ആവശ്യമുള്ള സാധനങ്ങള്‍
- മട്ടണ്‍ ലിവര്‍ കഷണങ്ങളാക്കിയത് - ഒരു കിലോ
- സവാള -1/2 കിലോ (ചെറിയ ചതുര കഷണങ്ങളാക്കിയത്)
- ഇഞ്ചി ചതച്ചത് - ഒരു കഷണം
- വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂണ്‍
- പച്ചമുളക് നീളത്തില്‍ കീറിയത് - 5 എണ്ണം
- മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
- കുരുമുളക് ചതച്ചത് - ആവശ്യത്തിന്
- ഗരംമസാല - ഒരു ടീസ്പൂണ്‍
- മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ഇവ വഴറ്റുക. ഈ സമയം കരള്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി, മുളകുപൊടി കുറച്ച് വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക. (കരള്‍ ഉപ്പിടാതെ വേണം വേവിക്കാന്‍. ഉപ്പിട്ടാല്‍ കല്ലിക്കും). വഴറ്റിയ ചേരുവയില്‍ പൊടികളും ഇട്ട് വഴറ്റുക. ഇവ ബ്രൗണ്‍ നിറമാകുമ്പോള്‍ വെന്ത കരളും ചേര്‍ത്തിളക്കുക. പിന്നെയും വേകാനുണ്ടെങ്കില്‍ അല്‍പ്പം ചൂടുവെള്ളംകൂടി ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.വെന്ത ഇറച്ചിയില്‍ പച്ചമുളകും, ചതച്ച കുരുമുളകും ഉപ്പും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ഉലര്‍ത്തിയെടുക്കുകയോ ചെറിയ പിരളനാക്കിയെടുക്കുയോ ചെയ്യാം. ഇളക്കി ഒടുവില്‍ അല്‍പ്പം പച്ചവെളിച്ചെണ്ണയും ഒഴിച്ച് തട്ടിപ്പൊത്തി മൂടി വയ്ക്കുക.