ഓണമെഴുക്കുപുരട്ടി




ചേരുവകൾ 

  • പച്ച കായ - 2 എണ്ണം
  • ചേന - 150 ഗ്രാം
  • അച്ചിങ്ങ - 10-15 എണ്ണം
  • വഴുതനങ്ങ - ഒരെണ്ണം
  • പച്ചമുളക് - എരുവിന് ആവശ്യമായത്

പാകം ചെയ്യുന്ന വിധം 


ചേനയും കായയും വഴുതനങ്ങയും ചതുരക്കഷ്ണങ്ങൾ ആയി നുറുക്കുക
പയർ അല്പം നീളത്തിൽ നുറുക്കുക

ചേനയും പയറും കായയും ആവശ്യത്തിനു വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും എരുവിന് ആവശ്യമായ പച്ചമുളക് കീറിയതും ചേർത്ത് വേവിക്കുക

വെള്ളം വറ്റാറാകുമ്പോൾ വഴുതനങ്ങ ചേർക്കുക

വെള്ളം വറ്റുമ്പോൾ അല്പം വെളിച്ചെണ്ണ ചേർത്ത് ചെറു തീയിൽ പകമാക്കി എടുക്കുക .




[Read More...]


പച്ചടി (ഓണവിഭവങ്ങള്‍)



ചേരുവകൾ

  • തൈര് 
  • വെണ്ടക്ക
  • പച്ചമുളകു 
  • വെളിച്ചെണ്ണ
  • വറ്റല്‍മുളക്
  • കടുക്
  • കറിവേപ്പില
  • തേങ്ങ
  • ജീരകം 
  • ഉപ്പ് 

തയ്യാറാക്കുന്ന വിധം: 

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക. തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത് അരപ്പും ചേര്‍ത്ത് ചെറുതായി തിള വരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക. തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേര്‍ത്ത ശേഷം തിളക്കരുത്. 

ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്. ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെങ്കില്‍ല്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്‍ത്ത് വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.


[Read More...]


ചിക്കന്‍ റോസ്റ്റ് (iii)





ചേരുവകള്‍

  • ചിക്കന്‍ – 500 ഗ്രാം
  • സവാള – അഞ്ച് എണ്ണം
  • പച്ചമുളക് – നാല് എണ്ണം
  • ഇഞ്ചി – സാമാന്യം വലിയ കഷ്ണം
  • വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍
  • തക്കാളി – ഒന്നു വലുത്
  • ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍
  • കറിവേപ്പില – രണ്ട് തണ്ട്
  • കറുവപ്പട്ട– ഒരു കഷണം
  • ഗ്രാംപൂ – മൂന്ന് എണ്ണം
  • പെരുംജീരകം– രണ്ട് നുള്ള്
  • കുരുമുളക് – അര ടീസ്പൂണ്‍
  • ഏലക്ക – മൂന്ന് എണ്ണം
  • മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി – ഒന്നര ടീസ്പൂണ്‍
  • കുരുമുളകുപൊടി – അര ടീസ്പൂണ്‍
  • മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍
  • ചിക്കന്‍ മസാല – ഒരു ടീസ്പൂണ്‍
  • തേങ്ങാക്കൊത്ത്– നാലു ടീസ്പൂണ്‍
  • ഉപ്പ്, എണ്ണ – പാകത്തിന് 

തയാറാക്കുന്ന വിധം:

ചിക്കന്‍ കഷണങ്ങള്‍ അല്പം മഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ പേസ്റ്റ് ആക്കി മാരിനെറ്റ് ചെയ്തു ഫ്രിഡ്ജില്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാംപൂ, കുരുമുളക്, പെരുംജീരകം, ഏലക്ക ഇവ ചേര്‍ത്തു മൂപ്പിക്കുക. ചേരുവകള്‍ ചതച്ചെടുത്താല്‍ കൂടുതല്‍ നന്നാകും. മസാല മൂത്തുകഴിഞ്ഞു സവാള നീളത്തില്‍ അരിഞ്ഞത് ഇതിലേക്കു ചേര്‍ത്തു വഴറ്റുക.
നിറം മാറി വരുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവയും കൂടി ചേര്‍ക്കണം. ശേഷം, തക്കാളി അരിഞ്ഞത് തേങ്ങാക്കൊത്ത്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍ മസാല ഇവ ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക. പച്ചമണം മാറി വരുമ്പോള്‍ ചിക്കന്‍ കഷണങ്ങളും പാകത്തിനു ഉപ്പും ബാക്കി നാരങ്ങാനീരും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് വളരെ കുറച്ചു വെള്ളവും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. ചിക്കനിലെ വെള്ളം ഇറങ്ങി വറ്റിവരുമ്പോള്‍, മസാല ചിക്കന്‍ കഷണളില്‍ നന്നായി പിടിച്ചിരിക്കുന്ന പരുവം ആകുമ്പോള്‍ തീ അണയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഒരു സവാള കനം കുറച്ച് അരിഞ്ഞത് വറുത്തെടുക്കണം. ഇത് തയാറാക്കിയിരിക്കുന്ന ചിക്കനു മേല്‍ വിതറി ഉപയോഗിക്കാം. ആവശ്യമെങ്കില്‍ മല്ലിയില കൂടി തൂകാവുന്നതാണ്.


[Read More...]


താറാവ് റോസ്റ്റ് (ii)





ചേരുവകള്‍

  • താറാവ്    ഒന്ന് 
  • ചുവന്നുള്ളി    50 ഗ്രാം
  • ഇഞ്ചി    രണ്ട് കഷ്ണം
  • വെളുത്തുള്ളി    ഒരു തുടം
  • മഞ്ഞള്‍പൊടി    ഒരു ടീസ്പൂണ്‍
  • മസാലപ്പൊടി    രണ്ട് ടീസ്പൂണ്‍
  • മുളകുപൊടി    രണ്ട് ടേ.സ്പൂണ്‍
  • കുരുമുളകുപൊടി    ഒരു ടീസ്പൂണ്‍
  • കറിവേപ്പില    ഒരു തണ്ട്
  • സവാള, പച്ചമുളക്    രണ്ടെണ്ണം വീതം
  • കറിവേപ്പില    ഒരു തണ്ട്
  • ഉരുളക്കിഴങ്ങ് (വട്ടത്തില്‍ അരിഞ്ഞത്) ഒരെണ്ണം

തയ്യാറാക്കുന്ന വിധം

വലിയ കഷ്ണങ്ങളാക്കിയ താറാവിറച്ചിയില്‍ ചുവന്നുള്ളി, പകുതി ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പൊടി, മസാലപ്പൊടി, പകുതി മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മുക്കാല്‍ വേവില്‍ വേവിക്കുക. താറാവിന്റെ നെയ്യ് ഊറ്റിയെടുത്ത് അതില്‍ താറാവ് കഷ്ണങ്ങള്‍ വറുക്കുക. 

ബാക്കിയുള്ള നെയ്യില്‍ ഉരുളക്കിഴങ്ങ് വറുക്കുക. അതില്‍ തന്നെ നീളത്തിലരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം  മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചതും ചേര്‍ക്കുക. 

ഇതില്‍ ഇറച്ചിയുടെ ഗ്രേവി ഒഴിക്കുക. തിളയ്ക്കുമ്പോള്‍ വറുത്ത കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ഗ്രേവി അല്‍പം കുറുകുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങാം. വറുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങളിട്ട് അലങ്കരിക്കുക.

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs