ചേരുവകള്‍
- ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി വേവിച്ചത് - അരക്കപ്പ്
- കോളിഫ്‌ളവര്‍ ചെറുതായി അരിഞ്ഞത് - ഒരുകപ്പ്
- കടലപ്പൊടി - 500 ഗ്രാം
- കോണ്‍ഫ്‌ലോര്‍ -200 ഗ്രാം
- സവാള അരിഞ്ഞത് - അര കപ്പ്
- വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
- മുളകുപൊടി - ഒരു ടീസ്പൂണ്‍
- പച്ചമുളക് അരിഞ്ഞത് - എട്ടെണ്ണം
- മല്ലിയില, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
കടലപ്പൊടിയും കോണ്‍ഫ്‌ലോറും അല്പം വെള്ളവും ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കുഴമ്പുപരുവത്തില്‍ കലക്കിയെടുക്കുക.അല്പം വെള്ളവും ഉപ്പും മുളക്‌പൊടിയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കോളിഫ്‌ളവര്‍ വേവിക്കുക.
സവാള അരിഞ്ഞത്, പച്ചമുളക് ചീന്തിയത് എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റിയശേഷം ഉരുളക്കിഴങ്ങ് വേവിച്ചത്, കോളിഫ്‌ളവര്‍വേവിച്ചത് എന്നിവ ചേര്‍ക്കുക. കുറച്ചുവെള്ളം കുടഞ്ഞ് ഇറച്ചിമസാലപ്പൊടി ചേര്‍ത്ത് ഇളക്കിയതിനുശേഷം ആവശ്യത്തിന് ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവചേര്‍ത്തിളക്കിയാല്‍ മൈസൂര്‍ മസാല തയ്യാറായി. ഇത് ചൂടാറിയശേഷം പാകത്തിന് ഉരുളകളാക്കുക. ഇത് നേരത്തേ കലക്കിവെച്ച മാവില്‍ മസാലയുരുള അല്‌പേനരം മുക്കിവെക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഇളംചൂടാക്കി സാവധാനം വറുത്തു കോരിയാല്‍ മൈസൂര്‍ ബോണ്ട ചീറും.
(പ്രമോദ്കുമാർ വി.സി.)