രസം
ചേരുവകള്‍
1,വലിയ തക്കാളി ചെറുതായി മുറിച്ചത് – ഒരു കപ്പ്
2,കായം – ചെറിയ കഷ്ണം
3,വാളന്‍പുളി ചെറിയ നെല്ലിക്കാ വലുപ്പം വെളളത്തില്‍ കലക്കിയത് – 4,രണ്ടു കപ്പ്
5,രസപോടി – ഒരു ടിസ്പൂണ്‍
6,തുവരപ്പരിപ്പ് – അര കപ്പ്
7,ഉപ്പ് – പാകത്തിന്
8,വെളിച്ചെണ്ണ – മുന്നു ടിസ്പൂണ്‍
9,കടുക് – അര ടിസ്പൂണ്‍
10,കറിവേപ്പില, ഉണക്കമുളക്, മല്ലിയില – ഒരു പിടി വീതം
തയാറാക്കുന്നവിധം
പുളി പിഴിഞ്ഞ് 2 കപ്പ് വെളളത്തില്‍ തക്കാളിയും കായവും ചേര്‍ത്ത് തിളപ്പിക്കണം, തുവരപ്പരിപ്പ് വേവിച്ചു ഉടചെടുത്തു മാറ്റിവെക്കുക, രസം തിളച്ചതിനു ശേഷം രസപോടിയും ഉപ്പും ചേര്‍ത്ത് വാങ്ങുക. അതില്‍ ഉടച്ച പരിപ്പ് ചേര്‍ക്കുക, ചുടായ എണ്ണയില്‍ കടുക്, ഉണക്കമുളക്, കറിവേപ്പില ഇവ ക്രമത്തില്‍ ചേര്‍ത്ത് മുത്താലുടന്‍ രസത്തില്‍ ഒഴിക്കണം, മല്ലിയിലയും ചേര്‍ക്കുക..!!
(രസപൊടി ഉണ്ടാക്കുന്ന വിധം)
ഉണക്കമുളക് – 6 എണ്ണം
ഉന്നക്ക മല്ലി – അര കപ്പ്
ജീരകം – ഒരു ടീസ്പൂന്‍
കുരുമുളക് – 16 എണ്ണം
ഇവയെല്ലാം കൂടി വെയിലത്ത് അര മണിക്കൂര്‍ ഉണക്കി തരു തരുപ്പായി പ്പൊടിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം..