നവാബി പുലാവ്



ആവശ്യമുള്ള ചേരുവകള്‍


  • ചിക്കന്‍ - 1/2 കിലോ 
  • മട്ടണ്‍ - 1/4 കിലോ 
  • അരി-ബിരിയാണി/ബസ്മതി - 1/2 കിലോ 
  • തൈര് - 1 കപ്പ് 
  • പാല്‍ - 1 കപ്പ് 
  • സവാള - 3 എണ്ണം 
  • മുട്ട - 2 എണ്ണം 
  • ഗ്രീന്‍ പീസ് - 1/2 കപ്പ് 
  • ഇഞ്ചി - 1 വലിയ കഷണം 
  • പനിനീര്‍ - 1 ടീസ്പൂണ്‍ 
  • നെയ്യോ എണ്ണയോ - വറുക്കാനാവശ്യമായത്
  • ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി


  • അരി കഴുകി 15 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
  • പകുതി വേവിച്ച ശേഷം ഇറക്കി അടച്ചു വയ്ക്കുക.
  • ചിക്കനും മട്ടണും കഴുകി വൃത്തിയാക്കി വയ്ക്കുക.
  • മുട്ട പുഴുങ്ങിയെടുക്കുക.
  • സവാള നീളത്തിലരിയുക.
  • ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റായി അരച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യോ എണ്ണയോ ഒഴിച്ചു ചൂടാക്കിയ ശേഷം സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും നന്നായി വഴറ്റുക.
  • ഇതില്‍ ഇറച്ചി ചേര്‍ത്ത് നന്നായി ഇളക്കുക.
  • മൂന്നു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.
  • വെള്ളം മൂന്നിലൊന്നായി വറ്റുമ്പോള്‍ അതിലേക്ക് കുറച്ച് നെയ്യും തൈരും ചേര്‍ക്കുക.
  • തൈര് നന്നായി ഇറച്ചിയിലേക്ക് പിടിക്കുന്നതു വരെ ചെറിയ തീയില്‍ വേവിക്കുക.
  • വേവിച്ചതിനു ശേഷം ഇറക്കി വച്ച് തണുത്താല്‍ ഒരു ടീസ്പൂണ്‍ പനിനീര്‍ ചേര്‍ക്കുക.
  • നല്ലവണ്ണം അടി കട്ടിയുള്ള പാത്രത്തില്‍ അടുക്കടുക്കായി ചോറും ഇറച്ചിയും ക്രമീകരിക്കുക.
  • അടിയിലും മുകളിലും ചോറിന്റെ അടുക്ക് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം.
  • അതിനു ശേഷം ചെറു തീയില്‍ 15-20 മിനിറ്റ് വേവിക്കുക.
  • വറുത്തു കോരിയ സവാള,പുഴുങ്ങിയ മുട്ട മുറിച്ചത്,ഗ്രീന്‍ പീസ് വേവിച്ചത് എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.



[Read More...]


പ്രഷര്‍കുക്കര്‍ മസാല റൈസ്‌





ആവശ്യമുള്ള സാധനങ്ങള്‍

  • ബട്ടര്‍ - ഒരു ടേബിള്‍ സ്‌പൂണ്‍
  • പച്ച, ചുവപ്പ്‌, മഞ്ഞ നിറങ്ങളിലുള്ള ക്യാപ്‌സിക്കം - ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുരകഷ്‌ണങ്ങളാക്കിയത്‌.
  • കുരുമുളകുപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
  • ചിക്കന്‍ ക്യൂബ്‌സ് - നാലെണ്ണം
  • ബസുമതി അരി - രണ്ട്‌ കപ്പ്‌
  • ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

കുക്കറില്‍ ബട്ടര്‍ ഇട്ട്‌ ചൂടാകുമ്പോള്‍ ക്യാപ്‌സിക്കം വഴറ്റുക. ഇതിലേക്ക്‌ കുരുമുളക്‌ പൊടിയും ചിക്കന്‍ ക്യൂബ്‌സും ചേര്‍ക്കുക. ശേഷം അരിയും വെള്ളവും ചേര്‍ത്തിളക്കി ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍ നിന്ന്‌ ഇറക്കി ആവി പോയശേഷം തുറന്ന്‌ പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കാം.


(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)




[Read More...]


പൊട്ടറ്റോ റൈസ്



ആവശ്യമുള്ള സാധനങ്ങള്‍

  • ഉരുളക്കിഴങ്ങ് - 3 എണ്ണം (വെള്ളത്തില്‍ തിളപ്പിച്ച് തൊലി കളഞ്ഞത്)
  • മല്ലി- ഒരു സ്പൂണ്‍
  • പരിപ്പ് - രണ്ട് സ്പൂണ്ഡ്
  • ഉഴുന്ന് പരിപ്പ്  - രണ്ട് സ്പൂണ്‍
  • ഉണക്കമുളക് - 6-8
  • കടുക് - ആവശ്യത്തിന് 
  • പുളി- ചെറിയ കക്ഷണം
  • മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
  • ഗരംമസാല - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


  1. രണ്ട് ഉരുളക്കിഴങ്ങ് കുഴച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക, ഒരു ഉരുളക്കിഴങ്ങ് ക്യൂബ് രൂപത്തില്‍ മുറിച്ചെടുക്കുക.
  2. പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച ശേഷം മല്ലി,പരിപ്പ്,ഉഴുന്ന് പരിപ്പ്, ഉണക്കമുളക്, പുളി എന്നിവ ഇട്ട ശേഷം സ്വര്‍ണനിറം ആവുന്നത് വരെ ഇളക്കിയ ശേഷം എടുത്തു മാറ്റി തണ്ണുപ്പിക്കുക. ശേഷം മിക്‌സിയിലിട്ട് പൗഡര്‍ രൂപത്തിലാക്കുക
  3. പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് വഴറ്റുക, ശേഷം ഉഴുന്ന് പരിപ്പ്,പരിപ്പ് എന്നിവയും കരിവേപ്പിലയും ഇട്ട് ഇളക്കുക, കുറച്ചു നേരം ഫ്രൈ ചെയ്ത ശേഷം നേരത്തെ തയ്യാറാക്കി വച്ച മസാല പൗഡര്‍ ചേര്‍ക്കുക
  4. മഞ്ഞപ്പൊടി,ഗരംമസാല എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഇളക്കുക
  5. നേരത്തെ തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് കക്ഷണങ്ങള്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക, അതിന് ശേഷം ഇതിലേക്ക് നാല് കപ്പ് ചോറ് ചേര്‍ത്ത് ഇളക്കുക.
[Read More...]


ദാല്‍ റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍

  • പൊന്നിയരി - രണ്ട്‌ കപ്പ്‌(കഴുകിയത്‌)
  • പരിപ്പ്‌ - 50ഗ്രാം
  • വെള്ളം - നാല്‌ കപ്പ്‌
  • വെജിറ്റബിള്‍ ഓയില്‍ - ഒരു ടേബിള്‍ സ്‌പൂണ്‍
  • പച്ചമുളക്‌ - മൂന്നെണ്ണം(നീളത്തില്‍ മുറിച്ചത്‌)
  • സവാള - ഒരെണ്ണം(കനം കുറച്ച്‌ അരിഞ്ഞത്‌)
  • ഉപ്പ്‌ - പാകത്തിന്‌
  • മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌്
  • ഗരം മസാല - അര ടീസ്‌പൂണ്‍
  • മല്ലിയില - ഒരു തണ്ട്‌

തയാറാക്കുന്ന വിധം

കുക്കറില്‍ വെള്ളമൊഴിച്ച്‌ അരിയും പരിപ്പ്‌ കഴുകിയതും ഉപ്പും അതിലേക്കിട്ട്‌ അടച്ച്‌ രണ്ട്‌ വിസില്‍ വരുന്നതുവരെ വേവിക്കുക. ഒരു ഫ്രൈയിംഗ്‌ പാനില്‍ ഓയില്‍ ചൂടാക്കി പച്ചമുളക്‌, സവാള, ഉപ്പ്‌, മഞ്ഞള്‍പ്പൊടി, ഗരം മസാല ഇവ ചേര്‍ത്ത്‌ സവാള ചുവന്ന നിറമാകുന്നതുവരെ വഴറ്റുക.
വേവിച്ചുവച്ചിരിക്കുന്ന അരിയും പരിപ്പും ഇതിലേക്ക്‌ ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ ഒരു പാത്രത്തിലേക്ക്‌ മാറ്റി മല്ലിയില വിതറി അലങ്കരിച്ച്‌ വിളമ്പാം.

[Read More...]


Egg Fried Rice In A Mug



 

Recipe type: lunch, dinner
Serves: 1

Ingredients


  • 1 cup (about 125g) microwaveable rice
  • 2 TBS frozen peas
  • 2 TBS chopped red pepper
  • ½ green onion, chopped
  • small pinch of mung bean sprouts
  • small pinch of shredded purple cabbage
  • 1 large egg
  • 1 TBS low-sodium soy sauce
  • ½ tsp sesame oil
  • ½ tsp onion powder
  • ¼ tsp five-spice powder

Instructions

Place the rice into a large mug and cover with cling film. Using a knife, puncture one or two small holes through the film. This step is important! You don't want to scald yourself. Microwave the rice for a minute.
Mix in the vegetables (peas, red pepper, green onion, bean sprouts, and purple cabbage). You can add as many vegetables as you want as long as the contents don't spill over the mug. Cover the mug with the cling film, and microwave for another minute.
In the meantime, beat the egg and mix in the seasoning (soy sauce, sesame oil, onion powder, and five-spice powder). Pour the egg mixture into the mug, and mix well.
Cover the mug with cling film again, and microwave for another 35 to 40 seconds. Take the mug out of the microwave, and give everything a good stir. The egg should look fully cooked. Let the fried rice stand for a minute before serving.
Enjoy!

Notes

1. Adapted from the Egg Fried Rice recipe in Meal In a Mug.

Egg Fried Rice In A Mug | healthynibblesandbits.com #glutenfreeAffiliate notice: This post contains affiliate links. That means when you buy something through the links, I make a small commission at no additional cost to you. Thanks for keeping me going in my humble kitchen!

(Author: Lisa Lin)
[Read More...]


ലെമണ്‍ റൈസ്



ചേരുവകള്‍


  • ഒരു കപ്പ് ബസുമതി അരി
  • ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍
  • 12-14 കറിവേപ്പില
  • കഷണങ്ങളാക്കി വറുത്തെടുത്ത രണ്ട് വറ്റല്‍ മുളക്
  • ഒരു ചെറിയ കഷണം കറുവപ്പട്ട
  • രണ്ടോ മൂന്നോ ഗ്രാമ്പു
  • 4-6 ഏലക്കായ
  • കാല്‍ ടീസ്പൂണ്‍ ജീരകം
  • കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍
  • ഒരു വലിയ നാരങ്ങ പിഴിഞ്ഞെടുത്ത നീര്
  • അര കപ്പ് ചൂടുവെള്ളം
  • ആവശ്യത്തിന് ഉപ്പ്
  • ഒരി ടേബിള്‍ സ്പൂണ്‍ കടുക്
  • മല്ലിച്ചപ്പ്

ഉണ്ടാക്കുന്ന വിധം


അരി ഒരു പാത്രത്തിലെടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. വെള്ളം വറ്റിച്ചശേഷം മാറ്റിവയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണയെടുത്ത് ചൂടാക്കുക. നല്ല വണ്ണം ചൂടായ ശേഷം അതില്‍ കറിവേപ്പിലയും മുളകും, കറുവപ്പട്ടയും, ഗ്രാമ്പുവും, എലക്കായയും, കടുകും മഞ്ഞളും ചേര്‍ക്കുക. 20-30 സെക്കന്റ് ഇളക്കുക. അതിലേക്ക് അരിചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കുക. അതിനുശേഷം നാരങ്ങാനീരും ചൂടുവെള്ളവും ചേര്‍ക്കുക.

തീ കുറച്ചശേഷം പാത്രം നന്നായി മൂടിവയ്ക്കുക. 10മുതല്‍ 12 മിനിറ്റുവരെ വേവിച്ചശേഷം ആവി പുറത്തുകളഞ്ഞ് ഇറക്കിവയ്ക്കുക. പത്ത് മിനിറ്റോളം ഒന്നും ചെയ്യാതെ വച്ചശേഷം ഒരു ഫോര്‍ക്ക് കൊണ്ട് റൈസ് ഇളക്കുക. അതില്‍ മല്ലിച്ചപ്പ് ഇടുക.

വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ് നാരങ്ങ. ഇത് പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കും. ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കും.





[Read More...]


Aloo Poha




Ingredients:

  • 2 cups Poha (Beaten Rice)
  • 1 Potatoes
  • 1 Onions
  • 2 Green Chillies
  • 1 tsp Chana dal
  • 1 tsp Urad dal
  • 1/4 tsp Mustard Seeds
  • 1 sprig Curry leaves
  • 2 tsp Peanuts
  • 4 tblsp Oil
  • 1 pinch Turmeric powder
  • 1 Lemon
  • Few Corainder leaves
  • Salt to taste

How to make aloo poha:

Soak the poha in water. Wash and drain all the water.
Add some salt , turmeric powder , keep aside.
Peel and cut the potatoes into small cubes, chop the onions, chillies, corainder leaves.
Heat oil and put chana dal, urad dal, mustard seeds, peanuts, curry leaves and fry until they crackle.
Add potatoes , saute for few minutes, then add chopped onions, chillies.
Cook till they are done. Add the poha, corainder leaves and stir.
Keep it on slow flame for 5- 7 minutes.
Let it cool for sometime and add then lemon juice.




[Read More...]


വെജിറ്റബിൾ ഫ്രൈഡ് റൈസ്




ആവശ്യമുള്ള സാധനങ്ങൾ


  • ബസുമതി അരി- ഒരു കിലോ(അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
  • ബട്ടർ - 100 ഗ്രാം
  • ഏലയ്ക്ക - അഞ്ചെണ്ണം
  • കറുവാപ്പട്ട - രണ്ട് കഷണം
  • ഗ്രാമ്പു - അഞ്ചെണ്ണം
  • ഉണക്കമുന്തിരി - 50 ഗ്രാം
  • കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • ബീൻസ് -100 ഗ്രാം
  • ക്യാരറ്റ് - ഒരെണ്ണം
  • സവാള - രണ്ടെണ്ണം
  • പച്ചമുളക് - മൂന്നെണ്ണം(കീറിയത്)
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിംഗ് പാനിൽ പകുതി ബട്ടർ ഇട്ട് ചൂടാക്കി അരി ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. ശേഷം അരി, ഏലയ്ക്ക ,കറുവാപ്പട്ട, ഗ്രാമ്പു ഉപ്പ് എന്നിവ തിളച്ച വെളളത്തിൽ ചേർത്ത് വേവിക്കണം. അരി വെന്ത് കുഴയാതിരിക്കാൻ ശ്രദ്ധിക്കണം.
ബാക്കി ബട്ടർ ചൂടാക്കി ക്യാരറ്റ്, ബീൻസ്, സവാള, പച്ചമുളക് എന്നിവ അരിഞ്ഞിട്ട് വഴറ്റണം. ചോറ് ഇതിലേക്കിട്ട് ഇളക്കി ചെറിയ ചൂടിൽ അഞ്ച് മിനിറ്റ് ചൂടാക്കണം. ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും വറുത്ത് ചോറിന് മുകളിലിട്ട് അലങ്കരിച്ച് വിളമ്പാം.



[Read More...]


കോക്കനട്ട്‌ റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍

  • ബസുമതി അരി-500 ഗ്രാം
  • തേങ്ങ ചിരകിയത്‌ - അരക്കപ്പ്‌
  • കപ്പലണ്ടി- നാല്‌ ടീസ്‌പൂണ്‍
  • ബട്ടര്‍ -അരക്കപ്പ്‌
  • ഉഴുന്നുപരിപ്പ്‌- രണ്ട്‌ ടീസ്‌പൂണ്‍
  • വറ്റല്‍മുളക്‌- അഞ്ചെണ്ണം
  • കടുക്‌- ഒരു ടീസ്‌പൂണ്‍
  • മല്ലിയില, കറിവേപ്പില- ഒരു ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

വെള്ളവും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ അരി വേവിച്ച്‌ മാറ്റി വയ്‌ക്കുക. ഫ്രൈയിംഗ്‌ പാനില്‍ ബട്ടര്‍ ചൂടാക്കി കപ്പലണ്ടി വറുത്ത്‌ മാറ്റുക. തേങ്ങയിട്ട്‌ വറുത്ത്‌ കോരുക. ശേഷം ഫ്രൈയിംഗ്‌ പാനില്‍ കടുകിട്ട്‌ പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പും വറ്റല്‍മുളകും വഴറ്റുക.

ഇനി കറിവേപ്പിലയും ചേര്‍ത്തിളക്കാം. ശേഷം വേവിച്ചുവച്ചിരിക്കുന്ന ചോറ്‌ ചേര്‍ത്തിളക്കി വറുത്തുവച്ചിരിക്കുന്ന തേങ്ങയും കശുവണ്ടിയും മല്ലിയിലയും വിതറി വിളമ്പാം.
[Read More...]


മിന്റ്‌ റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍

  • ബിരിയാണി അരി- രണ്ട്‌ കപ്പ്‌
  • സവാള-ഒരെണ്ണം(നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌)
  • ബട്ടര്‍-ഒരു ടേബിള്‍ സ്‌പൂണ്‍
  • ഗ്രാമ്പു-രണ്ടെണ്ണം
  • ഏലക്ക-നാലെണ്ണം
  • കറുവാപ്പട്ട-ഒരു കഷണം
  • ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് - ഒരു ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌- പാകത്തിന്‌
  • പുതിനയില- കാല്‍ക്കപ്പ്‌്(അരിഞ്ഞത്‌)
  • പച്ചമുളക്‌-രണ്ടെണ്ണം
  • തേങ്ങ ചിരകിയത്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ബട്ടര്‍ ചൂടാക്കി ഗ്രാമ്പു, ഏലയ്‌ക്ക, കറുവാപ്പട്ട എന്നിവയിട്ട്‌ വഴറ്റുക.ശേഷം സവാള ചേര്‍ത്ത്‌ ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക.

ഇനി ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്, പുതിനയില, പച്ചമുളക്‌ തേങ്ങ ചിരകിയത്‌ ഇവ ചേര്‍ത്തിളക്കുക. വഴന്നു വരുമ്പോള്‍ അരി ചേര്‍ത്ത്‌ ഇളക്കാം. അരിയിലേക്ക്‌ മൂന്നേകാല്‍കപ്പ്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ അരി വേവിക്കുക. വെന്ത്‌ കുഴയാതിരിക്കാന്‍ ശ്രദ്ധിക്കണം.

[Read More...]


Vegetable Biriyani



Ingredients:


  • Basmathi Rice – 1 kg
  • Ghee – 5 tsp
  • Cashew nut / dried grapes
  • Half boiled Green peas / carrot and beans – 2 cup
  • Salt – To taste
  • Biriyani Masala – 3 tsp
  • Cinnamon – 3 (cut into small pcs)
  • Cardamom – 4 nos.
  • Pepper – 8 nos.
  • Ginger & Garlic paste – 1 tsp

Preparation

Steam the rice. In a pan heat the ghee and add the Cashew nut and Dried grapes into it and roast for some time. Then add the half boiled vegetables into it and roast for some time. (The mix is readily available in the market) Once the mix get roasted add cinnamon, pepper, cardamom and ginger/garlic paste and masala powder and roast for one minute.


[Read More...]


Spinach Rice




Ingredients 

  •  Spinach (palak cheera) - 1 bunch
  •  Green Chillies - 3-4 nos.
  •  Grated ginger - 1 teaspoon
  •  Garlic cloves - 3-4 nos.
  •  Basmati rice - 3-4 cups
  •  Onion (savala) - 1 (chopped length wise)
  •  Cashew nut - a few
  •  Kismis - a few
  •  Salt
  •  Water
  •  Garam masala - 1 teaspoon

Preparation Method

Chop the spinach finely and cook it in a vessel for a minute. Don't add water. Now keep this aside to cool.

Grind this with green chillies, ginger and garlic into a fine paste.

Now, take a pressure cooker. Heat some oil and add chopped onions into this. Once it is golden brown, add garam masala. Now add cashew and kismis and fry them until golden brown.

To this, add the spinach paste and sauté until the water content from the spinach disappears. Now add basmati rice and fry it for 2 minutes. Add water and salt and pressure cook it on a medium flame until the first whistle blows.

Please note that the water you take should be exactly one glass minus the double of the rice you used. For example, if the rice you took is 3 cups, then the water that should be used to cook it should be 3+3-1=5 glasses.

Also, when you add salt, remember that the spinach is also going to suck up some salt. So add it diligently.

[Read More...]


ബീറ്റ്‌റൂട്ട്‌ റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍


  • ബട്ടര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
  • ഏലയ്‌ക്ക- രണ്ടെണ്ണം
  • കറുവാപ്പട്ട-ഒരു കഷണം
  • ഗ്രാമ്പൂ-രണ്ടെണ്ണം
  • കുരുമുളക്‌- നാലെണ്ണം
  • പച്ചമുളക്‌-രണ്ടെണ്ണം
  • ഉള്ളി- നാലെണ്ണം(നീളത്തില്‍ അരിഞ്ഞത്‌)
  • ഉപ്പ്‌- പാകത്തിന്‌
  • ബീറ്റ്‌റൂട്ട്‌-രണ്ടെണ്ണം(തൊലികളഞ്ഞ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌)
  • പശുവിന്‍പാല്‍-നാല്‌ കപ്പ്‌
  • ബിരിയാണി അരി-രണ്ട്‌ കപ്പ ്‌(അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്‌)
  • ചീസ്‌ ക്യൂബ്‌സ്-നാലെണ്ണം

തയാറാക്കുന്ന വിധം

കുക്കറില്‍ ബട്ടര്‍ ഇട്ട്‌ ഏലയ്‌ക്ക, ഗ്രാമ്പു, കറുവാപ്പട്ട, കുരുമുളക്‌ ഇവയിട്ട്‌ വഴറ്റുക. അതിലേക്ക്‌ ഉള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത്‌ ഉള്ളി ചുവന്ന നിറമാകുന്നതുവരെ വഴറ്റുക.
ശേഷം അരിയും ബീറ്റ്‌റൂട്ടും പശുവിന്‍പാലും ചേര്‍ത്തിളക്കി കുക്കര്‍ അടച്ച്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍നിന്ന്‌ ഇറക്കി ആവി പോയ ശേഷം തുറന്ന്‌ ചീസ്‌ ഗ്രേറ്റ്‌ ചെയ്‌തിട്ട്‌ വിളമ്പാം.


[Read More...]


അരി ലഡ്ഡു



ചേരുവകള്‍


  • അരി -1 ഗ്ലാസ്‌
  • തേങ്ങ -1 വലിയ മുറി 
  • ശര്‍ക്കര -150 ഗ്രാം 
  • കശുവണ്ടി -15 എണ്ണം 
  • ഏലക്കാ പൊടിച്ചത് -3 എണ്ണം
  • എള്ള് -ഒരു സ്പൂണ്‍

പാകം ചെയ്യുന്ന വിധം 

അരി വറുത്തു പൊടിക്കുക
തേങ്ങ ചിരകിയതും കശുവണ്ടിയും കുറേശ്ശെ മിക്സിയിലോ ഉരലിലോ പൊടിച്ച്‌ ശര്‍ക്കര ചീകിയതും,എള്ളും , ഏലക്കാപൊടിയും,അരിപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക.
ഈ മിശ്രിതം കുറേശ്ശെ പൊടിച്ച്‌ എല്ലാം കൂടി ഒന്നിച്ചാക്കി ചെറു ഉരുളകളാക്കുക.
[Read More...]


ടോമ്മോട്ടോ എഗ്ഗ് റൈസ്



ആവശ്യമുള്ള സാധനങ്ങള്‍ :


  • കോഴിമുട്ട 4- 5 എണ്ണം
  • ബസ്മതി അരി 1 കിലോ
  • തക്കാളി  ( ഒരു കിലോ അരിക്ക് അരകിലോ തക്കാളി )
  • സവാള (വലിയ ഉള്ളി ) 3- 4 എണ്ണം
  • ഇഞ്ചി : ചെറിയ ഒരു കഷണം
  • വെളുത്തുള്ളി : നാല് കഷണം
  • പെരുജീരകം : ഒരു നുള്ള്
  • പട്ട : ചെറിയ കഷണം
  • ടോമോട്ടോ പേസ്റ്റ് : 2 ടീസ്പൂണ്‍
  • മാജ്ജി : ഒരു പീസ്‌
  • ഓയില്‍ : ആവിശ്യത്തിന്
  • ഉപ്പു : പാകത്തിന്
  • മഞ്ഞള്‍പ്പൊടി  : 1 ടീസ്പൂണ്‍
  • മുളക് പോടി : 1 ടീസ്പൂണ്‍
  • പച്ചമുളക് :  5 എണ്ണം
  • കേരറ്റു : ചുരണ്ടിയത് അല്പം
  • മല്ലിചെപ്പ് : അല്പം

പാചകം ചെയ്യുന്ന വിധം :

ചെമ്പ്  അടുപ്പില്‍ വെച്ചു അതിലേക്കു ഓയില്‍ ഒയിക്കുക .
എണ്ണ ചൂടായ ശേഷം അതിലേക്കു ജീരകം ,പട്ട എന്നിവ ചേര്‍ക്കുക .
ശേഷം ഉള്ളിയിട്ട് ചുവക്കുന്നത് വരെ വയറ്റുക .

പിന്നീട്  തക്കാളി ചേര്‍ത്ത് നന്നായി വേവുന്നത്‌ വരെ ഇളക്കികൊണ്ടിരിക്കുക .
ശേഷം ഇഞ്ചി  ,പച്ചമുളക് ,വെളുത്തുള്ളി (ഒരല്‍പം ചതച്ചു ) എന്നിവ  ഇതില്‍ ചേര്‍ത്ത് വയറ്റുക .
ശേഷം ടോമോട്ടോ പേസ്റ്റ് ,മാജി ,ഉപ്പ് ,മഞ്ഞള്‍പ്പൊടി ,മുളക് പോടി  എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി വയറ്റുക.

അരിക്ക് കണക്കാക്കി വെള്ളമോഴിക്കുക ( ഒരു ഗ്ലാസ് അരിക്ക് രണ്ടു ക്ലാസ് വെള്ളം )
കഴുകി വൃത്തിയാക്കിയ അരി , വെള്ളം തിളച്ച ശേഷം ഇതിലേക്ക് ചേര്‍ക്കുക .
പുഴുങ്ങിയ കോഴിമുട്ട ,ഒന്ന് വരിഞ്ഞ ശേഷം ഇതിലേക്ക് (അരിയില്‍ പൂഴ്ത്തി ) ചേര്‍ത്ത് പാത്രം നല്ലവണ്ണം മൂടി, ചെറു തീയില്‍ അര മണികൂര്‍  വെക്കുക ....

ചുരണ്ടിയ കേരറ്റ് ,മല്ലിചെപ്പ് എന്നിവ കൊണ്ട് മുകളില്‍ ഡക്കറേറ്റ് ചെയ്യുക ശേഷം ചൂടോടെ ഉപയോഗിക്കാം ...
[Read More...]


ഇടിയപ്പം




ആവശ്യമുള്ള സാധനങ്ങള്‍

വറുത്ത അരിപ്പെടി (നേര്‍ത്ത അരിപ്പയില്‍ തെള്ളിയത്‌) - രണ്ട്‌ കപ്പ്‌
തേങ്ങ - ഒരു മുറി
തിളച്ചവെള്ളം - മൂന്ന്‌ കപ്പ്‌
നെയ്യ്‌ - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

ഉപ്പും നെയ്യും ചേര്‍ത്ത്‌ വെള്ളം തിളപ്പിക്കുക. ഇളം തീയില്‍ വെള്ളം തിളയ്‌ക്കുമ്പോള്‍ പൊടി കുറേശ്ശെ ഇട്ട്‌ ഇളക്കുക. വാങ്ങിവച്ച ശേഷം ചൂടാറുമ്പോള്‍ കുഴക്കുക. പാകത്തിന്‌ അയവാകുമ്പോള്‍ ഇടിയപ്പനാഴിയില്‍ നിറയ്‌ക്കുക. ചെറിയ കഷണം വാഴയിലേക്ക്‌ മയംപുരട്ടി, ഇലയിലേക്ക്‌ മാവ്‌ പിഴിയുക. തേങ്ങ ഇടിയപ്പത്തിന്‌ മുകളിലായി വയ്‌ക്കുക. അപ്പച്ചെമ്പില്‍ വച്ച്‌ 15 മിനിറ്റ്‌ ആവികയറ്റുക.
[Read More...]


വിഷു കഞ്ഞി



ആവശ്യമുള്ള സാധനങ്ങള്‍

ചുവന്ന അരി- മൂന്ന്‌ കപ്പ്‌
പച്ചരി- ഒരു കപ്പ്‌
പുളി അവരയ്‌ക്ക വറുത്തുപൊടിച്ചത്‌ - ഒരു കപ്പ്‌
തേങ്ങ- ഒരെണ്ണം(ചിരകിയത്‌)
വെള്ളം- 6 കപ്പ്‌
ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

ചുവന്ന അരി, പച്ചരി, പുളി അവരയ്‌ക്ക എന്നിവ പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ കഞ്ഞിയുടെ പാകം വരെ വേവിക്കുക. വാങ്ങാറാകുമ്പോള്‍ തേങ്ങ ഇടുക. അഞ്ച്‌ മിനിറ്റ്‌ തിളച്ച ശേഷം വാങ്ങാം. ആവശ്യമെങ്കില്‍ അല്‍പ്പം ശര്‍ക്കര ചേര്‍ക്കാം.
[Read More...]


Vishukanji



Ingredients

½ kg rice
300g green gram, de-husked
First and second milk from two coconuts
Salt to taste

Preparation

Wash and strain rice
Fry green gram lightly
Mix rice and gram and cook in second milk of coconut
When the rice has cooked and the mixture has thickened, remove from flame
Add first milk of coconut
Add salt when serving
by Anandavalli Thekkinkattil

[Read More...]


പീസ്‌ പുലാവ്





ചേരുവകള്‍


ബസ്മതി -2 കപ്പ്

സവാള – 1 എണ്ണം നേര്‍മ്മയായി അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍

പച്ചമുളക് – 1 എണ്ണം നെടുകെ പിളര്ന്നത്

ഗ്രീന്‍പീസ് -അര കപ്പ് (ഫ്രോസണ്‍ അല്ലെങ്കില്‍ ഫ്രഷ്‌)

നെയ്യ് – 2 ടേബിള്‍സ്പൂണ്‍

ഗ്രാമ്പു -3

കറുവാപ്പട്ട -3 കഷണം

ഏലക്ക -2

ഉപ്പ് -പാകത്തിന്

മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

അരി കഴുകി ഊറ്റി എടുക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിന്റെ കൂടെ അരിയിട്ട് വറുക്കുക. ഇതിലേക്ക് ഗ്രീന്‍ പീസ്‌ ചേര്‍ക്കുക. 4 കപ്പ് തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിക്കുക. പാത്രം അടച്ചു വെച്ച് വേവിക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി വാങ്ങുക. ചിക്കന്‍ കറി, മട്ടണ്‍ റോസ്റ്റ്‌ എന്നിവയ്ക്കൊപ്പം വിളമ്പാം.




[Read More...]


Fish Pulao



Fish Pulao



Ingredients

2 cups biriyani rice
1 tsp red chilli powder
½ turmeric powder
300gm good quality fish, cut in pieces
Oil as required
¼ cup ghee
1 large onion, chopped
7 green chillies, chopped lengthwise
1 tbsp cashew nuts, crushed
1 tbsp raisins
1 inch piece of cinnamon
2 cloves
2 cardamoms
1 tsp garam masala powder
A sprig of coriander leaves, chopped
Salt to taste

Preparation

Wash the rice and drain. Keep aside.

Marinate the fish in a mix of red chilli powder, turmeric powder and salt

Deep fry them in the heated oil in a pan

Pour quarter cup each of ghee and oil in another pan and fry the onion, cashew nuts and raisins. Keep aside

Add the cinnamon, cloves, cardamoms, green chillies and salt to the remaining ghee-oil mix in the pan

Pour three and half cup water and add the rice when the water starts to boil. 7. Cover the pan and cook till all the water is absorbed

Uncover and add half portion of the fried fish after mincing.

Combine half portion of the fried onion, cashew nuts and raisins as well as the garam masala with the rice

Transfer the rice to a serving plate and garnish it with the remaining portion of the fish, onion, cashew nuts and raisins as well as coriander leaves. Serve hot

(Zubaida Obeid)
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs