ഫ്രഞ്ച് ടോസ്റ്





ചേരുവകൾ 


  • ബ്രെഡ് -5
  • പാല് -1 ഗ്ലാസ്‌ 
  • മുട്ട -2
  • പഞ്ചസാര -2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ -ഒരു നുള്ള് 

തയാറാക്കുന്ന രീതി 

ഒരു പാത്രത്തിലേക്ക് മുട്ടകൾ പൊട്ടിച്ചൊഴിക്കുക. പാലും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഇതിലേക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക. ബ്രഡ് ഇഷ്ടമുള്ള രീതിയിൽ മുറിച്ച് തയാറാക്കിയ മാവിൽ മുക്കി ചൂടായ പാനിൽ ഫ്രൈ ചെയ്തെടുക്കാം.

.
[Read More...]


BBQ Pulled Jackfruit




INGREDIENTS

  • 3-20 oz. cans jackfruit in water or brine
  • 1 tsp. olive oil
  • ½ onion, chopped
  • 3 cloves garlic, minced
  • 1 tsp. sugar
  • 1 tsp. brown sugar
  • 1 tsp. ground cumin
  • ¼ tsp. cayenne pepper
  • 1 tsp. chili powder
  • 1 tsp. paprika
  • 1½ tsp. liquid smoke
  • 1 cup vegetable broth
  • ½ cup vegan BBQ sauce (your favorite store bought or homemade kind)
  • Buns for pulled pork sandwiches or corn tortillas for gluten-free pulled jackfruit tacos

INSTRUCTIONS

  • Preheat the over to 400 degrees.
  • Drain and rinse the jackfruit, remove the core and cut each piece in half. As you do this, remove the seeds. 
  • BBQ Pulled Jackfruit 
  • Saute the onion in olive oil over medium heat for about 7 minutes or until translucent, then add the garlic and saute a minute or so longer.
  • Add the jackfruit, sugar, spices, and liquid smoke. Stir until the jackfruit is evenly covered.
  • Add the vegetable broth, cover, and simmer for 10-15 minutes until all liquid is absorbed.
  • Use a spatula to mash and divide the jackfruit until it looks similar in appearance to pulled pork.
  • Spread the jackfruit out on a baking sheet and cook for 20 minutes. 
  • Remove from oven and cover with bbq sauce.
  • Return the jackfruit to the oven and cook for another 10-15 minutes or until the jackfruit is lightly browned. 
Serve and enjoy!

NOTES

*Use only jackfruit in water or brine, NOT in syrup.

*The seeds of the canned jackfruit are soft and won't hurt anything if you leave them in, but they throw the texture off a bit.

*For gluten-free, the pulled jackfruit is delicious on corn tortillas with sliced avocado.

(peta.org)

[Read More...]


ഈത്ത​പ്പഴം ബിസ്‌കറ്റ് റോള്‍



ആവശ്യമുള്ള സാധനങ്ങള്‍


  • നെയ്യ് - 125 ഗ്രാം
  • ചിരകിയ ശര്‍ക്കര - 75 ഗ്രാം
  • ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍
  • കുരുകളഞ്ഞ ഈത്തപ്പഴം - 250 ഗ്രാം
  • മുട്ട - 1
  • പൊടിച്ച ബിസ്‌കറ്റ് - 200 ഗ്രാം
  • ചോക്ലേറ്റ് പേസ്റ്റ് - 50 ഗ്രാം
  • ഐസ്‌ക്രീം - നാല് സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ശര്‍ക്കര ചൂടാക്കിയെടുക്കണം. ഇതിലേക്ക് മാറ്റിവെച്ച ഈത്തപ്പഴം ചേര്‍ത്ത് അഞ്ച് മിനിട്ടോളം ഇളക്കുക. തീ അണച്ച ശേഷം ഉടച്ചുവെച്ച മുട്ടയും ബിസ്‌കറ്റ് പൊടിയും ചേര്‍ത്ത് വെച്ച് ഉരുട്ടിവെക്കണം. ഇത് ഒരു റാപ്പിങ് ഷീറ്റിലേക്ക് മാറ്റി ചുരുട്ടിയ ശേഷം 15 മിനുട്ടുകൂടി ചൂടാക്കുക. ശേഷം ചോക്ലേറ്റില്‍ മുക്കി കട്ടിയാവാന്‍ വെക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം.

[Read More...]


കല്‍ത്തപ്പം




ചേരുവകള്‍

  • പച്ചരി - ഒരു കപ്പ്
  • ചോറ് - ഒരു കപ്പ്
  • ചെറിയ പഴം - ഒന്ന്
  • ശര്‍ക്കര - 500
  • ഉപ്പ് - ആവശ്യത്തിന്
  • ചെറിയ ഉള്ളി - 2 പോണ
  • തേങ്ങ കൊത്ത് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

അരി അര മണിക്കൂര്‍ വീതം വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തുക. ശേഷം ശര്‍ക്കരയില്‍ അരച്ചെടുക്കുക ഇതിലേക്ക് പഴം ,ചോറ്, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് വെക്കുക. ഉപ്പും ചേര്‍ക്കുക. ദോശ മാവിന്റെ പരുവത്തില്‍ വേണം മാവ്.

ഒരു മണിക്കൂര്‍ കഴിഞ്ഞ് കുക്കറില്‍ നെയ്യ് തടവി തേങ്ങ, ഉള്ളി എന്നിവ ഇട്ട് വറുക്കുക അതിലേക്ക് ഈ മാവ് രണ്ടു കപ്പ് ഒഴിക്കുക. എന്നിട്ട് വിസില്‍ വെക്കാതെ പത്തു മിനിട്ട് ചെറു തീയില്‍ വേവിക്കുക.

(Achu Rajesh)
[Read More...]


മൈസൂര്‍ ബോണ്ട




ചേരുവകള്‍


  • ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി വേവിച്ചത് - അരക്കപ്പ്
  • കോളിഫ്‌ളവര്‍ ചെറുതായി അരിഞ്ഞത് - ഒരുകപ്പ്
  • കടലപ്പൊടി - 500 ഗ്രാം
  • കോണ്‍ഫ്‌ലോര്‍ -200 ഗ്രാം
  • സവാള അരിഞ്ഞത് - അര കപ്പ്
  • വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി - ഒരു ടീസ്പൂണ്‍ 
  • പച്ചമുളക് അരിഞ്ഞത് - എട്ടെണ്ണം
  • മല്ലിയില, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

കടലപ്പൊടിയും കോണ്‍ഫ്‌ലോറും അല്പം വെള്ളവും  ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കുഴമ്പുപരുവത്തില്‍ കലക്കിയെടുക്കുക.

അല്പം വെള്ളവും  ഉപ്പും മുളക്‌പൊടിയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കോളിഫ്‌ളവര്‍ വേവിക്കുക.

സവാള അരിഞ്ഞത്, പച്ചമുളക് ചീന്തിയത് എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റിയശേഷം ഉരുളക്കിഴങ്ങ് വേവിച്ചത്, കോളിഫ്‌ളവര്‍വേവിച്ചത് എന്നിവ ചേര്‍ക്കുക. കുറച്ചുവെള്ളം കുടഞ്ഞ് ഇറച്ചിമസാലപ്പൊടി ചേര്‍ത്ത് ഇളക്കിയതിനുശേഷം  ആവശ്യത്തിന് ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവചേര്‍ത്തിളക്കിയാല്‍ മൈസൂര്‍ മസാല തയ്യാറായി. ഇത് ചൂടാറിയശേഷം പാകത്തിന് ഉരുളകളാക്കുക.  ഇത് നേരത്തേ കലക്കിവെച്ച മാവില്‍ മസാലയുരുള അല്‌പേനരം മുക്കിവെക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഇളംചൂടാക്കി സാവധാനം വറുത്തു കോരിയാല്‍ മൈസൂര്‍ ബോണ്ട ചീറും.


(പ്രമോദ്കുമാർ വി.സി.)
[Read More...]


ഫിഷ് ബോൾസ്




ആവശ്യമുള്ള സാധനങ്ങൾ


  • മീൻ - അരക്കിലോ (ഏതെങ്കിലും)
  • സവാള - രണ്ടെണ്ണം (കൊത്തിയരിഞ്ഞത്)
  • ഉരുളക്കിഴങ്ങ ്- രണ്ടെണ്ണം (പുഴുങ്ങിഉടച്ചത്്)
  • മുട്ട - ഒരെണ്ണം (അടിച്ചെടുത്തത്)
  • പച്ചമുളക ്- മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - ഒരു കഷണം (ചെറുതായി അരിഞ്ഞത്)
  • മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
  • എണ്ണ - പാകത്തിന്
  • വിനാഗിരി - ഒരു ടീസ്പൂൺ
  • ബ്രഡ് പൊടിച്ചത് - ഒരു കപ്പ്
  • ഉപ്പ്  - പാകത്തിന്

തയാറാക്കുന്ന വിധം

മീൻ കഴുകി വൃത്തിയാക്കി വിനാഗിരി ചേർത്ത് വേവിക്കുക. വെന്തുകഴിയുമ്പോൾ മുള്ള് നീക്കിയെടുക്കാം. ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കി പച്ചമുളക്,ഇഞ്ചി, സവാള അൽപ്പം ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക.

ഇതിലേക്ക് മീൻ,ഉരുളക്കിഴങ്ങ് എന്നിവയും മുളകുപൊടിയും ചേർത്ത് ഇളക്കി നന്നായി വഴറ്റുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കി മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുത്ത് വറുത്തെടുക്കാം.


[Read More...]


ചീരയില ബജി





ചേരുവകൾ

  • വള്ളി ചീരയില- 10 എണ്ണം
  • കടലമാവ് ആവശ്യത്തിന്
  • മുളക് പൊടി- 2 ടേപിൾ സ്പൂൺ
  • കായപ്പൊടി- അര ടേബിൾ സ്പൂൺ
  • മൈദ- 1 ടേബിൾ സ്പൂൺ
  • പൊരുംജീരകം- അര ടേബിൾ സ്പൂൺ
  • ഉപ്പ്
  • വെള്ളം
  • എണ്ണ

തയ്യാറാക്കുന്ന രീതി

മൈദമാവ്, കടലമാവ്, മുളക്പൊടി, പൊരുംജീരകം, കായപ്പൊടി എന്നിവ വെള്ളവും ഉപ്പും ചേർത്ത് കുറച്ച് അയഞ്ഞ രീതിയിൽ കുഴയ്ക്കുക. ശേഷം വള്ളി ചീരയില മസാലക്കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ വറക്കുക.


[Read More...]


മീന്‍ കട്‌ലററ്‌



ചേരുവകൾ 


  •  മീന്‍ അരക്കിലോ
  •  പച്ചമുളക് എട്ടെണ്ണം
  •  സവാള നാലെണ്ണം
  • ഇഞ്ചി നാലു കഷണം
  •  റൊട്ടിപ്പൊടി അര കപ്പ്
  •  മുട്ട രണ്ടെണ്ണം
  • റൊട്ടി (വെള്ളത്തില്‍ മുക്കിപിഴിഞ്ഞെടുത്തത്) നാലു കഷണം

തയാറാക്കുന്ന വിധം  

മീന്‍ വൃത്തിയാക്കി വേവിച്ച് മുള്ളും തൊലിയും മാറ്റി നുറുക്കിവെക്കുക. സവാള, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായി അരിയണം. രണ്ടു ടീസ്​പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ മുറിച്ച ചേരുവകള്‍ ഇട്ട് നന്നായി ഇളക്കണം. എന്നിട്ട് ഇറക്കി മീന്‍ ചേര്‍ത്ത് യോജിപ്പിച്ചു വെക്കണം. 

റൊട്ടിക്കഷണം മീനില്‍ ചേര്‍ത്ത് യോജിപ്പിച്ചശേഷം ചെറുതായി ഉരുട്ടി കട്‌ലറ്റ് ആകൃതിയില്‍ പരത്തി വെക്കണം. മുട്ട കുറച്ച് അടിച്ചശേഷം ഉരുട്ടിയ കട്‌ലറ്റ് ഇതില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടികൊണ്ട് ഒരുപോലെ പൊതിയണം. ചൂടായ എണ്ണയിലിട്ട് പൊരിച്ച് കോരിയെടുക്കുക.

(സ്മിത പ്രേംരാജ്)
[Read More...]


സ്വീറ്റ് ബനാന ബാൾസ്



ചേരുവകൾ 

  • ഏത്തപഴം - 4 എണ്ണം
  • തേങ്ങാ - അറ മുറി
  • ഈത്തപ്പഴം (ചെറുതായി അരിഞത്) - 5 എണ്ണം
  • പഞ്ചസാര - 6 ടീ സ്പൂൺ 
  • ഏലക്ക പൊടി - അര ടീ സ്പൂൺ
  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • അരിപൊടി - ഒരു കപ്പ് 
  • ഉപ്പു - രണ്ടു നുള്ളു
  • എണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഏത്തപഴം പുഴുങ്ങി ഉള്ളിലെ കുരു കളഞ്ഞു നന്നായി ഉടച്ചു വക്കുക.

ഫില്ലിങ് - തേങ്ങാ, ഈത്തപ്പഴം, പഞ്ചസാര, ഏലക്ക പൊടി എന്നിവ ഒരു പാനിൽ  നെയ്യ് ചൂടാക്കി ഒന്നു വഴറ്റി എടുക്കുക.

അരി പൊടി,  ഉപ്പു ചേർത്ത് ഇഡലി മാവിന്റെ പരുവത്തില്‍ കലക്കി വക്കുക.

പഴം പുഴുങ്ങിയതു കുറച്ചെടുത്തു കയ്യിൽ വച്ചു ചെറുതായി പരത്തി ഫില്ലിങ് വച്ച് ഉരുട്ടി ബാൾ ആക്കി കലക്കി വെച്ച അരിപൊടിയിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക. സ്വീറ്റ് ബനാന 
ബാൾസ് റെഡി

(ലക്ഷ്മി പ്രശാന്ത്)



[Read More...]


വെട്ടു കേക്ക്



ചേരുവകള്‍ 


  • മൈദ : 500 ഗ്രാം
  • മുട്ട അടിച്ചത് : 3 എണ്ണം
  • പഞ്ചസാര പൊടിച്ചത് : 2 കപ്പ്
  • നെയ്യ് : ഒരു ടേബിള്‍ സ്പൂണ്‍
  • പാല്‍ : ഒരു ടേബിള്‍ സ്പൂണ്‍
  • വാനില എസന്‍സ് : അര ടീസ്പൂണ്‍
  • ഏലക്കായ് പൊടിച്ചത് : 5എണ്ണം
  • സോഡാപ്പൊടി : കാല്‍ ടീസ്പൂണ്‍
  • റവ : 100 ഗ്രാം

ഉണ്ടാക്കുന്ന വിധം

മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്‌പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്‌ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് കാഞ്ഞ എണ്ണയില്‍ വറുത്തു കോരിയെടുക്കണം. വെട്ടുകേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.


[Read More...]


ഉന്നക്കായ



ആവശ്യമുള്ള സാധനങ്ങള്‍

  • നേന്ത്രപ്പഴം (പകുതി പഴുത്തത്‌) - മൂന്നെണ്ണം
  • മുട്ട- രണ്ടെണ്ണം
  • പഞ്ചസാര-മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • കിസ്‌മിസ്‌-പത്തെണ്ണം
  • അണ്ടിപ്പരിപ്പ്‌- പത്തെണ്ണം
  • നെയ്യ്‌- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • ഏലക്കാപ്പൊടി- അര ടീസ്‌പൂണ്‍
  • എണ്ണ- വറുക്കാന്‍ ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം തൊലി കളയാതെ രണ്ട്‌ കഷണങ്ങളായി മുറിക്കുക. ഇത്‌ അപ്പച്ചെമ്പില്‍ വച്ച്‌ വേവിക്കുക. പഴം തൊലി കളഞ്ഞ്‌ വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ മുട്ടപൊട്ടിച്ചൊഴിച്ച്‌ അതില്‍ പഞ്ചസാര ചേര്‍ത്ത്‌ ഇളക്കുക. സോസ്‌പാനില്‍ നെയ്യ്‌ ഒഴിച്ച്‌ ചൂടാകുമ്പോള്‍ മുട്ട അടിച്ചത്‌ ചേര്‍ത്തിളക്കുക.

അല്‍പ്പം വെന്തുകഴിയുമ്പോള്‍ ഇറക്കിവച്ച്‌ കിസ്‌മിസും അണ്ടിപ്പരിപ്പും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക. കൈയ്യില്‍ അല്‍പ്പം എണ്ണ പുരട്ടി അരച്ചുവച്ചിരിക്കുന്ന പഴം ചെറിയ ഉരുളകളായി കൈവെള്ളയില്‍വച്ച്‌ പരത്തി അതില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട്‌ അല്‍പ്പം വച്ച്‌ ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ ഉന്നക്കായ അതിലിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ പൊരിച്ചെടുക്കാം.



[Read More...]


കാച്ചില്‍ പുഴുങ്ങിയത്



ചേരുവകള്‍ 

  • കാച്ചില്‍
  • ഉപ്പു
  • വെള്ളം

പാകം ചെയ്യുന്ന വിധം: 

കാച്ചില്‍എടുത്തു പുറംതൊലി ചെത്തി കഷ്ണങ്ങള്‍ആക്കി നന്നായി കഴുകിവയ്ക്കുക. ഇനി ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുത്തു തിളപ്പിക്കുക. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന കാച്ചില്‍ കഷ്ണങ്ങള്‍ ഇടുക. കാച്ചില്‍ കഷ്ണങ്ങള്‍ക്ക് മുകളില്‍ വെള്ളം നില്‍ക്കാന്‍ ശ്രദ്ധിക്കണം. കാച്ചില്‍ പകുതി വേവ് ആകുമ്പോള്‍ ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക. കാച്ചില്‍ കഷ്ണങ്ങള്‍ നന്നായി വെന്തതിനു ശേഷം മുഴുവന്‍ വെള്ളവും ഊറ്റികളയുക. കാച്ചില്‍ പുഴുങ്ങിയത് റെഡി. ഇനി നല്ല കാ‍ന്താരി ചമ്മന്തി ഉടച്ചതോ മീന്‍ കറിയോ കൂട്ടി കഴിക്കാം.



(Shibu Alexander Kolath)



[Read More...]


കുഞ്ഞിക്കല്‍ത്തപ്പം




ചേരുവകള്‍:

  • ബിരിയാണി അരി -ഒരു കപ്പ്
  • പൊന്നി അരി -മൂന്ന് കപ്പ്
  • പഞ്ചസാര -രണ്ട് കപ്പ്
  • ഏലക്കായ പൊടിച്ചത് -അര ടീസ്പൂണ്‍
  • ഉപ്പ് -ഒരു നുള്ള്
  • എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
  • തേങ്ങ ചിരവിയത് -ഒരു തേങ്ങയുടേത്
  • കടലപ്പരിപ്പ് -ഒരു കപ്പ്
  • പഞ്ചസാര -രണ്ട് കപ്പ്
  • ഏലക്കായ പൊടിച്ചത് -അര ചെറിയ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

അപ്പത്തിന് അരി കുതിര്‍ത്ത് വെക്കുക. പഞ്ചസാരയും ഏലക്കായും ഉപ്പും ചേര്‍ത്ത് ഇഡ്ഡലി മാവിന്‍െറ അയവില്‍ അരച്ചെടുക്കുക. അടുപ്പില്‍ ഉരുളിയോ ചീനച്ചട്ടിയോ വെച്ച് അല്‍പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ കൂട്ട് ഒരു തവി കോരിയൊഴിക്കുക. ഒഴിച്ചു കഴിഞ്ഞാല്‍ ഇതിന്‍െറ ചുറ്റും സ്പൂണ്‍കൊണ്ട് എണ്ണ മുകളിലേക്ക് തട്ടി കൊടുത്തുകൊണ്ടിരിക്കണം. മറിച്ചിടാതെ എണ്ണയിങ്ങനെ മുകളിലേക്ക് തട്ടി കൊടുത്തു കൊണ്ടുവേണം വേവിക്കാന്‍. വെന്ത് കഴിഞ്ഞാല്‍ അരിപ്പ കൊണ്ട് കോരി എണ്ണ തോരാന്‍ ചരിച്ച് വെക്കണം. ഇങ്ങനെ മാവ് തീരുന്നത് വരെ ചുട്ടെടുക്കുക.

പണ്ടത്തിന്:

കടലപ്പരിപ്പ് വേവിച്ച് വെക്കുക. തേങ്ങ പഞ്ചസാരയും അല്‍പം വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. നല്ലവണ്ണം വെന്ത് വറ്റി ഒട്ടുന്നരൂപത്തിലായാല്‍ കടലപരിപ്പും ഏലക്കാ പൊടിച്ചതും ചേര്‍ക്കുക. ഇത് ഈ അപ്പത്തിന്‍െറ കൂടെ ചേര്‍ത്ത് കഴിക്കാം.

[Read More...]


Smiley Fries




Prep Time: 1 hour
Cook Time: 30 minutes
Total Time: 1 hour 30 minutes
Servings: 3-4

Ingredients:

  • 2 potatoes
  • 3 tablespoons cornstarch
  • ¼ cup flour
  • 3 tablespoons breadcrumbs
  • 1 tablespoon salt
  • 1½ teaspoon pepper
  • 1 egg
  • 1 48-oz bottle vegetable oil

Directions:

  1. Peel the potatoes.
  2. Cut them into cubes.
  3. Put the potatoes in a pot and fill 3/4 with water. Boil for 15 minutes or until potatoes are soft.
  4. Mash the potato cubes with the cornstarch, flour, breadcrumbs, salt, and pepper.
  5. Add an egg and mix together. The dough will be very moist, but you can add more flour or breadcrumbs to dry it out.
  6. Put a sheet of parchment or plastic wrap on the counter and liberally sprinkle it with flour. Put the dough on the parchment, sprinkle it with more flour, and place another sheet of parchment or plastic wrap on top.
  7. Roll the dough between the parchment to about 1/4 inch thick. Carefully peel off the parchment on top.
  8. Cut out circles of dough.
  9. Use a straw to make the eyes and a spoon to make the mouth.
  10. Fry the circles in a pan filled with 2 inches of oil at 350°F for about 15-17 minutes or until crispy. Flip them once in the middle.
  11. Place them on paper towels to drain.
(by Arden Sarner via: Spoon University)



[Read More...]


Bread Potato Rolls



Ingredients:

  • 4 bread slices, (bread should be firm)
  • 2 medium size potatoes boiled peeled and mashed (this will make about 1-1/4 cup mashed potatoe)
  • 1/4 cup green peas, boiled
  • 1 teaspoon oil
  • 1/4 teaspoon cumin seeds (jeera)
  • 1/2 teaspoon salt
  • 1/8 teaspoon red chili powder
  • 1/2 teaspoon mango powder (amchoor)
  • 1 tablespoon Cilantro (hara dhania), finely chopped
  • 1 green chili (hari mirch) minced; adjust to taste
  • 1 teaspoon ginger (adrak),finely chopped
  • Oil to fry

Method

Heat the oil in a frying pan and add the cumin seed. When the cumin seed starts to crack, add green peas, green chili, and ginger, and stir for a few seconds.
Add the potatoes and all the spices (chili powder, mango powder, salt, cilantro) and stir-fry for a minute. Turn off the heat.
Taste the mixture; it should be a little spicier than you like, as it will taste milder inside the bread. Set aside
Trim the edges of the bread slices and cut them into two pieces. Set aside.
Roll 1½ tablespoons of the mixture at a time into an oval shape. Make twelve rolls. (The size of the potato rolls will depend on the size of the bread).
Fill a small bowl with water to wet the bread. Dip one side of a slice of the bread lightly in the water. Place the slice between your palms and press, squeezing out the excess water. This makes the bread
moist.
Place the filling in the center of this bread and mold the bread to completely cover it all around, giving an oval shape. Repeat to make all the rolls. Before frying, let them sit for about five minutes. (This
will evaporate some of the water from the bread so that it absorbs less oil while frying; also making the bread rolls crisper).
Heat the oil in a frying pan on medium high heat. Drop the rolls slowly into it, taking care not to overlap them.
Fry the bread rolls until they are golden brown, turning occasionally. This should take about two to three minutes. Take them out over a paper towel.
Serve them hot with hari cilantro chutney and tamarind sweet and sour chutney.

(Manjulas Kitchen)
[Read More...]


ഉഴുന്നു വട



ആവശ്യമുള്ള സാധങ്ങൾ: 

  • ഉഴുന്ന് – അര കിലോ, 
  • അരിപ്പൊടി – രണ്ട്   ടേബിൾ സ്പൂൺ, 
  • ചോറ്  രണ്ട് ടേബിള്‍ സ്പൂണ്‍,  
  • കുരുമുളക് ചെറുതായി പൊടിച്ചത് –  നാലു ടീ സ്പൂൺ, 
  • കറിവേപ്പില, പച്ചമുളക്, ഇഞ്ചി,   ഉപ്പ്, വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന്   

ഉണ്ടാക്കുന്ന വിധം:  

ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.ഉഴുന്ന്  രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടയാകരുത്. കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി  അരിയുക. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ ഉഴുന്ന് അരച്ചെടുക്കണം. (മിക്സിയില്‍  വെള്ളമില്ലാതെ ചോറും ചേര്‍ത്ത് അരച്ചെടുക്കുക).ഇതിൽ  അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും  കുരുമുളക് ചെറുതായി പൊടിച്ചതും ചേർത്ത് നന്നായി  യോജിപ്പിക്കുക. അവസാനം അരിപ്പൊടി വിതറി  മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല  കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി  ചേർക്കുന്നത്.) മാവ് അരച്ചുകഴിഞ്ഞാൽ  കഴിയുന്നതും വേഗം വട ഉണ്ടാക്കണം.  വെളിച്ചെണ്ണ ചൂടാവാൻ വെക്കുക. ഇനി വട  ഷേപ്പ് ചെയ്ത് എണ്ണയിലിടാം. വട ഷേപ്പ്  ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു  വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ്  അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക  (മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ  മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത്  കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു  ദ്വാരമുണ്ടാക്കുക.ഇത് ഷെയിപ്പ് നഷ്ടപ്പെടാതെ  മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ  എണ്ണയിലേക്ക് വഴുക്കിയിറക്കുക. കയ്യിലെ  വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്…ഈ  കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം .  വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട  റെഡിയാക്കി എണ്ണയിടുക. (ഓരോ വടയ്ക്കുള്ള  മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ  മുക്കണം). അദ്യമൊന്നും ശരിയാവില്ല. കുറേ  പ്രാവശ്യം ഉണ്ടാക്കി പരിചയമായാൽ നന്നായിട്ടു  ചെയ്യാൻ പറ്റും. ഉഴുന്നുവട മൂത്തുകിട്ടാൻ കുറച്ചു  സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ  കോരിയെടുക്കാവൂ..  വട തയ്യാറായിക്കഴിഞ്ഞു! ചമ്മന്തിയോ,  ചട്ണിയോ, സാമ്പാറോ കൂട്ടിക്കഴിക്കാം. 

ഉഴുന്നുവടയുണ്ടാക്കുമ്പോൾ പ്രധാനമായും രണ്ടു  കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, ഉഴുന്ന്  രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടരുത്. രണ്ട്, മാവ്  അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട  ഉണ്ടാക്കണം.വൈകുന്തോറും വട  എണ്ണകുടിക്കാനുള്ള സാധ്യത ഏറും.
(മിനി ജോണ്‍സണ്‍)
[Read More...]


തലശ്ശേരി സ്‌പെഷ്യല്‍ കോഴിക്കാല്‍



ചേരുവകള്‍


  • കപ്പ ( നീളത്തില്‍ അരിഞ്ഞത്)- 250 ഗ്രാം
  • മുളക്‌പൊടി- 1 ടീസ്പൂണ്‍
  • കുരുമുളക്‌പൊടി- 1/4 ടീസ്പൂണ്‍
  • മല്ലിപ്പൊടി- 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
  • ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്- 1 ടീസ്പൂണ്‍
  • അരിപ്പൊടി- 5 ടീസ്പൂണ്‍
  • റൊട്ടിപ്പൊടി- 3 ടീസ്പൂണ്‍
  • കറിവേപ്പില- 2 തണ്ട്
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേരുവകളല്ലാം നന്നായി യോജിപ്പിച്ച് 15 മിനിറ്റ് നേരം മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം കപ്പ കുറച്ച് കുറച്ചായി പൊരിച്ചെടുക്കുക.


[Read More...]


Milk Cake



Ingredients:

  • 6 cups of whole milk
  • Approximately 3 tablespoon lemon juice
  • 1/2 cup sugar
  • 1/8 teaspoon crushed cardamom
  • 2 tablespoons ghee or unsalted butter
  • Approximately 1 table sliced pistachios for garnish

Method

Grease a 6-inch plate and set aside.
In a large, wide and heavy saucepan bring the milk to a boil over medium high heat. And let it boil for 2-3 minutes.
Add lemon juice to the milk, it will begin to curdle. Use minimum amount of lemon juice to just start the curdling process and prevent the whey (milky water) from completely separating immediately.
Boil for 5 minutes and remove approx. 1 ½ cups of the whey. This will help reduce the tartness from the cake.
Continue to cook and stir occasionally until the milk is a grainy consistency and the whey is evaporated. This will take an additional 15-20 minutes.
Add sugar and cardamom and keep stirring until the mixture starts coming together. This should take approximately 5 minutes.
Lower the heat to medium and cook for another 4-5 minutes until mixture changes to a slightly golden brown color.
Transfer mixture to the greased plate and press firmly into a square shape, approximately 1 inch high. As an option, sprinkle sliced pistachios on top.
Let sit for at least an hour before slicing into individual pieces.

Tips

this wonderful dessert can be prepared ahead of time and stored at room temperature for a few days.

It is generally a few inches tall and has different shades of color throughout. However, this recipe will make an even colored cake that is approximately 1 inch thick. The taste of this Milk Cake is identical to what I have grown up enjoying as a delicacy in our home.


(manjulaskitchen)
[Read More...]


ഗ്രില്‍ഡ്‌ പീനട്ട്‌ ബട്ടര്‍ ബനാന സാന്‍വിച്ച്‌



ആവശ്യമുള്ള സാധനങ്ങള്‍


  • വീറ്റ്‌ ബ്രെഡ്‌ - നാലെണ്ണം
  • പീനട്ട്‌ ബട്ടര്‍ - പാകത്തിന്‌
  • ഏത്തപ്പഴം (വട്ടത്തില്‍ അരിഞ്ഞത്‌) - മൂന്നെണ്ണം
  • തേന്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം

വീറ്റ്‌ ബ്രെഡിന്‌ മുകളില്‍ പീനട്ട്‌ ബട്ടര്‍ തേയ്‌ക്കുക. ഏത്തപ്പഴം അരിഞ്ഞത്‌ ഇതിനുമുകളില്‍ നിരത്തുക. മുകളില്‍ തേന്‍ ഒഴിക്കുക. മറ്റൊരു ബ്രെഡുകൊണ്ട്‌ മൂടുക. നോണ്‍സ്‌റ്റിക്‌ പാനില്‍ ബട്ടര്‍ ഉരുക്കി ബ്രെഡ്‌ വയ്‌ക്കുക. നന്നായി അമര്‍ത്തി തിരിച്ചും മറിച്ചും ടോസ്‌റ്റ് ചെയ്യുക. കോണോടുകോണ്‍ മുറിച്ച്‌ വിളമ്പാം.


[Read More...]


ചിക്കന്‍ സാന്‍ഡ്‌വിച്ച്



ചേരുവകള്‍

  • ചിക്കന്‍ ( എല്ല് നീക്കിയത്) - ഒരെണ്ണം (ഇടത്തരം)
  • ബ്രെഡ് സ്ലൈസുകള്‍ - 8 എണ്ണം
  • സവാള വലുത് - ഒന്ന്
  • ഉപ്പ് - പാകത്തിന് 
  • കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
  • കടുക് (അരച്ചത്) - 1 ടീസ്പൂണ്‍
  • നെയ്യ് - രണ്ട് ടീസ്പൂണ്‍
  • മല്ലിയില - കുറച്ച്
  • പാചക എണ്ണ - ആവശ്യത്തിന്
  • മയോണിസ് - 5 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുഴിയുള്ള പാത്രത്തിന്‍ ചിക്കനും എണ്ണയും എടുത്ത് 6 മിനിറ്റ് ഓവനില്‍ വെച്ച് ചൂടാക്കുക. ശേഷം ചിക്കന്‍ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കുക. ചിക്കന്‍ കഷണങ്ങളും മയോണിസ്, സവാള, കടുക് അരച്ചത്, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും ഓവനില്‍ വച്ച് 7 മിനിറ്റ് വേവിച്ചതിന് ശേഷം നന്നായി ഇളക്കി മാറ്റി വയ്ക്കുക. ബ്രഡിന്റെ ഒരു വശത്ത് ബട്ടര്‍ പുരട്ടി ചിക്കന്‍ മിശ്രിതം വെച്ച് മല്ലിയില വിതറി മറ്റൊരു കഷണം റൊട്ടികൊണ്ട് മൂടുക. അതിന് മുകളിലും നെയ് പുരട്ടുക. 

ഈ സാന്‍ഡ്‌വിച്ച് വയര്‍ റാക്കില്‍ വെച്ച് നന്നായി അമര്‍ത്തി 5 മിനിറ്റ് ഗ്രില്‍ ചെയ്യുക. ബ്രൗണ്‍ നിറമാകുമ്പോള്‍ തിരിച്ചു മറിച്ചും ഗ്രില്‍ ചെയ്‌തെടുത്ത് ഉപയോഗിക്കാം.
(സുമ മാക്‌സ്യമിന്‍)

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs