സ്ട്രോബെറി വൈൻ





ചേരുവകൾ 


  • സ്ട്രോബെറി - 2 കിലോഗ്രാം 
  • പഞ്ചസാര - 1 കിലോ 
  • തിളപ്പിച്ച വെള്ളം - 4 .25 ലിറ്റർ 
  • ഉണക്കമുന്തിരി - 50 ഗ്രാം 
  • ചെറുനാരങ്ങ - 1 എണ്ണം 
  • യീസ്റ്റ് - 2 ടീസ്പൂണ്‍ 
  • പിങ്ക് ഫുഡ്‌ കളർ - 1 ടീസ്പൂണ്‍ (ആവശ്യമെങ്കിൽ)

തയ്യാറാക്കുന്ന വിധം 


  • സ്ട്രോബറി നല്ല പോലെ കഴുകി തുണി വെച്ച് തുടച്ചു തീരെ വെള്ളം ഇല്ലാതാക്കി എടുക്കണം 
  • വെള്ളം തിളപ്പിച്ച്‌ കുറച്ചു ഒന്ന് ചൂടാറാൻ വേണ്ടി വെയ്ക്കണം 
  • ഇനി സ്ട്രോബെറി ഉടച്ചെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കി ഡ്രൈ ആയിട്ടുള്ള ജാറിലേക്ക് ചേർക്കാം ഒപ്പം തന്നെ പഞ്ചസാരയും ശേഷം ഒരു പുതിയ മരത്തിന്റെതുപോലുള്ള സ്പൂണ്‍ / തവി പുതിയത് ഉപയോഗിച്ച് നല്ല പോലെ ഇളക്കി കൊടുക്കാം 
  • അടുത്തത് ഇതിലേക്ക് ചൂട് കുറഞ്ഞ വെള്ളം , ഉണക്കമുന്തിരി എന്നിവ ചേർത്ത് മിക്സ്‌ ചെയ്യണം കളർ ചെർക്കുന്നുണ്ടെങ്ങിൽ ഇപ്പോൾ ചേർക്കാം 
  • ഇനി ജാർ അടപ്പ് വെച്ച് അടച്ചതിനു ശേഷം ഒരു ദിവസം അങ്ങിനെ തന്നെ ഇരിക്കട്ടെ . അടുത്ത ദിവസം കുറച്ചു ഇളം ചൂട് വെള്ളത്തിൽ യീസ്റ്റ് മിക്സ്‌ ചെയ്തു ഇളക്കി എടുത്തു ടയിറ്റ് ആയി അടച്ചു വെയ്ക്കുക 
  • ഇനി രണ്ടാഴ്ച ദിവസത്തിൽ ഒരു പ്രാവശ്യം എന്ന കണക്കിന് ഇതിനെ ഒന്ന് ഇളക്കി എടുക്കണം രണ്ടാഴച്ചയ്ക്ക് ശേഷം നല്ല വൃത്തിയുള്ള മുസ്ലിൻ തുണി വെച്ച് വേറെ ഒരു ഡ്രൈ ആയിട്ടുള്ള ജാറിലേക്ക് അരിച്ചെടുക്കണം ശേഷം വായു കടക്കാത്ത രീതിയിൽ അടച്ചു തണുപ്പുള്ള ഭാഗത്ത്‌ വെയ്ക്കണം ഇനിഗിനെ രണ്ടു മാസത്തോളം അനക്കാതെ വെച്ചതിനുശേഷം വീണ്ടും ഇതിനെ അരിച്ചെടുക്കണം അരിച്ചെടുത്ത്‌ വർണ്ണ കുപ്പികളിൽ ആയി സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാം.



[Read More...]


നെല്ലിക്ക വൈന്‍



ചേരുവകള്‍

  • നെല്ലിക്ക - രണ്ടു കിലോഗ്രാം
  • പഞ്ചസാര - ഒന്നര കിലോഗ്രാം
  • വെള്ളം - 5 ലിറ്റര്‍
  • യീസ്റ്റ് - ഒരു ടീസ്പൂണ്‍
  • പഞ്ചസാര കരിക്കുവാന്‍ - അര കപ്പ് (ആവശ്യമെങ്കില്‍)

പാകം ചെയ്യുന്ന വിധം

നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി 5 ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുക്കുക. ഇതില്‍നിന്ന് 4 കപ്പ് വെള്ളമെടുത്ത് അതില്‍ ഒന്നര കിലോ പഞ്ചസാരയിട്ട് തിളപ്പിച്ച് പാനിയാക്കി അരിച്ചെടുക്കുക. നെല്ലിക്ക കെട്ടഴിച്ച് കുരുകളഞ്ഞ് ഒരു ഭരണിയിലാക്കി അതിലേക്ക് യീസ്റ്റ്, പഞ്ചസാരപ്പാനി, നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം എന്നിവയിട്ട് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് 5 മിനിറ്റുനേരം നല്ലതുപോലെ ഇളക്കണം. 21ാം ദിവസം അരിച്ചു മട്ടുമാറ്റി വീണ്ടും 21 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം. കളര്‍ വേണമെങ്കില്‍ പഞ്ചസാര കരിച്ചു ചേര്‍ത്താല്‍മതി.

പഞ്ചസാര കരിച്ചെടുക്കുന്ന വിധം

പാത്രം അടുപ്പത്തുവച്ച് വെള്ളം വറ്റിച്ചതിലേക്ക് പഞ്ചസാരയിട്ട് തടിസ്പൂണ്‍കൊണ്ട് ഇളക്കുക. പഞ്ചസാര ചൂടാകുമ്പോള്‍ ചെറിയചെറിയ കുമിളകള്‍ വരാന്‍ തുടങ്ങും. കൂടക്കൂടെ ഇളക്കിക്കൊണ്ടിരിക്കണം. ചെറിയ ഉരുളകള്‍ ഉരുകി പതഞ്ഞു പൊങ്ങിവരുമ്പോള്‍ തിളച്ച വെള്ളം കുറേശ്ശ ഒഴിച്ച് പാനിയാക്കുക. വെള്ളം പാനിയിലേക്ക് വീഴുമ്പോള്‍ ചെറിയ ശബ്ദം ഉണ്ടാകും. വെള്ളം ഒഴിക്കുന്നതോടൊപ്പം ഇളക്കിക്കൊണ്ടിരിക്കണം. പതഞ്ഞുവരുന്നത് നില്‍ക്കുമ്പോള്‍ അത് സിറപ്പ് പാകമാകും.


വൈനുണ്ടാക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം

1. നന്നായി അടയ്ക്കാവുന്ന അടപ്പുള്ള ഭരണി തിളച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ഉണക്കുക.
2. വൈനുണ്ടാക്കുന്ന ചേരുവകള്‍ എല്ലാം ചേര്‍ത്തതിനുശേഷം ഭരണിയുടെ വക്കില്‍നിന്ന് 5 ഇഞ്ചു താഴ്ന്നു നില്ക്കണം. വൈന്‍ പുളിച്ചു പൊങ്ങുന്നതിനുവേണ്ടിയാണ്. അല്ലെങ്കില്‍ വീര്യംകൊണ്ട് ഭരണി പൊട്ടിപ്പോകും.
3. ഭരണി തുണികൊണ്ട് അയച്ചു മൂടിക്കെട്ടിയാല്‍ മതി.
4. യീസ്റ്റും പഞ്ചസാരയും അരക്കപ്പ് ചെറു ചൂടുവെള്ളവും കൂടി ചേര്‍ത്തിളക്കി 10 മിനിട്ട് പുറത്തുവച്ച് പൊങ്ങിയശേഷം ഭരണിയിലൊഴിക്കാം.
5. എല്ലാ ദിവസവും കൃത്യസമയത്ത് മരത്തവികൊണ്ട് 5 മിനിട്ട് ഇളക്കണം.
6. വൈന്‍ ഊറ്റുമ്പോള്‍ മട്ടു കലങ്ങാതിരിക്കുവാന്‍ സൈഫണ്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.
7. വൈന്‍ നിറമുള്ള കുപ്പികളില്‍ സൂക്ഷിക്കുക.
8. കുപ്പി നിറയ്ക്കുമ്പോള്‍ വക്കുവരെ നിറയ്ക്കരുത്. കുപ്പിയുടെ വക്കില്‍നിന്ന് 3 ഇഞ്ച് താഴ്ന്നു നില്ക്കണം.
9. വൈന്‍ പഴകുന്തോറും ഗുണം കൂടും. നെല്ലിലോ മണ്ണിലോ കുഴിച്ചിട്ടാല്‍ നല്ലതാണ്.
10. മൂടിക്കെട്ടിവച്ചിരിക്കുന്ന വീഞ്ഞ് കൂടെക്കൂടെ തുറന്നു നോക്കരുത്.


[Read More...]


മുന്തിരി വൈൻ



ചേരുവകള്‍


  • കുരുവുള്ള കറുത്ത മുന്തിരി – 2 കിലോഗ്രാം,
  • പഞ്ചസാര– 2 കിലോഗ്രാം,
  • തിളപ്പിച്ചാറിയ വെള്ളം– മൂന്നു ലീറ്റർ,
  • ഏലക്ക–12,
  • കറുവാപ്പട്ട–5,
  • ഗ്രാമ്പു–10,
  • കഴുകി ഉണക്കിയ ഗോതമ്പ് – ഒരു പിടി,
  • ബീറ്റ്റൂട്ട്– ഒരു ചെറിയ കഷണം,

തയ്യാറാക്കുന്ന വിധം

മുന്തിരി അരസ്പൂൺ മഞ്ഞൾപൊടി ചേർത്ത വെള്ളത്തിൽ പലവട്ടം കഴുകിയെടുത്തു കുട്ടയിൽ വാലാൻ വയ്ക്കുക. ഉണങ്ങിയ ഭരണിയിൽ മുന്തിരിയും പഞ്ചസാരയും ഇടകലർത്തി ഇടുക. ഇതിൽ മൂന്നു ലീറ്റർ വെള്ളം ചേർത്തു തുണികൊണ്ടു മൂടിക്കെട്ടി വയ്ക്കുക. വെള്ളം ഭരണിയുടെ വക്കിന്റെ ആറിഞ്ച് താഴെയെങ്കിലും നിൽക്കണം. അല്ലെങ്കിൽ തിളച്ചുതൂവും. തൊട്ടടുത്ത ദിവസം ഗ്രാമ്പു, ഏലക്ക, കറുവാപ്പട്ട എന്നിവ ചതച്ചതും ബീറ്റ്റൂട്ടും ഗോതമ്പും ചേർത്തിളക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ മൂടി തുറന്നു തടിത്തവികൊണ്ടു നന്നായി ഇളക്കണം. 25 ദിവസം കഴിഞ്ഞു പിഴിഞ്ഞ് അരിപ്പയിൽ അരിച്ചെടുത്ത് അതേ ഭരണിയിൽത്തന്നെ സൂക്ഷിക്കാം. 35–40 ദിവസം കഴിഞ്ഞു പിഴിഞ്ഞെടുക്കുന്നതാണു കൂടുതൽ നന്ന്. ഈ വൈൻ നാലോ അഞ്ചോ വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.

(മെർലിൻ ഷാജി അന്തനാട്ട്)
[Read More...]


ചോക്ലേറ്റ് വൈന് കേക്ക് / Chocolate Wine Cake



ചോക്ലേറ്റ് വൈന് കേക്ക്

[Read More...]


Watermelon Slice Jello Shots



Watermelon Slice Jello Shots
































[Read More...]


ജിഞ്ചര്‍ വൈന്‍



ജിഞ്ചര്‍ വൈന്‍



01. ഇഞ്ചി - 250ഗ്രാം
02. പഞ്ചസാര- 100 ഗ്രാം + 50 ഗ്രാം
03. വെളളം- രണ്ടു ലിറ്റര്‍
04. കറുവപ്പട്ട- അഞ്ചു ഗ്രാം
05. ഗ്രാമ്പു- അഞ്ച്
06. ഏലയ്ക്ക- നാല്
07. നാരാങ്ങനീര് - മൂന്നു നാരങ്ങയുടേത്
08. തേന്‍- പത്തു മില്ലി
09. ബ്രാണ്ടി- 30 മില്ലി

തയ്യാറാക്കുന്ന വിധം

01. ഇഞ്ചി , കറുവപ്പട്ട, ഗ്രാമ്പു,ഏലയ്ക്ക എന്നിവ ചതയ്ക്കുക.

02. ഇതില്‍ രണ്ടു ലിറ്റര്‍ വെളളം ചേര്‍ത്തു രണ്ടു മണിക്കൂര്‍ തിളപ്പിച്ചു പകുതി യായി വറ്റിച്ചെടുക്കുക.

03. 50 ഗ്രാം പഞ്ചസാര കാരമലെസ് ചെയ്തതു തിളപ്പിച്ചു വറ്റിച്ച കൂട്ടില്‍ ചേര്‍ക്കണം.

04. തണുപ്പിച്ച ശേഷം നാരങ്ങനീരും തേനും ചേര്‍ക്കുക.

05. ബ്രാണ്ടി വേണമെന്ന് നിര്‍ബന്ധമില്ല.


[Read More...]


പഴം വൈന്‍



പഴം വൈന്‍



01. പാളയം തോടന്‍ പഴം - പത്ത്
02. പഞ്ചസാര - 750 ഗ്രാം
03. യീസ്റ്റ് - ഒരു ചെറിയ സ്പൂണ്‍ (ഒരു ചെറിയ പാത്രത്തില്‍ യീസ്റ്റ് എടുത്ത് ഇളം ചൂടു വെളളത്തില്‍ കലക്കുക.)
04. വെളളം തിളപ്പിച്ചാറിച്ചത് - രണ്ടു കുപ്പി (ഒരു കുപ്പി =750 മില്ലി ലിറ്റര്‍)



തയാറാക്കുന്ന വിധം

01. പാളയം തോടന്‍ പഴം കഷണങ്ങളാക്കിയത് , വെളളം, പഞ്ചസാര, യീസ്റ്റ് എന്നിവ നന്നായി യോജിപ്പിക്കുക.

02. ഈ മിശ്രിതം ഒരു വലിയ ഭരണിയിലാക്കി മൂടിക്കെട്ടി വയ്ക്കുക.

03. ഭരണി തുറന്ന് ആദ്യത്തെ പത്തു ദിവസം ഇതു നന്നായി ഇളക്കണം.
04. പിന്നീട് അരിച്ചു കുപ്പിയിലാക്കി വയ്ക്കുക.
05. പാകമാകാന്‍ രണ്ടു മൂന്നു മാസം വച്ചിരുന്ന ശേഷം ഉപയോഗിക്കുക.


[Read More...]


ഗ്രേപ്പ് വൈന്‍



ഗ്രേപ്പ് വൈന്‍



01. നീല നിറത്തിലുളള മുന്തിരിങ്ങ - ഒരു കിലോ

02. പഞ്ചസാര - രണ്ടു കിലോ
03. മുട്ട വെളള - ഒരു മുട്ടയുടേത്
04. യീസ്റ്റ് - ഒന്നര ചെറിയ സ്പൂണ്‍
05. ഗോതമ്പ് - കാല്‍ കിലോ

06. തിളപ്പിച്ചാറിച്ച വെളളം - ആറു കുപ്പി
(ഒരു കുപ്പി =750 മില്ലി ലിറ്റര്‍ )്

തയാറാക്കുന്ന വിധം

01. മുന്തിരിങ്ങ, അതേ പടി ഞെരടുക.
02. ബാക്കി ചേരുവകള്‍ ചേര്‍ത്ത് , ഒരു ഭരണിയിലാക്കി വയ്ക്കുക.

03. ഇരുപത്തിയൊന്നു ദിവസം കഴിയുന്നതുവരെ , എന്നും ഭരണി തുറന്ന് , ഒരു പ്രാവശ്യം തവി കൊണ്ട് ഇളക്കിവയ്ക്കുക.

04. ഇരുപത്തിയൊന്നാം ദിവസം വൈന്‍ അരിച്ചു കുപ്പിയിലാക്കുക.
05. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് , വീണ്ടും ബേസിനിലേക്ക് ഊറ്റി ഒഴിക്കുക.
06. പിന്നീടു കഴുകി വ്യത്തിയാക്കിയ കുപ്പികളിലേക്കു പകരുക.
07. വൈനിനു കൂടുതല്‍ നിറം വേണമെന്നുണ്ടെങ്കില്‍ കാരമലെസു ചെയ്ത പഞ്ചസാര ചേര്‍ക്കുക.


[Read More...]


Red Wine Beef Stew





Red Wine Beef Stew


This traditional European-style stew is wonderful served over egg noodles, spaetzle (small German-Swiss dumplings) or potatoes.

Ingredients



4 oz (125 g) smoked bacon
2 lbs (1 kg) boneless stewing beef
1/2 tsp (2 mL) black pepper
3 carrots, cut into chunks (2 cups/500 mL)
2 cloves garlic, pressed
2 tbsp (30 mL) tomato paste
1 tsp (5 mL) granulated sugar
2 cups (500 mL) dry red wine
1 tsp (5 mL) (approx) salt
2 tbsp (30 mL) butter
1 pkg (10 oz/300 g) pearl onions, peeled
8 oz (250 g) white mushrooms or cremini mushrooms, halved
1-1/2 tsp (7 mL) arrowroot starch or cornstarch
1/4 cup (60 mL) parsley
Bouquet Garni:
1 inner stalk celery, with leaves
1 bay leaf
3 sprigs fresh thyme
3 sprigs fresh sage
3 sprigs fresh parsley

Preparation



Bouquet Garni: With kitchen string, tie celery, bay leaf, thyme, sage and parsley into bundle. Place in Dutch oven.

In skillet over medium heat, fry bacon until lightly crisp; remove skillet from heat. With tongs, remove bacon; chop and add to Dutch oven.

Sprinkle beef with pepper. Return skillet with bacon fat to heat; increase heat to high and, in batches, brown beef. Transfer beef to Dutch oven; mix in carrots and garlic.

Reduce heat under skillet to medium-low; add tomato paste and sugar and fry, stirring, until slightly darkened. Pour in wine and 1 tsp/5 mL salt; bring to boil, stirring. Pour into Dutch oven; bring to boil, reduce heat and simmer, covered, until beef is almost tender, about 90 minutes.

Meanwhile, in skillet, melt butter over medium-high heat; brown onions. With slotted spoon, transfer to bowl. Add mushrooms and pinch salt to skillet and saut until lightly browned; add to onions and set aside.

Remove bouquet garni from pot. Stir in onions and mushrooms; continue simmering, covered, until meat and vegetables are tender, about 20 minutes. Dissolve arrowroot starch in a little water; stir into stew and simmer for 1 minute. Stir in parsley.

Makes 8 servings.

Variation: Red Wine Beef Stew with Lardons



Replace bacon with 6 oz/175 g salt pork, cut into strips (lardons) about 2 inches/5 cm x 1/2 inch/1 cm x 1/2 inch/1 cm each. Blanch lardons in boiling water for 1 minute. Drain and pat dry. Fry in skillet until at least 2 tbsp/30 mL fat is rendered and lardons are lightly browned. Add lardons to Dutch oven, leaving fat in skillet. Proceed as above.







 
Roopesh Nair
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs