Browse »
Home » Archives for ഓഗസ്റ്റ് 2017
ആവശ്യമുള്ള സാധനങ്ങള്‍
- ഉണക്കലരി - 1 ലിറ്റര്‍
- ശര്‍ക്കര - ഒന്നര കിലോ
- തേങ്ങാ - 6 എണ്ണം
- ചുക്ക് - മൂന്നുകഷണം
- ജീരകം - 50 ഗ്രാം
- നെയ്യ് - 100 ഗ്രാം
- പാല്‍ - മൂന്നെമുക്കാല്‍ ലിറ്റര്‍
- കൊട്ടതേങ്ങാ - അരമുറി
തയ്യാറാക്കേണ്ട വിധം
ഉണക്കലരി കഴുകി 2 ലിറ്റര്‍ വെളളം ഒഴിച്ച് ഉരുളിയില്‍ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോള്‍ ശര്‍ക്കര ഇട്ട് ചട്ടുകം കൊണ്ട് ഇളക്കി വരട്ടുക. നന്നായി വരളുമ്പോള്‍ ഇളക്കുന്ന പാടില്‍ ഉരുളിയുടെ അടി കാണാന്‍ കഴിയും. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാലെടുക്കുക. ഇതിന് തലപാല്‍ എന്നു പറയുന്നു. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം തേങ്ങാപീരയില്‍ ഒഴിച്ച് പിഴിഞ്ഞ് പാല്‍ എടുക്കുക. ഇതിന് രണ്ടാം പാല്‍ എന്നു പറയും. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച് തേങ്ങാപീര നന്നായി പിഴിഞ്ഞ് എടുക്കുക. ഇതിന് മൂന്നാം പാല്‍ എന്നു പറയും. വരണ്ട പായസത്തില്‍ മൂന്നാം പാല്‍ കുറെശ്ശെ ഒഴിച്ച് നന്നായി ഇളക്കുക. തിളച്ചു കഴിഞ്ഞാല്‍ രണ്ടാം പാലും കുറേശ്ശെ ഒഴിച്ച് പായസം തിളപ്പിച്ച് വറ്റിക്കുക. തിളക്കുമ്പോള്‍ ഉണ്ടാകുന്ന പതക്ക് ചുവപ്പു നിറം വരുമ്പോള്‍ വാങ്ങി വക്കുക. തലപാലില്‍ ചുക്കും ജീരകവും കൂടി പൊടിച്ച് ചേര്‍ത്ത് ഇളക്കിയശേഷം പായസത്തില്‍ ഒഴിച്ച് ചെറുതായി നുറുക്കി നെയ്യില്‍ വറുത്തെടുത്ത കൊട്ടതേങ്ങ കൂടി ചേര്‍ത്ത് നന്നായി ഇളക്കണം. ശര്‍ക്കര ഇട്ട് വരട്ടുമ്പോള്‍ 100 ഗ്രാം നെയ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.
[Read More...]
ചേരുവകള്‍
- പൈനാപ്പിള്‍ (തൊലികളഞ്ഞത്) - 200 ഗ്രാം
- ശര്‍ക്കര (പൊടിച്ചത്) - അരക്കപ്പ്
- വെള്ളം - അരക്കപ്പ്
- തേങ്ങാപ്പാല്‍ - ഒരു കപ്പ്
- ഏലയ്ക്കാ (പൊടിച്ചത്) - അര ടേബിള്‍ സ്പൂണ്‍
- കശുവണ്ടി - 15 എണ്ണം
- ഉണക്ക മുന്തിരി - 18 എണ്ണം
- നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി വരട്ടിയെടുക്കുക. അതേ പാനില്‍ ഉണക്കമുന്തിരിയും വരട്ടിയെടുക്കുക. പാനില്‍ ചെറുതായി നുറുക്കിയ പൈനാപ്പിള്‍ ഇട്ട് 3 മിനിറ്റ് നന്നായി വഴറ്റണം. ശേഷം ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കര ചേര്‍ത്തതിനു ശേഷം അരക്കപ്പ് വെള്ളം ചേര്‍ക്കണം. ചെറിയ തീയില്‍ നന്നായി തിളപ്പിക്കുക. 6 മിനിറ്റ്. ഏലയ്ക്ക പൊടി ചേര്‍ക്കുക
തേങ്ങാപ്പാല്‍ ചേര്‍ക്കാം. നന്നായി തിളപ്പിച്ചതിനുശേഷം തീ കുറച്ച് പായിസത്തിലേക്ക് വറുത്തു വെയ്ച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേര്‍ക്കണം.
[Read More...]
ആവശ്യമായ സാധനങ്ങള്‍:
- ഗോതമ്പ് - കാല്‍ കപ്പ്
- നെയ്യ് - 3 ടേബിള്‍സ്പൂണ്‍
- ശര്‍ക്കര - 250 ഗ്രാം
- തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
- രണ്ടാംപ്പാല്‍ - 2 കപ്പ്
- അണ്ടിപ്പരിപ്പ് - കുറച്ച്
- ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂണ്‍
ഉണ്ടാക്കേണ്ട രീതി:
ഗോതമ്പ് നെയ്യില്‍ വഴറ്റിയതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ച് വേവിച്ച ഗോതമ്പിലേക്കു ഒഴിച്ച് നന്നായി ഇളക്കി ചെറു തീയില്‍ കുറുക്കുക. കുറുകി വരുമ്പോള്‍ രണ്ടാംപ്പാല്‍ ഒഴിച്ച് തിളപ്പിച്ച് അണ്ടിപ്പരിപ്പ് വറുത്തിടുക. വീണ്ടും കുറുകി വരുമ്പോള്‍ ഒന്നാംപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് ഓഫ് ചെയുക ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ഗോതമ്പ് പായസം റെഡി.
[Read More...]
ചേരുവകൾ
- തണുത്ത പാൽ - 1 ലിറ്റർ,
- റോബസ്റ്റ് പഴം - 2 എണ്ണം,
- ബദാം തൊലി കളഞ്ഞത് - 5 എണ്ണം,
- ഈന്തപഴം - 3 എണ്ണം,
- കശുവണ്ടി പരിപ്പ് - 5 എണ്ണം,
- പഞ്ചസാര - 3 സ്പൂൺ
തയാറാക്കുന്ന വിധം
മേല്പറഞ്ഞ ചേരുവകൾ എല്ലാം കൂടി ചേർത്ത് മിക്സിയിൽ അടിച്ചു എടുക്കുക. രുചികരമായ മിൽക്ക് ഷേക്ക് റെഡി.
[Read More...]