ചേരുവകൾ
- ഇഞ്ചി – 1/4 കപ്പ് (കുരുകുരെ അരിഞ്ഞത്)
- പച്ചമുളക് – 3 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)
- പുളിചെറുനാരങ്ങ – വലിപ്പത്തിൽ
- മുളക് പൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- ശർക്കര പൊടിച്ചത് – 1 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- കടുക് 1/2 ടീസ്പൂൺ
- ഉപ്പ്
- കറിവേപ്പില
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞിട്ടു അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും പച്ചച്ചുവ മാറുന്നതുവരെ വഴറ്റുക.
മഞ്ഞൾ പൊടിയും മുളക് പൊടിയും മല്ലിപൊടിയും ഇതിലേക്ക് ഇട്ട് വീണ്ടും 1 മിനിറ്റ് വഴറ്റുക.പുളി പിഴിഞ്ഞെടുത്ത വെള്ളം(ഏകദേശം 1 1/2 ഗ്ലാസ് ) ഇതിലേക്ക് ഒഴിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ശർക്കര ഇടുക. വെള്ളം വറ്റി നന്നായി കുറുകുമ്പോൾ വാങ്ങി വയ്ക്കാം.
ലേബലുകള്‍: Curry, Malayalam, veg, Vishu