I. ചേരുവകൾ
- ചിക്കന്‍ പീസ് ആക്കിയത് - 300 ഗ്രാം (ബോണ്‍ലെസ്സ് ചിക്കന്‍ ആണ് വേണ്ടത് ..അത് ഇത്തിരി നീളത്തില്‍ മുറിച്ചത്)
- സോയ സോസ് - 2 ടേബിള്‍ സ്പൂണ്‍
- കോണ്‍ ഫ്‌ലോര്‍ - 3 സ്പൂണ്‍
- കുരുമുളക് പൊടി - ആവശ്യത്തിനു
- ഉപ്പു - ആവശ്യത്തിനു
II. ചേരുവകൾ
- ബസ്മതി റൈസ് - 2 കപ്പ്
- ചെറുതായി കട്ട് ചെയ്ത പച്ചക്കറി - കാരറ്റ് ,കാബജ്, കാപ്‌സികം ,ബീന്‍സ്, സ്പ്രിംഗ് ഒനിയന്‍ ഓരോ കപ്പ് വീതം.
- സവോള അരിഞ്ഞത് - 1 വലുത്
- വെളുത്തുള്ളി കൊത്തി അരിഞ്ഞത് - ഒന്നര സ്പൂണ്‍
- സോയ സോസ് - 2 ടേബിള്‍ സ്പൂണ്‍
- വിനാഗിരി - 1 ടേബിള്‍ സ്പൂണ്‍
- വെള്ള കുരുമുളക് പൊടി - (ആവശ്യത്തിനു)
- മുട്ട - 2 ( ഉപ്പ് ചേര്‍ത്ത് ചിക്കി പൊരിച്ചു വെക്കണം)
നന്നായി വാഷ് ചെയ്ത 2 കപ്പ് ബസ്മതി റൈസ് അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം വേവിച് അധികം വെന്തു പോകാതെ വാര്‍ത്തെടുക്കുക. എന്നിട്ട് തണുക്കാന്‍ വെക്കുക.
പാചകം ചെയ്യുന്ന വിധം
പാനില്‍ 2 സ്പൂണ്‍ സൺഫ്ലവർ ഓയില്‍ ഒഴിച് വെളുത്തുള്ളി വഴറ്റിയ ശേഷം സവോള , പച്ചക്കറി, പകുതി സ്പ്രിംഗ് ഒനിയൻ ചേര്‍ത്തു ഒന്ന് വഴറ്റുക. ഒന്നും വെന്തു പോകരുത്. അതിനു ശേഷം സോയ സോസ , റൈസ്, മുട്ട, ചിക്കന്‍, കുരുമുളക് പൊടി, വിനാഗിരി എല്ലാം ചേര്‍ത്ത് പെട്ടന്ന് മിക്‌സ് ചെയ്ത് എടുക്കുക. തീ ഓഫ് ചെയ്യുക. ലാസ്റ്റ് ബാക്കിയുള്ള സ്പ്രിംഗ് ഒനിയന്‍ കൂടി ചേര്‍ക്കാം.