ചേരുവകൾ
- ചീര
- മിന്റ് ഇല
- നാരങ്ങനീര്
- മഞ്ഞൾപ്പൊടി
- ജീരകപ്പൊടി
തയാറാക്കുന്ന വിധം
നാലു കപ്പ് ചീരയും ഒരു കപ്പ് മിന്റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്.
(അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സമ്പന്ന സ്രോതസ്സാണ് ഇത്. ഭാരം കുറയ്ക്കാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താനും ഈ ജൂസ് സഹായകമാണ്.)
ലേബലുകള്‍: Drinks, Healthy, Malayalam