ആവശ്യമുള്ള സാധനങ്ങൾ
- കോഴി - അര കിലോ(ചെറിയ കഷണങ്ങളാക്കിയത്)
- വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
- വെളുത്തുള്ളി - എട്ട് അല്ലി(ചെറുതായി അരിഞ്ഞത്)
- ചിക്കൻ മസാല - രണ്ട് ടേബിൾ സ്പൂൺ
- തക്കാളി - മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
- ഇഞ്ചി - ഒരു കഷണം(ചെറുതായി അരിഞ്ഞത്)
- മല്ലിയില - കാൽ കപ്പ്(ചെറുതായി അരിഞ്ഞത്)
- ഉപ്പ് - പാകത്തിന്
- കസൂരിമേത്തി - ഒരു ടേബിൾ സ്പൂൺ
- മല്ലിയില - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി ചിക്കൻ മസാലപ്പൊടി ചേർത്തിളക്കാം. ശേഷം തക്കാളിയും മല്ലിയിലയും ചേർത്ത് വഴറ്റുക.തക്കാളി വാടുമ്പോൾ ചിക്കനും പാകത്തിന് ഉപ്പും ചേർത്തിളക്കാം. വെള്ളം ചേർക്കാതെ പാത്രം അടച്ച് ചെറുതീയിൽ വേവിക്കുക. ചിക്കൻ വെന്തശേഷം കസൂരി മേത്തിയും മല്ലിയിലയും ചേർത്തിളക്കി വാങ്ങി വയ്ക്കാം.
(mangalam.com)