You are here: »
Home
»
Rice
»
നവാബി പുലാവ്
ആവശ്യമുള്ള ചേരുവകള്‍
ചിക്കന്‍ - 1/2 കിലോ
മട്ടണ്‍ - 1/4 കിലോ
അരി-ബിരിയാണി/ബസ്മതി - 1/2 കിലോ
തൈര് - 1 കപ്പ്
പാല്‍ - 1 കപ്പ്
സവാള - 3 എണ്ണം
മുട്ട - 2 എണ്ണം
ഗ്രീന്‍ പീസ് - 1/2 കപ്പ്
ഇഞ്ചി - 1 വലിയ കഷണം
പനിനീര്‍ - 1 ടീസ്പൂണ്‍
നെയ്യോ എണ്ണയോ - വറുക്കാനാവശ്യമായത്
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
അരി കഴുകി 15 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
പകുതി വേവിച്ച ശേഷം ഇറക്കി അടച്ചു വയ്ക്കുക.
ചിക്കനും മട്ടണും കഴുകി വൃത്തിയാക്കി വയ്ക്കുക.
മുട്ട പുഴുങ്ങിയെടുക്കുക.
സവാള നീളത്തിലരിയുക.
ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റായി അരച്ചെടുക്കുക.
ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യോ എണ്ണയോ ഒഴിച്ചു ചൂടാക്കിയ ശേഷം സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും നന്നായി വഴറ്റുക.
ഇതില്‍ ഇറച്ചി ചേര്‍ത്ത് നന്നായി ഇളക്കുക.
മൂന്നു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.
വെള്ളം മൂന്നിലൊന്നായി വറ്റുമ്പോള്‍ അതിലേക്ക് കുറച്ച് നെയ്യും തൈരും ചേര്‍ക്കുക.
തൈര് നന്നായി ഇറച്ചിയിലേക്ക് പിടിക്കുന്നതു വരെ ചെറിയ തീയില്‍ വേവിക്കുക.
വേവിച്ചതിനു ശേഷം ഇറക്കി വച്ച് തണുത്താല്‍ ഒരു ടീസ്പൂണ്‍ പനിനീര്‍ ചേര്‍ക്കുക.
നല്ലവണ്ണം അടി കട്ടിയുള്ള പാത്രത്തില്‍ അടുക്കടുക്കായി ചോറും ഇറച്ചിയും ക്രമീകരിക്കുക.
അടിയിലും മുകളിലും ചോറിന്റെ അടുക്ക് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം.
അതിനു ശേഷം ചെറു തീയില്‍ 15-20 മിനിറ്റ് വേവിക്കുക.
വറുത്തു കോരിയ സവാള,പുഴുങ്ങിയ മുട്ട മുറിച്ചത്,ഗ്രീന്‍ പീസ് വേവിച്ചത് എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.
ലേബലുകള്‍:
Non-Veg ,
Pulao ,
Rice