ചേരുവകൾ
- നേന്ത്ര കായ
- ചേന
- പയര്‍
- പടവലങ്ങ
- വെള്ളരിക്ക
- മുരിങ്ങക്കായ
- കാരറ്റ്
- പച്ചമുളക്
- തേങ്ങ
- ജീരകം
- ചുമന്നുള്ളി
- മഞ്ഞള്പ്പൊുടി
- തൈര്‍
- പുളി വെള്ളം
- ഉപ്പ്
- വെളിച്ചെണ്ണ
- കറിവേപ്പില
തയാറാക്കുന്ന വിധം
സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് സാധാരണയായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.
എല്ലാ പച്ചക്കറികളും മഞ്ഞള്പ്പൊുടിയും അല്പം ഉപ്പും ചേർത്തു വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളിൽ പുളി പിഴിഞ്ഞ (തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേർക്കുക.
അവിയല്‍ വാങ്ങി വെച്ചു അലപം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.
മലബാര്‍ പ്രദേശങ്ങളില്‍ പുളിക്കുവേണ്ടി തൈരാണ് ഉപയോഗിക്കുന്നത്.