ആവശ്യമുള്ള സാധനങ്ങള്‍
- കോഴി(കാലും തുടയും)- 6 കഷണം
- വെളിച്ചെണ്ണ- 1/2 കപ്പ്
- സവാള (അരിഞ്ഞത്)- 8 എണ്ണം
- വെളുത്തുള്ളി- 6 അല്ലി
- ചുവന്നമുളക് - (രണ്ടായി മുറിച്ചത്)- 8 എണ്ണം
- ഉപ്പ്- 1 ടീസ്‌പൂണ്‍
- കുരുമുളക് (പൊടിച്ചത്)- 1 ടേബിള്‍ സ്‌പൂണ്‍
- കറുവാപ്പട്ട(ഒരിഞ്ചുനീളമുള്ളത്)- 2 കഷണം
- വറുത്ത ഉരുളക്കിഴങ്ങ്- അര കപ്പ്
തയ്യാറാക്കുന്നവിധം
വലിയ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള നേരിയ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതില്‍ വെളുത്തുള്ളി ചേര്‍ത്ത് അതും ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. പിന്നീട് ചുവന്നുമുളക് ചേര്‍ത്ത് ചെറുതായി വഴറ്റിയ ശേഷം കോഴിയും ഉപ്പ്, കുരുമുളക്, കറുവാപ്പട്ട എന്നിവ നന്നായി യോജിപ്പിച്ച ശേഷം തീ കുറച്ച് ഇരുപതുമിനിട്ട് വേവിക്കുക.ചിക്കന്‍ കഷണങ്ങള്‍ വെന്ത് ഉള്ളിയും കുരുമുളകും നന്നായി പിടിക്കുന്നതുവരെ അഞ്ചു മിനിറ്റ് ഇടവിട്ട് പാത്രത്തിന്റെ അടപ്പുമാറ്റി ഇളക്കുക. ചൂടോടെ വറുത്ത ഉരുളക്കിഴങ്ങു ചേര്‍ത്ത് ചോറിനൊപ്പം വിളമ്പാം.