അരി പ്രഥമന്‍





ആവശ്യമുള്ള സാധനങ്ങള്‍

  • ഉണക്കലരി - 1 ലിറ്റര്‍
  • ശര്‍ക്കര - ഒന്നര കിലോ
  • തേങ്ങാ - 6 എണ്ണം 
  • ചുക്ക് - മൂന്നുകഷണം
  • ജീരകം - 50 ഗ്രാം
  • നെയ്യ് - 100 ഗ്രാം
  • പാല്‍ - മൂന്നെമുക്കാല്‍ ലിറ്റര്‍
  • കൊട്ടതേങ്ങാ - അരമുറി

തയ്യാറാക്കേണ്ട വിധം

ഉണക്കലരി കഴുകി 2 ലിറ്റര്‍ വെളളം ഒഴിച്ച് ഉരുളിയില്‍ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോള്‍ ശര്‍ക്കര ഇട്ട് ചട്ടുകം കൊണ്ട് ഇളക്കി വരട്ടുക. നന്നായി വരളുമ്പോള്‍ ഇളക്കുന്ന പാടില്‍ ഉരുളിയുടെ അടി കാണാന്‍ കഴിയും. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാലെടുക്കുക. ഇതിന് തലപാല്‍ എന്നു പറയുന്നു. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം തേങ്ങാപീരയില്‍ ഒഴിച്ച് പിഴിഞ്ഞ് പാല്‍ എടുക്കുക. ഇതിന് രണ്ടാം പാല്‍ എന്നു പറയും. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച് തേങ്ങാപീര നന്നായി പിഴിഞ്ഞ് എടുക്കുക. ഇതിന് മൂന്നാം പാല്‍ എന്നു പറയും. വരണ്ട പായസത്തില്‍ മൂന്നാം പാല്‍ കുറെശ്ശെ ഒഴിച്ച് നന്നായി ഇളക്കുക. തിളച്ചു കഴിഞ്ഞാല്‍ രണ്ടാം പാലും കുറേശ്ശെ ഒഴിച്ച് പായസം തിളപ്പിച്ച് വറ്റിക്കുക. തിളക്കുമ്പോള്‍ ഉണ്ടാകുന്ന പതക്ക് ചുവപ്പു നിറം വരുമ്പോള്‍ വാങ്ങി വക്കുക. തലപാലില്‍ ചുക്കും ജീരകവും കൂടി പൊടിച്ച് ചേര്‍ത്ത് ഇളക്കിയശേഷം പായസത്തില്‍ ഒഴിച്ച് ചെറുതായി നുറുക്കി നെയ്യില്‍ വറുത്തെടുത്ത കൊട്ടതേങ്ങ കൂടി ചേര്‍ത്ത് നന്നായി ഇളക്കണം. ശര്‍ക്കര ഇട്ട് വരട്ടുമ്പോള്‍ 100 ഗ്രാം നെയ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.



[Read More...]


പൈനാപ്പിള്‍ പായസം





ചേരുവകള്‍

  • പൈനാപ്പിള്‍ (തൊലികളഞ്ഞത്) - 200 ഗ്രാം
  • ശര്‍ക്കര (പൊടിച്ചത്) - അരക്കപ്പ്
  • വെള്ളം - അരക്കപ്പ്
  • തേങ്ങാപ്പാല്‍ - ഒരു കപ്പ് 
  • ഏലയ്ക്കാ (പൊടിച്ചത്) - അര ടേബിള്‍ സ്പൂണ്‍ 
  • കശുവണ്ടി - 15 എണ്ണം
  • ഉണക്ക മുന്തിരി - 18 എണ്ണം
  • നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന രീതി

ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി വരട്ടിയെടുക്കുക. അതേ പാനില്‍ ഉണക്കമുന്തിരിയും വരട്ടിയെടുക്കുക. പാനില്‍ ചെറുതായി നുറുക്കിയ പൈനാപ്പിള്‍ ഇട്ട് 3 മിനിറ്റ് നന്നായി വഴറ്റണം. ശേഷം ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കര ചേര്‍ത്തതിനു ശേഷം അരക്കപ്പ് വെള്ളം ചേര്‍ക്കണം. ചെറിയ തീയില്‍ നന്നായി തിളപ്പിക്കുക. 6 മിനിറ്റ്. ഏലയ്ക്ക പൊടി ചേര്‍ക്കുക
തേങ്ങാപ്പാല്‍ ചേര്‍ക്കാം. നന്നായി തിളപ്പിച്ചതിനുശേഷം തീ കുറച്ച് പായിസത്തിലേക്ക് വറുത്തു വെയ്ച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേര്‍ക്കണം.  


[Read More...]


ഗോതമ്പ് പായസം




ആവശ്യമായ സാധനങ്ങള്‍: 

  • ഗോതമ്പ് - കാല്‍ കപ്പ്
  • നെയ്യ് - 3 ടേബിള്‍സ്പൂണ്‍
  • ശര്‍ക്കര - 250 ഗ്രാം 
  • തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
  • രണ്ടാംപ്പാല്‍ - 2 കപ്പ്
  • അണ്ടിപ്പരിപ്പ് - കുറച്ച്
  • ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂണ്‍

ഉണ്ടാക്കേണ്ട രീതി:

ഗോതമ്പ് നെയ്യില്‍ വഴറ്റിയതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ച് വേവിച്ച ഗോതമ്പിലേക്കു  ഒഴിച്ച് നന്നായി ഇളക്കി ചെറു തീയില്‍ കുറുക്കുക. കുറുകി വരുമ്പോള്‍ രണ്ടാംപ്പാല്‍ ഒഴിച്ച് തിളപ്പിച്ച് അണ്ടിപ്പരിപ്പ് വറുത്തിടുക. വീണ്ടും കുറുകി വരുമ്പോള്‍ ഒന്നാംപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് ഓഫ് ചെയുക ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ഗോതമ്പ് പായസം റെഡി.





[Read More...]


പാല്‍പായസം




ആവശ്യമുള്ള സാധനങ്ങള്‍

  • ഉണക്കലരി 1 ലിറ്റര്‍
  • പാല്‍ 2 ലിറ്റര്‍
  • പഞ്ചസാര 500 ഗ്രാം
  • നെയ്യ് 200 ഗ്രാം
  • കിസ്മസ് 10 ഗ്രാം
  • അണ്ടിപരിപ്പ് 10 ഗ്രാം
  • ഏലക്കായ് 5 ഗ്രാം
  • കുങ്കുമപൂവ് 5 ഗ്രാം

തയ്യാറാക്കേണ്ട വിധം

ഉണക്കലരി കഴുകി വൃത്തിയാക്കുക. അണ്ടിപ്പരിപ്പ് പൊട്ടിച്ച് ചെറുകഷണങ്ങളാക്കുക. കിസ്മസിന്റെ കാമ്പു കളഞ്ഞ് കഴുകി എടുത്തിരിക്കണം. ഏലക്കായ് തൊളി കളഞ്ഞ് പൊട്ടിച്ചെടുത്തുവെക്കുക. പാല്‍ നല്ലതുപോലെ തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിയ ഉണക്കലരി അതിലിട്ട് വേവിക്കുക. പഞ്ചസാരയും നെയ്യും കുറേശ്ശെ വീതം അതിലിട്ട് ഇളക്കണം. പാല് കുറുകണം. അരിവെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും കിസ്മസും കുങ്കുമപൂവും ഏലക്കായും ഈ മിശ്രിതത്തില്‍ ഇട്ട് ഇളക്കിവച്ച് 10 മിനിട്ട് അടച്ചു വക്കണം.


[Read More...]


അട പ്രഥമന്‍



ചേരുവകൾ 

  • ചെമ്പാ പച്ചരി അര കിലോ
  • ശര്‍ക്കര 600 ഗ്രാം
  • തേങ്ങാപാല്‍, ഒന്നാം പാല്‍ കാല്‍ ലിറ്റര്‍
  • രണ്ടാം പാല്‍ ഒരു ലിറ്റര്‍
  • മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
  • തേങ്ങ (പച്ച തേങ്ങ) നാലെണ്ണം
  • നെയ്യ് 150 ഗ്രാം
  • ഏലയ്ക്കാപ്പൊടി രണ്ടു ഗ്രാം
  • അണ്ടിപരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം
  • വാഴയില 10 എണ്ണം
  • കൊട്ടത്തേങ്ങ രണ്ടിതള്‍
  • പാല്‍ അര ലിറ്റര്‍

തയാറാക്കുന്ന വിധം 

ചെമ്പാ പച്ചരി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍ കുതിര്‍ത്ത അരി ഊറ്റി നേര്‍മയില്‍ അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം. അരച്ചമാവില്‍ കുറച്ചു ശര്‍ക്കരപ്പൊടിയും നെയ്യും ചേര്‍ത്തിളക്കുക. കട്ടിയാണെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത് ഇലയില്‍ പരത്തിയെടുക്കുക. മൂന്നു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പരത്തിയ അട രണ്ടോ മൂന്നോ ഇലകളിലായി ചേര്‍ത്ത് കെട്ടിയിടുക. അട നന്നായി വെന്തതിനുശേഷം പച്ചവെള്ളത്തില്‍ തണുപ്പിച്ച് അട വേര്‍പെടുത്തുക. വേവിച്ച അടകള്‍ ചെറുകഷണങ്ങളായി മാറ്റിവെക്കുക.

ഉരുളിയില്‍ കുറച്ച് വെള്ളം തിളപ്പിച്ച് ശര്‍ക്കരപ്പാനി കാച്ചി അരിച്ചെടുക്കുക. അരിച്ചെടുത്തശേഷം ശര്‍ക്കരപ്പാനി അടുപ്പില്‍വെച്ച് നന്നായി വറ്റിച്ചെടുക്കുക. ശേഷം നുറുക്കിവെച്ച അട അതില്‍ ചേര്‍ത്തിളക്കി വരട്ടിയെടുക്കുക. 50 ഗ്രാം നെയ്യും കൂടി ചേര്‍ത്ത് വരട്ടിയെടുക്കുക.

നാല് തേങ്ങ ചിരവി ചതച്ച് കാല്‍ ലിറ്റര്‍ വെള്ളം ഒഴിച്ച് ഒന്നാം പാല്‍ തോര്‍ത്തുവെച്ച് അരിച്ചെടുക്കുക. അതിനുശേഷം ആ തേങ്ങപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടാം പാല്‍ തോര്‍ത്തുകൊണ്ട് അരിച്ചെടുക്കുക. ആ പീര വീണ്ടും നന്നായി ഞെരടി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ മൂന്നാം പാല്‍ എടുക്കുക.

വരട്ടിവെച്ച അടയില്‍ മൂന്നാം പാല്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിക്കുക. ശേഷം വീണ്ടും രണ്ടാം പാല്‍ ഒഴിച്ച് വറ്റിച്ച് എടുക്കുക. അട ഇറക്കിവെച്ച് ഒന്നാം പാലും ഒഴിക്കുക. ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്ത് അടപ്രഥമനില്‍ ചേര്‍ക്കുക. അര ലിറ്റര്‍ പാല്‍ കാച്ചി തണുപ്പിച്ച് അടപ്രഥമനില്‍ ചേര്‍ക്കുക.


[Read More...]


ഇളനീര്‍ പായസം




ചേരുവകകൾ

  • പാല്‍
  • ഇളനീര്‍ കാമ്പ്
  • പഞ്ചസാര - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 


പാല്‍ നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. എന്നിട്ട് ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് വെച്ചതിനു ശേഷം ഇളനീര്‍ കാമ്പ് ചെറുതായി മുറിച്ചിടുക. ഇളനീര്‍ പായസം തയ്യാറായി.

[Read More...]


പാലട പ്രഥമൻ





ചേരുവകകൾ

  • പാലട - 1/4 കപ്പ്
  • പാല്‍ - 4 കപ്പ്
  • വെള്ളം - 2 കപ്പ്
  • കണ്ടന്‍സ്ഡ് മിൽക് - 1 കപ്പ്
  • പഞ്ചസാര - 1/2 കപ്പ്
  • നെയ്യ് - 2 ടീ. സ്പൂണ്‍
  • അണ്ടിപരിപ്പ് - 5 എണ്ണം
  • ഉണക്ക മുന്തിരി - 10 എണ്ണം
  • ഏലക്ക - 3 എണ്ണം

തയ്യാറാക്കുന്ന വിധം


മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതിൽ അട ഇട്ട് മുപ്പത് മിനുട്ട് നേരം അടച്ചുവക്കുക. ചൂടാക്കിയ നെയ്യിൽ, പിളർന്ന അണ്ടിപരിപ്പിട്ട് ചൂടാക്കുക. അതിലേക്ക് മുന്തിരിങ്ങയിട്ട് ബ്രൗൺ നിറമാകുമ്പോൾ, പോടിച്ച ഏലക്കായ് കൂടി ചേർത്ത് ചൂടാക്കുക. വെള്ളം വാർത്ത് കളഞ്ഞ അട ഇതിലേക്കിട്ട് അഞ്ച് മിനുട്ട് നേരം ഫ്രൈ ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പാലും വെള്ളവും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ച അട ഇട്ട്, തീ കുറച്ച് നന്നായി ഇളക്കുക. വെള്ളവും പാലും 2/3 കുറയുന്നതുവരെ ഇളക്കി ഏതാണ്ട് ഒരു മണിക്കൂറോളം അട നന്നായി വേവിക്കുക. പിന്നീട് കണ്ടൻസ്ഡ് മിൽക്കു കൂടി ഒഴിച്ച് ഏഴു മിനുട്ട് നേരം കൂടി വേവിച്ച് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി വാങ്ങുക. പാലട പ്രഥമൻ തയ്യാർ. 



[Read More...]


അടപ്രഥമൻ




ആവശ്യമുള്ള സാധനങ്ങൾ

  • ഉണക്കലരി 1 ലിറ്റ
  • നെയ്യ് 100 മി.ലി
  • ശർക്കര 2 കിലോ
  • പാല്‍ മൂന്നര ലിറ്റ
  • കൊട്ടത്തേങ്ങാ അരമുറി
  • കിസ്മസ് 100 ഗ്രാം
  • അണ്ടിപ്പരിപ്പ് 100 ഗ്രാം
  • ജീരകം 1 സ്പൂണ്‍
  • ചുക്ക് 2 ചെറിയ കഷണം

തയ്യാറാക്കേണ്ട വിധം

ഉണക്കലരി നന്നായി കുതിർത്ത് ഇടിച്ച് മാവാക്കുക. മാവിൽ നെയ്യ് ഒഴിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് നേർപ്പിക്കണം. അതിനു ശേഷം വാഴയിലയിൽ ഈ നേർപ്പിച്ച മാവ് വളരെ കനം കുറച്ച് പരത്തിയ ശേഷം ഇല ചുരുട്ടിവക്കുക. ഉരുളിയിൽ വെള്ളം എടുത്തു തിളപ്പിച്ച ശേഷം ചുരുട്ടിയ ഇല വെള്ളത്തിൽ മുക്കിവെച്ച് അരമണിക്കൂർ വേവിക്കുക. അങ്ങനെ മാവ് വെന്തുകഴിഞ്ഞാൽ വാങ്ങി കുട്ടയിലിട്ട് കുറെ തണുത്തവെള്ളം അതിന്മേൽ ഒഴിക്കുക. അങ്ങനെ ചെയ്താൽ ഇലയിൽ നിന്ന് മാവ് വേഗം ഇളകിപോരും ഇലയിൽ നിന്നും ഇളക്കി എടുത്ത വേവിച്ച മാവ് മറ്റൊരു കുട്ടയിൽ ഇട്ട് വെള്ളം ഉള്ളത് വാർന്നു പോകണം.

ഉരുളിയിൽ വെള്ളം എടുത്ത് തിളപ്പിച്ച് ശർക്കര അതിലിട്ട് അലിയിക്കുക. അതിനു ശേഷം അട ശർക്കര ലായനിയിൽ ഇട്ട് നന്നായി ഇളക്കി വരട്ടുക. വരട്ടുമ്പോൾ പകുതി നെയ്യ് ഒഴിക്കാം. ഇളക്കുമ്പോൾ ചട്ടുകത്തിന്റെ പിൻവശത്ത് ഉരുളി കാണുന്ന സമയം കാൽ ലിറ്റർ പാല്‍ ചേർത്തുവേണം വരട്ടുവാൻ. ഈ പാല്‍ പകുതി കണ്ടു പറ്റിയിരിക്കുന്നതായി കാണുമ്പോൾ  ഒന്നര ലിറ്റർ പാല്‍ കൂടി ഒഴിച്ച് തിളപ്പിക്കുക. രണ്ടാമതു പാല്‍ ഒഴിച്ച് തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന പതക്ക് ചുമപ്പ് രേഖ കാണുമ്പോൾ ഉരുളി അടുപ്പത്തു നിന്നും വാങ്ങി വയ്ക്കുക. അതിനുശേഷം 2 ലിറ്റ പാല്‍ ഒഴിച്ച് ഇളക്കുക. കൊട്ടതേങ്ങ ചെറുതായി അരിഞ്ഞതും കാമ്പു കളഞ്ഞ കിസ്മസും കപ്പലണ്ടിയും നെയ്യില്‍ വറുത്തെടുത്ത് പ്രഥമനില്‍ ഇട്ട് ഇളക്കി ചേർക്കുക. ജീരകവും ചുക്കും കൂടി പൊടിച്ചെടുത്ത് പാത്രത്തിൽ വിതറി ഇട്ട് ഇളക്കണം.

[Read More...]


ശര്‍ക്കര പായസം




ആവശ്യമുള്ള സാധനങ്ങള്‍

  • പച്ചരി - 500 ഗ്രാം
  • ശര്‍ക്കര - 300 ഗ്രാം
  • ചെറുപയര്‍ പരിപ്പ് - 50 ഗ്രാം
  • നെയ്യ് - 250 ഗ്രാം
  • അണ്ടി പരിപ്പ് - 50 ഗ്രാം
  • കിസ്മസ് - 25 ഗ്രാം
  • ഏലക്കായ് - 5 ഗ്രാം
  • തേങ്ങാ - 1

തയ്യാറാക്കേണ്ട വിധം

ഒരു ഉരുളിയില്‍ ചെരുപയര്‍ പരിപ്പ് ഇട്ട് വെള്ളം ഒഴിച്ചു വേവിക്കുക. ചെറുപയര്‍ പരിപ്പ് നല്ലതുപോലെ വേവുന്നതിനു മുന്‍പായി കുറച്ചു വെള്ളം കൂടി ചേര്‍ത്ത് ശര്‍ക്കരയും അതിലിടുക. ശര്‍ക്കര അലിഞ്ഞു കഴിയുമ്പോള്‍ എടുത്തുവെച്ചിരിക്കുന്ന പച്ചരിയും അതിലിടുക. പച്ചരി നല്ലതുപോലെ കഴുകി അരിച്ചെടുത്തതായിരിക്കണം. അങ്ങനെ അരിവേകാറാകുമ്പോള്‍ അണ്ടിപരിപ്പും കിസ്മസ്സു നെയ്യും കൂടി അതിലിടുക. അണ്ടിപരിപ്പും കിസ്മസ്സും ഏലക്കായ് നെയ്യില്‍ വറുത്തതായിരിക്കണം. ഏലക്കായ് നല്ലതുപോലെ പൊടിച്ചതും ആയിരിക്കണം. ഇവയെല്ലാം ചേര്‍ത്ത മിശ്രിതം നല്ലതു പോലെ ഇളക്കണം. തേങ്ങാചുരണ്ടി എടുത്ത് നെയ്യില്‍ വറുത്തെടുത്ത് അതും ചേര്‍ക്കുക. അരിയുടെ വേവു പാകമാകുമ്പോള്‍ ഇറക്കിവെക്കുക. സ്വല്പം കാറ്റു കൊണ്ടാല്‍ ഈ മിശ്രിതം കുറച്ചുകൂടി കട്ടിയായിക്കൊള്ളും.


[Read More...]


സേമിയാ പായസം




ആവശ്യമുള്ള സാധനങ്ങള്‍

  • സേമിയാ 200 ഗ്രാം
  • പാല്‍ 1 ലിറ്റര്‍
  • അണ്ടിപ്പരിപ്പ് 50 ഗ്രാം
  • ഏലക്കായ് 5 ഗ്രാം
  • പഞ്ചസാര 500 ഗ്രാം
  • നെയ്യ് 150 ഗ്രാം
  • സോഡാ ഉപ്പ് 2 ഗ്രാം

തയ്യാറാക്കേണ്ട വിധം

സേമിയാ എടുത്ത് ചെറുകഷണങ്ങളായി പൊട്ടിക്കുക. അതിനുശേഷം ചീനച്ചട്ടി ചൂടാക്കി അതില്‍ അല്പം നെയ്യൊഴിച്ച് പൊട്ടിച്ചു വെച്ച സേമിയായിട്ട് വറുത്തെടുക്കുക. സേമിയാ വറുത്തെടുക്കുവാന്‍ 20 മിനിറ്റോളം സമയം വേണം. സേമിയാ കട്ടപിടിക്കാതിരിക്കാനാണ് ഇങ്ങന വറക്കുന്നത്. സേമിയാ വറക്കുമ്പോള്‍ കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്തെടുക്കുക. ഇവയെല്ലാം വറുത്തെടുക്കുമ്പോള്‍ കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. പാല്‍ അടുപ്പില്‍ വെച്ച് നല്ലതു പോലെ തിളപ്പിക്കുക. 

പാല്‍ പിരിയാതിരിക്കുവാന്‍ 2 ഗ്രാം സോഡാഉപ്പുകൂടി ചേര്‍ക്കുക. പാല്‍ നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ വറത്തുവച്ചിരിക്കുന്ന സേമിയാ അതില്‍ ഇടുക. പഞ്ചസാരയും കൂടി ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. സേമിയ നല്ലതു പോലെ വേകുന്നതുവരെ ഈ മിശ്രിതം തിളപ്പിക്കുകയും ഇളക്കുകയും ചെയ്യണം. അതിനു ശേഷം നെയ്യ് ഉരുക്കി ഒഴിക്കുക. ഏലക്കാ നല്ലതുപോലെ പൊടിച്ചെടുത്ത് അതും വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മസ്സും കൂടി ചേര്‍ത്ത് ഇളക്കുക. പാത്രം അടുപ്പില്‍ നിന്നെടുത്ത് അടച്ചുവെക്കുക. 10 മിനിറ്റിനു ശേഷം വിളമ്പാം.

[Read More...]


പഴ പ്രഥമന്‍



പഴ പ്രഥമന്‍


ചേരുവകള്‍‌:

(10 കപ്പ് പായസത്തിന്)

ഏത്തപ്പഴം രണ്ടു കിലോ
ശര്‍ക്കര ഒരു കിലോ
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ അര ലിറ്റര്‍
രണ്ടാം പാല്‍ ഒന്നര ലിറ്റര്‍
തേങ്ങ നാലെണ്ണം
നെയ്യ് 150 ഗ്രാം
കൊട്ടത്തേങ്ങ 10 ഗ്രാം
അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
ചുക്കുപൊടി ഒരു ഗ്രാം
ചുണ്ണാമ്പ് ഒരു നുള്ള്

പാകം ചെയ്യുന്നവിധം:

ഉരുളിയില്‍ മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ഏത്തപ്പഴം തൊലിച്ച് മൂന്നു കഷണങ്ങളായി തിളച്ച വെള്ളത്തില്‍ ഇടുക. ഏത്തപ്പഴം തിളച്ചുവരുമ്പോള്‍ ഒരു നുള്ള് ചുണ്ണാമ്പ് വെള്ളത്തില്‍ കലക്കി അതില്‍ ഒഴിക്കുക. (ഏത്തപ്പഴം നന്നായി വെന്തുകിട്ടാനും ചുവന്ന കളര്‍ കിട്ടാനും ഏത്തപ്പഴത്തിലെ അരി കലങ്ങിപ്പോകാനും) ഉദ്ദേശം ഒരു മണിക്കൂറെങ്കിലും വെന്തുകിട്ടിയാല്‍ മാത്രമേ അരച്ചെടുക്കാന്‍ പറ്റുകയുള്ളു.

ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. അരിച്ചെടുത്തതിനു ശേഷം ആ ശര്‍ക്കരപ്പാനി വീണ്ടും വറ്റിച്ചെടുക്കുക. കുറുകിവരുമ്പോള്‍ ഏത്തപ്പഴം അരച്ചെടുത്തത് അതില്‍ ചേര്‍ക്കുക. ചേര്‍ത്തിളക്കി വരട്ടിയെടുക്കുക. വരട്ടിയെടുക്കുമ്പോള്‍ പകുതി നെയ്യ് ചേര്‍ത്ത് വീണ്ടും വരട്ടുക.

തേങ്ങ അരച്ച് അര ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്ത് വെച്ച് അരിച്ചെടുക്കുക. ഒന്നാം പാല്‍ കട്ടിക്ക് ഇരിക്കണം. വീണ്ടും ആ പീര ചതച്ചെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്ത് വെച്ച് അരിച്ചെടുക്കുക.

വരട്ടിവെച്ച പഴത്തില്‍ രണ്ടാം പാല്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിച്ചെടുക്കുക. വറ്റിവരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്ത് ഇളക്കി ഇറക്കിവെക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ നെയ്യില്‍ വറുത്തത് അതില്‍ ചേര്‍ക്കുക.

[Read More...]


ഇളനീര്‍ പായസം



ഇളനീര്‍ പായസം


ആവശ്യമുള്ള സാധനങ്ങള്‍

ഇളനീര്‍ - ഒരു കരിക്കിന്റെ
കരിക്കിന്‍ കാമ്പ്‌ - ഒരു കരിക്കിന്റെ (മിക്‌സിയില്‍ അരിച്ചത്‌)
തേങ്ങാപ്പാല്‍ - 10 ടേബിള്‍സ്‌പൂണ്‍
മില്‍ക്ക്‌മെയ്‌ഡ് - 5 ടേബിള്‍സ്‌പൂണ്‍
കിസ്‌മിസ്‌, അണ്ടിപ്പരിപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍ വീതം
നെയ്യ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
ഏലയ്‌ക്കാ പൊടിച്ചത്‌ - ഒരു ടേബിള്‍സ്‌പൂണ്‍

പാകം ചെയ്യുന്ന വിധം

തേങ്ങാപ്പാലും മില്‍ക്ക്‌മെയ്‌ഡും യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. ഇളനീരും കരിക്കരച്ചതും ചെറുചൂടാക്കുക. യോജിപ്പിച്ചുവച്ച തേങ്ങാപ്പാലും മില്‍ക്ക്‌മെയ്‌ഡും ഇതിലേക്ക്‌ ചേര്‍ക്കുക. നെയ്യ്‌ ചൂടാക്കി അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്ത്‌ പായസത്തില്‍ ചേര്‍ക്കുക. ഒപ്പം ഏലക്കാപ്പൊടിയും ചേര്‍ത്ത്‌ ചൂടോടെ വിളമ്പുക.


[Read More...]


Rava Payasam



Rava Payasam



Ingredients

1 kg full cream milk

1/4 cup rava (semolina)

1/2 cup sugar

Dry fruits

A pinch of saffron

2-3 green cardamoms

Method

Roast rava till slightly covered.

Add milk and bring to a boil.

Lower the heat and simmer.

Keep stirring to avoid scorching.

Add sugar followed by dry fruits, saffron and cardamom.

Cook for another 5 minutes.

Ready to serve.
[Read More...]


ആപ്പിള്‍ പായസം



ആപ്പിള്‍ പായസം 


ആവശ്യമായ ചേരുവകള്‍ 


തൊലികളഞ്ഞ് ചെറുതായി മുറിച്ചെടുത്ത ആപ്പിള്‍ - 2 കപ്പ്
ചവ്വരി - അരക്കപ്പ്
വെളളം - ഒരു കപ്പ് 
പാല്‍ - ഒരു ലിറ്റര്‍
പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
കണ്ടെന്‍സ്ഡ് മില്‍ക്ക് - 200 മില്ലി.
നെയ്യ് - 2 സ്പൂണ്‍
ഉണക്കമുന്തിരി - 10 എണ്ണം
ഏലക്കാപൊടി - 1/4 സ്പൂണ്‍

തയ്യാറാക്കുന്ന വിധം


ആദ്യം തന്നെ പാനില്‍ നെയ്യൊഴിച്ച് മുറിച്ചുവെച്ച ആപ്പിള്‍ കഷണങ്ങള്‍ പാനിലേക്ക് ഇട്ട് ചെറുതായി ഒന്നു മൊരിയിച്ചെടുക്കുക. വേറൊരു പാത്രത്തില്‍ ചൗവ്വരി വേവിച്ച് മാറ്റിവെക്കണം.അതിനുശേഷം പാല്‍ പഞ്ചയാരയും ചേര്‍ത്ത് തിളപ്പിക്കുക. പാല്‍ തിളച്ച് കുറുകി വരുമ്പോള്‍ ഇതിലേക്ക് നേരത്തേ മൊരിയിച്ചു മാറ്റിവെച്ച ആപ്പിള്‍ കഷണങ്ങളും വേവിച്ച് മാറ്റിവെച്ചിരിക്കുന്ന ചൗവ്വരിയും ചേര്‍ത്ത് അഞ്ച് മിനിട്ട് വേവിച്ചെടുക്കുക. ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

നെയ്യില്‍ വറുത്തു കോരിയ ഉണക്കമുന്തിരിയും ഏലക്കാപ്പൊടിയും കൂടി ഇതിനു മുകളിലായി വിതറുക. രുചികരമായ ആപ്പിള്‍ പായസം റെഡി. ഇനി സെര്‍വിംഗ് ഡിഷിലേക്ക് മാറ്റി എല്ലാവര്‍ക്കും വിളമ്പിക്കോളൂ. 


[Read More...]


പഴം പ്രഥമന്‍





ചേരുവകൾ

  • ഏത്തപ്പഴം (വലുത്) അഞ്ചെണ്ണം
  • നെയ്യ് 100 മില്ലി
  • ശര്‍ക്കര 500 ഗ്രാം
  • അണ്ടിപ്പരിപ്പ് അര കപ്പ്
  • ഉണങ്ങിയ തേങ്ങ
  • കൊത്തിയരിഞ്ഞത് അര കപ്പ്
  • ജീരകപ്പൊടി ഒരു ടീസ്പൂണ്‍
  • മൂന്ന് നാളികേരം പിഴിഞ്ഞെടുത്ത
  • ഒന്നാം പാല്‍ ഒരു കപ്പ്
  • രണ്ടാം പാല്‍ ഒരു ലിറ്റര്‍
  • മൂന്നാം പാല്‍ ഒന്നര ലിറ്റര്‍

തയ്യാറാക്കുന്ന വിധം: 

ഏത്തപ്പഴം തൊലിയും നാരും കളഞ്ഞ് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു കുക്കറില്‍ മൂന്ന് വിസില്‍ വരുന്നതുവരെ വേവിക്കുക. ഇത് ഒരു മിക്‌സിയില്‍ അടിച്ചെടുത്ത് അടി കട്ടിയുള്ള പാത്രത്തില്‍ 50 മില്ലി നെയ്യ് ഒഴിച്ച് അതിലേക്ക് പകര്‍ന്ന് വഴറ്റിക്കൊണ്ടിരിക്കുക. വെള്ളം വറ്റി കട്ടിയായി വരുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്തത് അതില്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. നല്ലവണ്ണം കട്ടിയായി വരുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ജീരകപ്പൊടി രണ്ടാം പാലില്‍ ചേര്‍ത്ത് ഇതിലൊഴിച്ച് ഇളക്കി തിളപ്പിച്ച് കുറുകി വരുമ്പോള്‍ തീ കെടുത്തി ഒന്നാം പാല്‍ ചേര്‍ക്കുക. ബാക്കിയുള്ള 50 മില്ലി നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചുവക്കുന്നതുവരെ വറുത്ത് ഇതില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കുക.


[Read More...]


പരിപ്പ് പ്രഥമന്‍



പരിപ്പ് പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍:

ചെറുപയര്‍ പരിപ്പ് -1250 ഗ്രാം.
ശര്‍ക്കര -500 ഗ്രാം
നെയ്യ് -100 ഗ്രാം
തേങ്ങ - 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
കിസ്‌മിസ് -25 ഗ്രാം

തയാറാക്കുന്നവിധം

പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക. 6 കപ്പ്‌ വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക. ചെറുതായരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്‌, കിസ്‌മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

[Read More...]


Paal Ada Pradhaman



Paal Ada Pradhaman

Ingredients

250 gms rice flour 
2 litres milk
2 cups water
2½ cups sugar
3 tsp butter 
½ tsp cardamom powder
¼ cup cashewnuts, fried in ghee/butter 
¼ cup raisins, fried in ghee/butter

Preparation

Add the rice flour to 2 cups milk and mix well to make a soft batter. 
Pour spoonful of the batter on to 6€ square banana leaves and swirl to spread evenly. 
Roll up the leaves and drop them into boiling water. 
Cook for 10 minutes and remove from the water. 
Cool and unroll the leaves. Drop the €˜ada€™ (steamed pancakes) into a large vessel. 
Chop the ada into small pieces. 
Heat butter in a large heavy bottomed vessel and lightly sauté the ada in it. 
Mix the milk, water and sugar together. Add gradually to the sautéed ada and cook well, stirring all the time till it thickens. 
Add the powdered cardamom, cashewnuts and raisins. Stir well. Serve hot.

(Mrs. K. M. Mathew)

[Read More...]


കടലപ്രഥമൻ




കടലപ്രഥമൻ 

 



 

ചേരുവകൾ


കടലപ്പരിപ്പ്   150 ഗ്രാം
ശർക്കര    300 ഗ്രാം
തേങ്ങാപ്പാല് (ഒന്നാം പാല്) ഒരു കപ്പ്
(രണ്ടാം പാല്)   മൂന്നു കപ്പ്
(നേർത്ത മൂന്നാം പാല് )  രണ്ട് കപ്പ്
ഏലക്കപ്പൊടി   സ്വാദിന്
ചുക്കുപൊടി   ഒരുനുള്ള്
ചൗവ്വരി (കുതിർത്തത് ) 
തേങ്ങാക്കൊത്ത് (ചെറുതായി നുറുക്കിയത്)  ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് (പൊട്ടിച്ചത്)  രണ്ട് ടേബിൾ സ്പൂൺ
നെയ്യ്  രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം: 

കടലപ്പരിപ്പ് വേവിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ശർക്കര കുറച്ച് വെള്ളമൊഴിച്ച് പാനിയാക്കി അരിച്ചെടുത്ത് കടലപ്പരിപ്പും ചേർത്ത് ഒന്നര സ്പൂൺ നെയ്യും ഒഴിച്ച് വരട്ടുക. ഇതിലേക്ക് കുതിർത്ത ചൗവ്വരിയും മൂന്നാം പാലും ഒഴിച്ച് തിളപ്പിക്കുക. രണ്ടാം പാലിൽ ഏലക്കാപ്പൊടിയും ചുക്കുപൊടിയും കലക്കി ഒഴിച്ച് പായസം തിളച്ച് പാകമാകുമ്പോൾ വാങ്ങി ഒന്നാം പാല് ഒഴിക്കുക. തേങ്ങാക്കൊത്ത് അണ്ടിപ്പരിപ്പും നെയ്യിൽ വറുത്തിടുക.

(ശാരദാ വർമ)
[Read More...]


മലബാർ പായസം (കടലയക്ക കറി)





[Read More...]


കരിക്കിൻ പായസം



കരിക്കിൻ പായസം



[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs