ചേരുവകൾ
- ചിക്കൻ സ്റ്റോക്ക് - നാല് കപ്പ്
- ചിക്കൻ കഷ്ണം നുറുക്കിയത് - കാൽ കപ്പ്
- ബീൻസ്, കാരറ്റ് അരിഞ്ഞത് - കാൽ കപ്പ്
- ബാംബൂഷൂട്ട് അരിഞ്ഞത് - കാൽ കപ്പ്
- ബ്ലാക്ക് മഷ്റൂം അരിഞ്ഞത് - കാൽ കപ്പ്
- സോയാ സോസ് - അര ടീസ്പൂൺ
- മുട്ട വെള്ള - ഒന്ന്
- കുരുമുളകുപൊടി - അര ടീസ്പൂൺ
- വിനിഗർ ചില്ലി ഓയിൽ - അര ടീസ്പൂൺ
- കോൺഫ്ലോർ - നാല് ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ സ്റ്റോക്കിൽ ചിക്കൻ കഷ്ണവും പച്ചക്കറികളും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള അടിച്ചത് നൂലുപോലെ ഒഴിക്കുക. അല്പം വെള്ളത്തിൽ കലക്കിയ കോൺഫ്ലോർ ഒഴിച്ച് ചെറുതീയിൽ ബാക്കി ചേരുവകൾ ചേർത്തിളക്കി വാങ്ങുക.