ചേരുവകൾ
- ബീറ്റ്റൂട്ട്
- കുക്കുംബർ
- ഇഞ്ചി
- നാരങ്ങനീർ
തയാറാക്കുന്ന വിധം
രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്.
(ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. കരളില്‍നിന്ന് വിഷാംശം നീക്കം ചെയ്യാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താനും ഈ ജൂസ് സഹായിക്കും.)ലേബലുകള്‍: Drinks, Healthy, Malayalam