ചേരുവകൾ
- ചെമ്പാ പച്ചരി അര കിലോ
- ശര്‍ക്കര 600 ഗ്രാം
- തേങ്ങാപാല്‍, ഒന്നാം പാല്‍ കാല്‍ ലിറ്റര്‍
- രണ്ടാം പാല്‍ ഒരു ലിറ്റര്‍
- മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
- തേങ്ങ (പച്ച തേങ്ങ) നാലെണ്ണം
- നെയ്യ് 150 ഗ്രാം
- ഏലയ്ക്കാപ്പൊടി രണ്ടു ഗ്രാം
- അണ്ടിപരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം
- വാഴയില 10 എണ്ണം
- കൊട്ടത്തേങ്ങ രണ്ടിതള്‍
- പാല്‍ അര ലിറ്റര്‍
തയാറാക്കുന്ന വിധം
ചെമ്പാ പച്ചരി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍ കുതിര്‍ത്ത അരി ഊറ്റി നേര്‍മയില്‍ അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം. അരച്ചമാവില്‍ കുറച്ചു ശര്‍ക്കരപ്പൊടിയും നെയ്യും ചേര്‍ത്തിളക്കുക. കട്ടിയാണെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത് ഇലയില്‍ പരത്തിയെടുക്കുക. മൂന്നു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പരത്തിയ അട രണ്ടോ മൂന്നോ ഇലകളിലായി ചേര്‍ത്ത് കെട്ടിയിടുക. അട നന്നായി വെന്തതിനുശേഷം പച്ചവെള്ളത്തില്‍ തണുപ്പിച്ച് അട വേര്‍പെടുത്തുക. വേവിച്ച അടകള്‍ ചെറുകഷണങ്ങളായി മാറ്റിവെക്കുക.
ഉരുളിയില്‍ കുറച്ച് വെള്ളം തിളപ്പിച്ച് ശര്‍ക്കരപ്പാനി കാച്ചി അരിച്ചെടുക്കുക. അരിച്ചെടുത്തശേഷം ശര്‍ക്കരപ്പാനി അടുപ്പില്‍വെച്ച് നന്നായി വറ്റിച്ചെടുക്കുക. ശേഷം നുറുക്കിവെച്ച അട അതില്‍ ചേര്‍ത്തിളക്കി വരട്ടിയെടുക്കുക. 50 ഗ്രാം നെയ്യും കൂടി ചേര്‍ത്ത് വരട്ടിയെടുക്കുക.
നാല് തേങ്ങ ചിരവി ചതച്ച് കാല്‍ ലിറ്റര്‍ വെള്ളം ഒഴിച്ച് ഒന്നാം പാല്‍ തോര്‍ത്തുവെച്ച് അരിച്ചെടുക്കുക. അതിനുശേഷം ആ തേങ്ങപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടാം പാല്‍ തോര്‍ത്തുകൊണ്ട് അരിച്ചെടുക്കുക. ആ പീര വീണ്ടും നന്നായി ഞെരടി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ മൂന്നാം പാല്‍ എടുക്കുക.
വരട്ടിവെച്ച അടയില്‍ മൂന്നാം പാല്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിക്കുക. ശേഷം വീണ്ടും രണ്ടാം പാല്‍ ഒഴിച്ച് വറ്റിച്ച് എടുക്കുക. അട ഇറക്കിവെച്ച് ഒന്നാം പാലും ഒഴിക്കുക. ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്ത് അടപ്രഥമനില്‍ ചേര്‍ക്കുക. അര ലിറ്റര്‍ പാല്‍ കാച്ചി തണുപ്പിച്ച് അടപ്രഥമനില്‍ ചേര്‍ക്കുക.