ചിക്കൻ അനാർക്കലി




ആവശ്യമായ സാധനങ്ങൾ

  • ഇഞ്ചി - ഒരു സ്പൂൺ (അരിഞ്ഞത്)
  • വെളുത്തുള്ളി - രണ്ട് സ്പൂൺ (അരിഞ്ഞത്)
  • തക്കാളി - രണ്ട് സ്പൂൺ  (അരിഞ്ഞത്) + രണ്ട് കഷ്ണം
  • പച്ചമുളക് - രണ്ട്  (അരിഞ്ഞത്)
  • സവാള - രണ്ട് ടീസ്പൂൺ
  • കസ്തൂരി മേത്തി - ആവശ്യത്തിന്
  • മുളക് പൊടി - ഒരു സ്പൂൺ
  • കുരുമുളക് പൊടി - 1/2 സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഖരം മസാല - 1/2 സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
  • തൊണ്ടൻ മുളക് - രണ്ട് എണ്ണം 
  • പാം ഓയിൽ - 50 ഗ്രാം
  • ചിക്കൻ - 300 ഗ്രാം 

തയ്യാറാക്കുന്ന വിധം 

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് പാം ഓയിൽ ഒഴിക്കുക.  സവാള,  വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്,  പച്ചമുളക് അരിഞ്ഞത് എന്നിവ അതിലേക്ക് ഇടുക. അതിനുശേഷം  കസ്തൂരി മേത്തി,  തക്കാളി അരിഞ്ഞതും അതിലേക്ക് ചേർത്ത് വഴറ്റുക. അതിനുശേഷം അതിലേക്ക് 300 ഗ്രാം ചിക്കൻ ഇട്ട് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക,  മഞ്ഞൾപ്പൊടി,  മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാലയും ഒരു നുള്ള്. രണ്ട് തൊണ്ടൻ മുളക് തുടങ്ങിയവയും വേണം. തക്കാളിയുടെ രണ്ട് കഷ്ണം ആവാം. പാകത്തിന് വെള്ളം. അഞ്ച് മിനിട്ട് വേവിക്കുക. 
ചിക്കൻ അനാർക്കലി റെഡി.
[Read More...]


ഫ്രൈഡ് മട്ടണ്‍ ലിവര്‍



ആവശ്യമുള്ള സാധനങ്ങള്‍


  • മട്ടണ്‍ ലിവര്‍ കഷണങ്ങളാക്കിയത് - ഒരു കിലോ 
  • സവാള -1/2 കിലോ (ചെറിയ ചതുര കഷണങ്ങളാക്കിയത്) 
  • ഇഞ്ചി ചതച്ചത് - ഒരു കഷണം 
  • വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂണ്‍ 
  • പച്ചമുളക് നീളത്തില്‍ കീറിയത് - 5 എണ്ണം 
  • മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന് 
  • കുരുമുളക് ചതച്ചത് - ആവശ്യത്തിന് 
  • ഗരംമസാല - ഒരു ടീസ്പൂണ്‍ 
  • മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ഇവ വഴറ്റുക. ഈ സമയം കരള്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി, മുളകുപൊടി കുറച്ച് വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക. (കരള്‍ ഉപ്പിടാതെ വേണം വേവിക്കാന്‍. ഉപ്പിട്ടാല്‍ കല്ലിക്കും). വഴറ്റിയ  ചേരുവയില്‍ പൊടികളും ഇട്ട് വഴറ്റുക. ഇവ ബ്രൗണ്‍ നിറമാകുമ്പോള്‍ വെന്ത കരളും ചേര്‍ത്തിളക്കുക. പിന്നെയും വേകാനുണ്ടെങ്കില്‍ അല്‍പ്പം ചൂടുവെള്ളംകൂടി ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.

വെന്ത ഇറച്ചിയില്‍ പച്ചമുളകും, ചതച്ച കുരുമുളകും ഉപ്പും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ഉലര്‍ത്തിയെടുക്കുകയോ ചെറിയ പിരളനാക്കിയെടുക്കുയോ ചെയ്യാം. ഇളക്കി ഒടുവില്‍ അല്‍പ്പം പച്ചവെളിച്ചെണ്ണയും ഒഴിച്ച് തട്ടിപ്പൊത്തി മൂടി വയ്ക്കുക.


(ആന്‍സമ്മ ഐസക് , വെട്ടൂര്‍)
[Read More...]


BBQ Pulled Jackfruit




INGREDIENTS

  • 3-20 oz. cans jackfruit in water or brine
  • 1 tsp. olive oil
  • ½ onion, chopped
  • 3 cloves garlic, minced
  • 1 tsp. sugar
  • 1 tsp. brown sugar
  • 1 tsp. ground cumin
  • ¼ tsp. cayenne pepper
  • 1 tsp. chili powder
  • 1 tsp. paprika
  • 1½ tsp. liquid smoke
  • 1 cup vegetable broth
  • ½ cup vegan BBQ sauce (your favorite store bought or homemade kind)
  • Buns for pulled pork sandwiches or corn tortillas for gluten-free pulled jackfruit tacos

INSTRUCTIONS

  • Preheat the over to 400 degrees.
  • Drain and rinse the jackfruit, remove the core and cut each piece in half. As you do this, remove the seeds. 
  • BBQ Pulled Jackfruit 
  • Saute the onion in olive oil over medium heat for about 7 minutes or until translucent, then add the garlic and saute a minute or so longer.
  • Add the jackfruit, sugar, spices, and liquid smoke. Stir until the jackfruit is evenly covered.
  • Add the vegetable broth, cover, and simmer for 10-15 minutes until all liquid is absorbed.
  • Use a spatula to mash and divide the jackfruit until it looks similar in appearance to pulled pork.
  • Spread the jackfruit out on a baking sheet and cook for 20 minutes. 
  • Remove from oven and cover with bbq sauce.
  • Return the jackfruit to the oven and cook for another 10-15 minutes or until the jackfruit is lightly browned. 
Serve and enjoy!

NOTES

*Use only jackfruit in water or brine, NOT in syrup.

*The seeds of the canned jackfruit are soft and won't hurt anything if you leave them in, but they throw the texture off a bit.

*For gluten-free, the pulled jackfruit is delicious on corn tortillas with sliced avocado.

(peta.org)

[Read More...]


ഈത്ത​പ്പഴം ബിസ്‌കറ്റ് റോള്‍



ആവശ്യമുള്ള സാധനങ്ങള്‍


  • നെയ്യ് - 125 ഗ്രാം
  • ചിരകിയ ശര്‍ക്കര - 75 ഗ്രാം
  • ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍
  • കുരുകളഞ്ഞ ഈത്തപ്പഴം - 250 ഗ്രാം
  • മുട്ട - 1
  • പൊടിച്ച ബിസ്‌കറ്റ് - 200 ഗ്രാം
  • ചോക്ലേറ്റ് പേസ്റ്റ് - 50 ഗ്രാം
  • ഐസ്‌ക്രീം - നാല് സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ശര്‍ക്കര ചൂടാക്കിയെടുക്കണം. ഇതിലേക്ക് മാറ്റിവെച്ച ഈത്തപ്പഴം ചേര്‍ത്ത് അഞ്ച് മിനിട്ടോളം ഇളക്കുക. തീ അണച്ച ശേഷം ഉടച്ചുവെച്ച മുട്ടയും ബിസ്‌കറ്റ് പൊടിയും ചേര്‍ത്ത് വെച്ച് ഉരുട്ടിവെക്കണം. ഇത് ഒരു റാപ്പിങ് ഷീറ്റിലേക്ക് മാറ്റി ചുരുട്ടിയ ശേഷം 15 മിനുട്ടുകൂടി ചൂടാക്കുക. ശേഷം ചോക്ലേറ്റില്‍ മുക്കി കട്ടിയാവാന്‍ വെക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം.

[Read More...]


ചിക്കന്‍ ബട്ടര്‍ മസാല





ചേരുവകൾ 

  • എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ,
  • ബട്ടര്‍ - 100 ഗ്രാം,
  • ഇഞ്ചി - 2 ടീസ്‌പൂണ്‍,
  • വെളുത്തുള്ളി പേസ്റ്റ്‌ - 2 ടീസ്‌പൂണ്‍,
  • ഇഞ്ചി - 1 കഷ്‌ണം അരിഞ്ഞത്‌,
  • തക്കാളി - 3 എണ്ണം 
  • മുളകുപൊടി - 1 ടീസ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1 ടീസ്‌പൂണ്‍
  • കസൂരി മേത്തി - 4 ടേബിള്‍സ്‌പൂണ്‍
  • ഫ്രഷ്‌ ക്രീം - 1 കപ്പ്‌
  • ഉപ്പ്‌ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം: 

ഒരു പാനില്‍ എണ്ണ ചൂടാക്കുക.
ഇതിലേയ്‌ക്ക്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ചിക്കന്‍ എന്നിവയിട്ട്‌ ഇളക്കണം. ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി അരച്ചു ചേര്‍ക്കുക. ഇത്‌ നല്ലപോലെ ഇളക്കുക. ഇതിലേയ്‌ക്ക്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കണം.

ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്‍ത്തിളക്കുക. പിന്നീട്‌ ഫ്രഷ്‌ ക്രീം, ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ ബട്ടര്‍ മസാല തയ്യാര്‍. 

[Read More...]


കല്‍ത്തപ്പം




ചേരുവകള്‍

  • പച്ചരി - ഒരു കപ്പ്
  • ചോറ് - ഒരു കപ്പ്
  • ചെറിയ പഴം - ഒന്ന്
  • ശര്‍ക്കര - 500
  • ഉപ്പ് - ആവശ്യത്തിന്
  • ചെറിയ ഉള്ളി - 2 പോണ
  • തേങ്ങ കൊത്ത് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

അരി അര മണിക്കൂര്‍ വീതം വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തുക. ശേഷം ശര്‍ക്കരയില്‍ അരച്ചെടുക്കുക ഇതിലേക്ക് പഴം ,ചോറ്, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് വെക്കുക. ഉപ്പും ചേര്‍ക്കുക. ദോശ മാവിന്റെ പരുവത്തില്‍ വേണം മാവ്.

ഒരു മണിക്കൂര്‍ കഴിഞ്ഞ് കുക്കറില്‍ നെയ്യ് തടവി തേങ്ങ, ഉള്ളി എന്നിവ ഇട്ട് വറുക്കുക അതിലേക്ക് ഈ മാവ് രണ്ടു കപ്പ് ഒഴിക്കുക. എന്നിട്ട് വിസില്‍ വെക്കാതെ പത്തു മിനിട്ട് ചെറു തീയില്‍ വേവിക്കുക.

(Achu Rajesh)
[Read More...]


റോസ്റ്റ് മസാല ചിക്കന്‍ (മലബാര്‍ സ്റ്റൈല്‍)




ചേരുവകള്‍:                                 

  • കോഴിയിറച്ചി (കഴുകി കഷണങ്ങളാക്കിയത്) -ഒരു കിലോ
  • തേങ്ങാപാല്‍ (വെള്ളം ചേര്‍ക്കാത്തത്) -ഒരു കപ്പ്
  • വലിയ ഉള്ളി (നേര്‍മയായി അരിഞ്ഞത്) -ഒന്ന്
  • ഇഞ്ചി (ചെറുതായി അരിഞ്ഞത്) -ഒരു വലിയ കഷ്ണം
  • പച്ചമുളക് (ചെറുതായി അരിഞ്ഞത്) -അഞ്ചെണ്ണം
  • വിനഗര്‍ -ഒരു ടീസ്പൂണ്‍
  • തിളച്ച വെള്ളം -നാല് കപ്പ്
  • മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്

മസാലക്കൂട്ട്:

  • കുരുമുളക് -അര ടീസ്പൂണ്‍
  • ചുവന്ന മുളക് -എട്ടെണ്ണം
  • മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
  • വെളുത്തുള്ളി -അഞ്ച് അല്ലി
  • ചെറിയ ഉള്ളി -പത്തെണ്ണം
  • മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മഞ്ഞള്‍പൊടി വൃത്തിയാക്കി വെച്ച ഇറച്ചിക്കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ നേരം വെക്കുക. ശേഷം അരച്ചുവെച്ച മസാലക്കൂട്ടുകള്‍ ചേര്‍ത്ത് കുഴച്ച് ഇറച്ചിക്കഷണങ്ങളില്‍ പിടിപ്പിച്ച ് ഒരു മണിക്കൂര്‍ കൂടി വെക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ഇറച്ചക്കഷണങ്ങള്‍ അതിലിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. പിന്നീട് ഇറച്ചിക്കഷണങ്ങള്‍ ഒരു വശത്തേക്ക് മാറ്റി തീ കുറച്ച് മിച്ചം വന്ന മസാലക്കൂട്ടുകള്‍ ആ നെയ്യില്‍ തന്നെ വഴറ്റുക. തിളപ്പിച്ച വെള്ളം അതിലേക്കൊഴിച്ച് അരിഞ്ഞുവെച്ച  വലിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയും എല്ലാം ഇട്ട് ഇളം തീയില്‍ തന്നെ വേവിക്കല്‍ തുടരുക. വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ത്ത് പതിനഞ്ച് മിനിറ്റോളം കഴിഞ്ഞാല്‍ വിനഗര്‍ ചേര്‍ത്ത് ഇളക്കി കുറച്ചുനേരം കൂടി ഇളം തീയില്‍ വെച്ചശേഷം ഇറക്കിവെച്ച് മല്ലിയില തൂകി ഇളം ചൂടോടെ കഴിക്കാം.

(താഹിറ ഷറഫുദ്ദീന്‍, ബഹ്റൈന്‍)



[Read More...]


ഈത്തപ്പഴം ചട്ട്ണി / ചമ്മന്തി




ആവശ്യമുള്ള സാധനങ്ങള്‍


  • കുരുകളഞ്ഞ ഈത്തപ്പഴം - 250 ഗ്രാം 
  • ചുക്കുപൊടി-രണ്ട് ടീ സ്പൂണ്‍
  • പുളി-20 ഗ്രാം(കുഴമ്പ് രൂപത്തിലാക്കിയത്)
  • മുളക് പൊടി-കാല്‍ ടീസ്പൂണ്‍
  • ഉപ്പ്-രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട്, മൂന്ന് മണിക്കൂര്‍  വെള്ളത്തില്‍ കുതിര്‍ത്തിട്ട ഈത്തപ്പഴം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കണം. ഇത് അല്‍പ്പം വെള്ളം  ചേര്‍ത്ത് മാറ്റിവെക്കുക. ഇതിലേക്ക് ചുക്കുപൊടി, കുഴമ്പ് രൂപത്തിലാക്കി മാറ്റിവെച്ച പുളി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കണം. കൂട്ട് വറ്റിയ ശേഷം അഞ്ച് മിനുട്ടിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

[Read More...]


കോഴി നിറച്ചത് ii




ആവശ്യമുള്ള സാധനങ്ങള്‍


  • ചിക്കന്‍ - 800 ഗ്രാം
  • സവാള - മൂന്നെണ്ണം
  • തക്കാളി - രണ്ട്
  • പേരും ജീരകം, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍
  • പച്ചമുളക് - മൂന്ന്
  • കുരുമുളക് പൊടി - അര ടീസ്പൂണ്‍
  • ഗരം മസാല പൊടിച്ചത് - അര ടീസ്പൂണ്‍
  • മുളക് പൊടി - ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
  • മല്ലിപ്പൊടി - ഒന്നര ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്
  • വേപ്പില,മല്ലിയില - ആവശ്യത്തിന്
  • ഓയില്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
  • കോഴിമുട്ട - രണ്ടെണ്ണം പുഴുങ്ങിയത്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ മുഴുവനോടെ വൃത്തിയാക്കി വയറിന്റെ ഭാഗമെല്ലാം ക്ലീന്‍ ചെയ്തു വെക്കുക. വെള്ളം വാര്‍ന്ന ചിക്കനില്‍ പാകത്തിന് മുളകും മഞ്ഞളും ഉപ്പും അല്‍പം വെള്ളത്തില്‍ കുഴച്ചു പേസ്റ്റ് രൂപത്തിലാക്കി നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കണം. ശേഷം ഒരു കുക്കറില്‍ ചിക്കനും അല്‍പം വെള്ളവും ഒഴിച്ച് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തീ അണക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഓയില്‍ ഒഴിച്ച് അരിഞ്ഞു വെച്ച സവാളയും പച്ചമുളകും വഴറ്റുക. ഇത് പെട്ടന്നാവാന്‍ അല്‍പ്പം ഉപ്പ് ചേര്‍ക്കാം. തുടര്‍ന്ന് ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം പേസ്റ്റ്, വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. മൂത്ത് കഴിഞ്ഞാല്‍ തക്കാളി ചേര്‍ത്ത് ഉടഞ്ഞു ചേരും വരെ നന്നായി വഴറ്റി കൊടുക്കണം.

മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്തും പച്ചമണം പോകുന്നത് വരെ വഴറ്റണം. ശേഷം അല്‍പം വെള്ളം ഒഴിച്ച് നല്ല പോലെ മിക്‌സ് ചെയ്തു പുഴുങ്ങിയ കോഴിമുട്ട ചേര്‍ത്ത് കൊടുക്കണം. ഇതിലേക്ക് മല്ലിയില അരിഞ്ഞതും ഗരം മസാല പൊടിയും ചേര്‍ത്ത് കൊടുക്കുക. ശേഷം ഇതില്‍ നിന്നും കോഴിമുട്ടകളും മസാലയും കുറച്ചെടുത്തു മാറ്റി വെക്കണം. പിന്നീട് വേവിച്ചു വെച്ച ചിക്കന്റെ വയറിലേക്ക് കോഴിമുട്ടയും മസാലയും നിറയ്ക്കുക. ശേഷം ചിക്കന്റെ വയറു തുന്നിക്കെട്ടുകയോ, കാലുകള്‍ പിരിച്ചു വെക്കുകയോ ആവാം. ഉള്ളില്‍ നിന്നും മസാല പുറത്തേക്കു വരാതെ സൂക്ഷിക്കണം. ഉണ്ടാക്കി വെച്ച മസാലയില്‍ ചിക്കന്‍ വേവാനുള്ള ഒന്നര കപ്പ് വെള്ളം കൂടി ഒഴിച്ച് ചെറു തീയില്‍ തിളപ്പിക്കുക. ഇതിലേക്ക് ചിക്കന്‍ ശ്രദ്ധിച്ചു മാറ്റുക.

ശേഷം മൂടി വെച്ച് വേവിക്കുക. ഇടയ്ക്കിടെ മൂടി മാറ്റി ചിക്കന്റെ എല്ലാ ഭാഗവും ഒരേ പോലെ തിരിച്ചും മറിച്ചുമിട്ടു വേവിക്കുക. ചിക്കന്‍ വെന്തു കറി പാകത്തിന് ആയാല്‍ കുരുമുളക് പൊടി ആവശ്യത്തിനു ഇട്ടു കൊടുക്കാം. മല്ലിയില അരിഞ്ഞതും വിതറി കൊടുക്കാം. ഇത് ചൂടോടെ പത്തിരി, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.


[Read More...]


