പ്രഷര്‍കുക്കര്‍ മസാല റൈസ്‌





ആവശ്യമുള്ള സാധനങ്ങള്‍

  • ബട്ടര്‍ - ഒരു ടേബിള്‍ സ്‌പൂണ്‍
  • പച്ച, ചുവപ്പ്‌, മഞ്ഞ നിറങ്ങളിലുള്ള ക്യാപ്‌സിക്കം - ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുരകഷ്‌ണങ്ങളാക്കിയത്‌.
  • കുരുമുളകുപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
  • ചിക്കന്‍ ക്യൂബ്‌സ് - നാലെണ്ണം
  • ബസുമതി അരി - രണ്ട്‌ കപ്പ്‌
  • ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

കുക്കറില്‍ ബട്ടര്‍ ഇട്ട്‌ ചൂടാകുമ്പോള്‍ ക്യാപ്‌സിക്കം വഴറ്റുക. ഇതിലേക്ക്‌ കുരുമുളക്‌ പൊടിയും ചിക്കന്‍ ക്യൂബ്‌സും ചേര്‍ക്കുക. ശേഷം അരിയും വെള്ളവും ചേര്‍ത്തിളക്കി ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍ നിന്ന്‌ ഇറക്കി ആവി പോയശേഷം തുറന്ന്‌ പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കാം.


(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)




[Read More...]


പ്രഷര്‍കുക്കര്‍ ചിക്കന്‍ ബിരിയാണി




ആവശ്യമുള്ള സാധനങ്ങള്‍ 

  • കോഴി - ഒന്നരകിലോ (ചെറുതായി നുറുക്കിയത്‌) 
  • ഉപ്പ്‌ - പാകത്തിന്‌ 
  • വെളുത്തുള്ളി - ഏഴ്‌ അല്ലി 
  • ഇഞ്ചി - ഒരു കഷ്‌ണം ( അരച്ചത്‌) 
  • ഗരംമസാല - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ 
  • മുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍ 
  • മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍ 
  • വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ 
  • ചുവന്നുള്ളി - പത്തെണ്ണം 
  • പച്ചമുളക്‌ - മൂന്നെണ്ണം ( ചെറുതായി അരിഞ്ഞത്‌) 
  • ബിരിയാണി അരി - മൂന്ന്‌ കപ്പ്‌ 
  • കട്ടിയുള്ള തേങ്ങാപ്പാലും കോഴിവെന്ത വെള്ളവും കൂടി - ആറ്‌ കപ്പ്‌ 
  • കറിവേപ്പില - രണ്ട്‌ തണ്ട്‌ 

തയാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ കോഴി കഷ്‌ണങ്ങളില്‍ ഉപ്പ്‌, വെളുത്തുള്ളി, ഇഞ്ചി പേസ്‌റ്റ്, ഗരംമസാല, മുളകുപൊടി, മല്ലിപ്പൊടി, ഇവ പുരട്ടി വച്ച്‌ അല്‍പ്പസമയം കഴിഞ്ഞ്‌ വെള്ളമൊഴിക്കാതെ കുക്കറിലിട്ട്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. അടുപ്പില്‍ നിന്ന്‌ ഇറക്കി തണുത്തശേഷം തുറന്ന്‌ ചിക്കനും അതില്‍ നിന്ന്‌ ഊറിവന്ന വെള്ളവും പ്രത്യേകം മാറ്റി വെയ്‌ക്കാം. കുക്കര്‍ കഴുകി അടുപ്പില്‍ വച്ച്‌ ചൂടാക്കുക. ഉള്ളിയും പച്ചമുളകും ചേര്‍ത്ത്‌ വഴറ്റുക. ഉള്ളി ചുവന്നനിറമാകുമ്പോള്‍ ചിക്കനും അതില്‍ നിന്ന്‌ ഊറിവന്ന വെള്ളവും, അരിയും തേങ്ങാപ്പാലും ചേര്‍ത്ത്‌ കുക്കര്‍ അടച്ച്‌ ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. ആവി പോയശേഷം കുക്കര്‍ തുറന്ന്‌ കറിവേപ്പില ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.

(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)

[Read More...]


പ്രഷര്‍കുക്കര്‍ കാരമല്‍ കസ്‌റ്റാര്‍ഡ്‌




ആവശ്യമുള്ള സാധനങ്ങള്‍

  • പഞ്ചസാര - കാല്‍കപ്പ്‌
  • വെള്ളം - മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • പാല്‍ - രണ്ട്‌ കപ്പ്‌
  • മുട്ട - മൂന്നെണ്ണം (അടിച്ചത്‌)
  • വാനില എസന്‍സ്‌ - അര ടീസ്‌പൂണ്‍

കാരമല്‍ തായാറാക്കാന്‍

സോസ്‌ പാനില്‍ മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ വെള്ളവും ചേര്‍ത്തിളക്കി പഞ്ചസാര അലിയുന്നതുവരെ ചൂടാക്കുക. ഇനി ചൂട്‌ കുറച്ച്‌ സിറപ്പിന്‌ ചുവപ്പു നിറമാകുന്നതുവരെ ഇളക്കുക. ഇത്‌ അടുപ്പില്‍ നിന്ന്‌ മാറ്റി ഒരു ലിറ്റര്‍ പാത്രത്തിലേക്ക്‌ പകരണം.

തയാറാക്കുന്ന വിധം

പാല്‍ തിളപ്പിച്ച്‌ ഇളം ചൂടാകുന്നതുവരെ തണുപ്പിക്കുക. മുട്ട അടിച്ചതും ബാക്കി പഞ്ചസാരയും വാനില എസന്‍സും പാലില്‍ ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ കാരമലിന്റെ പാത്രത്തിലേക്ക്‌ പകരണം. പാത്രം അലുമിനിയം ഫോയില്‍ കൊണ്ട്‌ മൂടിക്കെട്ടണം.കുക്കറില്‍ വെള്ളമൊഴിച്ച്‌ തട്ടിട്ട്‌ പാത്രം അതിനു മുകളില്‍ വയ്‌ക്കുക.

കുക്കര്‍ അടച്ച്‌ ചൂട്‌ കുറച്ച്‌ 12 മിനിറ്റ്‌ പാകം ചെയ്യുക. അടുപ്പില്‍ നിന്ന്‌ ഇറക്കി ചൂട്‌ പോയശേഷം അലുമിനിയം ഫോയില്‍ മാറ്റി ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിക്കുക. ആവശ്യാനുസരണം വിളമ്പാം.
(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs