കോഴി കരള്‍ ഫ്രൈ
ചേരുവകള്‍
1. ലിവര്‍ - 1/2 കിലോ2. മുളകുപൊടി - 2 ടേബിള്‍സ്‌പൂണ്‍
3. സവാള - 2 എണ്ണം
4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍സ്‌പൂണ്‍ വീതം
5. ഗരംമസാല - ഒരു ടീസ്‌പൂണ്‍
6. മഞ്ഞള്‍പ്പൊടി - 1/2 ടീസ്‌പൂണ്‍
7. മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
8. ഉപ്പ് - ആവശ്യത്തിന്
9. വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
കരള്‍ വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, സവാള, ഇഞ്ചി, എന്നിവ ചേര്‍ത്ത് കൈകൊണ്ട് നന്നാി കുഴച്ച് അടച്ചുവച്ച് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ അടുപ്പില്‍വച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച കരള്‍ ചേര്‍ത്ത് നന്നായി ഫ്രൈ ചെയ്‌തെടുക്കുക. ശേഷം ഗരംമസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് ഇറക്കിവയ്‌ക്കുക. കരള്‍ ഫ്രൈ തയാര്‍.