കല്ലുമ്മേക്കായ ഉലര്‍ത്തിയത്‌



ആവശ്യമുള്ള സാധനങ്ങള്‍


  • വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം
  • തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌
  • മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
  • കുരുമുളക്‌ ചതച്ചത്‌ - അരടീസ്‌പൂണ്‍
  • ഇഞ്ചി അരിഞ്ഞത്‌ - അരടീസ്‌പൂണ്‍
  • വെള്ളം - ഒരു കപ്പ്‌
  • വാളന്‍പുളി - ഒരു ടീസ്‌പൂണ്‍
  • ഉപ്പ്‌ - ഒരു ടീസ്‌പൂണ്‍
  • വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
  • ചുവന്നുള്ളി അരിഞ്ഞത്‌ - പന്ത്രണ്ട്‌ എണ്ണം
  • വെളുത്തുള്ളി അരിഞ്ഞത്‌ - നാല്‌
  • കറിവേപ്പില - പാകത്തിന്‌

തയാറാക്കുന്ന വിധം

കല്ലുമ്മേക്കായയില്‍ വെളുത്തുള്ളി, ചുവന്നുള്ളി, കറിവേപ്പില, വെളിച്ചെണ്ണ ഇവ ഒഴികെ ബാക്കി ചേരുവകള്‍ ചേര്‍ക്കുക. വെള്ളം മുക്കാലും വറ്റുന്നതുവരെ ഏകദേശം അഞ്ചുമിനിറ്റ്‌ വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി, ഇതില്‍ ചുവന്നുള്ളി ഇട്ട്‌ മൂപ്പിക്കുക. അതിനുശേഷം വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത്‌ രണ്ടുമിനിറ്റു കൂടി മൂപ്പിക്കണം. ഉള്ളി നേരിയ ബ്രൗണ്‍നിറമാവുന്നതുവരെ മൂപ്പിക്കണം. ഇതില്‍ വേവിച്ച കല്ലുമ്മേക്കായും വെന്ത വെള്ളവും കൂടി ഒഴിച്ച്‌ ഏകദേശം അഞ്ചുമിനിറ്റ്‌ നല്ലതുപോലെ ഇളക്കി ഉലര്‍ത്തിയെടുക്കുക.


[Read More...]


കക്കയിറച്ചി റോസ്റ്റ്




ചേരുവ‍ - 1

  • കക്കയിറച്ചി - വൃത്തിയാക്കി എടുത്തത് ഒരു കിലോ

ചേരുവ‍ - 2

  • ചുവന്നുള്ളി അരിഞ്ഞത് 250 ഗ്രാം
  • ഇഞ്ചി ചതച്ചത് ഒരു കഷ്‌ണം
  • വെളുത്തുള്ളി 5-6 എണ്ണം

ചേരുവ‍ - 3

  • മുളകുപൊടി 3 ടീസ്‌പൂണ്‍
  • മഞ്ഞള്‍പൊടി 1 ടീസ്‌പൂണ്‍
  • ഗരംമസാല
  • 2 ടീസ്‌പൂണ്‍
  • കുരുമുളക്പൊടി 3 ടീസ്‌പൂണ്‍

ചേരുവ - 4

  • എണ്ണ ആവശ്യത്തിന്
  • ഉള്ളി അരിഞ്ഞത് കുറച്ച് മതി
  • തേങ്ങാക്കൊത്ത് ഒരു കഷ്‌ണം
  • കുറച്ച് കുരുമുളക് ചതച്ചത്
  • പച്ചമുളക്
  • കറിവേപ്പില

തയ്യാറാക്കുന്നവിധം

കക്കയിറച്ചിയ്ക്കൊപ്പം ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക(വെള്ളം അധികം വേണ്ട). ഏകദേശം 10-15 മിനിട്ട് വേവിക്കുമ്പോള്‍ വെള്ളം വറ്റിയിരിക്കും. ഇതിനുശേഷം എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് ഉള്ളി അരിഞ്ഞത്, തേങ്ങാക്കൊത്ത്, പച്ചമുളക്, കറിവേപ്പില കുരുമുളക് ചതച്ചത് എന്നിവ ഇടണം. ഇത് മൂത്തുവരുമ്പോള്‍, ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന കക്കയിറച്ചി ചേര്‍ക്കണം. ആവശ്യത്തിന് എണ്ണ ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കണം. ഒരു അഞ്ചു മിനിട്ട് ഇളക്കി വേവിക്കണം. ഇപ്പോള്‍ സ്വാദിഷ്‌ഠമായ കക്കയിറച്ചി റോസ്റ്റ് തയ്യാറായിട്ടുണ്ട്. ചൂടോടെ വിളമ്പാം...


[Read More...]


Stuffed mussels




Ingredients

  • 8-10 mussels, washed and scraped clean
For the Stuffing
  • A bowl of parboiled rice soaked in hot water for 3-4 hours and drained
  • 1 cup scraped coconut
  • 1 tbsp chopped shallots
  • 1 tsp fennel seeds powdered
  • 1 tsp jeera powdered
To make the marinade
  • 2 tbsp chilli powder
  • ½ tsp turmeric powder
  • ¼ tsp garam masala
  • Salt as required

Preparation

Mix all the ingredients for making the stuffing. Grind to a smooth thick paste for a dough-like consistency and keep aside
With a knife, carefully open each mussel halfway taking care not to separate the sides. Drain the water inside
Stuff the mussels with the prepared rice paste neatly
Put them in a traditional steamer, and steam cook for about 45 minutes
After some time, take off the lid and check if they are cooked
Once done, take them out, pass over to a plate and keep aside for a while to cool off
Once the mussels have cooled, remove the shell carefully
The flesh inside the mussels would stick to the steamed rice dough. Take off the shell without cutting through the stuffing
Mix in a little water to the ingredients listed to make the marinade and make a paste
Roll each mussel in this masala in such a way that the paste covers it from all sides
Marinate the mussels in the ground masala for 15-30 minutes
Heat a pan
Pour enough oil to fry the mussels (vegetable oil or coconut oil)
When the oil is hot, drop the marinated mussels one after the other in it
Cook with the lid partially closed so that there isn't much spluttering
Take care to fry them in medium flame
Drain them and pass over to a paper towel
There is your Kallumakkaya nirachathu or stuffed mussels

[Read More...]


കല്ലുമ്മേക്കായ്‌ നിറച്ചത്‌





ആവശ്യമുള്ള സാധനങ്ങള്‍


  • കല്ലുമ്മക്കായ്‌- 15 എണ്ണം
  • അരിപ്പൊടി- രണ്ട്‌ കപ്പ്‌
  • തേങ്ങ തിരുമ്മിയത്‌ - കാല്‍ കപ്പ്‌
  • ഉള്ളി- നാല്‌ എണ്ണം
  • പെരുംജീരകം- കാല്‍ ടീസ്‌പൂണ്‍
  • പച്ചമുളക്‌ (അരിഞ്ഞത്‌)- ഒന്ന്‌
  • ഇഞ്ചി- ഒരെണ്ണം
  • കറിവേപ്പില- രണ്ട്‌ തണ്ട്‌
  • ജീരകപ്പൊടി- കാല്‍ ടീസ്‌പൂണ്‍
  • മുളകുപൊടി- ഒരു ടീസ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
  • ഉപ്പ്‌- ആവശ്യത്തിന്‌
  • വെള്ളം- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

കല്ലുമ്മക്കായ്‌ പുറംതോട്‌ നന്നായി കഴുകിയെടുക്കുക. തോട്‌ തുറന്നിരിക്കുന്നത്‌ ഉപയോഗിക്കരുത്‌. വെള്ളം തിളപ്പിച്ച്‌ കല്ലുമ്മക്കായ്‌ തോട്‌ തുറന്നു വരുന്നതുവരെഅതിലിടുക. പുറത്തെടുത്ത ശേഷം കത്തി ഉപയോഗിച്ച്‌ തോട്‌ തുറക്കുക. അതിലുള്ള അഴുക്കു മുഴുവന്‍ വെള്ളമുപയോഗിച്ച്‌ കഴുകി വൃത്തിയാക്കുക.

തേങ്ങ തിരുമ്മിയത്‌ ഉള്ളി, ജീരകപ്പൊടി, പെരുജീരകം, ഇഞ്ചി, കറിവേപ്പില, ഉപ്പ്‌, അരിപ്പൊടി എന്നിവയിട്ട്‌ ഇളക്കുക. വെള്ളമൊഴിച്ച്‌ ഇളക്കി കുഴച്ചെടുക്കുക. കല്ലുമ്മക്കായുടെ തോട്‌ അകറ്റി അതിലേക്ക്‌ ഈ മിശ്രിതം ഫില്‍ ചെയ്യുക. ഇത്‌ 20 മിനിറ്റ്‌ ആവിയില്‍ വച്ച്‌ വേവിക്കുക. വെന്ത ശേഷം തണുക്കാനായി മാറ്റി വയ്‌ക്കുക.

ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, അരിപ്പൊടി, ഉപ്പ്‌ എന്നിവ മൂപ്പിക്കുക. ഇതിലേക്ക്‌ തണുത്ത കല്ലുമ്മയ്‌ക്കായ്‌ നിറച്ചത്‌ ഇട്ട്‌ വറുക്കുക.


[Read More...]


കല്ലുമ്മക്കായ (കടുക്ക) ഫ്രൈ



കല്ലുമ്മക്കായ(കടുക്ക) ഫ്രൈ 



ആവശ്യമായ ചേരുവകള്‍


1 കല്ലുമ്മക്കായ(കടുക്ക)-1 കിലോ
2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
3 സവാള- 3 എണ്ണം
4 ചെറിയ ഉള്ളി- 3- 4 എണ്ണം
5 വെളുത്തുള്ളി- 3-4 അല്ലി
6 ഇഞ്ചി- ഒരു കഷ്ണം
7 പച്ചമുളക്- 2-3 എണ്ണം
8 മീറ്റ് മസാല-3 ടീസ്പൂണ്‍
9 ഗരം മസാല-1 ടീസ്പൂണ്‍
10 ഉപ്പ്- ആവശ്യത്തിന്


തയാറാക്കുന്ന വിധം


കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റിയ ശേഷം കല്ലുമ്മക്കായും ചേര്‍ത്തു ഉലര്‍ത്തിയെടുക്കുക. 
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs