ചേരുവകൾ
- കുമ്പളങ്ങ
- വെള്ളരിക്ക
- പടവലങ്ങ
- മുരിങ്ങക്ക
- സവാള
- കിഴങ്ങ്
- തക്കാളി
- വെണ്ടയ്ക്ക
- പരിപ്പ്
- മുളകുപൊടി
- മല്ലിപ്പൊടി
- കായപ്പൊടി
- ഉലുവപ്പൊടി
- പുളി വെള്ളം
- എണ്ണ
- കടുക്
- വറ്റല്‍ മുളക്
- കറിവേപ്പില
തയാറാക്കുന്ന വിധം
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേ ർക്കും)യും പുളി വെള്ളവും ചേർത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേർക്കുക.