ചേരുവകൾ:
- കരിമീന്‍ - 3 എണ്ണം
- സവാള - 2 എണ്ണം
- ഇഞ്ചി - 1/2 ടീസ്പൂണ്‍
- വെളുത്തുള്ളി - 1 1/2 ടീസ്പൂണ്‍
- മുളക്‌പൊടി - 1 1/2 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
- തക്കാളി - 1 എണ്ണം
- പച്ചമുളക് - 2 എണ്ണം
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - 3 ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം:
വൃത്തിയാക്കി അരിഞ്ഞ കരിമീനില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത മിശ്രിതം പുരട്ടിവെക്കുക.ഒരു പാന്‍ ചൂടാക്കി അതില്‍ അരിഞ്ഞ് വെച്ച തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതില്‍ കരിമീനും അല്പം വെള്ളവും ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക.
(പ്രിയ കുഞ്ചാക്കോ ബോബൻ)