ബേസന്‍ ചപ്പാത്തി
ആവശ്യമുള്ള സാധനങ്ങള്‍
കടലമാവ് - ഒരു കപ്പ്ഗോതമ്പുപൊടി - ഒരു കപ്പ്
മുരിങ്ങയില - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
കുലുക്കി സര്‍ബത്ത്
ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങ, വെള്ളം
സര്‍ബത്ത്,
ഐസ്
കസ് കസ്- ഇത് എള്ളുപോലിരിക്കുന്ന ഒരു വസ്തുവാണ്.
മല്ലിചെപ്പ്, പുദിനയില, മുളക് എന്നിവ അരച്ചത് – ഒരു സ്പൂണ്‍
ഉപ്പ്
നാരങ്ങ ഗ്ലാസ്സിലേക്ക് പിഴിഞ്ഞു തൊണ്ട് അതില്‍ തന്നെ ഇടുക. കസ് കസ്, മല്ലിചെപ്പ്, പുദിനയില, മുളക് അരച്ച മിശ്രിതം, സര്‍ബത്ത് , ഐസ് എന്നിവ ഒരു ഗ്ലാസ്സിലേക്ക് ഇടുക. വെള്ളം ഒഴിച്ചതിനു ശേഷം. വേറൊരു ഗ്ലാസ് കൊണ്ട് ഈ ഗ്ലാസ് മൂടി നന്നായി കുലുക്കുക. കുലുക്കി സര്‍ബത്ത് റെഡി. ഇനി കുടിച്ചോളൂ.
ഇതില്‍ വ്യത്യസ്തമായ വസ്തുക്കള്‍, കൈതച്ചക്ക, ഒക്കെ ചേര്‍ക്കാം. വ്യത്യസ്തമായ സ്വാദും ലഭിക്കും.
ബീഫ് അച്ചാര്‍
1.ബീഫ് ചെറിയ
കഷണങ്ങള്‍ ആക്കി നുറുക്കിയത് : 1 കിലോ
2.ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍
3.വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍
4.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍
5.കുരു മുളക് ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍
6.പച്ചമുളക് : 5 എണ്ണം
7.ഗരം മസാല : 2 ടീസ്പൂണ്‍
8.മുളക് പൊടി : 4 ടേബിള്‍ സ്പൂണ്‍
9.മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍
10.ഉലുവപ്പൊടി : 1/4 ടീസ്പൂണ്‍
11.കടുക് : 1 ടീസ്പൂണ്‍
12.കറിവേപ്പില : 2 സ്പ്രിഗ്സ്
13.വിനാഗിരി : 4 ടേബിള്‍ സ്പൂണ്‍
14.വെള്ളം , എണ്ണ , ഉപ്പു : ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :
ബീഫ്, 1 ടീസ്പൂണ്‍ ഗരം മസാല , മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പു എന്നിവ ചേര്‍ത്തു മാറിനേറ്റ് ചെയ്തു 20-30 മിനുട്ട് നേരം വെക്കുക.
ഈ മാറിനേറ്റ് ചെയ്ത ബീഫ് കുക്കറില്‍ വെള്ളം ഒഴിക്കാതെ നന്നായി വേവിക്കുക.
കുക്കറില്‍ നിന്നും വെള്ളം ഊറ്റി ബീഫ് മാറ്റി വെക്കുക. ഊറ്റി വെച്ചിരിക്കുന്ന വെള്ളം ( സ്ടോക്ക് ) സൂക്ഷിച്ചു വെക്കുക.
5-6 ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ചൂടാക്കി ബീഫ് നന്നായി ഫ്രൈ ചെയ്തു മാറ്റിവെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞത് , കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഉലുവാപ്പൊടിയും ചേര്‍ത്തു ഇളക്കുക.
മുളക് പൊടി ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് വിനാഗിരിയും , മാറ്റിവെച്ചിരിക്കുന്നതില്‍ നിന്നും 1 കപ്പു സ്ടോക്കും ചേര്‍ത്ത് തിളപ്പിക്കുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്‍ക്കുക.
ഇതിലേക്ക് കുരു മുളക് ചതച്ചത് ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക.
അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ അനുവദിക്കുക.
ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ചു വെക്കാം.
(സൂസന്‍ അലെക്സ് പ്രവീണ്‍)
Ruchikoottu Recipes are a collection of traditional dishes from the state of Kerala. Enjoy the authentic flavors of egg, fish, meat as well as fresh vegetables, coconut and other locally-sourced ingredients. Try something new, like Pathiri or Stew with Appam, and discover the deliciousness of Kerala cuisine. © Keve Tech 2011-2024