ചേരുവകൾ
- പഴുത്ത മാങ്ങ – 5 എണ്ണം
- മോര് – അരലിറ്റർ
- തേങ്ങ ചിരകിയത് – ഒരു മുറി
- മുളക് പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- ജീരകം – 1/2 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- കറിവേപ്പില – നാല്തണ്ട്
- ഉലുവ – 1/2 ടീസ്പൂണ്
- വറ്റൽ മുളക് 4 എണ്ണം
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അഞ്ച് പഴുത്ത നാടൻ മാങ്ങ മുറിച്ച ശേഷം കൽചട്ടിയിൽ വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക . മൂന്ന് കറിവേപ്പിൻ തണ്ടുകൾ തണ്ടോടു കൂടിയും , 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും , 1 ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാൽ അതിലേയ്ക്ക് അരലിറ്റർ മോര് ഒഴിക്കുക. മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോൾ തേങ്ങയും , ജീരകവും ചേർത്തരച്ച അരപ്പ് അതിലേയ്ക്ക് ചേർക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാൻ കാരണമാകുമെന്നാണ് പറയുന്നത്. അതിനാൽ പുളിശ്ശേരി പതഞ്ഞ് വരുമ്പോൾ ഇളക്കിയാൽ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താൽ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് കടുക് താളിക്കുക.