അവൽ മിൽക്ക്




ആവശ്യമുള്ള സാധനങ്ങൾ

  • അവൽ – 1/2 കപ്പ്
  • നെയ്യ് - 2 ടീസ്പൂൺ 
  • ബദാം, കശുവണ്ടി – 5 എണ്ണം വീതം
  • ചെറുപഴം - 2 എണ്ണം
  • കണ്ടൻസ്ഡ് മിൽക്ക് – 1/2ൂ ടേബിൾ സ്പൂൺ  (വേണമെങ്കിൽ)
  • തിളപ്പിച്ച പാൽ – 1/2 കപ്പ് തണുപ്പിച്ചത്
  • പഞ്ചസ്സാര – 1/2 ടേബിൾ സ്പൂൺ 
  • ഏലക്ക പൊടി - ഒരു നുള്ള്

തയ്യാറാക്കേണ്ട വിധം

ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യൊഴിച്ച് കശുവണ്ടിയും ബദാമും വറുത്തെടുത്ത് മാറ്റുക. ഇതിലേക്ക് അവൽ ഇട്ട് വറുത്തെടുക്കുക. ഒരു പാത്രത്തിൽ രണ്ട് ചെറുപഴം തൊലി കളഞ്ഞ് ഇടുക. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഉടച്ച പഴത്തിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഇത് ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ശേഷം ഒരു കപ്പിൽ തിളപ്പിച്ച ശേഷം തണുപ്പിച്ച പാൽ ഒഴിക്കുക. ഇതിലേക്ക് പഞ്ചസ്സാരയിട്ട് ഇളക്കണം.

ഇനി ഒരു ഗ്ലാസ് എടുക്കണം. ഇതിലേക്ക് അൽപ്പം പഴം മിശ്രിതം ഇടണം. ഇതിന് മീതെ വറുത്ത് വെച്ച അവലും, കശുവണ്ടി-ബാദാം എന്നിവയും ഇടണം. ശേഷം വീണ്ടും പഴം മിശ്രിതം ചേർക്കണം. മീതെ അവലും. ശേഷം പാൽ ഒഴിക്കണം. ഇവ ചെറുതായ് ഇളക്കണം. മീതെ ബാക്കിയുള്ള കശുവണ്ടി-ബദാം എന്നിവ വിതറി അലങ്കരിക്കാം. സ്വാദിഷ്ടമായ അവൽ മിൽക്ക് റെഡി.

[Read More...]


മസാല മുട്ട സുർക്ക



ചേരുവകൾ


  • പൊന്നി അരി - 3 കപ്പ്
  • മുട്ട - 4 എണ്ണം
  • ഉരുളക്കിഴങ്ങ്‌ അരിഞ്ഞത് - 1 കപ്പ്
  • ഗ്രീൻ പീസ്, ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്
  • ഉള്ളി അരിഞ്ഞത് - അരകപ്പ്
  • പച്ചമുളക് അരിഞ്ഞത് - 3എണ്ണം
  • കറിവേപ്പില - 2തണ്ട് അരിഞ്ഞത്
  • മല്ലിയില അരിഞ്ഞത് - കാല്‍ കപ്പ്‌
  • ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍സ്പൂണ്‍
  • ഉപ്പ്,എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.


[Read More...]


ഫിഷ് ബോൾസ്




ആവശ്യമുള്ള സാധനങ്ങൾ


  • മീൻ - അരക്കിലോ (ഏതെങ്കിലും)
  • സവാള - രണ്ടെണ്ണം (കൊത്തിയരിഞ്ഞത്)
  • ഉരുളക്കിഴങ്ങ ്- രണ്ടെണ്ണം (പുഴുങ്ങിഉടച്ചത്്)
  • മുട്ട - ഒരെണ്ണം (അടിച്ചെടുത്തത്)
  • പച്ചമുളക ്- മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - ഒരു കഷണം (ചെറുതായി അരിഞ്ഞത്)
  • മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
  • എണ്ണ - പാകത്തിന്
  • വിനാഗിരി - ഒരു ടീസ്പൂൺ
  • ബ്രഡ് പൊടിച്ചത് - ഒരു കപ്പ്
  • ഉപ്പ്  - പാകത്തിന്

തയാറാക്കുന്ന വിധം

മീൻ കഴുകി വൃത്തിയാക്കി വിനാഗിരി ചേർത്ത് വേവിക്കുക. വെന്തുകഴിയുമ്പോൾ മുള്ള് നീക്കിയെടുക്കാം. ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കി പച്ചമുളക്,ഇഞ്ചി, സവാള അൽപ്പം ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക.

ഇതിലേക്ക് മീൻ,ഉരുളക്കിഴങ്ങ് എന്നിവയും മുളകുപൊടിയും ചേർത്ത് ഇളക്കി നന്നായി വഴറ്റുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കി മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുത്ത് വറുത്തെടുക്കാം.


[Read More...]


അടുക്കു പത്തിരി / ബീത്തിച്ചുട്ട പത്തിരി



ചേരുവകൾ 


  • കയമ അരി- അരക്കിലോ
  • തേങ്ങാപ്പാൽ- മുക്കാൽ മുറി തേങ്ങയുടേത്
  • പാൽ

തയാറാക്കുന്ന വിധം 

കുതിർത്തുവെച്ച അരി, തേങ്ങാപ്പിലിൽ അരച്ചെടുക്കുക. ഒരു തവി വറ്റും ചേർക്കണം. തരിയില്ലാതെ നന്നായി അരച്ചെടുത്ത് അതിൽ അല്പം ഏലക്കായപ്പൊടിയും പാകത്തിന് ഉപ്പും ചേർക്കുക .അതിനുശേഷം ഇത് കുക്കറിലോ ആവികയറ്റിയോ വേവിച്ചെടുക്കാം. കുക്കറിലെ പാത്രത്തിൽ എണ്ണ തടവിയ ശേഷം ഒരു തവി മാവ് ഒഴിക്കുക. അല്പം വേവായ ശേഷം അതിനുമുകളിൽ വീണ്ടും എണ്ണ തടവി അടുത്ത അടുക്ക് മാവ് ഒഴിക്കുക. അങ്ങനെ പലയടുക്കുകളിലായി തയ്യാറാക്കി വേവിച്ചെടുത്ത ശേഷം പുറത്തെടുക്കാം. ഇത് ഒന്നിച്ച് മുറിച്ചെടുത്ത് കറിയും കൂട്ടി ഉപയോഗിക്കാം. 


(ഫാത്തിമ, എഫ്.എ. കാറ്റേഴ്സ്) 


[Read More...]


ലെമണ്‍ റൈസ്



ചേരുവകള്‍


  • ഒരു കപ്പ് ബസുമതി അരി
  • ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍
  • 12-14 കറിവേപ്പില
  • കഷണങ്ങളാക്കി വറുത്തെടുത്ത രണ്ട് വറ്റല്‍ മുളക്
  • ഒരു ചെറിയ കഷണം കറുവപ്പട്ട
  • രണ്ടോ മൂന്നോ ഗ്രാമ്പു
  • 4-6 ഏലക്കായ
  • കാല്‍ ടീസ്പൂണ്‍ ജീരകം
  • കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍
  • ഒരു വലിയ നാരങ്ങ പിഴിഞ്ഞെടുത്ത നീര്
  • അര കപ്പ് ചൂടുവെള്ളം
  • ആവശ്യത്തിന് ഉപ്പ്
  • ഒരി ടേബിള്‍ സ്പൂണ്‍ കടുക്
  • മല്ലിച്ചപ്പ്

ഉണ്ടാക്കുന്ന വിധം


അരി ഒരു പാത്രത്തിലെടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. വെള്ളം വറ്റിച്ചശേഷം മാറ്റിവയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണയെടുത്ത് ചൂടാക്കുക. നല്ല വണ്ണം ചൂടായ ശേഷം അതില്‍ കറിവേപ്പിലയും മുളകും, കറുവപ്പട്ടയും, ഗ്രാമ്പുവും, എലക്കായയും, കടുകും മഞ്ഞളും ചേര്‍ക്കുക. 20-30 സെക്കന്റ് ഇളക്കുക. അതിലേക്ക് അരിചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കുക. അതിനുശേഷം നാരങ്ങാനീരും ചൂടുവെള്ളവും ചേര്‍ക്കുക.

തീ കുറച്ചശേഷം പാത്രം നന്നായി മൂടിവയ്ക്കുക. 10മുതല്‍ 12 മിനിറ്റുവരെ വേവിച്ചശേഷം ആവി പുറത്തുകളഞ്ഞ് ഇറക്കിവയ്ക്കുക. പത്ത് മിനിറ്റോളം ഒന്നും ചെയ്യാതെ വച്ചശേഷം ഒരു ഫോര്‍ക്ക് കൊണ്ട് റൈസ് ഇളക്കുക. അതില്‍ മല്ലിച്ചപ്പ് ഇടുക.

വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ് നാരങ്ങ. ഇത് പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കും. ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കും.





[Read More...]


ഉന്നക്കായ



ആവശ്യമുള്ള സാധനങ്ങള്‍

  • നേന്ത്രപ്പഴം (പകുതി പഴുത്തത്‌) - മൂന്നെണ്ണം
  • മുട്ട- രണ്ടെണ്ണം
  • പഞ്ചസാര-മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • കിസ്‌മിസ്‌-പത്തെണ്ണം
  • അണ്ടിപ്പരിപ്പ്‌- പത്തെണ്ണം
  • നെയ്യ്‌- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • ഏലക്കാപ്പൊടി- അര ടീസ്‌പൂണ്‍
  • എണ്ണ- വറുക്കാന്‍ ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം തൊലി കളയാതെ രണ്ട്‌ കഷണങ്ങളായി മുറിക്കുക. ഇത്‌ അപ്പച്ചെമ്പില്‍ വച്ച്‌ വേവിക്കുക. പഴം തൊലി കളഞ്ഞ്‌ വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ മുട്ടപൊട്ടിച്ചൊഴിച്ച്‌ അതില്‍ പഞ്ചസാര ചേര്‍ത്ത്‌ ഇളക്കുക. സോസ്‌പാനില്‍ നെയ്യ്‌ ഒഴിച്ച്‌ ചൂടാകുമ്പോള്‍ മുട്ട അടിച്ചത്‌ ചേര്‍ത്തിളക്കുക.

അല്‍പ്പം വെന്തുകഴിയുമ്പോള്‍ ഇറക്കിവച്ച്‌ കിസ്‌മിസും അണ്ടിപ്പരിപ്പും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക. കൈയ്യില്‍ അല്‍പ്പം എണ്ണ പുരട്ടി അരച്ചുവച്ചിരിക്കുന്ന പഴം ചെറിയ ഉരുളകളായി കൈവെള്ളയില്‍വച്ച്‌ പരത്തി അതില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട്‌ അല്‍പ്പം വച്ച്‌ ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ ഉന്നക്കായ അതിലിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ പൊരിച്ചെടുക്കാം.



[Read More...]


മട്ടന്‍ ബിരിയാണി





ആവശ്യമുള്ള സാധനങ്ങള്‍


  • ആട്ടിറച്ചി-അര കിലോ(ചെറിയ കഷണ ങ്ങളാക്കിയത്‌)
  • ബിരിയാണി അരി-രണ്ട്‌് കപ്പ്‌
  • മഞ്ഞള്‍പൊടി- ഒരു ടീസ്‌പൂണ്‍
  • വെളുത്തുള്ളി-രണ്ട്‌ ടേബിള്‍സ്‌പൂണ്‍(ചതച്ചത്‌)
  • ഇഞ്ചി- ഒരു കഷ്‌ണം(ചതച്ചത്‌)
  • പച്ചമുളക്‌- ആറെണ്ണം(നെടുവേ കീറിയത്‌)
  • കറുവാപ്പട്ട-രണ്ട്‌ കഷണം(ചതച്ചത്‌)
  • ഏലയ്‌ക്ക-മൂന്നെണ്ണം(ചതച്ചത്‌)
  • അണ്ടിപ്പരിപ്പ്‌- പത്തെണ്ണം
  • കിസ്‌മിസ്‌-പത്തെണ്ണം
  • സവാള- നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്‌)
  • തേങ്ങാപ്പാല്‍-മൂന്ന്‌ കപ്പ്‌
  • ഗരം മസാല-അര ടീസ്‌പൂണ്‍
  • മല്ലിയില - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • നെയ്യ്‌- നാല്‌ ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌-പാകത്തിന്‌

തയാറാക്കുന്ന വിധം

കുക്കറില്‍ മട്ടനും പച്ചമുളക്‌, ഇഞ്ചി,വെളുത്തുള്ളി, മഞ്ഞള്‍പൊടി, തേങ്ങാപാല്‍,കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്‌ക്ക, ഉപ്പ്‌ ഒരു സവാള അരിഞ്ഞത്‌ ഇവ ചേര്‍ത്ത്‌ അടച്ച്‌ 10 മിനിറ്റ്‌ വേവിക്കുക.
ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ ചൂടാകുമ്പോള്‍ നെയ്യ്‌ ഒഴിച്ച്‌ ബാക്കി സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത്‌ കോരുക. ഇതേ നെയ്യില്‍ തന്നെ അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്തെടുക്കുക. ബാക്കി എണ്ണയിലേക്ക്‌ അരിചേര്‍ത്ത്‌ ഇളക്കി വറുക്കുക.
ഇതിലേക്ക്‌ മട്ടന്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക. പാകത്തിന്‌ വെള്ളം ചേര്‍ത്ത്‌ അരി ചെറിയ തീയില്‍ വേവിക്കുക. അരി വെന്തുകഴിഞ്ഞാല്‍തയ്യാറാക്കി വച്ച മട്ടനും മല്ലിയില, വറുത്ത അണ്ടിപ്പരിപ്പ്‌ കിസ്‌മിസ്‌ എന്നിവയും ചേര്‍ത്ത്‌ ഇളക്കി ചൂടോടെ വിളമ്പാം.

[Read More...]


Chicken Kabab



Ingredients:

• 250 gms chicken
• 1 tbsp curd
• 2 tbsp cornflour
• 1 inch ginger paste
• 1 tsp green chillies paste
• 8 cloves garlic paste
• 1 tbsp vinegar
• 1 tsp black pepper
• 2 cups ghee
• Salt to taste

Method:

1. Dilute the cornflour in 1 cup of water and keep the mixture aside.
2. Clean the chicken in normal running water and cut into medium size chunks.
3. Marinate with salt, black pepper and vinegar for about 15 minutes.
4. Add cornflour mixture, curd, ginger, garlic and green chillies.
5. Mix well and add 1 tbsp ghee.
6. Cover and refrigerate for about 8-10 hours.
7. Melt the remaining ghee in a pan.
8. Slowly add the pieces of chicken on high flame.
9. Fry until chicken pieces turn into golden brown in color.
10. Fry all the pieces of chicken until done.
11. Serve hot with chutney and salad.

[Read More...]


മലബാർ സ്‌പെഷ്യല്‍ മട്ടന്‍ കറി




ചേരുവകള്‍


  • ചെറിയ കഷ്ണങ്ങളാക്കിയ മട്ടന്‍ – 300 ഗ്രാം
  • ഒരു മുഴുവന്‍ തേങ്ങ 
  • ചെറിയ ഉള്ളി – 100 ഗ്രാം 
  • പെരും ജീരകം- കാല്‍ ടീസ്പൂണ്‍ 
  • ജീരകം – കാല്‍ ടീസ്പൂണ്‍ 
  • പച്ചമുളക് – 3 എണ്ണം 
  • ഉള്ളി – 100 ഗ്രാം 
  • തക്കാളി – 1 
  • ഇഞ്ചി – കഷ്ണം 
  • വെളുത്തുള്ളി – അഞ്ചാറെണ്ണം 
  • കറിവേപ്പില – 2 
  • മല്ലിയില – കുറച്ചത് 
  • വെളിച്ചെണ്ണ- 2 ടേ. സ്പൂണ്‍ 
  • മുളക് പൊടി – 1 ടേ. സ്പൂണ്‍ 
  • മല്ലിപ്പൊടി – 1 ടേ. സ്പൂണ്‍ 
  • ഗരം മസാല – കാല്‍ ടീസ്പൂണ്‍ 

ഉണ്ടാക്കുന്ന വിധം 

ആദ്യം തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും പെരും ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് വറുത്ത് അരക്കുക. പിന്നീട് ചട്ടി അടുപ്പത്ത് വെച്ച്(ചട്ടിയില്‍ ഉണ്ടാക്കിയാല്‍ രുചി കൂടും) ചൂടായതിന് ശേഷം എണ്ണയൊഴിച്ച് ഉള്ളി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റുക. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി പിടിച്ച ശേഷം, തക്കാളിയും മട്ടനും ഇടുക. ഇതും നന്നായി ഇളക്കി മസാല പിടിപ്പിക്കണം. പിന്നീട് വെള്ളമൊഴിച്ച് അടച്ചു വെക്കുക. പിന്നീട് ഗരംമസാലയും മല്ലിയില അരിഞ്ഞതും ചേര്‍ക്കുക. വെന്തുകഴിഞ്ഞാല്‍ അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.

[Read More...]


ചിക്കന്‍ പെപ്പര്‍ ഫ്രൈ



ആവശ്യമുള്ള സാധനങ്ങള്‍


  • ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കിയത്‌ - 1 കിലോ
  • സവാള കനം കുറച്ചരിഞ്ഞത്‌ -2 എണ്ണം 
  • പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌ -3 എ്‌ണ്ണം
  • തക്കാളി - 3 എണ്ണം മിക്‌സിയില്‍ 
  • ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ്‌ - 2 ടീ സ്‌പൂണ്‍
  • മഞ്ഞള്‍പൊടി - 1/4 ടീ സ്‌പൂണ്‍
  • കുരുമുളകുപൊടി - 1 ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌ പാകത്തിന്‌
  • എണ്ണ - 3 ടേബിള്‍ സ്‌പൂണ്‍

പാകം ചെയ്യുന്ന വിധം 

ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ്‌, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ്‌ എന്നിവ യോജിപ്പിച്ച്‌ ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി റഫ്രിജറേറ്ററില്‍ 2 മണിക്കൂര്‍ വയ്‌ക്കുക. തക്കാളി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. 

പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള ഇട്ട്‌ ഗോള്‍ഡന്‍ കളറാകുന്നതുവരെ വഴറ്റുക. പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി പേസ്റ്റാക്കിയത്‌ ചേര്‍ത്ത്‌ മൂപ്പിക്കുക. മൂത്തുകഴിയുമ്പോള്‍ മാരിനേറ്റ്‌ ചെയ്‌തുവച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. ചിക്കന്‍ വേവാന്‍വേണ്ടി അല്‍പം ചൂടുവെള്ളം ഒഴിക്കുക. വെന്ത്‌ വെള്ളം തോര്‍ന്ന്‌ ഗ്രേവി ബ്രൗണ്‍ കളറാകുമ്പോള്‍ വാങ്ങുക. 


[Read More...]


Stuffed mussels




Ingredients

  • 8-10 mussels, washed and scraped clean
For the Stuffing
  • A bowl of parboiled rice soaked in hot water for 3-4 hours and drained
  • 1 cup scraped coconut
  • 1 tbsp chopped shallots
  • 1 tsp fennel seeds powdered
  • 1 tsp jeera powdered
To make the marinade
  • 2 tbsp chilli powder
  • ½ tsp turmeric powder
  • ¼ tsp garam masala
  • Salt as required

Preparation

Mix all the ingredients for making the stuffing. Grind to a smooth thick paste for a dough-like consistency and keep aside
With a knife, carefully open each mussel halfway taking care not to separate the sides. Drain the water inside
Stuff the mussels with the prepared rice paste neatly
Put them in a traditional steamer, and steam cook for about 45 minutes
After some time, take off the lid and check if they are cooked
Once done, take them out, pass over to a plate and keep aside for a while to cool off
Once the mussels have cooled, remove the shell carefully
The flesh inside the mussels would stick to the steamed rice dough. Take off the shell without cutting through the stuffing
Mix in a little water to the ingredients listed to make the marinade and make a paste
Roll each mussel in this masala in such a way that the paste covers it from all sides
Marinate the mussels in the ground masala for 15-30 minutes
Heat a pan
Pour enough oil to fry the mussels (vegetable oil or coconut oil)
When the oil is hot, drop the marinated mussels one after the other in it
Cook with the lid partially closed so that there isn't much spluttering
Take care to fry them in medium flame
Drain them and pass over to a paper towel
There is your Kallumakkaya nirachathu or stuffed mussels

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs