ചേരുവകള്‍
- താറാവ് ഒന്ന്
- ചുവന്നുള്ളി 50 ഗ്രാം
- ഇഞ്ചി രണ്ട് കഷ്ണം
- വെളുത്തുള്ളി ഒരു തുടം
- മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
- മസാലപ്പൊടി രണ്ട് ടീസ്പൂണ്‍
- മുളകുപൊടി രണ്ട് ടേ.സ്പൂണ്‍
- കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
- കറിവേപ്പില ഒരു തണ്ട്
- സവാള, പച്ചമുളക് രണ്ടെണ്ണം വീതം
- കറിവേപ്പില ഒരു തണ്ട്
- ഉരുളക്കിഴങ്ങ് (വട്ടത്തില്‍ അരിഞ്ഞത്) ഒരെണ്ണം
തയ്യാറാക്കുന്ന വിധം
വലിയ കഷ്ണങ്ങളാക്കിയ താറാവിറച്ചിയില്‍ ചുവന്നുള്ളി, പകുതി ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പൊടി, മസാലപ്പൊടി, പകുതി മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മുക്കാല്‍ വേവില്‍ വേവിക്കുക. താറാവിന്റെ നെയ്യ് ഊറ്റിയെടുത്ത് അതില്‍ താറാവ് കഷ്ണങ്ങള്‍ വറുക്കുക.ബാക്കിയുള്ള നെയ്യില്‍ ഉരുളക്കിഴങ്ങ് വറുക്കുക. അതില്‍ തന്നെ നീളത്തിലരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചതും ചേര്‍ക്കുക.
ഇതില്‍ ഇറച്ചിയുടെ ഗ്രേവി ഒഴിക്കുക. തിളയ്ക്കുമ്പോള്‍ വറുത്ത കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ഗ്രേവി അല്‍പം കുറുകുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങാം. വറുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങളിട്ട് അലങ്കരിക്കുക.