ചിൽഡ് മെലൺ സൂപ്പ്



ചേരുവകൾ 


  • മസ്ക് മെലൺ - ഒന്നിന്റെ പകുതി, ഒരുവിധം തണുപ്പിച്ചത് 
  • ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
  • പഞ്ചസാര – രണ്ടു വലിയ സ്പൂൺ
  • കോഷർ സോൾട്ട് – കാൽ ചെറിയ സ്പൂൺ
  • നാരങ്ങാനീര് – ഒരു വലിയ സ്പൂൺ 
  • കുരുമുളകുപൊടി – പാകത്തിന്
  • പുതിനയില – ആറ് – എട്ട് (അലങ്കരിക്കാൻ)
  • സാലഡ് വെള്ളരിക്ക, കഷണങ്ങളാക്കിയത് – (അലങ്കരിക്കാൻ)

പാകം ചെയ്യുന്ന വിധം


  1. മസ്ക് മെലൺ കഷണങ്ങളാക്കി വയ്ക്കുക.
  2. ഇഞ്ചിയും, പുതിനയിലയും, പഞ്ചസാരയും, നാരങ്ങാനീരും ഉപ്പും ചേർത്തു മിക്സിയില്‍ അടിച്ചെടുക്കുക.
  3. വിളമ്പുന്നതിനു തൊട്ടുമുമ്പ് കുരുമുളകുപൊടി ചേർത്തു രുചി പാകപ്പെടുത്തുക.
  4. സാലഡ് വെള്ളരിക്കയും പുതിനയിലയും കൊണ്ടലങ്കരിച്ചു വിളമ്പാം.


(ഡോണ സേവ്യർ, ജർമനി)



[Read More...]


അവൽ മിൽക്ക്




ആവശ്യമുള്ള സാധനങ്ങൾ

  • അവൽ – 1/2 കപ്പ്
  • നെയ്യ് - 2 ടീസ്പൂൺ 
  • ബദാം, കശുവണ്ടി – 5 എണ്ണം വീതം
  • ചെറുപഴം - 2 എണ്ണം
  • കണ്ടൻസ്ഡ് മിൽക്ക് – 1/2ൂ ടേബിൾ സ്പൂൺ  (വേണമെങ്കിൽ)
  • തിളപ്പിച്ച പാൽ – 1/2 കപ്പ് തണുപ്പിച്ചത്
  • പഞ്ചസ്സാര – 1/2 ടേബിൾ സ്പൂൺ 
  • ഏലക്ക പൊടി - ഒരു നുള്ള്

തയ്യാറാക്കേണ്ട വിധം

ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യൊഴിച്ച് കശുവണ്ടിയും ബദാമും വറുത്തെടുത്ത് മാറ്റുക. ഇതിലേക്ക് അവൽ ഇട്ട് വറുത്തെടുക്കുക. ഒരു പാത്രത്തിൽ രണ്ട് ചെറുപഴം തൊലി കളഞ്ഞ് ഇടുക. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഉടച്ച പഴത്തിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഇത് ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ശേഷം ഒരു കപ്പിൽ തിളപ്പിച്ച ശേഷം തണുപ്പിച്ച പാൽ ഒഴിക്കുക. ഇതിലേക്ക് പഞ്ചസ്സാരയിട്ട് ഇളക്കണം.

ഇനി ഒരു ഗ്ലാസ് എടുക്കണം. ഇതിലേക്ക് അൽപ്പം പഴം മിശ്രിതം ഇടണം. ഇതിന് മീതെ വറുത്ത് വെച്ച അവലും, കശുവണ്ടി-ബാദാം എന്നിവയും ഇടണം. ശേഷം വീണ്ടും പഴം മിശ്രിതം ചേർക്കണം. മീതെ അവലും. ശേഷം പാൽ ഒഴിക്കണം. ഇവ ചെറുതായ് ഇളക്കണം. മീതെ ബാക്കിയുള്ള കശുവണ്ടി-ബദാം എന്നിവ വിതറി അലങ്കരിക്കാം. സ്വാദിഷ്ടമായ അവൽ മിൽക്ക് റെഡി.

[Read More...]


മസാല മുട്ട സുർക്ക



ചേരുവകൾ


  • പൊന്നി അരി - 3 കപ്പ്
  • മുട്ട - 4 എണ്ണം
  • ഉരുളക്കിഴങ്ങ്‌ അരിഞ്ഞത് - 1 കപ്പ്
  • ഗ്രീൻ പീസ്, ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്
  • ഉള്ളി അരിഞ്ഞത് - അരകപ്പ്
  • പച്ചമുളക് അരിഞ്ഞത് - 3എണ്ണം
  • കറിവേപ്പില - 2തണ്ട് അരിഞ്ഞത്
  • മല്ലിയില അരിഞ്ഞത് - കാല്‍ കപ്പ്‌
  • ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍സ്പൂണ്‍
  • ഉപ്പ്,എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.


[Read More...]


ഫിഷ് ബോൾസ്




ആവശ്യമുള്ള സാധനങ്ങൾ


  • മീൻ - അരക്കിലോ (ഏതെങ്കിലും)
  • സവാള - രണ്ടെണ്ണം (കൊത്തിയരിഞ്ഞത്)
  • ഉരുളക്കിഴങ്ങ ്- രണ്ടെണ്ണം (പുഴുങ്ങിഉടച്ചത്്)
  • മുട്ട - ഒരെണ്ണം (അടിച്ചെടുത്തത്)
  • പച്ചമുളക ്- മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - ഒരു കഷണം (ചെറുതായി അരിഞ്ഞത്)
  • മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
  • എണ്ണ - പാകത്തിന്
  • വിനാഗിരി - ഒരു ടീസ്പൂൺ
  • ബ്രഡ് പൊടിച്ചത് - ഒരു കപ്പ്
  • ഉപ്പ്  - പാകത്തിന്

തയാറാക്കുന്ന വിധം

മീൻ കഴുകി വൃത്തിയാക്കി വിനാഗിരി ചേർത്ത് വേവിക്കുക. വെന്തുകഴിയുമ്പോൾ മുള്ള് നീക്കിയെടുക്കാം. ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കി പച്ചമുളക്,ഇഞ്ചി, സവാള അൽപ്പം ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക.

ഇതിലേക്ക് മീൻ,ഉരുളക്കിഴങ്ങ് എന്നിവയും മുളകുപൊടിയും ചേർത്ത് ഇളക്കി നന്നായി വഴറ്റുക. തണുത്ത ശേഷം ചെറിയ ഉരുളകളാക്കി മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുത്ത് വറുത്തെടുക്കാം.


[Read More...]


അടുക്കു പത്തിരി / ബീത്തിച്ചുട്ട പത്തിരി



ചേരുവകൾ 


  • കയമ അരി- അരക്കിലോ
  • തേങ്ങാപ്പാൽ- മുക്കാൽ മുറി തേങ്ങയുടേത്
  • പാൽ

തയാറാക്കുന്ന വിധം 

കുതിർത്തുവെച്ച അരി, തേങ്ങാപ്പിലിൽ അരച്ചെടുക്കുക. ഒരു തവി വറ്റും ചേർക്കണം. തരിയില്ലാതെ നന്നായി അരച്ചെടുത്ത് അതിൽ അല്പം ഏലക്കായപ്പൊടിയും പാകത്തിന് ഉപ്പും ചേർക്കുക .അതിനുശേഷം ഇത് കുക്കറിലോ ആവികയറ്റിയോ വേവിച്ചെടുക്കാം. കുക്കറിലെ പാത്രത്തിൽ എണ്ണ തടവിയ ശേഷം ഒരു തവി മാവ് ഒഴിക്കുക. അല്പം വേവായ ശേഷം അതിനുമുകളിൽ വീണ്ടും എണ്ണ തടവി അടുത്ത അടുക്ക് മാവ് ഒഴിക്കുക. അങ്ങനെ പലയടുക്കുകളിലായി തയ്യാറാക്കി വേവിച്ചെടുത്ത ശേഷം പുറത്തെടുക്കാം. ഇത് ഒന്നിച്ച് മുറിച്ചെടുത്ത് കറിയും കൂട്ടി ഉപയോഗിക്കാം. 


(ഫാത്തിമ, എഫ്.എ. കാറ്റേഴ്സ്) 


[Read More...]


ചിക്കന്‍ റോസ്റ്റ് (ii)



ചേരുവകള്‍


  • കോഴി - 1 കിലോ
  • തക്കാളി - 5 എണ്ണം
  • സവാള - 500 ഗ്രാം
  • പച്ചമുളക് - 8 എണ്ണം
  • മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
  • മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍
  • കുരുമുളക് പൊടി - 1/2ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • കറാമ്പൂ, കറാമ്പട്ട, ഏലക്കായ - 5 ഗ്രാം വീതം

തയ്യാറാക്കുന്നവിധം

കോഴി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണമാക്കു. അതില്‍ ഉപ്പ് മഞ്ഞള്‍പ്പൊടി അല്പം മുളക് പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. തക്കാളി വട്ടത്തില്‍ അരിഞ്ഞ് സവാള നേര്‍മയായും അരിഞ്ഞ് വെക്കുക. പച്ചമുളക് നീളത്തില്‍ ചീന്തിവെക്കുക. കറാമ്പൂ, പട്ട, ഏലക്കായ എന്നിവ പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് തക്കാളി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് വെളുത്തുള്ളി ചതച്ചത് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റിച്ച് വേവിക്കുക. അതിലേക്ക് കോഴി ചേര്‍ക്കുക. കറാമ്പൂ, പട്ട, ഏലക്കാ എന്നിവ പൊടിച്ചതും കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വെളിച്ചെണ്ണ കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് ഉലര്‍ത്തി വാങ്ങിയാല്‍ കോഴി റോസ്റ്റ് റെഡി. 


[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs