച്ചത്‌, തേങ്ങ അരച്ചത്‌ എന്നീ ചേരുവകള്‍ യോജിപ്പിച്ച്‌ വയ്‌ക്കുക. ഇതില്‍നിന്നും കുറേശ്ശെ വീതം എടുത്ത്‌ ചെറിയ ഉരുളകളാക്കിയതിനുശേഷം പരത്തിയെടുക്കുക. ഇതിന്റെ മീതെ മുട്ട പതപ്പിച്ചതും റൊട്ടിപ്പൊടിയും ഒരുപോലെ പുരട്ടി ബീഫ്‌ ചോപ്‌സ് വറുത്തുകോരുക. സോസിനൊപ്പം ചൂടോടെ വിളമ്പാം.

[Read More...]


ചിക്കൻ കശ്മീരി



ചേരുവകള്‍

1. ചിക്കൻ വൃത്തിയാക്കിയത് ഒരു കിലോ
2. സവാള 75 ഗ്രാം
    ഇഞ്ചി അരിഞ്ഞത് ഒരു ചെറിയ സ്പൂൺ
    വെളുത്തുള്ളി അരിഞ്ഞത് ഒരു ചെറിയ സ്പൂൺ
    മുളകുപൊടി രണ്ടു ചെറിയ സ്പൂൺ
    മഞ്ഞൾപ്പൊടി കാൽ ചെറിയ സ്പൂൺ
    മല്ലിപ്പൊടി ഒരു ചെറിയ സ്പൂൺ
    ഉപ്പ് പാകത്തിന്
3. എണ്ണ രണ്ടു വലിയ സ്പൂൺ
4. ഏലയ്ക്ക ഗ്രാമ്പു, കറുവാപ്പട്ട എല്ലാം കൂടെ അഞ്ചു ഗ്രാം
5. സവാള 75 ഗ്രാം നീളത്തിൽ അരിഞ്ഞത്
6. തക്കാളി പൊടിയായി അരിഞ്ഞത് 60 ഗ്രാം
7. കശുവണ്ടിപ്പരിപ്പ് നാലു ചെറിയ സ്പൂൺ
    ഉണക്കമുന്തിരി ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ ഇടത്തരം കഷണങ്ങളായി മുറിക്കുക
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു ചിക്കൻ കഷണങ്ങളിൽ പുരട്ടി മാറ്റി വയ്ക്കണം
∙ എണ്ണ ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പു കറുവാപ്പട്ട എന്നിവ മൂപ്പിച്ചശേഷം സവാള നീളത്തിൽ അരിഞ്ഞതു ചേർത്തു വഴറ്റി ഇളം ബ്രൗൺ നിറമാകുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ, മസാലയോടു കൂടെ ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്കു തക്കാളി അരിഞ്ഞതും ചേർത്ത് അൽപം വെള്ളവും ചേർത്തിളക്കി ചെറുതീയിൽ വച്ചു തിളപ്പിക്കുക.
∙ ചിക്കൻ വെന്തു ഗ്രേവി നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിക്കുക
∙ ചൂടോടെ വിളമ്പണം. കറി നന്നായി കുറുകി ഇരിക്കണം.
[Read More...]


താറാവ്‌ ഫുൾ റോസ്‌റ്റ്



ആവശ്യമുള്ള സാധനങ്ങള്‍

താറാവ്‌ - ഒരെണ്ണം (1-3 കിലോ)
കുരുമുളക്‌- ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- ആവശ്യത്തിന്‌
ഉരുക്കിയ ബട്ടര്‍- അര കപ്പ്‌

തയാറാക്കുന്ന വിധം

ഓവന്‍ 190 ഡിഗ്രിയില്‍ ചുടാക്കുക. ഉപ്പും കുരുമുളകും താറാവിലേക്ക്‌ തേച്ചു പിടിപ്പിക്കുക. റോസ്‌റ്റിംഗ്‌ പാനില്‍ വച്ച്‌ ഓവനില്‍ ഒരു മണിക്കൂര്‍ വച്ച്‌ വേവിക്കുക. പുറത്തെടുത്ത്‌ കാല്‍ കപ്പ്‌ ബട്ടര്‍ തേച്ച്‌ വീണ്ടും ഓവനില്‍ 45 മിനിറ്റ്‌ വയ്‌ക്കുക. ശേഷം കാല്‍ കപ്പ്‌ ബട്ടര്‍ തേച്ച്‌ വീണ്ടും 15 മിനിറ്റ്‌ വയ്‌ക്കുക. ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ചൂടോടെ വിളമ്പാം.
[Read More...]


ആട്ടി­റ­ച്ചി­ക്ക­റി



ചേ­രു­വ­കള്‍

ആ­ട്ടി­റ­ച്ചി­ 1 കി­.­ഗ്രാം­
സ­വാള അരി­ഞ്ഞ­ത്‌ 2 എണ്ണം­
ത­ക്കാ­ളി അരി­ഞ്ഞ­ത്‌ 2 എണ്ണം­
ത­ക്കാ­ളി പേ­സ്റ്റ്‌ 1 ടേ­ബിള്‍ സ്‌­പൂണ്‍
മ­ല്ലി­പ്പൊ­ടി­ 1 ടേ­ബിള്‍ സ്‌­പൂണ്‍
ജീ­ര­ക­പ്പൊ­ടി­ 1 ടേ­ബിള്‍ സ്‌­പൂണ്‍
മ­ഞ്ഞള്‍­പ്പൊ­ടി­ 1/2 ടേ­ബിള്‍ സ്‌­പൂണ്‍
ഗ­രം­മ­സാ­ല 1 ടേ­ബിള്‍ സ്‌­പൂണ്‍
മു­ള­കു­പൊ­ടി­ 1 ടേ­ബിള്‍ സ്‌­പൂണ്‍
വെ­ളു­ത്തു­ള്ളി­ 3 എണ്ണം­
ഇ­ഞ്ചി­ ഒ­രു കഷ­ണം­
തേ­ങ്ങ അര­ച്ച­ത്‌ 400 മി­.­ലി­
വെ­ജി­റ്റ­ബിള്‍ ഓയില്‍ 2-3 ടേ­ബിള്‍ സ്‌­പൂണ്‍
മ­ല്ലി­ 3 ടീ­സ്‌­പൂണ്‍
കു­രു­മു­ള­കു­പൊ­ടി­ 1 ടീ­സ്‌­പൂണ്‍
ക­റി­വേ­പ്പി­ല 2 എണ്ണം­
ഉ­പ്പ്‌ പാ­ക­ത്തി­ന്‌

പാ­കം ചെ­യ്യേ­ണ്ട വി­ധം­

ഒ­രു കന­മു­ള്ള പാ­ത്ര­ത്തില്‍ എണ്ണ ചൂ­ടാ­ക്കി അതില്‍ കടു­കും കറി­വേ­പ്പി­ല­യും ഇട്ട്‌ പൊ­ട്ടി­ച്ചെ­ടു­ക്കു­ക. ഉള്ളി അരി­ഞ്ഞ­ത്‌ അതി­ലി­ട്ട്‌ നന്നാ­യി വഴ­റ്റു­ക, ഇഞ്ചി­യും വെ­ളു­ത്തു­ള്ളി­യും നന്നാ­യി വേ­വും­വ­രെ ഇട്ട്‌ ഇള­ക്കു­ക. എല്ലാ മസാ­ല­ക്കൂ­ട്ടു­ക­ളും അതി­ലി­ട്ട്‌ നന്നാ­യി മൊ­രി­ക്കു­ക. എന്നാല്‍ അവ കരി­ഞ്ഞു­പോ­കാ­തെ സൂ­ക്ഷി­ക്ക­ണം­.

അ­രി­ഞ്ഞ തക്കാ­ളി­യും തക്കാ­ളി പേ­സ്റ്റും അതി­ലേ­ക്കി­ട്ട്‌ കു­റ­ഞ്ഞ തീ­യില്‍ കു­റ­ച്ചു നേ­രം വേ­വി­ക്കു­ക. അത്‌ ഒരു നല്ല കു­ഴ­മ്പാ­യി മാ­റു­ന്ന­തു­വ­രെ വേ­ണം വേ­വി­ക്കാന്‍.

ന­ന്നാ­യി­അ­രി­ഞ്ഞു വെ­ച്ചി­രി­ക്കു­ന്ന ഇറ­ച്ചി­ക്ക­ഷ­ണ­ങ്ങള്‍ അതി­ലേ­ക്കി­ട്ട്‌ തേ­ങ്ങ അര­ച്ച­ത്‌ ചേര്‍­ത്ത്‌ പാ­ക­ത്തി­ന്‌ ഉപ്പും ചേര്‍­ത്ത്‌ വേ­കാന്‍ പാ­ക­ത്തില്‍ കു­റ­ഞ്ഞ തീ­യില്‍ ആക്കി­വെ­ക്കു­ക. പാ­ക­ത്തി­ന്‌ വെ­ള്ള­മൊ­ഴി­ച്ച്‌ കറി മയ­പ്പെ­ടു­ത്താ­വു­ന്ന­താ­ണ്‌. മല്ലി­യില അല­ങ്കാ­ര­ത്തി­ന്‌ ഉപ­യോ­ഗി­ക്കാം­.
[Read More...]


Easter Chicken Roast



Ingredients

1) 1. Kg chicken, whole

2)
2 dsp coriander powder
6 cloves of garlic
2 one-inch pieces of ginger
4 shallots
1/4 tsp fennel seeds
4 cloves
2 pieces of one-inch long cinnamon

3)
1/4 cup sweet curd
Salt to taste
1/2 cup + 1/2 cup oil
2 cups onion sliced into long peices
1/2 tsp turmeric powder
1 cup tomatoes sliced
2 dsp red chilly powder
1/4 tsp sugar

Preparation

Poke the whole chicken with a fork at many places and keep aside
Blend all ingredients under 2 and add to the curd
Marinate the chicken with this mix for two hours
Fry the marinated chicken on all sides and take out of the oil when chicken is light red in colour
Cook the fried chicken, using boiling water, until the gravy thickens
Top up the oil that was used to fry chicken and saute onions in it
Add turmeric to sauted onions. Then add tomatoes and when the oil surfaces, add chilly powder mixed with a little water
Add the cooked chicken to the masala mix and cook so that the gravy coats on the chicken
Serve hot


[Read More...]


പെപ്പര്‍ ചിക്കന്‍ / Pepper Chicken






ചേരുവകള്‍


ചിക്കന്‍ – അര കിലോ
സവാള – രണ്ടു വലുത്
ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍
പച്ചമുളക് കീറിയത് – മൂന്ന്‍ എണ്ണം
തക്കാളി – ഒരു വലുത്
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക്പൊടി – രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ടീസ്പൂണ്‍
എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം


ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആയി മുറിക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ നേര്‍മ്മയായി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. സവാള ഒന്ന് വഴന്നു കഴിയുമ്പോള്‍, അതിലേക്കു ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളും ഉപ്പും ചേര്‍ത്ത് ഇളക്കുക. അഞ്ചു മിനുറ്റ് മൂടി വച്ച് വേവിക്കുക. ഇതിലേക്ക് മല്ലിപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി അര കപ്പ്‌ വെള്ളവും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ചിക്കന്‍ പാതി വേവ് ആകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും, കറിവേപ്പിലയും, ഗരംമസാലയും ചേര്‍ത്ത് ഇളക്കുക. ഗ്രേവി പാകത്തിന് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. വേണമെങ്കില്‍ അല്‍പ്പം മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം. പൊറോട്ട, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ നല്ലതാണ്.
[Read More...]


പീസ്‌ പുലാവ്





ചേരുവകള്‍


ബസ്മതി -2 കപ്പ്

സവാള – 1 എണ്ണം നേര്‍മ്മയായി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍

പച്ചമുളക് – 1 എണ്ണം നെടുകെ പിളര്ന്നത്

ഗ്രീന്‍പീസ് -അര കപ്പ് (ഫ്രോസണ്‍ അല്ലെങ്കില്‍ ഫ്രഷ്‌)

നെയ്യ് – 2 ടേബിള്‍സ്പൂണ്‍

ഗ്രാമ്പു -3

കറുവാപ്പട്ട -3 കഷണം

ഏലക്ക -2

ഉപ്പ് -പാകത്തിന്

മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

അരി കഴുകി ഊറ്റി എടുക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിന്റെ കൂടെ അരിയിട്ട് വറുക്കുക. ഇതിലേക്ക് ഗ്രീന്‍ പീസ്‌ ചേര്‍ക്കുക. 4 കപ്പ് തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിക്കുക. പാത്രം അടച്ചു വെച്ച് വേവിക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി വാങ്ങുക. ചിക്കന്‍ കറി, മട്ടണ്‍ റോസ്റ്റ്‌ എന്നിവയ്ക്കൊപ്പം വിളമ്പാം.




[Read More...]


മത്തങ്ങാ മെഴുക്കുപുരട്ടി



ചേരുവകള്‍

മത്തങ്ങാ – അര ഇഞ്ചു നീളത്തില്‍ ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 2 കപ്പ്
ചുവന്നുള്ളി – 12 എണ്ണം
വെളുത്തുള്ളി – 6-7 അല്ലി
വറ്റല്‍ മുളക് – 8 എണ്ണം
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2-3 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം


ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചതച്ചു എടുക്കുക. അരയരുത്. ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി ചതച്ച കൂട്ട് അതിലേക്കു ചേര്‍ത്ത് ഇളക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ മത്തങ്ങാ അരിഞ്ഞതും ഉപ്പും ബാക്കിയുള്ള കറിവേപ്പിലയും, ഒരു ടേബിള്‍സ്പൂണ്‍ വെള്ളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കി, അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക. മത്തങ്ങാ വെന്തു കഴിഞ്ഞാല്‍ പാത്രം തുറന്നു വച്ച് ഇടയ്ക്ക് ഇളക്കി കൊടുത്തു 5 മിനുട്ട് കൂടി വരട്ടി എടുക്കുക. മെഴുക്കുപുരട്ടി റെഡി. കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും നല്ലതാണ്.
[Read More...]


മുട്ടക്കക്കം





ചേരുവകള്‍


മുട്ട - അഞ്ചെണ്ണം
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
കുരുമുളക്‌ മുഴുവന്‍ വറുത്തത്‌ - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
പെരുംജീരകം - അരടീസ്‌പൂണ്‍
വെളുത്തുള്ളി - മൂന്ന്‌ അല്ലി
ഉപ്പ്‌, എണ്ണ - ആവശ്യത്തിന്‌

തയാറാക്കുന്നവിധം


മുളകുപൊടി, കുരുമുളക്‌, മഞ്ഞള്‍പ്പൊടി, പെരുംജീരകം, വെളുത്തുള്ളി, പാകത്തിന്‌ ഉപ്പ്‌ എന്നിവ അല്‍പ്പം വെള്ളം തൊട്ട്‌ അമ്മിക്കല്ലില്‍ കുഴമ്പ്‌ പരുവത്തില്‍ അരച്ചെടുക്കുക.

മുട്ട പുഴുങ്ങി തോട്‌ കളഞ്ഞ്‌ ഒരു തോടുകൊണ്ട്‌ മുട്ട നിറയെ വരയുക (ഇങ്ങനെ ചെയ്യുന്നത്‌ മുട്ടയില്‍ മസാല നല്ലവണ്ണം പിടിക്കാന്‍ വേണ്ടിയാണ്‌.) അരച്ച കൂട്ട്‌ മുട്ടയില്‍ നന്നായി പുരട്ടി അരമണിക്കൂര്‍ വയ്‌ക്കുക. ഇരുമ്പ്‌ ചീനച്ചട്ടിയില്‍ ഒരു സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ ഓരോ മുട്ടയും ചീനച്ചട്ടിയിലിട്ട്‌ ഉരുട്ടിയുരുട്ടി പൊരിച്ചെടുക്കുക. എല്ലാം മൊരിച്ച്‌ കഴിഞ്ഞാല്‍ ഒരു ചെറിയ പ്ലേറ്റില്‍ മൊരിച്ച മുട്ടവച്ച്‌ ചീനച്ചട്ടിയില്‍ ബാക്കി വന്ന കക്കം മുകളില്‍ തൂകി അലങ്കരിക്കാം.


[Read More...]


അവക്കാഡോ സാലഡ്




ചേരുവകള്‍

01. അവക്കാഡോ അരിഞ്ഞത് - ഒരു കപ്പ്
സവാള അരിഞ്ഞത് - അരക്കപ്പ്
തക്കാളി അരിഞ്ഞത് - അരക്കപ്പ്
കാപ്‌സിക്കം അരിഞ്ഞത് - കാല്‍ കപ്പ് (ആവശ്യമെങ്കില്‍)
ഫ്രഞ്ച് ഡ്രസിങ്ങിന്
02. വിനാഗിരി - ഒരു ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി - ഒരു നുള്ള്
കടുക് - അര ടീസ്പൂണ്‍
ഒലിവ് ഓയില്‍ - രണ്ടു ടേബ്ള്‍ സ്പൂണ്‍
പഞ്ചസാര - ഒരു നുള്ള്
ഉപ്പ് - അര ടീസ്പൂണ്‍
കുരുമുളകു പൊടി - കാല്‍ ടീസ്പൂണ്‍
03. ലെറ്റൂസ് ഇല - പാകത്തിന്

പാകം ചെയ്യുന്ന വിധം

01. ഒരു ബൗളില്‍ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
02. ഫ്രഞ്ച് ഡ്രസിങ് തയാറാക്കാന്‍ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക
03. അവക്കാഡോ മിശ്രിതം ഫ്രഞ്ച് ഡ്രസിങ്ങില്‍ ചേര്‍ത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
04. ഒരു പ്ലേറ്റില്‍ ലെറ്റൂസ് ഇല നിരത്തി അതിനു മുകളില്‍ തയാറാക്കിയ സാലഡ് വച്ചു വിളമ്പുക.
[Read More...]


ഇരുമ്പന്‍ പുളി ചമ്മന്തി



ചേരുവകള്‍:


  • ഇരുമ്പന്‍ പുളി - 5.
  • കാന്താരി മുളക് -4 -5
  • ഇഞ്ചി - 1 ചെറിയ കഷ്ണം
  • വെളുത്തുള്ളി - 1 അല്ലി 
  • തേങ്ങ -1 /2 കപ്പ്
  • കറിവേപ്പില
  • ഉപ്പ് വെള്ളം

തയാറാക്കുന്ന വിധം:


ഇരുമ്പന്‍ പുളി കുറച്ചു വെള്ളം ചേര്‍ത്തു വേവിക്കുക. ചൂടാറിയ ശേഷം തേങ്ങ, കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ് ചേര്‍ത്തു അരച്ചെടുക്കുക.

ഹെല്‍ത്തി & ടേസ്ടി ചമ്മന്തി റെഡി.


[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs