Apple Bread Pudding
Apple Bread Pudding
Ingredients
Instructions
ഞണ്ട് റോസ്റ്റ്
ഞണ്ട് റോസ്റ്റ്
ആവശ്യമായ ചേരുവകള്‍
1 ഞണ്ട് - അര കിലോ(തോടുകളഞ്ഞു കഴുകി വൃത്തിയാക്കിയത്)
2 സവാള- രണെ്ടണ്ണം
3 ഇഞ്ചി- ഒരു വലിയ കഷ്ണം
4 വെളുത്തുള്ളി- 8 അല്ലി
5 പച്ചമുളക്- 23 എണ്ണം
6 മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍
7 ഗരം മസാല-1 ടീസ്പൂണ്‍
8 മീറ്റ് മസാല-3 ടീസ്പൂണ്‍
9 മുളകുപൊടി-2 ടീസ്പൂണ്‍
10 മല്ലിപൊടി- 2 ടീസ്പൂണ്‍
11 തക്കാളി-1 എണ്ണം
12 കറിവേപ്പില- 2 തണ്ട്
തയാറാക്കുന്ന വിധം
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റിയെടുക്കുക. അതില്‍ മഞ്ഞള്‍പ്പൊടി, ഗരം മസാല, മീറ്റ് മസാല എന്നിവയും ചേര്‍ത്തു വഴറ്റുക. വഴറ്റിയ മിശ്രിതത്തില്‍ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ടു ചേര്‍ത്തു വേവിക്കുക. വെന്തതിനു ശേഷം തക്കാളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
ക്രഞ്ചി ക്രിസ്പി ബീഫ്
ക്രഞ്ചി ക്രിസ്പി ബീഫ്
ചേരുവകള്‍
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് അഞ്ച് ഗ്രാം
കോണ്‍ഫ്ലോര്‍ പത്ത് ഗ്രാം
സവാള അരിഞ്ഞത് ഒരെണ്ണം
സെലറി അരിഞ്ഞത് അര ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് അര ടീസ്പൂണ്‍ വീതം
പച്ചമുളക് രണ്ടെണ്ണം
സോയാസോസ് മൂന്ന് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അല്പം
വെളുത്ത കുരുമുളക് പൊടി രണ്ട് നുള്ള്
ലീക്സ് രണ്ട് ഗ്രാം
എണ്ണ 250 മില്ലി
ചെറുനാരങ്ങ ഒന്നിന്റെ പകുതി
കാശ്മീരി മുളക്പൊടി ഒരു ടീസ്പൂണ്‍
തയാറാക്കുന്നവിധം
ബീഫ് നീളത്തിലരിഞ്ഞതിനുശേഷം കാശ്മീരി മുളക്െപാടി, സോയാസോസ്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, ചെറുനാരങ്ങാനീര്, കോണ്‍ഫ്ലോര്‍ എന്നിവ ചേര്‍ത്ത് ഇളക്കി എണ്ണയില്‍ മൊരിയുന്നതുവരെ വറുത്തെടുക്കുക.പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി, സവാള അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റി അതിലേക്ക് അല്പം വെള്ളം, സോയാസോസ്, ഉപ്പ്, പഞ്ചസാര, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് അല്പം കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയതും ഒഴിച്ച് കുറുകുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ബീഫ് ഇട്ട് നന്നായി ഇളക്കി വാങ്ങുക. അരിഞ്ഞു വെച്ചിരിക്കുന്ന ലീക്സ് മുകളില്‍ വിതറി അലങ്കരിക്കുക.
Curry Leaves Prawn Fry
Curry Leaves Prawn Fry Recipe
Ingredients
1kg medium green prawns, peeled with tails
left intact, deveined
60mls (1/4 cup) vegetable oil
1 teaspoon brown mustard seeds
4 green shallots, pale section only, shredded
15 fresh curry leaves
Marinade
2 tablespoons fresh lime juice
1 teaspoon chilli powder
1 teaspoon ground coriander
1 teaspoon ground turmeric
6 green shallots, finely chopped
1 teaspoon grated fresh ginger
2 garlic cloves, crushed
Salt & ground black pepper, to taste
Method
To make the marinade, combine the lime juice, chilli powder, coriander, turmeric, green shallots, ginger, garlic, salt and pepper in a large glass or ceramic bowl and mix well.
Add the prawns and 1 tablespoon of the oil to the marinade and mix well. Cover and place in fridge for at least 1 hour or up to 6 hours to allow the flavours to develop.
Heat 1/2 the remaining oil in a large frying pan over medium heat. Add the mustard seeds and cook for 30 seconds or until they begin to pop. Stir in the shredded shallots and curry leaves and cook, stirring, for 2 minutes or until the shallots are golden. Remove from the pan and set aside.
Heat the remaining oil in the frying pan over medium-high heat. Cook the prawns in 3 batches, stirring often, for 3-4 minutes or until the prawns curl, change colour and are just cooked through.
Return all the prawns to the pan with the mustard seed mixture and toss over medium heat for 1 minute. Serve immediately.
കല്ലുമ്മക്കായ (കടുക്ക) ഫ്രൈ
കല്ലുമ്മക്കായ(കടുക്ക) ഫ്രൈ
ആവശ്യമായ ചേരുവകള്‍
1 കല്ലുമ്മക്കായ(കടുക്ക)-1 കിലോ
2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
3 സവാള- 3 എണ്ണം
4 ചെറിയ ഉള്ളി- 3- 4 എണ്ണം
5 വെളുത്തുള്ളി- 3-4 അല്ലി
6 ഇഞ്ചി- ഒരു കഷ്ണം
7 പച്ചമുളക്- 2-3 എണ്ണം
8 മീറ്റ് മസാല-3 ടീസ്പൂണ്‍
9 ഗരം മസാല-1 ടീസ്പൂണ്‍
10 ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റിയ ശേഷം കല്ലുമ്മക്കായും ചേര്‍ത്തു ഉലര്‍ത്തിയെടുക്കുക.
ഓട്സ് കൊഴുക്കട്ട
ഓട്സ് കൊഴുക്കട്ട
ആവശ്യമായ ചേരുവകള്‍
ഓട്സ്- 1 കപ്പ്
വെള്ളം- കാല് കപ്പ്
തേങ്ങ ചിരകിയത്- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
കായം- കാല് ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
ഉഴുന്നു പരിപ്പ്- 1 ടീസ്പൂണ്‍
കറിവേപ്പില- 1 തണ്ട്
പച്ചമുളക് അരിഞ്ഞത്- 3 എണ്ണം
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രം ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. കായപ്പൊടി, ഉഴുന്നു പരിപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവയും ചേര്‍ത്ത് വഴറ്റാം. ഇതിലേക്കു വെള്ളവും ഉപ്പും ചേര്‍ത്തു നന്നായി തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ ഓട്സ് ചേര്‍ത്ത് നന്നായി ഇളക്കണം. തീ കുറച്ച ശേഷം തേങ്ങാ ചിരകിയതും ചേര്‍ത്ത് ഇളക്കുക. കട്ടി കൂടുതലാണെങ്കില്‍ അല്പം കൂടി വെള്ളമൊഴിക്കാം. ഒരു മിനിറ്റിനു ശേഷം ഓട്സ് ഒട്ടുന്ന പരുവമാകും. അപ്പോള്‍ തീയണയ്ക്കണം. ഈ കൂട്ട് തണുക്കാനനുവദിക്കുക. അതിനുശേഷം കൈയില്‍ നെയ്യ് തടവി കൊഴുക്കട്ടയ്ക്കുള്ള ചെറിയ ഉരുളകളാക്കി വയ്ക്കുക. ഇഡലി പാത്രത്തില്‍ ഈ ഉരുളകള്‍ നിരത്തി 4-5 മിനിറ്റ് ആവിയില്‍ വേവിച്ച ശേഷം ചൂടോടെ വിളമ്പാം.
Rava Payasam
Rava Payasam
Ingredients
1 kg full cream milk1/4 cup rava (semolina)
1/2 cup sugar
Dry fruits
A pinch of saffron
2-3 green cardamoms
Method
Roast rava till slightly covered.Add milk and bring to a boil.
Lower the heat and simmer.
Keep stirring to avoid scorching.
Add sugar followed by dry fruits, saffron and cardamom.
Cook for another 5 minutes.
Ready to serve.
ഇടിയിറച്ചി
ഇടിയിറച്ചി
ആവശ്യമായ ചേരുവകള്‍
1 പോത്തിറച്ചി- 1 കിലോ
2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
3 ചുവന്നമുളക് ഇടിച്ചത്- 10 ഗ്രാം
4 ചുവന്ന ഉള്ളി- 15 ഗ്രാം
5 ഇഞ്ചി- ഒരുകഷ്ണം
6 വെളുത്തുള്ളി- 4-5 അല്ലി
7 പച്ചമുളക്- 5 എണ്ണം
8 കറിവേപ്പില-2 എണ്ണം
9 ഗരം മസാല-1 ടീസ്പൂണ്‍
10 കുരുമുളകു പൊടി- അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പോത്തിറച്ചി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തു വെയിലത്തു വച്ച് ഉണക്കി എടുക്കുക. അതിനുശേഷം കല്ലുരലില്‍ ഇട്ട് ഇടിച്ചു മയപ്പെടുത്തുക. ചുവന്ന മുളക് ഇടിച്ചതും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞെടുത്തതും കറിവേപ്പിലയും ചേര്‍ത്തു എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. ഇതിനോടുകൂടി ഉണക്കി ചതച്ചെടുത്ത ഇറച്ചിയും ചേര്‍ത്തു വഴറ്റുക. പിന്നീട് ഗരം മസാലയും കുരുമുളകു പൊടിയും ചേര്‍ത്തു വഴറ്റി ജലാംശമില്ലാതെ തോരന്‍ പരുവത്തില്‍ വാങ്ങുക.
Oats Roti
Oats Roti
Ingredients
Wheat Flour -1 cup
Oats - 1/2 cup
Onion - 1 medium sized
Jeera - 1/2 tsp
Coriander leaves - 2 tsp finely chopped
Red Chilli Powder - 1 tsp
Oil -1 tsp + as required for toasting
Salt - to taste
Method:
Grind oats to a fine powder. Then mix oats powder with wheat flour then add oil.
Add red chilli powder, onions, coriander leaves, salt and mix well. Add water and start keading. Knead it to a smooth pilable dough just like chpathi dough. Make equal lemon sized balls and set aside for 15-30mins.
Using a chapathi roller roll out to a slightly thin circle, dust flour while rolling. Do it gently as it tends to tear easily. Heat dosa tawa and add the roti carefully, drizzle oil. Once bubbles starts appearing turn to other side,. Cook on both sides till brown spots starts appearing.
Serve hot with dhal or any curry of your choice.
ആപ്പിള്‍ പായസം
ആപ്പിള്‍ പായസം
ആവശ്യമായ ചേരുവകള്‍
തൊലികളഞ്ഞ് ചെറുതായി മുറിച്ചെടുത്ത ആപ്പിള്‍ - 2 കപ്പ്
ചവ്വരി - അരക്കപ്പ്
വെളളം - ഒരു കപ്പ്
പാല് - ഒരു ലിറ്റര്‍
പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
കണ്ടെന്സ്ഡ് മില്‍ക്ക് - 200 മില്ലി.
നെയ്യ് - 2 സ്പൂണ്‍
ഉണക്കമുന്തിരി - 10 എണ്ണം
ഏലക്കാപൊടി - 1/4 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പാനില്‍ നെയ്യൊഴിച്ച് മുറിച്ചുവെച്ച ആപ്പിള്‍ കഷണങ്ങള്‍ പാനിലേക്ക് ഇട്ട് ചെറുതായി ഒന്നു മൊരിയിച്ചെടുക്കുക. വേറൊരു പാത്രത്തില്‍ ചൗവ്വരി വേവിച്ച് മാറ്റിവെക്കണം.അതിനുശേഷം പാല് പഞ്ചയാരയും ചേര്‍ത്ത് തിളപ്പിക്കുക. പാല് തിളച്ച് കുറുകി വരുമ്പോള്‍ ഇതിലേക്ക് നേരത്തേ മൊരിയിച്ചു മാറ്റിവെച്ച ആപ്പിള്‍ കഷണങ്ങളും വേവിച്ച് മാറ്റിവെച്ചിരിക്കുന്ന ചൗവ്വരിയും ചേര്‍ത്ത് അഞ്ച് മിനിട്ട് വേവിച്ചെടുക്കുക. ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
നെയ്യില്‍ വറുത്തു കോരിയ ഉണക്കമുന്തിരിയും ഏലക്കാപ്പൊടിയും കൂടി ഇതിനു മുകളിലായി വിതറുക. രുചികരമായ ആപ്പിള്‍ പായസം റെഡി. ഇനി സെര്‍വിംഗ് ഡിഷിലേക്ക് മാറ്റി എല്ലാവര്ക്കും വിളമ്പിക്കോളൂ.
ഗോതമ്പ് ദോശ
ഗോതമ്പ് ദോശ
ആവശ്യമായ സാധനങ്ങള്‍
ഗോതമ്പുപൊടി 500 ഗ്രാം
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയില്‍ പാകത്തിനുപ്പും വെള്ളവും ചേര്‍ത്ത് കട്ടയില്ലാതെ കലക്കിയെടുക്കുക. ദോശക്കല്ല് അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ പുരട്ടി മാവ് ഒഴിച്ച് കനം കുറച്ച് പരത്തി രണ്ട് ഭാഗവും മറിച്ചിട്ട് വേവിച്ചെടുക്കുക. ഗോതമ്പുപൊടിയില്‍ കുറച്ച് ഉഴുന്നുപൊടി ചേര്‍ത്ത് കുറച്ചു നേരം വെച്ചതിന് ശേഷം ദോശ ഉണ്ടാക്കിയാല്‍ നല്ല മയവും രുചിയും കിട്ടും.
Oats Semiya burfi
Oats Semiya burfi
Ingredients
1. Ghee 1 spoon
2. Cashewnuts, badam, kiss miss, pista 1/2 cup
3. Semiya, oats, Milk, Sugar 1 cup each
4. Vanilla essence
Preparation
Pour little ghee in a pan and fry all the dry fruits. In the remaining ghee fry the semiya to a light brown colour and cook with little water. Then add milk and later when it starts to condense, add oats and sugar. When the contents starts leaving the vessel, add the roasted dry fruits and little vanilla essence. Then in a ghee-coated plate, pour the mixture and after it dries, cut into required shape.
കുലുക്കി സര്‍ബത്ത്
കുലുക്കി സര്‍ബത്ത്
ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങ, വെള്ളം
സര്‍ബത്ത്,
ഐസ്
കസ് കസ്- ഇത് എള്ളുപോലിരിക്കുന്ന ഒരു വസ്തുവാണ്.
മല്ലിചെപ്പ്, പുദിനയില, മുളക് എന്നിവ അരച്ചത് – ഒരു സ്പൂണ്‍
ഉപ്പ്
തയാറാക്കുന്ന വിധം
നാരങ്ങ ഗ്ലാസ്സിലേക്ക് പിഴിഞ്ഞു തൊണ്ട് അതില്‍ തന്നെ ഇടുക. കസ് കസ്, മല്ലിചെപ്പ്, പുദിനയില, മുളക് അരച്ച മിശ്രിതം, സര്‍ബത്ത് , ഐസ് എന്നിവ ഒരു ഗ്ലാസ്സിലേക്ക് ഇടുക. വെള്ളം ഒഴിച്ചതിനു ശേഷം. വേറൊരു ഗ്ലാസ് കൊണ്ട് ഈ ഗ്ലാസ് മൂടി നന്നായി കുലുക്കുക. കുലുക്കി സര്‍ബത്ത് റെഡി. ഇനി കുടിച്ചോളൂ.
ഇതില്‍ വ്യത്യസ്തമായ വസ്തുക്കള്‍, കൈതച്ചക്ക, ഒക്കെ ചേര്‍ക്കാം. വ്യത്യസ്തമായ സ്വാദും ലഭിക്കും.
റവദോശ
റവദോശ
ആവശ്യമായ സാധനങ്ങള്‍
റവ 2 കപ്പ്മൈദ 2 കപ്പ്
പുളിച്ച മോര് 1 കപ്പ്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
റവയും മൈദയും മോരും കൂടി വെള്ളമൊഴിച്ച് കുഴച്ച് അയവാക്കി ഉപ്പ് ചേര്‍ത്ത് ഇളക്കിവെക്കുക. അല്പസമയത്തിനുശേഷം ദോശക്കല്ലില്‍ നെയ്യ് പുരട്ടി മാവ് കോരിയൊഴിച്ച് പരത്തി രണ്ട് ഭാഗവും നന്നായി വേവിച്ചെടുക്കുക.
ബീഫ് അച്ചാര്‍
ബീഫ് അച്ചാര്‍
ആവശ്യമായ ചേരുവകള്‍
1.ബീഫ് ചെറിയ
കഷണങ്ങള്‍ ആക്കി നുറുക്കിയത് : 1 കിലോ
2.ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍
3.വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍
4.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍
5.കുരു മുളക് ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍
6.പച്ചമുളക് : 5 എണ്ണം
7.ഗരം മസാല : 2 ടീസ്പൂണ്‍
8.മുളക് പൊടി : 4 ടേബിള്‍ സ്പൂണ്‍
9.മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍
10.ഉലുവപ്പൊടി : 1/4 ടീസ്പൂണ്‍
11.കടുക് : 1 ടീസ്പൂണ്‍
12.കറിവേപ്പില : 2 സ്പ്രിഗ്സ്
13.വിനാഗിരി : 4 ടേബിള്‍ സ്പൂണ്‍
14.വെള്ളം , എണ്ണ , ഉപ്പു : ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :
ബീഫ്, 1 ടീസ്പൂണ്‍ ഗരം മസാല , മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പു എന്നിവ ചേര്‍ത്തു മാറിനേറ്റ് ചെയ്തു 20-30 മിനുട്ട് നേരം വെക്കുക.
ഈ മാറിനേറ്റ് ചെയ്ത ബീഫ് കുക്കറില്‍ വെള്ളം ഒഴിക്കാതെ നന്നായി വേവിക്കുക.
കുക്കറില്‍ നിന്നും വെള്ളം ഊറ്റി ബീഫ് മാറ്റി വെക്കുക. ഊറ്റി വെച്ചിരിക്കുന്ന വെള്ളം ( സ്ടോക്ക് ) സൂക്ഷിച്ചു വെക്കുക.
5-6 ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ചൂടാക്കി ബീഫ് നന്നായി ഫ്രൈ ചെയ്തു മാറ്റിവെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞത് , കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഉലുവാപ്പൊടിയും ചേര്‍ത്തു ഇളക്കുക.
മുളക് പൊടി ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് വിനാഗിരിയും , മാറ്റിവെച്ചിരിക്കുന്നതില്‍ നിന്നും 1 കപ്പു സ്ടോക്കും ചേര്‍ത്ത് തിളപ്പിക്കുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്‍ക്കുക.
ഇതിലേക്ക് കുരു മുളക് ചതച്ചത് ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക.
അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ അനുവദിക്കുക.
ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ചു വെക്കാം.
(സൂസന് അലെക്സ് പ്രവീണ്‍)
മസാലദോശ
മസാലദോശ
ആവശ്യമായ സാധനങ്ങള്‍
പച്ചരി 500 ഗ്രാം
ഉഴുന്ന് 200 ഗ്രാം
മൈദ 100 ഗ്രാം
ഉരുളക്കിഴങ്ങ് 350 ഗ്രാം
വലിയ ഉള്ളി 250 ഗ്രാം
പച്ചമുളക് 5 എണ്ണം
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ഇഞ്ചി 1 കഷ്ണം
നെയ്യ് അര കപ്പ്
വെളിച്ചെണ്ണ 3 ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും വേവ്വേറെ കുതിര്‍ത്ത് അരച്ചെടുത്ത് മൈദയും പാകത്തിനുപ്പും വെള്ളവും ചേര്‍ത്ത് സാധാരണ ദോശയ്ക്ക് കലക്കുന്നതുപോലെ ചേര്‍ത്ത് ആറ്് മണിക്കൂര്‍ വെക്കുക. ഉരുളക്കിഴങ്ങും സവാളയും ഇഞ്ചിയും അരിഞ്ഞ് അതില്‍ പാകത്തിനുപ്പും വെള്ളവും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റിച്ചെടുത്ത ഇതില്‍ കടുക് വറുത്തിടുക. ദോശക്കല്ല് അടുപ്പില്‍ വെച്ച് നന്നായി ചൂടായതിനുശേഷം നെയ്യ് പുരട്ടി അരിമാവ് കോരിയൊഴിച്ച് കനം കുറച്ച് പരത്തുക. അര ടീസ്പൂണ്‍ നെയ്യ് ദോശയുടെ മുകളില്‍ ഒഴിച്ച് തയ്യാറാക്കി വെച്ച മസാലക്കൂട്ട് വെച്ച് മടക്കിയെടുക്കുക.
Simple Mexican Lasagna
Simple Mexican Lasagna
INGREDIENTS
1 lb lean ground beef
olive oil, to drizzle in pan
½ small yellow onion, grated or finely chopped
2 tsp smoked paprika
1 tsp cumin
1 Tbsp chili powder
1 tsp kosher salt
½ tsp black pepper
1 (14.5 oz) can diced tomatoes
1 (15 oz) can black beans, rinsed and drained
1½ cups frozen sweet corn
1 (4 oz) can fire roasted diced green chiles
1 (10 oz) can enchilada sauce
12 8” large flour tortillas
12 oz Mexican cheese blend
6 oz can sliced olives, drained
2 scallions, finely chopped
2 Tbsp chopped cilantro
DIRECTIONS
Preheat oven to 425°F.
In a large skillet, over medium high heat, drizzle olive oil. Add beef, onion, paprika, cumin, chili powder, salt and pepper to skillet. Brown beef for about 5-7 minutes. Add tomatoes, beans and corn. Stir to combine. Allow to cook while you begin preparing the baking pan.
Smooth ⅓ of the enchilada sauce over the bottom of a medium size baking pan (about 8x11). Lay tortillas on the bottom of the pan, slightly overlapping until pan is covered (about 4 tortillas).
Spoon half of the beef mixture over top of the tortillas, spread evenly. Layer tortillas on top of beef mixture. Smooth ⅓ of the enchilada sauce over tortillas. Sprinkle ½ of the cheese on top. Scatter the green chiles over the cheese. Add the remaining beef mixture. Spread evenly. Layer tortillas on top of beef mixture. Spoon remaining enchilada sauce over tortillas. Sprinkle remaining cheese on top of tortillas. Garnish top with olives and scallions.
Bake for 10-15 minutes, until cheese is melted and lasagna is warmed through. Remove from oven and sprinkle with cilantro. Serve and enjoy!
ചക്ക വേവിച്ചത്
ചക്ക വേവിച്ചത്
ആവശ്യമായ ചേരുവകള്‍
ചക്ക – 3 കപ്പ് (വിളഞ്ഞ പച്ച ചക്ക)
ഉപ്പ് – പാകത്തിന്
അരപ്പിന് ആവശ്യമായ സാധനങ്ങള്‍
തേങ്ങ (തിരുമ്മിയത്) – 1 കപ്പ്
വെളുത്തുള്ളി – 7 – 8 അല്ലി
ജീരകം – അര സ്പൂണ്‍
മുളക് (കാന്താരി / വറ്റല്‍)- 5
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
ഉപ്പ് – പാകത്തിനു
മുളക് പൊടി – 2 സ്പൂണ്‍
കറിവേപ്പില – 1 തണ്ട്
തയ്യാറാക്കുന്ന വിധം
നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ് വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )
ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്
(സൂസന് അലക്സ് പ്രവീണ്‍)
കോഴിപ്പെരക്ക് (ഓണസ്പെഷ്യല്‍)
കോഴിപ്പെരക്ക് (ഓണസ്പെഷ്യല്‍)
ചേരുവകള്‍
കോഴി - ഒന്ന് ചെറുത് (ചെറിയ കഷണങ്ങളാക്കിയത്)വറ്റല്‍മുളക് പിരിയന്‍ -15
നാടന്‍ - 15
മല്ലി - നാല് ടേബിള്‍സ്പൂണ്‍
കുരുമുളക് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - ആറ് അല്ലി
മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
ജീരകം - ഒരു ചെറിയസ്പൂണ്‍
പുളി - ഒരു ചെറിയ ഉരുള
തേങ്ങ ചിരവിയത് - ഒരു മുറി (വലുത്)
സവാള - മൂന്നെണ്ണം (ചെറുതായരിഞ്ഞത്)
ഉപ്പ്, എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
പഴം പ്രഥമന്‍
ചേരുവകൾ
- ഏത്തപ്പഴം (വലുത്) അഞ്ചെണ്ണം
- നെയ്യ് 100 മില്ലി
- ശര്‍ക്കര 500 ഗ്രാം
- അണ്ടിപ്പരിപ്പ് അര കപ്പ്
- ഉണങ്ങിയ തേങ്ങ
- കൊത്തിയരിഞ്ഞത് അര കപ്പ്
- ജീരകപ്പൊടി ഒരു ടീസ്പൂണ്‍
- മൂന്ന് നാളികേരം പിഴിഞ്ഞെടുത്ത
- ഒന്നാം പാല് ഒരു കപ്പ്
- രണ്ടാം പാല് ഒരു ലിറ്റര്‍
- മൂന്നാം പാല് ഒന്നര ലിറ്റര്‍
തയ്യാറാക്കുന്ന വിധം:
ഏത്തപ്പഴം തൊലിയും നാരും കളഞ്ഞ് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു കുക്കറില്‍ മൂന്ന് വിസില്‍ വരുന്നതുവരെ വേവിക്കുക. ഇത് ഒരു മിക്സിയില്‍ അടിച്ചെടുത്ത് അടി കട്ടിയുള്ള പാത്രത്തില്‍ 50 മില്ലി നെയ്യ് ഒഴിച്ച് അതിലേക്ക് പകര്‍ന്ന് വഴറ്റിക്കൊണ്ടിരിക്കുക. വെള്ളം വറ്റി കട്ടിയായി വരുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്തത് അതില്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. നല്ലവണ്ണം കട്ടിയായി വരുമ്പോള്‍ മൂന്നാം പാല് ചേര്‍ത്ത് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ജീരകപ്പൊടി രണ്ടാം പാലില്‍ ചേര്‍ത്ത് ഇതിലൊഴിച്ച് ഇളക്കി തിളപ്പിച്ച് കുറുകി വരുമ്പോള്‍ തീ കെടുത്തി ഒന്നാം പാല് ചേര്‍ക്കുക. ബാക്കിയുള്ള 50 മില്ലി നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചുവക്കുന്നതുവരെ വറുത്ത് ഇതില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കുക.പരിപ്പ് പ്രഥമന്‍
പരിപ്പ് പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍:
ചെറുപയര്‍ പരിപ്പ് -1250 ഗ്രാം.
ശര്‍ക്കര -500 ഗ്രാം
നെയ്യ് -100 ഗ്രാം
തേങ്ങ - 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ് -50 ഗ്രാം
കിസ്മിസ് -25 ഗ്രാം
തയാറാക്കുന്നവിധം
പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക. 6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല് പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല് ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക. ചെറുതായരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.