ആവശ്യമുള്ള സാധനങ്ങള്‍
- എല്ലില്ലാത്ത ചിക്കന്‍- ഒരു കിലോ
- ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്്- മൂന്ന് ടേബിള്‍ സ്‌പൂണ്‍
- കുരുമുളകുപൊടി- ഒരു ടേബിള്‍ സ്‌പൂണ്‍
- നാരങ്ങാനീര്- ഒരു ടേബിള്‍ സ്‌പൂണ്‍
- ഉപ്പ്- പാകത്തിന്
- റിഫൈന്‍ഡ് ഓയില്‍- ഒരു ടേബിള്‍ സ്‌പൂണ്‍
- സവാള - ഒരെണ്ണം(ചതുരത്തില്‍ ചെറുതായരിഞ്ഞത്)
- ക്യാപ്‌സിക്കം - ഒരെണ്ണം(ചതുരത്തില്‍ ചെറുതായരിഞ്ഞത്)
- ടുമാറ്റോ സോസ്- മൂന്ന് ടേബിള്‍ സ്‌പൂണ്‍
- സോയാസോസ്- രണ്ടര ടേബിള്‍ സ്‌പൂണ്‍
- കോണ്‍ഫ്‌ളോര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
- വെള്ളം- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് കുരുമുളകുപൊടി, നാരങ്ങാനീര് , ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കി 30 മിനിട്ട് വയ്‌ക്കുക. ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ റിഫൈന്‍ഡ് ഓയില്‍ ഒഴിച്ച് സവാളയും ക്യാപ്‌സിക്കവും അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ടുമാറ്റോ സോസും സോയാസോസും ഒഴിച്ച് ഇളക്കി ചിക്കനും അല്‍പ്പം വെള്ളവും കൂടി ഇതിലേക്ക് ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. കോണ്‍ഫ്‌ളോര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി അതും ഇതിനുമുകളില്‍ ഒഴിക്കാം. ഒന്നു കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങാം.
(റ്റോഷ്‌മ ബിജു വര്‍ഗീസ്)