ഫ്രൂട്ട്‌ സാലഡ്‌ / Fruit Salad



ആവശ്യമുള്ള സാധനങ്ങള്‍


  • ഓറഞ്ച്‌ -1
  • ഏത്തയ്‌ക്ക- 2
  • പഴുക്കാറായ കപ്പളങ്ങ- 1
  • കൈതച്ചക്ക- 1/4 ഭാഗം
  • ചെറി - 100 ഗ്രാം
  • ആപ്പിള്‍- 50 ഗ്രാം
  • പഞ്ചസാര - 120 ഗ്രാം
  • കറുവാപ്പട്ട ചെറിയ കഷണം - 1
  • ഗ്രാമ്പൂ- 2 കഷണം

തയ്യാറാക്കുന്ന വിധം

പഞ്ചസാര കുറച്ച്‌ വെള്ളം ചേര്‍ത്ത്‌ തിളപ്പിക്കുക. അതില്‍ കറുവാപ്പട്ടയും ഗ്രാമ്പൂവും ചേര്‍ക്കുക. പഞ്ചസാര പാനിയാകുമ്പോള്‍ വാങ്ങി തണുപ്പിക്കുക. ഫ്രൂട്ട്‌സ് അരിഞ്ഞു വയ്‌ക്കുക. ഇതിലേക്ക്‌ പഞ്ചസാരപ്പാനി ചേര്‍ത്ത്‌ കസ്‌റ്റാര്‍ഡിന്റെ കൂടെയോ വാനില ഐസ്‌ ക്രീമിന്റെകൂടെയോ വിളമ്പാം.


[Read More...]


പാലപ്പം / Palappam



പാലപ്പം



ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി - 3 കപ്പ്‌
വെള്ളം- 2 കപ്പ്‌
ചോറ്‌ - 1/2 കപ്പ്‌
കട്ടിത്തേങ്ങാപ്പാല്‍ - 2 കപ്പ്‌
പഞ്ചസാര - 3 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
ചൂടുപാല്‍ -1/4 കപ്പ്‌
യീസ്‌റ്റ്- 1 ടീസ്‌പൂണ്‍
വെള്ളം - 2 കപ്പ്‌

തയ്യാറാക്കുന്നവിധം


ഗ്രൈന്‍ഡറില്‍ അരിയും രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ച്‌ നന്നായി അരയ്‌ക്കുക. ഇത്‌ ഒരു വലിയ പാത്രത്തില്‍ എടുത്ത്‌ തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ്‌ എന്നിവ യോജിപ്പിക്കുക. യീസ്‌റ്റും ചൂടുപാലും ഇതിലേക്ക്‌ ചേര്‍ത്ത്‌ ഇളക്കുക. മാവ്‌ പുളിച്ചു പൊങ്ങുന്നതിന്‌ ഒരു രാത്രി പാത്രം മൂടിവയ്‌ക്കുക. പിന്നീട്‌ ചുടാന്‍ പാകത്തിലുള്ള അയവില്‍ നീട്ടുക.
നേരിയ തീയില്‍ അപ്പച്ചട്ടി ചൂടാക്കി എണ്ണ പുരട്ടുക. അരക്കപ്പ്‌ മാവ്‌ ഒഴിച്ച്‌ അപ്പച്ചട്ടി വട്ടത്തില്‍ ചുറ്റിച്ച്‌ മൂടി വയ്‌ക്കുക. അപ്പം വെന്ത്‌ ചുറ്റിനും ബ്രൗണ്‍ നിറത്തില്‍ 'ലേസ്‌' പോലെ ആവുന്നതു വരെ മൂടിവച്ച്‌ വേവിക്കുക. പിന്നീട്‌ ഇളക്കിയെടുക്കുക.



[Read More...]


Vegetable Cutlet



Vegetable Cutlet 



Spicy Vegetable Cutlets:

Vegetable cutlets are those very popular and tempting deep fried delights. Its a great combination of vegetables and spices & makes an ideal tea time snack or as an appetizer.
You can pre-prepare the spicy vegetable mixture and refrigerate it too and make cutlets as you wish. Also this cutlets can be kept inside a burger bun, along with sliced tomato, onion, parsley leaf
and serve it as tasty vegetable burger for your kids.

The preparation is very easy and the cutlets tastes light, crisp on the outside with soft inside. It goes well with tomato ketch up or with mint chutney.




Here's the recipe of the vegetarian appetizer, that is healthy & tasty too..!

Ingredients:


To make Vegetable mixture:



To make Cutlets:

· Potato -2

· Coriander pwd -1 tsp

· Red chilly pwd - 1 tsp

· Ginger garlic paste - 1 tbsp

· Carrot -2

· Bread crumbs -2 tbsp
· Lemon juice - ½ tsp

· Turmeric pwd -¼ tsp

· Sliced cashew -1 tbsp

· Beans -100 g

· Raddish - 1

· Coriander leaves

· Salt to taste

· Cumin -1 tsp

· Oil -1 tsp

· All purpose flour - 3 tbsp

· Bread crumbs -1 ½ cup

· Oil to deep fry

Method




1. Prepare inner stuffing with vegetables mixture



2. Make small balls out of the mixture.



3. Pat it flat to small round shape . Also you can make it oval,heart shape or any shape you desire.

4. Take all purpose flour in a small cup.

5. Add some water and make it smooth paste. (the paste shouldn't be too thin)



6. Keep the bread crumbs ready.



7. I used spicy flavored bread crumbs, which is
available at Indian stores. You can also use plain bread crumbs for coating, which will be equally tasty.



8. Now dip the shaped cutlets quickly in the all
purpose flour paste and roll it with bread crumbs.( also you can use beaten egg for dipping)



9. Repeat the same with all the cutlets and kee itready for deep frying.



10.Heat oil in a frypan.

11.Drop the cutlets gently in hot oil.

12.Keep the flame on med-high flame and fry till it is golden in colour on both sides.



13.(Make sure the heat of the oil is adjusted well, else the cutlet may absorb oil.)
14.Drain on a paper towel.



15.Yummilicious Vegetable Cutlet is ready.



16.Enjoy hot with tomato ketch up or any of your favorite dips.

[Read More...]


ഗുലാബ് ജാം / Gulab Jam



ഗുലാബ് ജാം



ആവശ്യമായ ചേരുവകള്‍ 

1. പാല്‍പൊടി 120 ഗ്രാം
2. മൈദ 120 ഗ്രാം
3. ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
4. പഞ്ചസാര 60 ഗ്രാം
5. പാല്‍ 50 മില്ലി
6. റോസ് എസ്സന്‍സ് കുറച്ചു തുള്ളി
7. നെയ്യ് വറുക്കുന്നതിന്
8. വെള്ളം 50 മില്ലി

പാകം ചെയ്യുന്നവിധം

1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
3. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.

[Read More...]


സ്വീറ്റ് ഇല അട / Sweet Ela Ada



സ്വീറ്റ് ഇല അട


ആവശ്യമായ സാധങ്ങള്‍

തരിയുളള അരിപ്പൊടി -2കപ്പ്
പഞ്ചസാര -2ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരവിയത് -ഒരു കപ്പ്
പൂവന്‍ പഴം ഞരടിയത് -ഒരു കപ്പ്
ഏലയ്ക്കാപൊടി -1/4 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്നവിധം

പഴം ഞരടിയത്, അരിപ്പൊടി, പഞ്ചസാര, ഏലയ്ക്കാപൊടി, പാകത്തിന് ഉപ്പ് ഇവയും ആവശ്യമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ത്ത് അടയുടെ പാകത്തിന് അയവില്‍ കുഴയ്ക്കുക. എണ്ണ പുരട്ടിയ തവയില്‍ രണ്ടുവശവും മൊരിച്ച് ചുട്ടെടുക്കുക.
[Read More...]


മട്ടണ്‍ സ്‌റ്റൂ / Mutton Stew



ആവശ്യമുള്ള സാധനങ്ങള്‍


  • മട്ടണ്‍(കഴുകി വൃത്തിയാക്കി ചെറുതായി
  • മുറിച്ചത്‌) - 1 കിലോ
  • സവാള (നാലായി മുറിച്ചത്‌)- 2 കപ്പ്‌
  • ഉരുളക്കിഴങ്ങ്‌ (നാലായി മുറിച്ചത്‌) - 2 കപ്പ്‌
  • ഇഞ്ചി - ചെറിയ കഷണം
  • പച്ചമുളക്‌ - 10 എണ്ണം
  • തേങ്ങ - 1(പിഴിഞ്ഞ്‌
  • ഒന്നും രണ്ടും പാലെടുക്കുക)
  • മഞ്ഞള്‍പ്പൊടി - 1/4 ടീ സ്‌പൂണ്‍
  • കുരുമുളകുപൊടി - 1ടീ സ്‌പൂണ്‍
  • അരിപ്പൊടി - 2 ടീ സ്‌പൂണ്‍
  • വെളിച്ചെണ്ണ- പാകത്തിന്‌
  • വറ്റല്‍മുളക്‌ - 3 എണ്ണം
  • കടുക്‌ - 1 ടീസ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം


പച്ചമുളക്‌, ഇഞ്ചി എന്നിവ ഒരുമിച്ച്‌ ചതച്ച്‌ ഇറച്ചി, ഉരുളക്കിഴങ്ങ്‌, സവാള എന്നിവയോടൊപ്പം പാകത്തിന്‌ ഉപ്പും വെള്ളവും ഒഴിച്ച്‌ വേവിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച്‌ രണ്ടാംപാല്‍ ഒഴിക്കുക. ചീനച്ചട്ടി അടുപ്പില്‍ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ച്‌ വറ്റല്‍ മുളക്‌ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക്‌ ഇറച്ചിയിട്ട്‌ കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ വറ്റുമ്പോള്‍ ഒന്നാം പാലില്‍ അരിപ്പൊടി കലക്കി ഇറച്ചിയില്‍ ചേര്‍ത്തിളക്കുക. ചൂടോടെ വിളമ്പാം.



[Read More...]


മലബാറി കൊഞ്ചുബിരിയാണി / Malabar Konchu Biriyani



മലബാറി കൊഞ്ചുബിരിയാണി





ആവശ്യമായ സാധനങ്ങള്‍

ബിരിയാണി മസാലയ്ക്ക്
1. പെരുംജീരകം 1/2 ടീസ്പൂണ്‍
2. ജീരകം 1/2 ടീസ്പൂണ്‍
3. സജീരകം 1/2 ടീസ്പൂണ്‍
4. ഗ്രാമ്പു 4 എണ്ണം
5. ഏലയ്ക്ക 1
6. കറുവപ്പട്ട 1 കഷണം 1
7. ജാതിക്ക 1 ചെറിയ കഷണം
8. ജാതിപത്രി 1
ഇതെല്ലാംകൂടി പൊടിക്കുമ്പോള്‍ 2 ടീസ്പൂണ്‍ കിട്ടും ഇതില്‍നിന്നും 1 1/2 ടീസ്പൂണ്‍ എടുക്കുക.

അരിക്ക്
1. ബസുമതി റൈസ് 2 കപ്പ്
2. വെള്ളം 4 കപ്പ്
3. കറുവപ്പട്ട 1 ‘ കഷണം 1
4. ഗ്രാമ്പു 2
5. ഏലയ്ക്ക 3
6. സവാള (നീളത്തിലരിഞ്ഞത്) 2 കപ്പ്
7. നെയ്യ് 3 ടേബിള്‍സ്പൂണ്‍

ചെമ്മീന്‍ മസാല
1. ചെമ്മീന്‍ 1/2 കിലോ
2. മുളകുപൊടി 1 ടീസ്പൂണ്‍
3. മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
4. ഉപ്പ് പാകത്തിന്
5. എണ്ണ (ചെമ്മീന്‍ വറുക്കുന്നതിന്) 3/4 കപ്പ്
6. സവാള (കനം കുറച്ചരിഞ്ഞത്) 2 കപ്പ്
7. ഇഞ്ചി (അരിഞ്ഞത്) 3 ടേബിള്‍സ്പൂണ്‍
8. വെളുത്തുള്ളി (അരിഞ്ഞത്) 3 ടേബിള്‍സ്പൂണ്‍
9. പച്ചമുളക് 10 എണ്ണം
10. മല്ലിപ്പൊടി 2 ടീസ്പൂണ്‍
11. തക്കാളി (അരിഞ്ഞത്) 1
12. ബിരിയാണി മസാല 1 1/2 ടീസ്പൂണ്‍
13. വെള്ളം 1/2 കപ്പ്
14. നാരങ്ങാനീര് 2 ടേബിള്‍സ്പൂണ്‍
15. മല്ലിയില (അരിഞ്ഞത്) 1/2 കപ്പ്
16. പുതിനയില (അരിഞ്ഞത്) 1/4 കപ്പ്
17. നെയ്യ് 4 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്നവിധം

1. ബിരിയാണി മസാല ചൂടാക്കി പൊടിക്കുക.
2. ചെമ്മീന്‍ മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ തിരുമ്മിവയ്ക്കുക.
3. അരി കഴുകി കുതിര്‍ത്തു വാരിവയ്ക്കുക.
4. നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തുകോരുക.
5. രണ്ടു കപ്പ് സവാള വഴറ്റിയശേഷം കോരിവയ്ക്കുക.
6. കഴുകിവാരി വച്ചിരിക്കുന്ന അരിയിട്ടുവറുക്കുക.
7. 4 കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളത്തില്‍ കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക ചേര്‍ക്കുക.
8. തിളച്ചവെള്ളം അരിയിലേക്കൊഴിച്ച് ചെറുതീയില്‍ അരി വേവിക്കുക.
9. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പുതിനയില, മല്ലിയില ഇവ അരയ്ക്കുക.
10. മാരിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ചെമ്മീന്‍ എണ്ണ ചൂടാക്കി വറുത്തുകോരുക.
11. ഈ എണ്ണയിലേക്ക് 2 കപ്പ് സവാള അരിഞ്ഞുവച്ചിരിക്കുന്നതു ചേര്‍ത്തു വഴറ്റുക.
12. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, പുതിനയില, അരച്ചുവച്ചത് ചേര്‍ത്തുവഴറ്റുക. ഒരു തക്കാളി അരിഞ്ഞതും ചേര്‍ത്തുവഴറ്റുക.
13. മല്ലിപ്പൊടി ചേര്‍ത്തു വഴറ്റിയശേഷം 1/2 കപ്പ് വെള്ളവും ചേര്‍ക്കുക.
14. ഗ്രേവി കുറുകുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
15. നാരങ്ങാനീരും ബിരിയാണിമസാലയും ചേര്‍ത്തു നല്ലതുപോലെ ഇളക്കിയിട്ട് അടുപ്പില്‍നിന്നും വാങ്ങുക.
16. ഒരു വലിയ പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യൊഴിക്കുക.
17. വേവിച്ചുവച്ചിരിക്കുന്ന അരി പകുതി നിരത്തുക.
18. അതിനു മുകളിലായി ചെമ്മീന്‍ മസാലയോടുകൂടി നിരത്തുക.
19. വീണ്ടും കുറച്ച് മല്ലിയിലയും പുതിനയിലയും വിതറുക.
20. അതിനു മുകളിലായി ബാക്കിയിരിക്കുന്ന വേവിച്ച അരിയും നിരത്തുക.
21. ഏറ്റവും മുകളിലായി വറുത്തുവച്ചിരിക്കുന്ന സവാളയും കശുവണ്ടിയും കറുത്തമുന്തിരിയും വിതറിയിട്ട് ബാക്കി 2 ടേബിള്‍സ്പൂണ്‍ നെയ്യും ഒഴിച്ച് നല്ലതുപോലെ അടച്ച് 5 മിനിറ്റ് ചെറുതീയില്‍ വയ്ക്കുക.
[Read More...]


മൈദ വിഷു അട / Vishu Ada



മൈദ വിഷു അട


ആവശ്യമുള്ള സാധനങ്ങള്‍


മൈദ- രണ്ട്‌ കപ്പ്‌
തേങ്ങ ചിരകിയത്‌- രണ്ട്‌ കപ്പ്‌
ശര്‍ക്കര- 200 ഗ്രാം
ഏലയ്‌ക്കപ്പൊടി - രണ്ട്‌ ടീസ്‌പൂണ്‍
വെള്ളം- ഒരു കപ്പ്‌
വാഴയില- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 50 മില്ലിലിറ്റര്‍ വെള്ളമെടുത്ത്‌ ശര്‍ക്കര കലക്കി തിളപ്പിക്കുക. ലായനി കുറുകിത്തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്ന്‌ വാങ്ങുക. ചൂടു പോയ ശേഷം അരിച്ചെടുക്കുക. ഈ ശര്‍ക്കരപാവിലേക്ക്‌ തേങ്ങ ചിരകിയതും ഏലയ്‌ക്കാപ്പൊടിയും ചേര്‍ക്കുക. ഒരു പാത്രത്തില്‍ മൈദയിട്ട്‌ തിളപ്പിച്ച വെള്ളം ചേര്‍ത്ത്‌ കുഴയ്‌ക്കുക. (ഒരുപാട്‌ വെള്ളം ചേര്‍ക്കരുത്‌). കുഴച്ച മാവ്‌ ഉരുളകളാക്കി വാഴയിലയില്‍ വച്ച്‌ പരത്തുക. അതിനു മുകളിലായി തേങ്ങചേര്‍ത്ത ശര്‍ക്കരപാവ്‌ ഇടുക. വാഴയില കുറുകെ മടക്കി ഇഡ്‌ഡലി കുട്ടകത്തില്‍ വച്ച്‌ ആവി കയറ്റുക. വാഴയിലയ്‌ക്ക് ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറക്കി വയ്‌ക്കുക. ചൂടോടെ വിളമ്പാം.


[Read More...]


ചെറിയഉള്ളി തിയ്യല്‍ / Small Oniyon Thiyall



ചെറിയഉള്ളി തിയ്യല്‍

ആവശ്യമായ സാധനങ്ങള്‍

1. ചെറിയ ഉള്ളി 150 ഗ്രാം
2. തേങ്ങ ചിരകിയത് 1/2 മുറി
3. കൊച്ചുള്ളി 3 എണ്ണം
4. മല്ലിപ്പൊടി 3 ടേബിള്‍സ്പൂണ്‍
5. മുളകുപൊടി 2 ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
7. ഉപ്പ് പാകത്തിന്
8. വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍
9. കറിവേപ്പില 2 തണ്ട്
10. പച്ചമുളക് (നാലാക്കിമുറിച്ചത്)1 എണ്ണം

പാകം ചെയ്യുന്നവിധം

1. പച്ചമുളക്, കറിവേപ്പില അല്പം മഞ്ഞള്‍പൊടി, 150 ഗ്രാം ചെറിയ ഉള്ളി 11/2 കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു വേവിക്കുക.
2. വേറൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചശേഷം തേങ്ങ ചിരകിയത്, കറിവേപ്പില, മൂന്നു കൊച്ചുള്ളി ഇവ ചേര്‍ത്ത് സ്വര്‍ണനിറമാകുന്നതുവരെ വറുക്കുക.
3. സ്വര്‍ണനിറമാകുമ്പോള്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അരമിനിറ്റ് കൂടി വറുത്തശേഷം തണുപ്പിച്ച് മിക്‌സിയില്‍ വെള്ളം ചേര്‍ത്തരച്ചെടുക്കുക.
4. ഈ അരപ്പ് ചട്ടിയില്‍ വേവിച്ചുവച്ചിരിക്കുന്ന ചെറിയ ഉള്ളിയില്‍ ചേര്‍ത്ത് 11/2 കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിച്ച് ഉപയോഗിക്കുക.
[Read More...]


വെജിറ്റേറിയന്‍ നൂഡില്‍സ് / Veg. Noodles



വെജിറ്റേറിയന്‍ നൂഡില്‍സ്


ആവശ്യമായ സാധനങ്ങള്‍

1. പാകം ചെയ്ത വെജിറ്റേറിയന്‍ നൂഡില്‍സ് – 200 ഗ്രാമിന്റെ ഒരു പായ്ക്കറ്റ്
2. മുളപ്പിച്ച ഉള്ളി 1 ഇഞ്ച് നീളത്തില്‍ മുറിച്ചത് – 1/2 കപ്പ്
3. അരിഞ്ഞ കൂണ്‍ , ക്യാരറ്റ്, കാബേജ് എന്നിവ കനം കുറച്ചരിഞ്ഞത് – 2 കപ്പ്
4. സോയസോസ് – 3 ടേബിള്‍സ്പൂണ്‍
5.വിനാഗിരി – 2 ടേബിള്‍സ്പൂണ്‍
6.മുളക് അരച്ചത് – 1 ടേബിള്‍സ്പൂണ്‍
7.ഉപ്പും പഞ്ചസാരയും – 1 ടേബിള്‍സ്പൂണ്‍ വീതം
8.വെജിറ്റബിള്‍ ഓയില്‍ – 3 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നൂഡിലിന്റെ പാക്കറ്റില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം അതു തയ്യാറാക്കുക. 3 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. പിന്നീട് അരിഞ്ഞ കൂണ്‍ , ക്യാരറ്റ്, കാബേജ് എന്നിവ ചേര്‍ത്ത് വഴറ്റുക. സോയസോസ് ,വിനാഗിരി ,മുളക് അരച്ചത് ,ഉപ്പും പഞ്ചസാരയും , വെജിറ്റബിള്‍ എണ്ണ എന്നിവ ചേര്‍ത്ത് തോരുന്നതുവരെ ഇളക്കുക. ഇതിലേക്കു വേവിച്ച നൂഡില്‍സും 1/4 കപ്പ് വെള്ളവും കൂടി ചേര്‍ത്ത് ഏകദേശം 2 മിനിറ്റോളം ഇളക്കി ചൂടോടെ വിളമ്പുക.
[Read More...]


അമ്മിണി കൊഴുക്കട്ട







ചേരുവകൾ


  • വറുത്ത അരിപൊടി (അപ്പത്തിനുള്ളത്), 
  • ഉഴുന്ന് പരിപ്പ് 
  • കായം
  • ചുവന്ന ഉണക്ക മുളക് (crushed red chilli)
  • തേങ്ങ ചിരകിയത് 
  • പഞ്ചസാര (ഒരു നുള്ള്)
  • കറി വേപ്പില
  • കടുക്
  • ഓയിൽ
  • വെള്ളം 
  • ഉപ്പ്‌

തയ്യാറാക്കുന്ന വിധം 

ഇനി വെള്ളം തിളപ്പിക്കുക. അത് അരിപൊടിയിൽ ഒഴിക്കണം. ഉപ്പ്‌ ചേർക്കുക. കുഴക്കുക. കട്ടയില്ലാതെ നല്ല മയത്തിൽ കുഴച്ചെടുക്കണം. കൊഴുക്കട്ടയുടെ പരുവത്തിൽ കുഴക്കുക. ഇനി ചെറിയ ഉരുളകൾ (പിടിയുണ്ടാക്കില്ലേ, അതുപോലെ) ആക്കുക. ഇത് ആവിയിൽ 10 മിനിറ്റ് പുഴുങ്ങുക. 

ഇനി ഓയിൽ ചൂടാക്കി കടുക് വറുക്കുക. ഉഴുന്ന് പരിപ്പ് ചേർക്കുക. കുറച്ചു കായം, ചുവന്ന ഉണക്ക മുളക്, തേങ്ങ ചിരകിയത്, കറി വേപ്പില, സ്വല്പം ഉപ്പ്‌, ഒരു നുള്ള് പഞ്ചസാര ഇവ ചേർക്കുക ഇവ ചേർത്ത് ഒരു മിനിറ്റ് ചെറിയ തീയിൽ ഇളക്കുക. ഇനി പുഴിങ്ങിവച്ചിരിക്കുന്ന കൊഴുക്കട്ട കുഞ്ഞുങ്ങളെ ഇടുക. നന്നായി ഇളക്കി തീ ഓഫ്‌ ചെയ്യുക. 



Prepared By:- Indu Jaison 



Recipe Courtesy :- Flowery Jimmy

[Read More...]


ഫിഷ് കൊഫ്ത



ഫിഷ് കൊഫ്ത

ചേരുവകള്‍

മീന്‍ -ഒരു കിലോ അരിഞ്ഞത്
ബേലീഫ് -രണ്ടെണ്ണം
ഗ്രാമ്പൂ -ആറെണ്ണം
കുരുമുളക് പൊടി -അര ടീസ്പൂണ്‍
കടുക്, മഞ്ഞള്‍ -ഒരു ടീസ്പൂണ്‍ വീതം
പട്ട -ഒരു കഷണം
ഏലക്ക -അഞ്ചെണ്ണം
എണ്ണ -ഒന്നര കപ്പ്
സവാള -നാലെണ്ണം പൊടിയായരിഞ്ഞത്
മുട്ട -രണ്ടെണ്ണം
മൈദ -നാല് ടേ.സ്പൂണ്‍
മല്ലിയില, ജീരകം -ഒരു ടീസ്പൂണ്‍ വീതം
കശകള്‍, മല്ലി -രണ്ട് ടേ. സ്പൂണ്‍ വീതം
മല്ലിയില -കുറച്ച്, അലങ്കരിക്കാന്‍
തൈര് -ഒന്നേകാല്‍ കപ്പ്
വെളുത്തുള്ളി -ആറ് അല്ലി
ഇഞ്ചി -രണ്ട് കഷണം
ഉപ്പ് -പാകത്തിന്
പാകംചെയ്യുന്ന വിധം:
മീന്‍ വലിയ ഒരു പാത്രത്തില്‍ ഇടുക. ഇതില്‍ ബേലീഫ്, ഗ്രാമ്പൂ, കുരുമുളക്, പട്ട, ഏലക്ക, ഉപ്പ് എന്നിവ ചേര്‍ത്ത് 500 മി.ലി. വെള്ളമൊഴിച്ച് തിളപ്പിക്കുക. ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. വാങ്ങി മീന്‍കഷണങ്ങള്‍ മാറ്റി മുള്ള് മാറ്റുക. ഇനിയത് നന്നായി ഉടക്കുക.

ഒരു ടേ.സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി സവാളയില്‍ മൂന്നില്‍ ഒരുഭാഗമിട്ട് പൊന്‍നിറമാകും വരെ വഴറ്റുക. ഇതില്‍ മുട്ട, മൈദ, മല്ലിയില, ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്ത് വെക്കുക. കൈയില്‍ എണ്ണ തടവുക. ഇത് ചെറു ഉരുളകളാക്കി മാറ്റുക. ഇവ ചൂടെണ്ണയില്‍ വറുത്ത് കോരുക. നാല് ടേ. സ്പൂണ്‍ എണ്ണ ചൂടാക്കി മിച്ചമുള്ള സവാളയിട്ട് പൊന്‍നിറമാകും വരെ വറുക്കുക. ഒന്ന്-രണ്ട് മിനിറ്റ് ഇളക്കുക. രണ്ട്-നാല് ടീസ്പൂണ്‍ വെള്ളം തളിക്കാവുന്നതാണ്. വാങ്ങുക. ജീരകം, മല്ലി, കശകള്‍ എന്നിവ എണ്ണ ചേര്‍ക്കാതെ വറുത്ത് പൊടിച്ച് സവാളക്കൂട്ടില്‍ ചേര്‍ക്കുക. തൈര് അടിച്ചതും മഞ്ഞളുമായി ചേര്‍ക്കുക, എല്ലാം കൂടി ചേര്‍ത്ത് എണ്ണ തെളിയും വരെ അടുപ്പത്ത് വെച്ചശേഷം വാങ്ങുക. മീന്‍ വേവിച്ച വെള്ളം ഒഴിച്ച് 10 മിനിറ്റ് വേവിക്കുക. കൊഫ്തകള്‍ ചേര്‍ത്ത് 20-30 മിനിറ്റ് ചൂടാക്കി വാങ്ങി മല്ലിയിലയിട്ടലങ്കരിച്ച് ചോറിനൊപ്പം വിളമ്പുക.

[Read More...]


വെജിറ്റബിള്‍ പുലാവ്



വെജിറ്റബിള്‍ പുലാവ്

ചേരുവകൾ

1. ബസ്മതി അരി - രണ്ടു കപ്പ്
2. ഇഞ്ചി ചതച്ചത് -അരക്കഷണം
3. വെളുത്തുള്ളി ചതച്ചത് -ആറ് അല്ലി
4. കാരറ്റ് -രണ്ട് എണ്ണം
5. ബീന്‍സ് -50 ഗ്രാം
6. ഗ്രീന്‍പീസ് -50 ഗ്രാം
7. കോളിഫ്ളവര്‍ -പകുതി
8. ഉരുളക്കിഴങ്ങ് -ഒന്ന്
9. കറുവപ്പട്ട -രണ്ടു കഷണം
10. ഗ്രാമ്പൂ -അഞ്ച് എണ്ണം
11. കുരുമുളക് -ഒരു ടീസ്പൂണ്‍
12. ഏലക്ക -മൂന്ന് എണ്ണം
13. മുളകുപൊടി -ആവശ്യത്തിന്
14. മഞ്ഞള്‍പ്പൊടി -ആവശ്യത്തിന്
15. തക്കാളി -രണ്ട്
16. പച്ചമുളക് -രണ്ട്
17. മല്ലിച്ചപ്പ്, പുതീന -കാല്‍ കെട്ട്
18. കാപ്സിക്കം -ഒന്ന്
തയാറാക്കുന്നവിധം:
ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, കോളിഫ്ളവര്‍ എന്നിവ ഇട്ട് മൂന്നു മിനിറ്റ് വേവിക്കുക. പൊടിച്ച കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ഏലക്ക എന്നിവ ഒരു കിഴികെട്ടി ഇതില്‍ ഇടുക. ഇതില്‍ ബസുമതി അരി ഇട്ട് വഴറ്റി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മൂന്നര കപ്പ് വെള്ളം ഒഴിച്ച് ആറ് മിനിറ്റ് വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ അടുപ്പില്‍നിന്ന് ഇറക്കണം. ഇതില്‍ പച്ചമുളക്, തക്കാളി, മല്ലിച്ചപ്പ്, പുതീന എന്നിവ അരിഞ്ഞിട്ട് ദം ചെയ്യുക. കാരറ്റും കാപ്സിക്കവും ചെറുതായരിഞ്ഞ് അലങ്കരിച്ച് ചൂടോടെ ഉപയോഗിക്കാം.
[Read More...]


കൂണ്‍ പുലാവ്



കൂണ്‍ പുലാവ്

ചേരുവകൾ

1. ബസ്മതി അരി -500 ഗ്രാം
2. കൂണ്‍ അരിഞ്ഞത് -200 ഗ്രാം
3. ഗ്രീന്‍പീസ് -100 ഗ്രാം
4. കാരറ്റ് അരിഞ്ഞത് -അരക്കപ്പ്
5. സവാള അരിഞ്ഞത് -മൂന്ന് എണ്ണം
6. പച്ചമുളക് -മൂന്ന് എണ്ണം
7. തക്കാളി -രണ്ട് എണ്ണം
8. ബീന്‍സ് അരിഞ്ഞത് -അരക്കപ്പ്
9. നെയ്യ് -ആവശ്യത്തിന്
10. നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
11. മല്ലിയില, പൊതിന, ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്നവിധം:
എണ്ണ ചൂടാക്കി അതില്‍ പച്ചമുളക്, സവാള, കൂണ്‍ എന്നിവ വഴറ്റുക, കൂടെ തക്കാളിയും ചേര്‍ക്കുക. ഗ്രീന്‍പീസ് വേവിച്ചെടുക്കുക. അരി നന്നായി കഴുകിയശേഷം അല്‍പം നെയ്യൊഴിച്ച് ചെറുതായി വറുത്തെടുക്കുക. വറുത്ത അരിയില്‍ ഒരു കപ്പിന് ഒന്നരക്കപ്പ് എന്ന കണക്കില്‍ വെള്ളം ഒഴിച്ച് ഉപ്പുചേര്‍ത്ത് വേവിച്ചെടുക്കുക. ഈ ചോറില്‍ തയാറാക്കിവെച്ച മസാലയും നാരങ്ങാനീരും ഗ്രീന്‍പീസും ചേര്‍ത്ത് ഇളക്കിയെടുക്കുക. പൂലാവ് തയാര്‍.
[Read More...]


ചെമ്മീന്‍ പുലാവ്



ചെമ്മീന്‍ പുലാവ്

ചേരുവകൾ

1. ബസ്മതി അരി -ഒരു കിലോഗ്രാം
2. ചെമ്മീന്‍ അര -കിലോഗ്രാം
3. നെയ്യ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
4. തക്കാളി അരിഞ്ഞത് -ഒരു കപ്പ്
5. ഇഞ്ചി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
6. മുളകുപൊടി -ഒരു ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
8. മല്ലിപ്പൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
9. ഗരംമസാലപ്പൊടി -രണ്ട് ടീസ്പൂണ്‍
10. സവാള അരിഞ്ഞത് -അരക്കപ്പ്
11. പാചക എണ്ണ -അരക്കപ്പ്
12. പച്ചമുളക് -നാല് എണ്ണം
13. അണ്ടിപ്പരിപ്പ് -പത്ത് ഗ്രാം
14. കിസ്മിസ് -അഞ്ച് ഗ്രാം
15. ഗ്രാമ്പൂ -നാല് എണ്ണം
16. കറുവപ്പട്ട -രണ്ടു കഷണം
17. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
ചെമ്മീനില്‍ കുറച്ച് ഗരംമസാലയും ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച് മാറ്റിവെക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, തക്കാളി, ഇഞ്ചി എന്നിവ ഓരോന്നായി ഇട്ട് വഴറ്റുക. പച്ചമണം മാറിയാല്‍ മസാല ചേര്‍ക്കാം. ഇതില്‍ ചെമ്മീനിട്ട് ഇളക്കണം. വേറൊരു ചട്ടിയില്‍ കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ നെയ്യില്‍ മൂപ്പിച്ച് ഇതില്‍ കഴുകിയ അരി ഇട്ട് ഇളക്കുക. അരി മൂത്ത ശേഷം ഒന്നിന് ഒന്നര കപ്പ് എന്ന കണക്കില്‍ തിളച്ച വെള്ളം ഒഴിച്ച് മുക്കാല്‍ വേവില്‍ ഇറക്കിവെക്കുക. മറ്റൊരു പാത്രത്തില്‍ കൊഞ്ച് മസാലയും അതിന്‍െറ മീതെ ചോറും എന്ന രീതിയില്‍ അടുക്കടുക്കായി ഇട്ട ശേഷം രണ്ടുമിനിറ്റ് ചെറുചൂടില്‍ വേവിക്കുക. നെയ്യില്‍ വറുത്തുകോരിയ അണ്ടിപ്പരിപ്പും കിസ്മിസും വെച്ച് അലങ്കരിച്ച് ചൂടോടെ വിളമ്പാം.

[Read More...]


മട്ടന്‍ പുലാവ്



മട്ടന്‍ പുലാവ്

1. എല്ളോടുകൂടിയ ആട്ടിറച്ചി -ഒരു കിലോഗ്രാം
2. പാചക എണ്ണ -20 മില്ലിലിറ്റര്‍
3. ഗരംമസാല -പത്തു ഗ്രാം
4.നെയ്യ് -100 ഗ്രാം
5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -50 ഗ്രാം
6. സവാള അരിഞ്ഞത് -250 ഗ്രാം
7. പച്ചമുളക് നെടുകെ പിളര്‍ന്നത് -പത്ത് എണ്ണം
8. മല്ലിയില കൊത്തിയരിഞ്ഞത് -ഒരു തണ്ട്
9. പുതിന -കുറച്ച്
10. തൈര് -100 മില്ലിലിറ്റര്‍
11. ബസുമതി അരി -ഒരു കിലോഗ്രാം
12. തക്കാളി (ചെറുകഷണങ്ങള്‍) -150 ഗ്രാം
13. മുളകുപൊടി -മൂന്നു ടേബ്ള്‍ സ്പൂണ്‍
14. മല്ലിപ്പൊടി -രണ്ടു ടേബ്ള്‍ സ്പൂണ്‍
15. ഗരംമസാല -ഒരു ടേബ്ള്‍ സ്പൂണ്‍
16. മഞ്ഞള്‍പ്പൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
17. വെള്ളം അരിയുടെ അളവിന് തുല്യം
18. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
അരി ഒരു പാത്രത്തില്‍ അളന്ന് എടുക്കുക. കഴുകി വൃത്തിയാക്കി വെള്ളം വാലാന്‍ വെക്കുക. അരിയുടെ അതേ അളവില്‍ വെളളം എടുത്തുവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഗരംമസാല, ഉള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. അതിലേക്ക് വെളുത്തുള്ളി ഇഞ്ചി മിശ്രിതം മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മുറിച്ചുവെച്ച ആട്ടിറച്ചി ചേര്‍ക്കുക. അതിനൊപ്പം കൊത്തിയരിഞ്ഞ മല്ലിയില, പൊതിന, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. കട്ടയുടച്ച തൈര് ചേര്‍ത്ത് ആട്ടിറച്ചി പകുതി പാകമാകുംവരെ വേവിക്കുക. അളന്നുവെച്ച വെള്ളമൊഴിച്ചശേഷം മസാലക്കൂട്ടില്‍ അരി ഇട്ട് പത്തു 15 മിനിറ്റ് ചെറുചൂടില്‍ വേവിക്കുക. അടിയില്‍ പിടിക്കാതെ നോക്കണം. ചോറിന് മുകളില്‍ നെയ്യ്, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് ദം ചെയ്യുക. വറുത്ത ഉള്ളി മേമ്പൊടി ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

[Read More...]


Chicken Pagoda



Chicken Pakoda  / Murgh Pakoda


Ingredients


Boneless chicken - 250 g
Gram flour - 200 g
Turmeric powder - a pinch
Lemon juice - 1 tbsp
Ginger garlic paste - 1 tbsp
Red chilly 
powder - 1 ½ tbsp
Garam masala 
powder - ½ tbsp Oil to fry
Salt to taste
Fresh curry and coriander leaves


Method


Make marinade with turmeric 
powder, lemon juice, ginger garlic paste and salt.

Marinate the chicken pieces for 30 mins.

Take a bowl and add gram flour, red chilly 
powder, garam masala powder, chopped curry and coriander leaves.

Add little water and make a thick batter.

Transfer the marinated chicken pieces to this batter and combine well.

Keep it aside for 5 mins.

Heat oil in a frying pan.

Drop small portions of the chicken with batter into hot oil.

Deep fry it , until it turns golden and crisp.



Serve hot with green chutney or tomato ketch up..
[Read More...]


പെപ്പര്‍ ചിക്കന്‍





ആവശ്യമായ സാധനങ്ങള്‍


  • കോഴി ഒരു കിലോ മുറിച്ചു വൃത്തി ആക്കിയത്. 
  • ഒരു രണ്ടു സവാള അരിഞ്ഞത്.
  • നാല് പച്ച മുളക്.
  • ഒരു ചെറു തക്കാളി.
  • വെളുത്തുള്ളിയും(ആറ് ഏഴ് അല്ലി) ഇഞ്ചിയും ഒന്നിച്ചു മിക്‌സിയില്‍ അടിച്ചത്.
  • മല്ലിപ്പൊടി
  • ഗരംമസാല
  • കുരുമുളക് പൊടിച്ചത്

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കി വച്ച ചിക്കന്‍ കഷണങ്ങള്‍ ഒരു പാത്രത്തില്‍ കുറച്ച് വെള്ളവും കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ത്തു ഇളക്കി മീഡിയം തീയില്‍ വേവിച്ചു എടുക്കുക . വേവ് ഒരു പരുവം ആകുമ്പോ അതില്‍ അരച്ച് വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ക്കുക.

ഇനി ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ സവാള വഴറ്റുക. പച്ച മുളകും തക്കാളിയും പിന്നാലെ ചേര്‍ത്തു വഴറ്റണം. റെഡി ആകുമ്പോ അതില്‍ ഒരു അര സ്പൂണ്‍ മല്ലി പൊടി , ഒരു സ്പൂണ്‍ ഗരം മസാല, രണ്ടു സ്പൂണ്‍ കുരുമുളക് പൊടിച്ചത് എന്നിവ ചേര്‍ത്തു ഒന്ന് ചെറുതായ് ചൂടാക്കി വെന്ത കോഴിയിലേക്ക് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പുമിട്ട് നന്നായി ഇളക്കി യോജിപ്പിച്ചു ചെറു തീയില്‍ അടച്ചു വച്ച് വീണ്ടും ശരിക്കും വേവ് ആകും വരെ വേവിച്ചു എടുക്കുക.

പെരും ജീരകം കൈയിലിട്ട് പൊടിച്ചു ഇതിലേക്ക് ചേര്‍ക്കുക. കറിവേപ്പില കഴുകി തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് ഇടുക. ഇതില്‍ ഇട്ടു വാങ്ങാനും മറക്കരുത്.

(Via: malayaleevision)
[Read More...]


ചീരയില കോഴിമുട്ട തോരന്‍



ചീരയില കോഴിമുട്ട തോരന്‍


ആവശ്യമായ സാധനങ്ങള്‍ 


ചീരയില അരിഞ്ഞത്  2  കപ്പ്
തേങ്ങ ചുരണ്ടിയത്  ഒരു കപ്പ്
പച്ചമുളക്  5 എണ്ണം
ഉള്ളി   4 ചുള
കടുക്  ഒരു ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്
കോഴിമുട്ട 3 എണ്ണം
മഞ്ഞള്‍പ്പൊടി  അര ടീസ്പൂണ്‍
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
മുളകുപൊടി  ഒരു ടീസ്പൂണ്‍
കുരുമുളക്  4 എണ്ണം
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം


ചീരയില നന്നായി അരിഞ്ഞ് വെള്ളം വാലാന്‍ വയ്ക്കുക. തേങ്ങയും പച്ചമുളകും രണ്ടു ചുള ഉള്ളിയും മുളകുപൊടിയും കുരുമുളകും അരകല്ലില്‍ വച്ച് അരച്ചൊതുക്കിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്  കടുകു വറുത്ത് രണ്ടു ചുള ഉള്ളി അരിഞ്ഞിട്ട് മൂപ്പിച്ചശേഷം ചീരയിലയും അരപ്പും ഇട്ട് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക. അതിനു ശേഷം മൂടി മാറ്റി നന്നായി ഇളക്കി തോര്‍ത്തിക്കഴിഞ്ഞ് മുട്ട ഉടച്ച് ഇതിലൊഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് വാങ്ങുക.

                                                                                                                                            (Via: malayaleevision)
[Read More...]


മലബാര്‍ രുചിയുള്ള ചെമ്മീന്‍ ഉണ്ട



മലബാര്‍ രുചിയുള്ള ചെമ്മീന്‍ ഉണ്ട




ആവശ്യമായ സാധനങ്ങള്‍ 


പൊരിച്ച ചെമ്മീന്‍ - 200 ഗ്രാം 
വലിയ ഉള്ളി - 2 
പച്ചമുളക് - 4 
ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്‍ 
വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍ 
മുളക്‌പൊടി - 1/2 ടീസ്പൂണ്‍ 
മഞ്ഞള്‍പൊടി- 1 നുള്ള് 
പെരുഞ്ചീരകം പൊടിച്ചത് - 1 നുള്ള് 
മല്ലിയില, കറിവേപ്പില - ചെറുതായി അരിഞ്ഞത് കുറച്ച് തേങ്ങ ചിരവിയത് - 1/2 കപ്പ് 
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍ 
വറുത്ത അരിപ്പൊടി - 1 കപ്പ് 
ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 


ചെമ്മീന്‍ നന്നായി കഴുകിയെടുത്ത് മഞ്ഞള്‍പൊടി, മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. (ചെമ്മീന്‍ വലുതാണെങ്കില്‍ ചെറുതായി മുറിച്ചെടുക്കണം) വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വലിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്തിളക്കി, വേവിച്ചെടുത്തചെമ്മീന്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പെരുഞ്ചീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് മൊരിച്ച് വഴറ്റി മാറ്റിവെയ്ക്കുക. 

അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളമുപയോഗിച്ച് കുഴച്ച് മാവാക്കിയെടുക്കുക. ഇത് ഒരു ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുളകളാക്കി, ചെറുതായൊന്ന് പരത്തി അതില്‍ കുറച്ച് ചെമ്മീന്‍ മസാല വെച്ച് ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.

(Via: malayaleevision)
[Read More...]


ടൊമാറ്റോ സോസ്



ടൊമാറ്റോ സോസ്


ചേരുവകള്‍:

തക്കാളി: ഒന്നര കിലോ  
പഞ്ചസാര: 200ഗ്രാം  
വിനാഗിരി: 300 മില്ലി  
സവാള: ഇടത്തരം രണ്ടെണ്ണം  
ഗ്രാമ്പൂ: രണ്ടെണ്ണം  
വറ്റല്‍മുളക്: നാലെണ്ണം  
കറുവാപ്പട്ട: ഒരു നല്ല കഷണം  
ജാതിക്കാപൊടി: ഒരു നുള്ള്  
ജീരകം: കാല്‍ ടീസ്പൂണ്‍  
കുരുമുളക്: കാല്‍ ടീസ്പൂണ്‍  
ഏലക്ക: രണ്ടെണ്ണം  
വെളുത്തുള്ളി: ആറെണ്ണം  
ഇഞ്ചി: ഒരു ചെറിയ കഷ്ണം  
ഉപ്പ്: പാകത്തിന്  

തയ്യാറാക്കുന്ന വിധം:

തക്കാളി ചെറുതായി അരിഞ്ഞ് പ്രഷര്‍ കുക്കറില്‍ വയ്ക്കുക. വെള്ളം ചേര്‍ക്കരുത്. തക്കാളിയുടെ ഒപ്പം തന്നെ, ഗ്രാമ്പൂ മുതല്‍ ഏലക്കാ വരെയുള്ളവ ചതച്ച് കിഴികെട്ടി ഇടുക. സവാളയും അരിഞ്ഞ് കിഴിയിലാക്കി തക്കാളിയുടെ ഒപ്പം ഇടുക. തക്കാളി നന്നായി വേവുന്നതിനായി അഞ്ചോ ആറോ തവണ വിസില്‍ അടിപ്പിക്കുക. കുക്കര്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വയ്ക്കുക. തണുത്തതിനു ശേഷം കിഴികള്‍ രണ്ടും പരമാവധി പിഴിഞ്ഞ് നീര് തക്കാളിയിലേക്ക് ഒഴിച്ചത്തിനു ശേഷം മാറ്റുക. വെന്ത തക്കാളി മിക്സി ഉപയോഗിച്ച് ഏറ്റവും മൃദുവായി അരയ്ക്കുക. അതിനുശേഷം വീണ്ടും അടുപ്പില്‍ വച്ച്, വെളുത്തുള്ളി, ഇഞ്ചി എന്നിവ തരിയില്ലാതെ അരച്ചത്‌ ചേര്‍ക്കുക. തുടര്‍ന്ന്, പഞ്ചസാര ചേര്‍ത്ത് അടിയില്‍ പിടിക്കാതെ തിളയ്ക്കുന്നത് വരെ ഇളക്കുക. ശേഷം വിനാഗിരി ചേര്‍ത്ത് അഞ്ചുമിനിറ്റ് തിളപ്പിച്ചതിനു ശേഷം വാങ്ങി വയ്ക്കുക. തണുത്തതിനു ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
[Read More...]


കാരമല്‍ കേക്ക്



ആവശ്യമായ സാധനങ്ങള്‍

  • മൈദ -രണ്ടേകാല്‍ കപ്പ്
  • വെണ്ണ -ഒരു കപ്പ്
  • പഞ്ചസാര -ഒന്നര കപ്പ്
  • വാനില എസന്‍സ് -ഒന്നര കപ്പ്
  • ബേക്കിങ് പൗഡര്‍ -ഒരു ടീസ്പൂണ്‍
  • സോഡപ്പൊടി -അര ടീസ്പൂണ്‍
  • ഓറഞ്ച് ജ്യൂസ് -ഒരു ടീസ്പൂണ്‍
  • പഞ്ചസാര കരിച്ച സിറപ് -ആവശ്യത്തിന്
  • കശുവണ്ടി നുറുക്ക് -അല്‍പം
  • കിസ്മിസ് -അല്‍പം
  • മുട്ട -മൂന്ന്

പാകം ചെയ്യുന്ന വിധം:

മൈദയില്‍ ബേക്കിങ് പൗഡറും സോഡപ്പൊടിയും അരച്ചെടുക്കുക. വെണ്ണയും പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റര്‍ കൊണ്ടടിച്ചശേഷം മുട്ട ഓരോന്നായി ചേര്‍ത്തടിക്കണം. ഇതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന മൈദ കുറേശ്ശ സ്പൂണ്‍ കൊണ്ടിളക്കി ചേര്‍ക്കുക. കളര്‍ വേണ്ടതുപോലെ കാരമല്‍ ചേര്‍ക്കണം. ഓറഞ്ചുനീരും വാനില എസന്‍സും ചേര്‍ത്തിളക്കണം. എല്ലാം ചേര്‍ത്തുകഴിഞ്ഞശേഷം അയവു പാകമായില്ളെങ്കില്‍ അല്‍പം പാല്‍കൂടി ചേര്‍ക്കാം. കശുവണ്ടിയും കിസ്മിസും ചേര്‍ത്തിളക്കണം. ബേക്കിങ് ട്രേയില്‍ വെണ്ണ പുരട്ടി മാവ് തൂവുക. കേക്ക് കൂട്ടൊഴിച്ച് ചൂടാക്കിയ ഓവനില്‍ 190 ഡിഗ്രി ചൂടില്‍ ബേക് ചെയ്തെടുക്കുക.


[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs