Browse »
Home » Archives for ഓഗസ്റ്റ് 2019
ആവശ്യമുള്ള ചേരുവകള്‍
- ചിക്കന്‍ - 1/2 കിലോ
- മട്ടണ്‍ - 1/4 കിലോ
- അരി-ബിരിയാണി/ബസ്മതി - 1/2 കിലോ
- തൈര് - 1 കപ്പ്
- പാല്‍ - 1 കപ്പ്
- സവാള - 3 എണ്ണം
- മുട്ട - 2 എണ്ണം
- ഗ്രീന്‍ പീസ് - 1/2 കപ്പ്
- ഇഞ്ചി - 1 വലിയ കഷണം
- പനിനീര്‍ - 1 ടീസ്പൂണ്‍
- നെയ്യോ എണ്ണയോ - വറുക്കാനാവശ്യമായത്
- ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
- അരി കഴുകി 15 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
- പകുതി വേവിച്ച ശേഷം ഇറക്കി അടച്ചു വയ്ക്കുക.
- ചിക്കനും മട്ടണും കഴുകി വൃത്തിയാക്കി വയ്ക്കുക.
- മുട്ട പുഴുങ്ങിയെടുക്കുക.
- സവാള നീളത്തിലരിയുക.
- ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റായി അരച്ചെടുക്കുക.
- ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യോ എണ്ണയോ ഒഴിച്ചു ചൂടാക്കിയ ശേഷം സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും നന്നായി വഴറ്റുക.
- ഇതില്‍ ഇറച്ചി ചേര്‍ത്ത് നന്നായി ഇളക്കുക.
- മൂന്നു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.
- വെള്ളം മൂന്നിലൊന്നായി വറ്റുമ്പോള്‍ അതിലേക്ക് കുറച്ച് നെയ്യും തൈരും ചേര്‍ക്കുക.
- തൈര് നന്നായി ഇറച്ചിയിലേക്ക് പിടിക്കുന്നതു വരെ ചെറിയ തീയില്‍ വേവിക്കുക.
- വേവിച്ചതിനു ശേഷം ഇറക്കി വച്ച് തണുത്താല്‍ ഒരു ടീസ്പൂണ്‍ പനിനീര്‍ ചേര്‍ക്കുക.
- നല്ലവണ്ണം അടി കട്ടിയുള്ള പാത്രത്തില്‍ അടുക്കടുക്കായി ചോറും ഇറച്ചിയും ക്രമീകരിക്കുക.
- അടിയിലും മുകളിലും ചോറിന്റെ അടുക്ക് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം.
- അതിനു ശേഷം ചെറു തീയില്‍ 15-20 മിനിറ്റ് വേവിക്കുക.
- വറുത്തു കോരിയ സവാള,പുഴുങ്ങിയ മുട്ട മുറിച്ചത്,ഗ്രീന്‍ പീസ് വേവിച്ചത് എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.
[Read More...]