You are here: »
Home » Posts filed under ചമ്മന്തി
ആവശ്യമുള്ള സാധനങ്ങള്‍
- ഉണക്കച്ചെമ്മീന്‍ - ഒരു കപ്പ്
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- ചെറിയ ഉള്ളി - പന്ത്രണ്ടെണ്ണം
- മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
- വാളന്‍പുളി - ഒരു നുള്ള്
- വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
- ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
ഉണക്കച്ചെമ്മീന്‍ എണ്ണ ചേര്‍ക്കാതെ വറുത്തശേഷം ചതച്ചെടുക്കുക. ഒരു ടേബിള്‍സ്‌പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറിയഉള്ളി വഴറ്റുക. തേങ്ങ ചിരകിയത്, മുളകുപൊടി എന്നിവ വഴറ്റുക. വാളന്‍പുളി ചേര്‍ക്കുക. ചെമ്മീന്‍ ചേര്‍ക്കുക. അല്‌പം വെളിച്ചെണ്ണകൂടി ചേര്‍ക്കുക.
[Read More...]
ചേരുവകള്‍:
- ഇരുമ്പന്‍ പുളി - 5.
- കാന്താരി മുളക് -4 -5
- ഇഞ്ചി - 1 ചെറിയ കഷ്ണം
- വെളുത്തുള്ളി - 1 അല്ലി
- തേങ്ങ -1 /2 കപ്പ്
- കറിവേപ്പില
- ഉപ്പ് വെള്ളം
തയാറാക്കുന്ന വിധം:
ഇരുമ്പന്‍ പുളി കുറച്ചു വെള്ളം ചേര്‍ത്തു വേവിക്കുക. ചൂടാറിയ ശേഷം തേങ്ങ, കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ് ചേര്‍ത്തു അരച്ചെടുക്കുക.
ഹെല്‍ത്തി & ടേസ്ടി ചമ്മന്തി റെഡി.
[Read More...]
തേങ്ങചുട്ട ചമ്മന്തി
ആവശ്യമുള്ള സാധനങ്ങള്‍
വറ്റല്‍മുളക് - മൂന്ന് എണ്ണം
തേങ്ങ - അരമുറി
(ഇവ രണ്ടും ചുട്ടെടുക്കുക- തേങ്ങ കഷണങ്ങളാക്കുക)
ചുവന്നുള്ളി - മൂന്ന് എണ്ണം
പുളി - ചെറിയ കഷണം
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
മുളക്, തേങ്ങ, പുളി, ഉള്ളി, ഉപ്പ് എന്നിവ നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക. ചൂട് കഞ്ഞിയോടൊപ്പം വിളമ്പാം.
[Read More...]