ആവശ്യമായ സാധനങ്ങള്‍
- കോഴി ഒരു കിലോ മുറിച്ചു വൃത്തി ആക്കിയത്.
- ഒരു രണ്ടു സവാള അരിഞ്ഞത്.
- നാല് പച്ച മുളക്.
- ഒരു ചെറു തക്കാളി.
- വെളുത്തുള്ളിയും(ആറ് ഏഴ് അല്ലി) ഇഞ്ചിയും ഒന്നിച്ചു മിക്സിയില്‍ അടിച്ചത്.
- മല്ലിപ്പൊടി
- ഗരംമസാല
- കുരുമുളക് പൊടിച്ചത്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വച്ച ചിക്കന്‍ കഷണങ്ങള്‍ ഒരു പാത്രത്തില്‍ കുറച്ച് വെള്ളവും കാല് സ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ത്തു ഇളക്കി മീഡിയം തീയില്‍ വേവിച്ചു എടുക്കുക . വേവ് ഒരു പരുവം ആകുമ്പോ അതില്‍ അരച്ച് വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ക്കുക.ഇനി ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ സവാള വഴറ്റുക. പച്ച മുളകും തക്കാളിയും പിന്നാലെ ചേര്‍ത്തു വഴറ്റണം. റെഡി ആകുമ്പോ അതില്‍ ഒരു അര സ്പൂണ്‍ മല്ലി പൊടി , ഒരു സ്പൂണ്‍ ഗരം മസാല, രണ്ടു സ്പൂണ്‍ കുരുമുളക് പൊടിച്ചത് എന്നിവ ചേര്‍ത്തു ഒന്ന് ചെറുതായ് ചൂടാക്കി വെന്ത കോഴിയിലേക്ക് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പുമിട്ട് നന്നായി ഇളക്കി യോജിപ്പിച്ചു ചെറു തീയില്‍ അടച്ചു വച്ച് വീണ്ടും ശരിക്കും വേവ് ആകും വരെ വേവിച്ചു എടുക്കുക.
പെരും ജീരകം കൈയിലിട്ട് പൊടിച്ചു ഇതിലേക്ക് ചേര്‍ക്കുക. കറിവേപ്പില കഴുകി തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് ഇടുക. ഇതില്‍ ഇട്ടു വാങ്ങാനും മറക്കരുത്.