ഓട്‌സ് ദോശ



ഓട്‌സ് ദോശ



ആവശ്യമായ ചേരുവകള്‍


1 ഓട്‌സ്- 1 കപ്പ്
2 അരിപ്പൊടി- കാല്‍കപ്പ്
3 റവ- കാല്‍കപ്പ്
4 തൈര്- അര കപ്പ്
5 കുരുമുളക് പൊടി- 1 ടീസ്പൂണ്‍
6 ഉപ്പ്- ആവശ്യത്തിന്
7 എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം


എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിനു വെള്ളമൊഴിച്ചു നല്ലതുപോലെ ഇളക്കി 15 മിനിറ്റ് മാറ്റിവയ്ക്കണം. അപ്പോള്‍ ഓട്‌സ് കുതിര്‍ന്നു മയമുള്ളതാകും. ഒരു പാന്‍ ചൂടാക്കുക. ഇതില്‍ അല്‍പം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്‌സ് മാവ് എടുത്ത് പാനില്‍ ഒഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തുകഴിഞ്ഞാല്‍ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.


[Read More...]


ഇളനീര്‍ പായസം



ഇളനീര്‍ പായസം


ആവശ്യമുള്ള സാധനങ്ങള്‍

ഇളനീര്‍ - ഒരു കരിക്കിന്റെ
കരിക്കിന്‍ കാമ്പ്‌ - ഒരു കരിക്കിന്റെ (മിക്‌സിയില്‍ അരിച്ചത്‌)
തേങ്ങാപ്പാല്‍ - 10 ടേബിള്‍സ്‌പൂണ്‍
മില്‍ക്ക്‌മെയ്‌ഡ് - 5 ടേബിള്‍സ്‌പൂണ്‍
കിസ്‌മിസ്‌, അണ്ടിപ്പരിപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍ വീതം
നെയ്യ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
ഏലയ്‌ക്കാ പൊടിച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍

പാകം ചെയ്യുന്ന വിധം

തേങ്ങാപ്പാലും മില്‍ക്ക്‌മെയ്‌ഡും യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. ഇളനീരും കരിക്കരച്ചതും ചെറുചൂടാക്കുക. യോജിപ്പിച്ചുവച്ച തേങ്ങാപ്പാലും മില്‍ക്ക്‌മെയ്‌ഡും ഇതിലേക്ക്‌ ചേര്‍ക്കുക. നെയ്യ്‌ ചൂടാക്കി അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്ത്‌ പായസത്തില്‍ ചേര്‍ക്കുക. ഒപ്പം ഏലക്കാപ്പൊടിയും ചേര്‍ത്ത്‌ ചൂടോടെ വിളമ്പുക.


[Read More...]


ഇരുമ്പന്‍പുളി അച്ചാര്‍



ഇരുമ്പന്‍ പുളി(ശീമപ്പുളി) അച്ചാര്‍



ചേരുവകള്‍:

ഇരുമ്പന്‍പുളി(ശീമപ്പുളി)-അരക്കിലോ 
മുളകുപൊടി-5 സ്പൂണ്‍
കായം-ഒരു ചെറിയ കഷ്ണം
ഉലുവ-അര സ്പൂണ്‍
കടുക്-1 സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
എണ്ണ


തയാറാക്കുന്ന വിധം:

ഇരുമ്പന്‍ പുളി നല്ലപോലെ കഴുകി വെള്ളം തുടച്ചെടുക്കുക. ഇത് നെടുകെ കീറണം. പുളിക്ക് വലുപ്പമുണ്ടെങ്കില്‍ നാലായി കീറാം. കായം, ഉലുവ എന്നിവ വറുത്തു പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്ക് കായം, ഉലുവ, മുളകുപൊടി എന്നിവ ചേര്‍ക്കുക. മൂത്തു വരുമ്പോള്‍ വാങ്ങി ഉപ്പു പുരട്ടി വച്ചിരിക്കുന്ന ഇരുമ്പന്‍ പുളി ഇതിലേക്ക് ചേര്‍ത്തിളക്കാം. ചൂടാറിയ ശേഷം പാത്രത്തിലാക്കി മുകളില്‍ വേണമെങ്കില്‍ അല്‍പം നല്ലെണ്ണ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം.

മേമ്പൊടി ഇരുമ്പന്‍ പുളി നേരത്തെ ഉപ്പിലിട്ടു വച്ചും അച്ചാറുണ്ടാക്കാം. ഇത് പുറത്തെടുത്ത് ജലാംശം മുഴുവന്‍ കളയണമെന്നു മാത്രം. വെള്ളമുണ്ടെങ്കില്‍ അച്ചാറില്‍ എളുപ്പം പൂപ്പല്‍ വരും. അച്ചാറുണ്ടാക്കുമ്പോള്‍ നല്ലെണ്ണ തന്നെ ഉപയോഗിക്കണം. ഇത് പ്രത്യേക രുചി നല്‍കും. ഇരുമ്പന്‍ പുളി അച്ചാറിന് അല്‍പം എരിവ് കൂടുതലുണ്ടാകുന്നതാണ് നല്ലത്.
[Read More...]


കൊഞ്ച് വട



കൊഞ്ച് വട
ചേരുവകള്‍:
ചെമ്മീന്‍ -20 എണ്ണം
മുളക് പൊടി -രണ്ട് ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
മൈദ -ഒരു കപ്പ്
മുട്ട -ഒരെണ്ണം
കറിവേപ്പില -രണ്ട് തണ്ട് മുറിച്ചത്
വലിയ ജീരകപ്പൊടി -അര ടീസ്പൂണ്‍
റൊട്ടിപ്പൊടി -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ചെമ്മീന്‍ ഉപ്പും മുളകും പുരട്ടി പകുതി വേവിച്ചെടുക്കുക. നാലു മുതല്‍ ഏഴ് വരെയുള്ള ചേരുവകള്‍ യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കുക. വേവിച്ച ചെമ്മീന്‍ ഈ കൂട്ടില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.
[Read More...]


Popcorn Shrimps



Popcorn Shrimps




Ingredients

1 kg cleaned, de-viened shrimps
1 tsp black pepper
1/2 tsp cumin powder
1/2 tsp red chilli powder
1/2 tsp amchoor powder
1/2 cup cream
2 each eggs
1 cup flour
1/2 cup corn meal ground coarse
Oil to fry

Method

Marinate the shrimps with salt, pepper, cumin, red chilli, amchoor powder for about 10-15 minutes.

Whisk the eggs along with the cream.

Add the shrimps to the egg mix. Roll the shrimps in flour and corn meal.
Then fry crisp in hot oil.


[Read More...]


കൂന്തല്‍ പൊരി ഫ്രൈ



കൂന്തല്‍ പൊരി ഫ്രൈ




ചേരുവകള്‍ 

കൂന്തല്‍ (കണവ) - അരക്കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്‌)
ചുവന്നുള്ളി - പത്തെണ്ണം (ചെറുതായരിഞ്ഞത്‌) 
പച്ചമുളക്‌ - നാലെണ്ണം (കീറിയത്‌) 
ഇഞ്ചി, വെളുത്തുള്ളി - ഒന്നര ടേബിള്‍സ്‌പൂണ്‍ (അരിഞ്ഞത്‌) 
കാശ്‌മീരി മുളകുപൊടി - ഒന്നരടേബിള്‍സ്‌പൂണ്‍ 
എണ്ണ - അരക്കപ്പ്‌ 
ഉപ്പ്‌ - പാകത്തിന്‌ 
കറിവേപ്പില - ആവശ്യത്തിന്‌ 

തയാറാക്കുന്നവിധം 


കൂന്തല്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്ത്‌ കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ഒരു കടായിയില്‍ എണ്ണയൊഴിച്ച്‌ ചൂടായാല്‍ വേവിച്ച കൂന്തലിട്ട്‌ മൊരിച്ച്‌ കോരിവയ്‌ക്കുക. (കൂന്തല്‍ മൊരിക്കുമ്പോള്‍ പൊട്ടിത്തെറിക്കും. അതുകൊണ്ട്‌ മൂടിവേണം പൊരിക്കാന്‍). എല്ലാം പൊരിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള എണ്ണയില്‍ ചുവന്നുള്ളി, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്‌, കറിവേപ്പില എന്നിവ ചേര്‍ത്ത്‌ നന്നായി വഴറ്റുക. ഇതിലേക്ക്‌ മൊരിച്ചുവച്ച കൂന്തലും അരടീസ്‌പൂണ്‍ മുളകുപൊടിയും ചേര്‍ത്ത്‌ ഇളക്കിയിളക്കി നന്നായി മൊരിച്ച്‌ അടുപ്പില്‍നിന്നും ഇറക്കി ഉപയോഗിക്കാം.
[Read More...]


Milk Halwa (Arabic)



Milk Halwa




Ingredients:


1 cup of powdered milk
1 cup of flour
¾ cup of corn flour
1½ cups of oil
¼ cup of almonds, chopped
½ teaspoon of powdered cardamom
¼ cup of rose water
½ teaspoon of saffron

For the syrup:
2 cups of sugar
1 cup of water

Method:


1. Soak the cardamom and saffron in rose water; set aside.

2. Combine the flour, milk, corn flour and oil in a large pan. Cook over medium heat until light brown in color.

3. Mix together water and sugar in a pot and bring to the boil; then add gradually to the toasted flour mixture, stirring quickly.

4. Add the soaked saffron to the halawa and stir well.

5. Fold in almonds and add more water if needed.

6. Pour the hot halawa in small serving bowls.




(Wafaa Al Kandri) 
[Read More...]


ഈസി ചോക്ലേറ്റ്‌ കേക്ക്‌



ഈസി  ചോക്ലേറ്റ്‌ കേക്ക്‌



ആവശ്യമുള്ള സാധനങ്ങള്‍

മൈദ - 170 ഗ്രാം
ബേക്കിങ്‌ പൗഡര്‍ - ഒരു ടീസ്‌പൂണ്‍
കൊക്കോ പൗഡര്‍ - രണ്ടു ടേബിള്‍ സ്‌പൂണ്‍
(ഇവയെല്ലാം അരിക്കുക)
ഉപ്പ്‌ - കാല്‍ടീസ്‌പൂണ്‍
സോഡാപ്പൊടി - ഒരു ടീസ്‌പൂണ്‍
പാല്‍- 150 മില്ലി
ബട്ടര്‍ - 55 ഗ്രാം
പഞ്ചസാര - 55 ഗ്രാം
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
മുട്ട - രണ്ടെണ്ണം

തയാറാക്കുന്ന വിധം


അവ്‌ന്‍ 195 ഡിഗ്രി ചൂടാക്കുക. കേക്ക്‌ ഡിഷില്‍ ബട്ടര്‍ തടവി മൈദ തട്ടുക. പാലില്‍ സോഡാപ്പൊടി കലക്കുക. ബട്ടര്‍, പഞ്ചസാര എന്നിവ അടിക്കുക. ഇതില്‍ മുട്ട ചേര്‍ത്ത്‌ വാനില എസന്‍സ്‌ ചേര്‍ക്കുക. മൈദയും പാകത്തിന്‌ പാലുമൊഴിച്ച്‌ സോഡാപ്പൊടി ചേര്‍ത്ത്‌ കേക്ക്‌ കൂട്ട്‌ ഉണ്ടാക്കുക. ഇത്‌ മയം പുരട്ടിയ ഡിഷില്‍ 25 മിനിറ്റ്‌ ബേക്ക്‌ ചെയ്‌തെടുക്കുക.


[Read More...]


പൊരിച്ച അയക്കുറ മുളകിട്ടത്‌




പൊരിച്ച അയക്കുറ മുളകിട്ടത്‌



ചേരുവകള്‍


1. അയക്കുറ - 1/2 കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്‌) 2. സവാള - 3 (ചെറുതായരിഞ്ഞത്‌)
3. പച്ചമുളക്‌ - 6 എണ്ണം (കീറിയത്‌)
4. തക്കാളി - 2 എണ്ണം (ചെറുതായി മുറിച്ചത്‌)
5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍
6. പുളിപിഴിഞ്ഞത്‌ - ആവശ്യത്തിന്‌
7. പിരിയന്‍ മുളകുപൊടി - 4 ടീസ്‌പൂണ്‍
8. മല്ലിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
9. മഞ്ഞള്‍പ്പൊടി - 1/2 ടീസ്‌പൂണ്‍
10. കടുക്‌, ഉലുവ - വറക്കാന്‍ ആവശ്യത്തിന്‌
11. വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്‌ - ആവശ്യത്തിന്‌


തയാറാക്കുന്ന വിധം



മീനില്‍ 2 ടീസ്‌പൂണ്‍ മുളകുപൊടി, അല്‌പം മഞ്ഞള്‍പ്പൊടി, പാകത്തിനുള്ള ഉപ്പ്‌, ഒരു ടീസ്‌പൂണ്‍ വെളിച്ചെണ്ണ എന്നിവ പുരട്ടി 1/2 മണിക്കൂര്‍ വയ്‌ക്കുക. ശേഷം ചെറുതായി പൊരിച്ചെടുക്കുക. ഒരു മണ്‍ചട്ടിയില്‍ അല്‌പം വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച സവാള, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത്‌ വഴറ്റുക. ഇതിലേക്ക്‌ ബാക്കിയുള്ള മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത്‌ ഒന്നുകൂടി വഴറ്റി ആവശ്യത്തിനുള്ള വെള്ളം, പാകത്തിനുള്ള പുളി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ തിളപ്പിക്കുക. തിളച്ച്‌ കഴിഞ്ഞാല്‍ പൊരിച്ചുവച്ച മീനും കറിവേപ്പിലയും ചേര്‍ത്ത്‌ ഇറക്കിവയ്‌ക്കുക. മുളകിട്ടത്‌ തയാര്‍.

[Read More...]


കോഴി കരള്‍ ഫ്രൈ



കോഴി കരള്‍ ഫ്രൈ



ചേരുവകള്‍

1. ലിവര്‍ - 1/2 കിലോ
2. മുളകുപൊടി - 2 ടേബിള്‍സ്‌പൂണ്‍
3. സവാള - 2 എണ്ണം
4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍ വീതം
5. ഗരംമസാല - ഒരു ടീസ്‌പൂണ്‍
6. മഞ്ഞള്‍പ്പൊടി - 1/2 ടീസ്‌പൂണ്‍
7. മല്ലിയില, കറിവേപ്പില - ആവശ്യത്തിന്‌
8. ഉപ്പ്‌ - ആവശ്യത്തിന്‌
9. വെളിച്ചെണ്ണ - ആവശ്യത്തിന്‌

തയാറാക്കുന്നവിധം


കരള്‍ വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌, സവാള, ഇഞ്ചി, എന്നിവ ചേര്‍ത്ത്‌ കൈകൊണ്ട്‌ നന്നാി കുഴച്ച്‌ അടച്ചുവച്ച്‌ വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ അടുപ്പില്‍വച്ച്‌ കറിവേപ്പില വെളിച്ചെണ്ണയില്‍ മൂപ്പിക്കുക. ഇതിലേക്ക്‌ വേവിച്ച കരള്‍ ചേര്‍ത്ത്‌ നന്നായി ഫ്രൈ ചെയ്‌തെടുക്കുക. ശേഷം ഗരംമസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത്‌ ഇറക്കിവയ്‌ക്കുക. കരള്‍ ഫ്രൈ തയാര്‍.
[Read More...]


Roasted Chicken Cauliflower



Roasted Chicken Cauliflower
Fun & Info @ Keralites.net

Ingredients

4 whole chicken legs
3 tbsp. extra virgin olive oil
4 cups cauliflower florets
12 cloves garlic, peeled and smashed

Directions

Preheat oven to 400F degrees (205C)
Pat chicken dry and season it
In large skillet, heat olive oil over high
Add chicken, skin side down and cook until browned (approx. 8min) then turn over and cook until browned (approx. 5min) and transfer it to a plate
Add cauliflower and garlic to skillet and cook until cauliflower begins to brown (approx. 5min)


Add the chicken and bake until chicken is cooked through (approx. 25min)
[Read More...]


ഗ്രീന്‍ ഫിഷ്‌ ഫ്രൈ




ഗ്രീന്‍ ഫിഷ്‌ ഫ്രൈ




ആവശ്യമുള്ള സാധനങ്ങള്‍

നെന്മീന്‍/ദശക്കട്ടിയുള്ളമീന്‍ വലിയ കഷണങ്ങളാക്കി കനം കുറച്ച്‌ മുറിച്ചത്‌ - അരക്കിലോ
മല്ലിയില- നാല്‌ തണ്ട്‌
പുതിനയില- ഒരു പിടി
പച്ചമുളക്‌- ആറെണ്ണം
കറിവേപ്പില- രണ്ട്‌ തണ്ട്‌
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- അഞ്ച്‌ അല്ലി
ജീരകം പൊടിച്ചത്‌- രണ്ടു ടീസ്‌പൂണ്‍
റൊട്ടിപ്പൊടി- ഒരു കപ്പ്‌
മുട്ട- രണ്ടെണ്ണം
ഉപ്പ്‌- പാകത്തിന്‌
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്‌

തയാറാക്കുന്ന വിധം


മീന്‍ ചെറിയ കഷണങ്ങളാക്കിയശേഷം കഴുകി വൃത്തിയാക്കുക. മല്ലിയില, പുതിനയില, പച്ചമുളക്‌, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, ജീരകം പൊടിച്ചത്‌ എന്നീ ചേരുവകള്‍ മിക്‌സിയില്‍ അരയ്‌ക്കുക. ഇതില്‍ മീന്‍ ചേര്‍ത്ത്‌ വേവിക്കുക.

ഗ്രേവി പുരണ്ടിരിക്കുന്ന ഓരോ കഷണങ്ങള്‍ വീതമെടുത്ത്‌ അടിച്ച മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയിലുരുട്ടി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.


[Read More...]


ബേസന്‍ ചപ്പാത്തി




ബേസന്‍ ചപ്പാത്തി



ആവശ്യമുള്ള സാധനങ്ങള്‍

കടലമാവ്‌ - ഒരു കപ്പ്‌
ഗോതമ്പുപൊടി - ഒരു കപ്പ്‌
മുരിങ്ങയില - ഒരു കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

കടലമാവ്‌, ഗോതമ്പുപൊടി, മുരിങ്ങയില എന്നിവ പാകത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ ചപ്പാത്തിക്ക്‌ കുഴയ്‌ക്കുന്നതുപോലെ കുഴയ്‌ക്കുക. പിന്നീട്‌ പരത്തി എണ്ണയില്ലാതെ ചുട്ടെടുക്കുക.

[Read More...]


ചീസ്‌ ഗോപി




ചീസ്‌ ഗോപി



ആവശ്യമുള്ള സാധനങ്ങള്‍


കോളിഫ്‌ളവര്‍ (വലുത്‌) - ഒന്ന്‌
ഗ്രീന്‍പീസ്‌ വേവിച്ചത്‌ - അരക്കപ്പ്‌
പാല്‍ - അരക്കപ്പ്‌
ചീസ്‌ (ഗ്രേറ്റ്‌ ചെയ്‌തത്‌) - ഒരു ക്യൂബ്‌
എണ്ണ - വറുക്കാന്‍
കറുവയില - ഒന്ന്‌
പെരുംജീരകം - അരടീസ്‌പൂണ്‍
ഗരംമസാല - അരടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
സവാള (വലുതായി മുറിച്ചത്‌) - മൂന്ന്‌
ഇഞ്ചി (ചെറുത്‌) - ഒന്ന്‌
വറ്റല്‍മുളക്‌ -ഏഴെണ്ണം
കശുവണ്ടി - പത്ത്‌
കശകശ (പാലില്‍ കുതിര്‍ത്തത്‌) - ഒരു ടേബിള്‍സ്‌പൂണ്‍
പാല്‍ - കാല്‍ക്കപ്പ്‌
തൈര്‌ - കാല്‍ക്കപ്പ്‌


തയാറാക്കുന്ന വിധം


കോളിഫ്‌ളവര്‍ ഇതള്‍ അടര്‍ത്തി ചൂടുവെള്ളത്തിലിട്ട്‌ കഴുകി വെള്ളം തോരാന്‍ വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ കറുവയില, പെരുംജീരകം, ഗരംമസാല എന്നിവയും സവാള, ഇഞ്ചി, വറ്റല്‍മുളക്‌ എന്നിവ അരച്ച പേസ്‌റ്റും ചേര്‍ത്തിളക്കുക. ഇതില്‍ കോളിഫ്‌ളവറും അല്‍പ്പം വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ വേവിക്കുക.

വെന്തശേഷം ഗ്രീന്‍പീസ്‌ ചേര്‍ത്തിളക്കുക. ശേഷം തൈര്‌ ചേര്‍ക്കുക. കശുവണ്ടി, കശകശ ചേര്‍ത്തരച്ച മിശ്രിതം, പാല്‍, വെള്ളം എന്നിവയോടൊപ്പം ചേര്‍ത്തിളക്കുക. ചെറുതീയില്‍ വച്ചശേഷം വാങ്ങാം. മുകളിലായി ഗ്രേറ്റ്‌ ചെയ്‌ത ചീസ്‌ വിതറി വിളമ്പാം.







[Read More...]


The Mushroom Egg Toast



The Mushroom Egg Toast


Ingredients

¼ cup extra virgin olive oil
10 ounce sliced mushrooms
4 slices sourdough toast
4 fried eggs
4 tbsp. chopped parsley
Mushroom seasoning: a pinch of cinnamon, turmeric, cumin and a couple of cloves

Directions



In large skillet, heat the oil over medium-high
Add mushrooms and cook until tender and browned (approx. 8min) and season them
Divide among toast slices
Top each with an egg and sprinkle with 1 tbsp. chopped parsley




[Read More...]


മട്ടന്‍ ബ്രെയിന്‍ ഫ്രൈ




മട്ടന്‍ ബ്രെയിന്‍ ഫ്രൈ






ആവശ്യമായ ചേരുവകള്‍



1 മട്ടന്‍ ബ്രെയിന്‍- 1 (ആടിന്റേത്)
2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
3 വെളുത്തുള്ളി-4-5 അല്ലി
4 ഇഞ്ചി- ഒരു വലിയ കഷ്ണം
5 ഉള്ളി- 10 എണ്ണം
6 പച്ചമുളക്- 4 എണ്ണം
7 എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
8 ഗരം മസാല- ഒരു ടീസ്പൂണ്‍
8 മീറ്റ് മസാല- മൂന്നു ടീസ്പൂണ്‍
9 കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
10 ഉപ്പ്- ആവശ്യത്തിന്



തയാറാക്കുന്ന വിധം



മട്ടന്‍ ബ്രെയിന്‍ ചെറുതായി അരിഞ്ഞെടുത്തു വൃത്തിയായി കഴുകി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുക്കുന്നു. വെളുത്തുള്ളി, ഇഞ്ചി, ഉള്ളി. പച്ചമുളക് എന്നിവ എണ്ണയില്‍ വഴറ്റി അതിലേക്കു പൊരിച്ചുവച്ചിരിക്കുന്ന ബ്രെയിന്‍ മിക്‌സ് ചെയ്ത് വീണ്ടും എണ്ണയില്‍ വഴറ്റുക. അതിനുശേഷം ഗരം മസാല, മീറ്റ് മസാല, കുരുമുളകു പൊടി എന്നിവ ചേര്‍ത്തു വഴറ്റി എടുക്കുക.
[Read More...]


Dal Pudding



Dal Pudding




Ingredients

100g yellow split moong dal
100g split channa dal (bengal gram)
75g rice
200g jaggery (powdered)
1 cup cashews, raisins, pistachios
1/2tsp ghee (clarified butter)
1 cup fresh coconut, grated
300ml full fat milk
1/2 cup water

Instructions

Dry roast the dals and rice separately and coarsely grind them. Cook together in a pressure cooker with milk and water for 10 minutes after the first whistle. Shut the flame and wait for the pressure to release.

Once the pressure releases, open the cooker, add jaggery and simmer till it mixes well.

Milk the grated coconut. Keep aside. Then milk the coconut again. Add the second lot to the cooked mixture first and boil for about four minutes. Then add the first lot of concentrated coconut milk. If you feel it’s too thick, add milk to reach desired consistency.

Take off the heat and keep aside.

Heat ghee in a pan and saute the dried fruits.

Garnish the pudding with it.


(Uma Sundar)
[Read More...]


അരിയട



അരിയട


ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി - ഒരു കിലോ
നേന്ത്രപ്പഴം (നുറുക്കിയത്‌) - നാല്‌ എണ്ണം
ശര്‍ക്കര - 500 ഗ്രാം
അവല്‍ - 400 ഗ്രാം
ജീരകം - രണ്ട്‌ സ്‌പൂണ്‍
തേങ്ങ - രണ്ട്‌ എണ്ണം
അണ്ടിപ്പരിപ്പ്‌ - ആറ്‌ എണ്ണം
ഏലയ്‌ക്ക - പത്ത്‌ എണ്ണം
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം


ഉപ്പിട്ട ചൂടുവെള്ളത്തില്‍ അരിപ്പൊടി പാകത്തിന്‌ കുഴച്ചെടുക്കുക. ശര്‍ക്കര, അണ്ടിപ്പരിപ്പ്‌, ജീരകം, ഏലയ്‌ക്ക എന്നിവ പൊടിച്ച്‌ അവലും നേന്ത്രപ്പഴവും ചേര്‍ത്ത്‌ കുഴയ്‌ക്കുക. വാഴയിലയില്‍ മയംപുരട്ടി കുഴച്ച മാവ്‌ പരത്തി കുഴച്ച ചേരുവകള്‍ വച്ച്‌ മടക്കുക. മാവിന്റെ അരികുവശങ്ങള്‍ കൂട്ടി അമര്‍ത്തുക. അപ്പച്ചെമ്പില്‍വച്ച്‌ വേവിച്ചെടുക്കുക.


[Read More...]


Kosha Mangsho.....Mutton Curry In Bengali Style !




Kosha Mangsho is a typical Bengali dish cooked with yogurt ,almonds or fresh coconut. Its a mild lamb curry where mutton pieces are marinated in yogurt or mild spices and cooked in onion, tomato, or poppy seeds based gravy resulting in a rich thick curry preparation. Garnish of blanched almonds, fresh cream and fresh coriander leaves further enhances the flavor of this rich tasty gosht korma dish.


Ingredients


  • 2 tsp Cumin seeds
  • 2 tsp Coriander seeds
  • 1 tsp Peppercorns
  • 2-3 Cloves
  • 1-2 Bay leaves
  • 2-3 whole dried red chillies
  • 1 tsp Saffron threads
  • 2 Black cardamom pods-cinnamon sticks
  • 3 tbsp Hot milk
  • 4 tbsp Ghee or clarified butter
  • 1 big Onion, finely sliced
  • 1 big Tomato, chopped
  • 1 tbsp Fresh ginger paste
  • 1 tbsp Fresh ginger paste
  • 3-4 large Garlic cloves, minced
  • 1 kg mutton, cut into-1/2-inch cubes
  • 1 cup Fresh yogurt
  • 1/4 cup Heavy cream (optional)
  • 1 tsp Coriander powder
  • 1 tsp Red Chili powder
  • 1 tsp Cumin powder
  • 4-5 Almonds, finely sliced
 

Method

  1. Put the mutton in a pan with half of the whole garam masala i.e. cinnamon, bay leaves, cardamoms, cloves and peppercorns. Cover with water, bring to a boil and then simmer for half an hour.
  2. Soak the saffron in hot milk.
  3. Heat the ghee or clarified butter in a large, shallow, heavy pan.
  4. Stir in the left over bay leaves, cloves, cinnamon along with whole red chilies. Then add sliced onions with little salt. Cook over medium heat, stirring frequently, until the onions begin to turn reddish brown, about 15 minutes.
  5. Mix the dry masala powders i.e red chili, coriander and cumin with ginger paste in a separate bowl by adding little water.
  6. Stir in the above paste of ginger and dry masala into the frying onions and cook, stirring, for about 2-3 minutes, or until the spices release their fragrance.
  7. Add the chopped tomato and cook the whole mixture on low heat for about 8-10 minutes. (If the mixture gets too dry, splash in a little water. )
  8. Drain the meat and discard the whole spices. Keep the stock aside. Add meat to the frying masala. Increase the heat to medium high and cook, stirring for a few minutes, making sure all the meat is coated with the spices.(If the mixture gets too dry, splash in a little water.)
  9. Turn the heat to medium. Start adding the yoghurt 1 tablespoon at a time, stirring and incorporating it into the mixture before adding the next tablespoonful. Continue adding in this way until all the yogurt has been used. Turn the heat to low. (You can even use milk instead of yoghurt)
  10. Add the leftover stock and bring to a boil.
  11. Cover the pan and simmer the meat for about 1 1/2 hours, or until the meat is very tender. If necessary, splash in a little water from time to time. When the meat is tender, add salt and little sugar to taste.
  12. Stir the cream and cook until the sauce is thick. Stir in the saffron milk and heat thoroughly.
  13. Fry the almonds in a little oil until golden brown.
  14. Serve the lamb hot garnished with the almonds





[Read More...]


Apple Bread Pudding



Apple Bread Pudding



Ingredients

3 eggs
1 can condensed milk
3 apples peeled, cored and chopped small
1 3/4 cups hot water
1/4 cup butter
1 tsp powdered cinnamon
1 tsp vanilla extract
3 samoon/hot dog buns (cut into small cubes)
1/2 cup raisins (optional)

Instructions

1. Pre-heat your oven to 350 degree F.
2. In a large bowl, beat the eggs. Add condensed milk, apples, butter, cinnamon and vanilla. Gently mix in the chopped samoon and hot water.
3. Spread this mixture evenly on a buttered baking dish and top it with raisins. Bake for 40-45 minutes until it’s golden brown on the top.
4. It’s best served warm. You can also serve it with vanilla ice cream or double cream. In case you don’t like raisins, another great topping option is chocolate chips.
 (Anupama Mathews)

[Read More...]


ഞണ്ട് റോസ്റ്റ്



ഞണ്ട് റോസ്റ്റ്



ആവശ്യമായ ചേരുവകള്‍


1 ഞണ്ട് - അര കിലോ(തോടുകളഞ്ഞു കഴുകി വൃത്തിയാക്കിയത്)
2 സവാള- രണെ്ടണ്ണം
3 ഇഞ്ചി- ഒരു വലിയ കഷ്ണം
4 വെളുത്തുള്ളി- 8 അല്ലി
5 പച്ചമുളക്- 23 എണ്ണം
6 മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍
7 ഗരം മസാല-1 ടീസ്പൂണ്‍
8 മീറ്റ് മസാല-3 ടീസ്പൂണ്‍
9 മുളകുപൊടി-2 ടീസ്പൂണ്‍
10 മല്ലിപൊടി- 2 ടീസ്പൂണ്‍
11 തക്കാളി-1 എണ്ണം
12 കറിവേപ്പില- 2 തണ്ട്


തയാറാക്കുന്ന വിധം


സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റിയെടുക്കുക. അതില്‍ മഞ്ഞള്‍പ്പൊടി, ഗരം മസാല, മീറ്റ് മസാല എന്നിവയും ചേര്‍ത്തു വഴറ്റുക. വഴറ്റിയ മിശ്രിതത്തില്‍ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ടു ചേര്‍ത്തു വേവിക്കുക. വെന്തതിനു ശേഷം തക്കാളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം. 
[Read More...]


ക്രഞ്ചി ക്രിസ്പി ബീഫ്



ക്രഞ്ചി ക്രിസ്പി ബീഫ്



ചേരുവകള്‍ 


ബീഫ് 200 ഗ്രാം
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് അഞ്ച് ഗ്രാം
കോണ്‍ഫ്ലോര്‍ പത്ത് ഗ്രാം
സവാള അരിഞ്ഞത് ഒരെണ്ണം
സെലറി അരിഞ്ഞത് അര ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് അര ടീസ്പൂണ്‍ വീതം
പച്ചമുളക് രണ്ടെണ്ണം
സോയാസോസ് മൂന്ന് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അല്‍പം
വെളുത്ത കുരുമുളക് പൊടി രണ്ട് നുള്ള്
ലീക്‌സ് രണ്ട് ഗ്രാം
എണ്ണ 250 മില്ലി
ചെറുനാരങ്ങ ഒന്നിന്റെ പകുതി
കാശ്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍

തയാറാക്കുന്നവിധം 

ബീഫ് നീളത്തിലരിഞ്ഞതിനുശേഷം കാശ്മീരി മുളക്‌െപാടി, സോയാസോസ്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, ചെറുനാരങ്ങാനീര്, കോണ്‍ഫ്ലോര്‍ എന്നിവ ചേര്‍ത്ത് ഇളക്കി എണ്ണയില്‍ മൊരിയുന്നതുവരെ വറുത്തെടുക്കുക. 
പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി, സവാള അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റി അതിലേക്ക് അല്പം വെള്ളം, സോയാസോസ്, ഉപ്പ്, പഞ്ചസാര, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് അല്പം കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയതും ഒഴിച്ച് കുറുകുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ബീഫ് ഇട്ട് നന്നായി ഇളക്കി വാങ്ങുക. അരിഞ്ഞു വെച്ചിരിക്കുന്ന ലീക്‌സ് മുകളില്‍ വിതറി അലങ്കരിക്കുക.

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs