കോളിഫ്ളവര്‍ സ്റ്റൂ
ആവശ്യമുള്ള സാധനങ്ങള്‍
1. കോളിഫ് ളവര്‍ അല്ലിയായി അടര്‍ത്തിയത് – രണ്ട് കപ്പ്
2. സവാള – രണ്ടെണ്ണം
3. ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ചതച്ചത് – ഒന്നര ടീസ്പൂണ്‍
4. കുരുമുളക് – പത്തെണ്ണം
5. ഇഞ്ചി – ചെറിയ കഷ്ണം
6. പച്ചമുളക് – ഒന്നര കപ്പ്
7. തേങ്ങാപ്പാല്‍ – ഒരുകപ്പ്
8. രണ്ടാം പാല്‍ – ഒന്നര കപ്പ്
9. മൂന്നാം പാല്‍ – ഒന്നര കപ്പ്
10. കറിവേപ്പില – ഒരു തണ്ട്
11. ഉപ്പ് – പാകത്തിന്
12. വെളിച്ചെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
13. ഉള്ളി, വെളിച്ചെണ്ണ, കടുക് – താളിക്കാന്‍
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് കോളിഫഌര്‍, സവാള, ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, കുരുമുളക്, ഇഞ്ചി, പച്ചമുളക്, എന്നിവയിട്ട് നല്ലതുപോലെ വഴറ്റുക. പച്ചമയം മാറുമ്പോള്‍ മൂന്നാംപാല്‍ ഓഴിച്ച് വേവിക്കുക. കറി വറ്റി വരുമ്പോള്‍ ഉപ്പിട്ട് രണ്ടാംപാല്‍ ചേര്‍ക്കുക. ഇത് നന്നായി കുരുകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങുക. ഇതില്‍ കടുക് താളിച്ചു ചേര്‍ക്കണം.
അവലംബം – റ്റോഷ്മ ബിജു വര്‍ഗീസ്