ഞണ്ട് റോസ്റ്റ്
ആവശ്യമായ ചേരുവകള്‍
1 ഞണ്ട് - അര കിലോ(തോടുകളഞ്ഞു കഴുകി വൃത്തിയാക്കിയത്)
2 സവാള- രണെ്ടണ്ണം
3 ഇഞ്ചി- ഒരു വലിയ കഷ്ണം
4 വെളുത്തുള്ളി- 8 അല്ലി
5 പച്ചമുളക്- 23 എണ്ണം
6 മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍
7 ഗരം മസാല-1 ടീസ്പൂണ്‍
8 മീറ്റ് മസാല-3 ടീസ്പൂണ്‍
9 മുളകുപൊടി-2 ടീസ്പൂണ്‍
10 മല്ലിപൊടി- 2 ടീസ്പൂണ്‍
11 തക്കാളി-1 എണ്ണം
12 കറിവേപ്പില- 2 തണ്ട്
തയാറാക്കുന്ന വിധം
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റിയെടുക്കുക. അതില്‍ മഞ്ഞള്‍പ്പൊടി, ഗരം മസാല, മീറ്റ് മസാല എന്നിവയും ചേര്‍ത്തു വഴറ്റുക. വഴറ്റിയ മിശ്രിതത്തില്‍ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ടു ചേര്‍ത്തു വേവിക്കുക. വെന്തതിനു ശേഷം തക്കാളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.