ആവശ്യമുള്ള സാധനങ്ങള്‍
- കൂര്‍ക്ക വൃത്തിയാക്കിയത് - ഒരു കപ്പ്
- ഉണക്കച്ചെമ്മീന്‍ - അരക്കപ്പ്
- ചുവന്നുള്ളി നീളത്തിലരിഞ്ഞത് - അരക്കപ്പ്
- ഉണക്കമുളക് കീറിയത് - അഞ്ചെണ്ണം
- തേങ്ങാക്കൊത്ത് - കാല്‍കപ്പ്
- ഉപ്പ് - പാകത്തിന്
- എണ്ണ, കറിവേപ്പില - പാകത്തിന്
തയാറാക്കുന്ന വിധം
കൂര്‍ക്ക പാകത്തിന് വെള്ളവും ഉപ്പുമൊഴിച്ച് വേവിക്കുക. ഉണക്കച്ചെമ്മീന്‍ വൃത്തിയാക്കി എണ്ണ തൊടാതെ വറുക്കുക. ഫ്രൈപാനില്‍ എണ്ണയൊഴിച്ച് ചുവന്നുള്ളി, ഉണക്കച്ചെമ്മീന്‍, ഉണക്കമുളക്, തേങ്ങാക്കൊത്ത്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കൂര്‍ക്ക, ചെമ്മീന്‍ എന്നിവ ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക.