ചേരുവകള്‍
- പൈനാപ്പിള്‍ (തൊലികളഞ്ഞത്) - 200 ഗ്രാം
- ശര്‍ക്കര (പൊടിച്ചത്) - അരക്കപ്പ്
- വെള്ളം - അരക്കപ്പ്
- തേങ്ങാപ്പാല്‍ - ഒരു കപ്പ്
- ഏലയ്ക്കാ (പൊടിച്ചത്) - അര ടേബിള്‍ സ്പൂണ്‍
- കശുവണ്ടി - 15 എണ്ണം
- ഉണക്ക മുന്തിരി - 18 എണ്ണം
- നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി വരട്ടിയെടുക്കുക. അതേ പാനില്‍ ഉണക്കമുന്തിരിയും വരട്ടിയെടുക്കുക. പാനില്‍ ചെറുതായി നുറുക്കിയ പൈനാപ്പിള്‍ ഇട്ട് 3 മിനിറ്റ് നന്നായി വഴറ്റണം. ശേഷം ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കര ചേര്‍ത്തതിനു ശേഷം അരക്കപ്പ് വെള്ളം ചേര്‍ക്കണം. ചെറിയ തീയില്‍ നന്നായി തിളപ്പിക്കുക. 6 മിനിറ്റ്. ഏലയ്ക്ക പൊടി ചേര്ക്കുകതേങ്ങാപ്പാല് ചേര്‍ക്കാം. നന്നായി തിളപ്പിച്ചതിനുശേഷം തീ കുറച്ച് പായിസത്തിലേക്ക് വറുത്തു വെയ്ച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേര്‍ക്കണം.