ചീര+മിന്‍റ് ജൂസ്





ചേരുവകൾ 

  • ചീര
  • മിന്‍റ് ഇല
  • നാരങ്ങനീര്
  • മഞ്ഞൾപ്പൊടി
  • ജീരകപ്പൊടി

തയാറാക്കുന്ന വിധം 

നാലു കപ്പ് ചീരയും ഒരു കപ്പ് മിന്‍റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. 

(അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സമ്പന്ന സ്രോതസ്സാണ് ഇത്. ഭാരം കുറയ്ക്കാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താനും ഈ ജൂസ് സഹായകമാണ്.)



[Read More...]


ബീറ്റ്റൂട്ട് ജൂസ്




ചേരുവകൾ 

  • ബീറ്റ്റൂട്ട്
  • കുക്കുംബർ 
  • ഇഞ്ചി
  • നാരങ്ങനീർ 

തയാറാക്കുന്ന വിധം 

രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്. 

(ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. കരളില്‍നിന്ന് വിഷാംശം നീക്കം ചെയ്യാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താനും ഈ ജൂസ് സഹായിക്കും.)


[Read More...]


കാപ്സിക്കം ഓംലെറ്റ്




ചേരുവകൾ 

  • കാപ്സിക്കം - 3 എണ്ണം 
  • മുട്ട - 3  എണ്ണം 
  • പച്ചമുളക് - 2 എണ്ണം ( എരിവ് അനുസരിച്ച് എടുക്കുക )
  • കുരുമുളക് പൊടി 
  • കറിവേപ്പില 
  • ഉള്ളി - 1 എണ്ണം ചെറുതായി അരിഞ്ഞത് 
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

കാപ്‌സിക്കം നന്നായി കഴുകി മുകൾഭാഗം ഒരു അടപ്പു പോലെ മുറിച്ച് എടുക്കുക . അതിനുശേഷം ഉള്ളിൽ ഉള്ള അരി കളയുക. ഇത് നിവർത്തി വെച്ച് ഇതിലേക്ക് ഒരു മുട്ടയും ഒരു സ്പൂൺ ഉള്ളി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി മുറിച്ചു വെച്ച മുകൾഭാഗം തിരിച്ച്  അടച്ചു വെച്ച് ഇത് ഇളകി പോകാതിരിക്കാൻ സൈഡിൽ  ടൂത്ത്പിക്ക് കുത്തി വെച്ച് വെക്കാം. 

ഇഡ്ഡലി തയാറാക്കുന്ന പാത്രത്തിൽ 8 മിനിറ്റ് മൂടി വച്ച് ആവി കയറ്റി എടുക്കാം. കാപ്‌സിക്കം കളർ മാറുമ്പോൾ അടുപ്പിൽ നിന്ന് എടുത്തു തണുത്തതിന് ശേഷം മുറിച്ചു സെർവ് ചെയ്യാം.


[Read More...]


Ginger tea with apples (weight loss)




Ingredients 

  • The root of ginger is 30 g.
  • Water — 2.5 liters
  • Apples -2 pcs
  • Lemon — half
  • Sugar — 100 gr.

Method 

Grate the root of the ginger on a large grater, put in an enamel saucepan and add water.

Put on the fire, how to boil, reduce heat, add washed and sliced ​​apples and simmer 3-5 minutes.

Fire switch off and infuse for 10 minutes. Add juice to half a lemon and sugar. The drink is ready.

Sugar can be replaced with fructose. Or sweeten a bit of the cooled honey drink (in too hot liquid honey loses all its useful properties).


[Read More...]


പാശ്ശൻ ഫ്രൂട്ട് ചമ്മന്തി



ആവശ്യമുളള സാധനങ്ങള്‍

  • പാശ്ശൻ ഫ്രൂട്ട് - രണ്ട്
  • കറിവേപ്പില - ഒരു പിടി
  • കാന്താരിമുളക്  - ഏഴ്, എട്ട്
  • ഒലീവ് ഓയിൽ (വിർജിൻ/എക്സ്ട്രാ വിർജിൻ മാത്രം) -  രണ്ട് ടേബ്ൾസ്പുൺ
  • ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ഇതിലെ പ്രധാന ഘടകം പാശ്ശൻ ഫ്രൂട്ട്( Passiflora edulis)ആണ്. നന്നായി പഴുത്ത് മഞ്ഞ നിറമായ പഴം തൊണ്ടോടെ നുറുക്കിയത് രണ്ട്, ഒരു പിടി നിറയെ കറിവേപ്പില, കാന്താരിമുളക് ഏഴ്-എട്ട്, പാകത്തിന് ഉപ്പ് . ഇവയെല്ലാം കൂടെ മിക്സിയുടെ ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുത്ത് അതിൽ ഒന്നോ രണ്ടോ ടേബ്ൾസ്പുൺ ഒലീവ് ഓയിൽ (വിർജിൻ/എക്സ്ട്രാ വിർജിൻ മാത്രം) കൂട്ടിയിളക്കി (ഗുണത്തേക്കാൾ രുചിക്ക് പ്രാധാന്യം കൊടുക്കുന്നവർ എണ്ണ ഒഴിക്കാതിരിക്കുക) നിത്യേന ഉപയോഗിക്കുക. പഞ്ചസാര മൈദ എന്നിവ പൂർണ്ണമായി ഉപേക്ഷിക്കുക.

[Read More...]


മീന്‍കറി (ഒമേഗാ 3)




ചേരുവകള്‍

  • മല്‍സ്യം- അയല, മത്തി എന്നിവയില്‍ ഏതെങ്കിലുമൊന്ന് 200 ഗ്രാം
  • സവാള- ഒരെണ്ണം
  • ഇഞ്ചി- ചെറിയ കഷണം
  • വെളുത്തുള്ളി- രണ്ടെണ്ണം കഷണങ്ങളാക്കിയത്
  • പച്ചമുളക്- രണ്ടെണ്ണം
  • കറിവേപ്പില- ആവശ്യത്തിന്
  • മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
  • കടുക്- അര ടീസ്‌പൂണ്‍
  • മല്ലിപ്പൊടി- ഒരു ടീസ്‌പൂണ്‍
  • പുളി- ചെറിയ കഷണം
  • തക്കാളി- ഒരെണ്ണം
  • എണ്ണ- രണ്ടു ടീസ്‌പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക. 
അര കപ്പ് വെള്ളത്തില്‍ പുളി കുതിര്‍ക്കുക. 
ചട്ടിയില്‍ എണ്ണ ചൂടാക്കുക. അതിലേക്കു കടുക് ഇടുക. കടുക് പൊട്ടിവരുമ്പോള്‍, സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. 
സവാള നല്ല തവിട്ടുനിറമാകുമ്പോള്‍, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു ഒരു മിനിട്ടു വേവിക്കുക. 
അതിനുശേഷം തക്കാളി അരിഞ്ഞത്, പുളിവെള്ളം, ഉപ്പ് എന്നിവ ചേര്‍ക്കുക. 
വീണ്ടും അരകപ്പ് വെള്ളം ചേര്‍ത്തു നന്നായി തിളപ്പിക്കുക. അതിലേക്കു മുറിച്ചുവെച്ച മീന്‍ കഷണങ്ങള്‍ ഇടുക. അടച്ചുവെച്ചു 10 മിനുട്ടു വേവിക്കുക. 
അതിനുശേഷം മൂടിമാറ്റി, തീകുറച്ചു വീണ്ടും 10 മിനുട്ടു വേവിക്കുക. കറി കുറച്ചുകൂടി കട്ടിയാകുന്നുവെന്ന് ഉറപ്പാക്കുക. 
ഇപ്പോള്‍ സ്വാദിഷ്‌ഠവും ആരോഗ്യകരവുമായ മീന്‍കറി തയ്യാറായിരിക്കുന്നു. 

[Read More...]


എഗ്ഗ് വൈറ്റ് ഓംലെറ്റ്



ചേരുവകൾ


  • മുട്ടവെള്ള - മൂന്നു മുട്ടയുടേത്
  • ഉപ്പ് - പാകത്തിന്
  • തക്കാളി - ഒരു ചെറുത്
  • കാരറ്റ് - ഒരു ചെറിയ കഷണം
  • സവാള - ഒരു സവാളയുടെ പകുതി
  • പച്ചമുളക് - ഒന്ന്
  • മല്ലിയില പൊടിയായി അരിഞ്ഞത് — അര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

മുട്ടവെള്ള, ഉപ്പു ചേർത്തു നന്നായി അടിക്കുക.
തക്കാളി, കാരറ്റ്, സവാള, പച്ചമുളക് എന്നിവ ഓരോന്നും വളരെ പൊടിയായി അരിയുക.
അരിഞ്ഞ കൂട്ട് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക.
നോൺസ്റ്റിക് പാൻ ചൂടാക്കി, മുട്ടവെള്ള മിശ്രിതം ഒഴിച്ച് മൂടിവച്ചു വേവിക്കുക.
വീറ്റ് ബ്രെഡിനൊപ്പം സാൻവിച്ച് ആക്കാൻ ബെസ്റ്റ്.


കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ

മുട്ടവെള്ള — ഹൈ പ്രോട്ടീൻ 
തക്കാളി — ലൈകോപീൻ

(സി. പി. ഗായത്രി)
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs